‘എനിക്കൊപ്പം ചായ കുടിക്കാന്‍ മുപ്പതിനായിരം! മീറ്റ് ചെയ്യാന്‍ അവസരം ചോദിച്ച് യുകെയില്‍ നിന്നൊക്കെ വിളിക്കും’

സോഷ്യല്‍മീഡിയ സജീവമായി ഉപയോഗിക്കുന്നവര്‍ക്ക് പരിചതമായ മുഖമാണ് ഗൗരി സിജി മാത്യൂസിന്റേത്. ന്യൂഡ്, സെമി ന്യൂഡ് ഫോട്ടോഷൂട്ടികളിലൂടെയും വീഡിയോകളിലൂടെയുമാണ് ഗൗരി സിജി ചര്‍ച്ചയായി മാറിയത്. നഗ്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് 18 പ്ലസ് പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കാറുള്ള ഗൗരി സിജി നഴ്സ് ജോലി ഉപേക്ഷിച്ചാണ് ഫോട്ടോഷൂട്ടിലേക്ക് ഇറങ്ങിയത്. അഞ്ച് ലക്ഷത്തിന് അടുത്ത് ആളുകള്‍ ഗൗരിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ച് ജാങ്കോ സ്പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് ഗൗരി സിജി.
കുട്ടിക്കാലം മുതല്‍ മാറ്റി നിര്‍ത്തലുകള്‍ താന്‍ അനുഭവിക്കുന്നുണ്ടെന്നും സര്‍ജറിക്ക് വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റായപ്പോള്‍ കൂടപ്പിറപ്പ് പോലും സഹായത്തിനുണ്ടായിരുന്നില്ലെന്നും ഗൗരി സിജി പറയുന്നു. അവള്‍ ഇങ്ങനത്തെ ജോലി അല്ലേ ചെയ്യുന്നതെന്ന് പറഞ്ഞ് വീട്ടുകാര്‍ എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. പൊതു സമൂഹത്തില്‍ നിന്ന് അങ്ങനൊരു അനുഭവം ഇല്ല. ചെറുപ്പത്തില്‍ എന്നെ കാണാന്‍ ഭംഗിയില്ലായിരുന്നു. അന്ന് ഇത്ര കളറുമില്ലായിരുന്നു.

പക്ഷെ എന്റെ ചേച്ചി അന്ന് സുന്ദരിയായിരുന്നു. മാമാട്ടിക്കുട്ടിയമ്മ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. എന്നെ കാണാന്‍ കൊള്ളില്ലായിരുന്നു. പല്ല് പൊന്തിയിട്ടുണ്ടായിരുന്നു. അച്ഛന് പോലും സ്നേഹ കൂടുതല്‍ മൂത്ത മകളോടായിരുന്നു. അച്ഛനും അമ്മയ്ക്കും എന്റെ ചേച്ചിയോട് ആയിരുന്നു സ്നേഹ കൂടുതല്‍. പക്ഷെ അതില്‍ എനിക്ക് വിഷമം വലുതായി തോന്നിയിട്ടില്ല. കാരണം ചേച്ചി ഭംഗിയുള്ള ആളായിരുന്നു. ചെറുപ്പം മുതല്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. പത്ത് പുത്തനുണ്ടെങ്കില്‍ എല്ലാവര്‍ക്കും നമ്മളോട് ഇഷ്ടമാണ്. പൈസ ഇല്ലെങ്കില്‍ പട്ടിയുടെ മുന്നില്‍ പോലും നമുക്ക് വിലയുണ്ടാവില്ല.
പണമാണ് ആളുകള്‍ക്ക് മുഖ്യം. എന്റെ ബാങ്ക് ബാലന്‍സ് ഇപ്പോഴും സീറോയാണ്. എന്റെ പേരില്‍ ഒരു രണ്ട് സെന്റ് ഭൂമിപോലും ഇല്ല. എന്റെ പള്ളിയില്‍ ഞാന്‍ പോകാറില്ല. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. പക്ഷെ മറ്റ് പള്ളികളിലും അമ്പലങ്ങളിലും പോകാറുമുണ്ട്. അവിടെയൊന്നും എനിക്ക് വിലക്കില്ല. ബിക്കിനി ഇടുന്ന നീ അങ്ങോട്ട് വരരുതെന്നും ആരും എന്നോട് പറയാറില്ല. എല്ലാ മതങ്ങളിലും വിശ്വാസമുള്ളയാളാണ് ഞാന്‍. ആര് നേര്‍ച്ച ചോദിച്ച് വന്നാലും അത് കൊടുക്കാറുണ്ട്.
മരിച്ചാല്‍ എന്നെ പൊതുശ്മശാനത്തില്‍ അടക്കിയാല്‍ മതിയെന്ന് ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. പതിനായിരം രൂപ മുടക്കിയാലും അവിടെ അടക്കിയാല്‍ മതിയെന്നാണ് ഞാന്‍ പറയാറുള്ളത്. എന്റെ പള്ളിയുടെ സെമിത്തേരിയില്‍ അടക്കരുതെന്നും ഞാന്‍ പറയാറുണ്ട്. എനിക്ക് താല്‍പര്യമില്ല അത്. ഞാന്‍ ബിക്കിനി ഇടുന്ന ആളാണല്ലോ. അതുകൊണ്ട് എന്നെ അവിടെ അടക്കിയിട്ട് അവര്‍ക്ക് ഒരു മോശം പേര് വരണ്ടല്ലോ. അടക്കിയിട്ട് വീണ്ടും കുഴിയില്‍ നിന്ന് പൊക്കിയെടുക്കേണ്ട അവസ്ഥ വരണ്ടല്ലോ.
നടന്ന് പോകുമ്പോള്‍ വഴിയില്‍ ഞാന്‍ വീണ് മരിച്ചാലും എന്റെ ശവസംസ്‌കാരത്തിനുള്ള പതിനായിരം രൂപയ്ക്കുള്ള ആഭരണങ്ങള്‍ എന്റെ ദേഹത്തുണ്ട്. അതില്‍ ഏതെങ്കിലും വിറ്റാലും പതിനായിരത്തില്‍ കൂടുതല്‍ രൂപ കിട്ടും. ബന്ധുക്കളൊന്നും എന്റെ ശവ സംസ്‌കാരത്തിന് വരണമെന്ന് ഞാന്‍ പറയില്ല. അവര്‍ വരാന്‍ സാധ്യതയുണ്ട്. പക്ഷെ ആരും വരണമെന്ന് എനിക്കില്ല. സോഷ്യല്‍മീഡിയയില്‍ കാണുന്ന ഞാന്‍ അല്ല നേരില്‍ കാണുമ്പോള്‍. ആളുകളുടെ കമന്റല്ല നമ്മുടെ ജീവിതമെന്ന് പറയുന്നത്. ഒരാളുടെ വിശപ്പ് മാറ്റാനോ പണം ആവശ്യമുള്ളവന് ഒരു പത്ത് രൂപയെങ്കിലും കൊടുക്കാനോ എനിക്ക് പറ്റുന്നുണ്ടെങ്കില്‍ ഞാന്‍ തന്നെയാണ് നല്ലത്. ബിക്കിനിയുടെ പേരില്‍ എന്നെ മോശം പറഞ്ഞാല്‍ ഞാന്‍ അത് ചെവികൊള്ളില്ലെന്ന് ഗൗരി പറയുന്നു.
രണ്ട് വര്‍ഷം മുമ്പ് എന്റെ യൂട്രസില്‍ നാല് മുഴയുണ്ടായിരുന്നു. അന്ന് ഞാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കിടന്നപ്പോള്‍ ആരും എനിക്കൊപ്പം നില്‍ക്കാന്‍ വരാന്‍ തയ്യാറായില്ല. കാല് തളര്‍ന്ന് പോകുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. കാല്‍ മുട്ടിന് കുറേ നാളുകളായി വേദനയുണ്ടായിരുന്നു. മാത്രമല്ല നാല് മുഴകളില്‍ ഒന്ന് പൊട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഇന്‍ഫക്ഷനും വന്നു. കഴുത്തറ്റം വരെ എത്തിയിരുന്നു. പനി വന്നതൊന്നും കാര്യമാക്കിയിരുന്നില്ല.
കൂടിയപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റായി. പക്ഷെ മാറാന്‍ വസ്ത്രമോ നയാ പൈസയോ ഉണ്ടായിരുന്നില്ല. കീ ഹോള്‍ സര്‍ജറിയായിരുന്നു. എന്നെ ആശുപത്രിയില്‍ കൊണ്ടുവന്ന ഡ്രൈവറുടെ കയ്യില്‍ സ്വര്‍ണ്ണം കൊടുത്ത് പണയം വെക്കാന്‍ ഏല്‍പ്പിച്ചു. ആശുപത്രിയില്‍ അഡ്മിറ്റാകും മുമ്പ് വീട്ടുകാരെ അറിയിച്ചിരുന്നുവെങ്കിലും ഒപ്പം വരാന്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ എറണാകുളത്തുള്ള ഒരു ചേച്ചിയെയാണ് എനിക്ക് സഹായമായി ഒപ്പം കൂട്ടിയത്.
മാതാപിതാക്കളും കൂടപ്പിറപ്പും ബന്ധുക്കളും ഉണ്ടായിട്ടും സര്‍ജറിക്ക് എനിക്ക് വേണ്ടി ഒപ്പിട്ടത് ഞാന്‍ സഹായിയായി വിളിച്ച ചേച്ചിയാണ്. ആപത്ത് ഘട്ടത്തില്‍ മാതാപിതാക്കള്‍ മകള്‍ക്കൊപ്പം നിന്നാല്‍ അവള്‍ക്കുണ്ടാകുന്ന സന്തോഷം വലുതാണ്. പക്ഷെ എനിക്കൊപ്പം മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. എന്നെ എല്ലാവരും മാറ്റി നിര്‍ത്തിയിട്ടുള്ളതുകൊണ്ട് തന്നെ ഞാന്‍ ഇപ്പോള്‍ എല്ലാത്തില്‍ നിന്നും അകലം പാലിച്ചാണ് നില്‍ക്കുന്നത്. ആരോടും എനിക്ക് സിംപതിയില്ല. പക്ഷെ മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാറുണ്ടെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.
സെക്സ് വര്‍ക്കിന് വേണ്ടി ഗൗരി സിജി ദുബായില്‍ എത്തുന്നുണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ പണം തട്ടിയ വിഷയത്തെ കുറിച്ചും ഗൗരി പ്രതികരിച്ചു. സെക്സ് വര്‍ക്കിന് വേണ്ടി ഞാന്‍ ദുബായില്‍ ചെന്നിട്ടുണ്ടെന്ന് ആരോ ഒരു മനുഷ്യനെ പറഞ്ഞ് പറ്റിച്ചു. അടുക്കളക്കാരി ജാനുവെന്ന എന്റെ കഥാപാത്രത്തിന്റെ ഫോട്ടോയായിരുന്നു അതിനുള്ള പരസ്യത്തിനായി അവര്‍ ഉപയോഗിച്ചിരുന്നത്. അങ്ങനെ അയാള്‍ അഞ്ച് ലക്ഷം രൂപ കൊണ്ട് കൊടുത്തു. പറ്റിക്കപ്പെട്ടുവെന്ന് പിന്നീട് പുള്ളി തന്നെയാണ് എന്നോട് മെസേജ് അയച്ച് പറഞ്ഞത്. അടുക്കളക്കാരി ജാനുവിനെ കിട്ടാന്‍ അയാള്‍ അഞ്ച് ലക്ഷം രൂപ കൊടുത്തു. നാല്, അഞ്ച് കൊല്ലം മുമ്പ് നടന്ന സംഭവമാണ്.
അഞ്ച് ലക്ഷം തരാം കൂടെ വരാമോയെന്ന് ചോദിച്ചാല്‍ ഒരു കോഫി കുടിക്കാന്‍ ഞാന്‍ വരാമെന്ന് പറയും. അല്ലെങ്കില്‍ ആരുടെ എങ്കിലും വിവാഹം നടത്തി കൊടുക്കാന്‍ പറയും. മറ്റൊരു പ്ലാറ്റ് ഫോമിലേക്കും ഞാന്‍ വരില്ല. റെസ്റ്റോറന്റില്‍ പോയി എനിക്കൊപ്പം ചായ കുടിക്കാനുള്ള റേറ്റ് മുപ്പതിനായിരമാണ്. അത് ഞാന്‍ ആപ്പില്‍ ഇട്ടിട്ടുണ്ട്. നാട്ടില്‍ വന്ന് കഴിഞ്ഞാല്‍ മീറ്റ് ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ച് യുകെയില്‍ നിന്നും കാനഡയില്‍ നിന്നും ആളുകള്‍ വിളിക്കാറുണ്ട്. ആപ്പില്‍ പോയി സബ്സ്‌ക്രിബ്ഷന്‍ എടുക്കാനാണ് അവരോട് ഞാന്‍ പറയാറുള്ളത്.
ഞാന്‍ വീഡിയോകളും ഫോട്ടോയും പോസ്റ്റ് ചെയ്യുമ്പോള്‍ തള്ള എന്നാണ് കമന്റ് വരാറുള്ളത്. പക്ഷെ എനിക്ക് മുപ്പത്തിയേഴ് വയസ് മാത്രമെയുള്ളു. മനസുകൊണ്ട് എനിക്ക് പതിനഞ്ച് വയസാണ്. ബിക്കിനി ഫോട്ടോഷൂട്ട് ചെയ്തതിന് എന്നെ ആരും ഇതുവരെ തല്ലിയിട്ടില്ല. പ്രൈവറ്റ് പ്ലെയ്സ് കണ്ടെത്തിയാണ് ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ളതെന്നും ഗൗരി സിജി പറയുന്നു. നടന്‍ ദിലീപിന്റെ സവാരി എന്ന സിനിമയില്‍ ഗൗരി അഭിനയിച്ചിട്ടുണ്ട്. അതിലെ കഥാപാത്രത്തിന്റെ ഗൗരി എന്ന പേര് സിജി എന്ന സ്വന്തം പേരിനൊപ്പം പിന്നീട് ചേര്‍ക്കുകയായിരുന്നു.