Month: May 2025
-
Breaking News
ഡമ്മി വിമാനങ്ങള്‍, ഡ്രോണുകള്‍: പാക് റഡാറുകളെ കബളിപ്പിച്ച ഇന്ത്യന്‍ തന്ത്രം; റഫാലിനും സ്‌കാള്‍പ് മിസൈലുകള്‍ക്കും പിന്നാലെ ഇന്ത്യയുടെ ബ്രഹ്‌മാസ്ത്രം; 12 വ്യോമ താവളങ്ങളില്‍ പതിനൊന്നിലും വന്‍ നാശമുണ്ടാക്കിയത് 15 ബ്രഹ്‌മോസ് മിസൈലുകള്‍
ന്യൂഡല്‍ഹി: രണ്ട് ആണവ ശക്തികള്‍ക്കിടയിലെ ആകാശപ്പോര് പാശ്ചാത്യ ലോകത്തെ സംബന്ധിച്ചിടത്തോളം സൂഷ്മ നിരീക്ഷണത്തിനു വിധേയമായിരുന്നു. ഇന്ത്യയും പാകിസ്താനും ഉപയോഗിക്കുന്ന ആയുധങ്ങള്‍ പാശ്ചാത്യ ലോകത്തിന്റെ പരമ്പരാഗത എതിരാളികള്‍ നിര്‍മിച്ചവയായിരുന്നു എന്നതാണ് അതിന്റെ കാരണം. ഇന്ത്യ റഷ്യയുടെയും ഫ്രാന്‍സിന്റെയും പോര്‍വിമാനങ്ങളും വ്യോമ പ്രതിരോധങ്ങള്‍ ഉപയോഗിച്ചപ്പോള്‍ പാകിസ്താന്‍ ചൈനയുടെയും തുര്‍ക്കിയുടെയും ഉപകരണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു. പഹല്‍ഗാം ആക്രമണത്തിനു പ്രതികാരമെന്ന നിലയില്‍ ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിച്ചു. മേയ് ഏഴിന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ പല കാര്യങ്ങകൊണ്ട് യുദ്ധ വിദഗ്ധരെ അമ്പരപ്പിച്ചു. മുരിദക്, ബഹവല്‍പൂര്‍ എന്നിവിടങ്ങളില്‍ മാരക പ്രഹരമേല്‍പ്പിച്ചു. നൂറു കണക്കിനു ഭീകരരെയും ആക്രമിച്ചു. മറുപടിയെന്നോണം ഇന്ത്യന്‍ ജനതയ്ക്കും സൈനിക താവളങ്ങള്‍ക്കും നേരെ ഡ്രോണുകളുടെയും മിസൈലുകളുടെയും ഒരുകൂട്ടം ആക്രമണം തിരിച്ചുമുണ്ടായി. ഇവയെല്ലാം ഇന്ത്യ തന്ത്രപരമായി താഴെവീഴ്ത്തി. പാകിസ്താന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യയുടെ വ്യോമ പ്രതിരോധ മാര്‍ഗം പരാജയപ്പെടുത്തി. ഇന്ത്യയുടെ പ്രത്യാക്രമണത്തെ രണ്ട് ആണവ എതിരാളികള്‍ക്കിടയിലെ ഏറ്റവും തന്ത്രപരവും ധീരവുമായ നടപടിയെന്നാണു പാശ്ചാത്യ വിദഗ്ധര്‍ വിശേഷിപ്പിച്ചത്.…
Read More » -
Crime
13കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: ആരോപണവിധേയയായ അധ്യാപിക ഗര്‍ഭം അലസിപ്പിച്ചു; ഡിഎന്‍എ പരിശോധന
അഹമ്മദാബാദ്: 13-കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരോപണ വിധേയയായ അധ്യാപികയുടെ 22 ആഴ്ചപ്രായമുള്ള ഗര്‍ഭം അലസിപ്പിച്ചു. പിതൃത്വം നിര്‍ണ്ണയിക്കുന്നതിനായി സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ അധ്യാപിക സൂറത്ത് ജയിലില്‍ കഴിയുകയായിരുന്നു. ഏപ്രില്‍ 26-നാണ് തട്ടിക്കൊണ്ടുപോകല്‍, പോക്സോ ആക്ടുകള്‍ പ്രകാരം 23-കാരിയായ അധ്യാപികയ്ക്കെതിരെ കേസെടുത്തത്. ഏപ്രില്‍ 29-ന് ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തുനിന്ന് അധ്യാപികയേയും വിദ്യാര്‍ഥിയേയും കണ്ടെത്തിയിരുന്നു. 13-കാരനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക നല്‍കിയ ഹര്‍ജിയില്‍ പ്രത്യേക പോക്സോ കോടതി ജഡ്ജി ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിയവെ യുവതിയെ ബുധനാഴ്ച ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. പ്രതിയുടെ നില തൃപ്തികരമാണെന്നും എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും പോലീസ് അറിയിച്ചു. മാനസികാഘാതം അനുഭവിച്ചിരുന്നതിനാല്‍, ഇരയായ ആണ്‍കുട്ടിക്ക് അഞ്ച് ദിവസത്തേക്ക് കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ…
Read More » -
പാക് ഭീകരത ലോകത്തിനു മുന്നിൽ തുറന്നുകാട്ടാൻ പ്രതിനിധിസംഘം, ഒരു സംഘത്തെ ശശി തരൂർ നയിക്കും, കൂട്ടത്തിൽ സൽമാൻ ഖുർഷിദ്, ജോൺ ബ്രിട്ടാസ്, കെ. കനിമൊഴി എന്നിവരും
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭീകരവാദ പ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധിസംഘത്തിൽ കോൺഗ്രസ് എംപി ശശി തരൂരും ജോൺ ബ്രിട്ടാസും കനിമൊഴിയും. ഇതിൽ ഒരു സംഘത്തെ ശശി തരൂർ നയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം പാക്കിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിന് കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്‌തെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെ മോദി സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘങ്ങളിൽ ഒന്നിനെ തരൂർ നയിച്ചേക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് നേതൃത്വം തന്നെ താക്കീത് ചെയ്തുവെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ ശശി തരൂർ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. അടുത്ത ആഴ്ചയാണ് 30 അംഗ പ്രതിനിധികൾ വിവിധ സംഘങ്ങളായി പുറപ്പെടുന്നത്. ശശി തരൂരിനെ കൂടാതെ കോൺഗ്രസിൽനിന്ന് മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിങ് തുടങ്ങിയ…
Read More » -
Breaking News
കുട്ടികളേയും മുതിർന്നവരേയും ബൈക്കിൽ സഞ്ചരിച്ചവരേയുമടക്കം 12 പേരെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു, നായയ്ക്ക് പേ ഉണ്ടോയെന്ന് സംശയം, പരുക്കേറ്റവർ ചികിത്സയിൽ
തൃശൂർ: ചാലക്കുടി കൂടപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ മുതിർന്നവരും കുട്ടികളടക്കം 12 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ ചാലക്കുടി മെഡിക്കൽ കോളേജിലും തൃശൂർ മെഡിക്കൽ കോളേജിലുമായി ചികിത്സയിലാണ്. അതേസമയം ബൈക്കിൽ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചതായി റിപ്പോർട്ട്. നായയ്ക്ക് പേയുണ്ടോയെന്നും സംശയം ഉണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെട്ടുകടവ് സ്വദേശികളായ ജോബി, ശ്രുതിൻ (26), മേലൂർ സ്വദേശി സീന ജോസഫ്, ചാലക്കുടി സ്വദേശികളായ ലിജി ബെന്നി, അഭിനന്ദവ് (13), ജോയൽ സോജൻ (17), ഡേവീസ് (62), കെ എസ് നന്ദിക, കൂടപ്പുഴ സ്വദേശി ഏയ്ഞ്ചൽ ബിജോ (13), എന്നിവർക്കാണ് കടിയേറ്റത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ് പ്രതികരിച്ചു.
Read More » -
Breaking News
ഷീല സണ്ണിക്കെതിരായ മയക്കുമരുന്ന് കേസ്: മുഖ്യ ആസൂത്രക നിവിയയെ തിരികെ എയെത്തിക്കാന്‍ പോലീസ്; ദുബായിലുള്ള നിവിയയുമായി മൂന്നുവട്ടം സംസാരിച്ചു; മടങ്ങിയെത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്; കീഴടങ്ങാന്‍ സന്നദ്ധയെന്നും സൂചന
തൃശൂര്‍: ബ്യൂട്ടി പാര്‍ലര്‍ സംരംഭക ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ മുഖ്യ ആസൂത്രകയും ഷീലയുടെ മകന്റെ ഭാര്യയുടെ അനുജത്തിയുമായ നിവിയയെ വിദേശത്തുനിന്ന് തിരികെയെത്തിക്കാന്‍ പോലീസ്. ദുബായിലുള്ള നിവിയയുമായി മൂന്നുവട്ടം ബന്ധപ്പെട്ടെന്നും കീഴടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചെന്നും പോലീസ് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി തിരികെയെത്തിക്കാനാണു ശ്രമിക്കുന്നതെന്നും മറിച്ചായാല്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നിവിയയെ തിരികെയെത്തിക്കാന്‍ ഇന്റര്‍ പോളിന്റെ സഹായമടക്കം തേടുന്നതിലേക്കു കടക്കുന്നതിനു മുമ്പാണ് ഇവരുമായി നേരിട്ടു ബന്ധപ്പെട്ടത്. സംഭവത്തില്‍ നിവിയയ്‌ക്കൊപ്പം ആസൂത്രകനായ നാരായണ ദാസിനെ ബംഗളുരുവില്‍നിന്നു സാഹസികമായി പിടികൂടിയിരുന്നു. ഷീലയോടുള്ള വിരോധമാണു ചതിക്കു പിന്നിലെന്നും നിവിയയാണു മുഖ്യ ആസൂത്രകയെന്നും നാരായണദാസ് പോലീസിനു മൊഴി നല്‍കിയെന്നാണു വിവരം. ഷീലയുടെ മകനടക്കമുള്ളവര്‍ക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങളില്ല. 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ലഹരിക്കേസില്‍നിന്ന് ഷീലാ സണ്ണിയെ രക്ഷിച്ചത് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റാണ്. കേസിന്റെ പല ഘട്ടങ്ങളിലും അവിശ്വസനീയമെന്നു തോന്നുംവിധം ഭാഗ്യം ഷീലാ സണ്ണിക്കു…
Read More » -
Breaking News
ഒരു സ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് എടുത്തുകൊണ്ടുപോയി, പണ്ടു നമ്മൾ പറയുമായിരുന്നു ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയിരുന്നതെന്ന്’- വിവാദ പരാമർശവുമായി സിപിഎം നേതാവ്
കോന്നി: വനം വകുപ്പ് ഓഫിസ് മാർച്ചിനിടെ വീണ്ടും വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയുമായ കെപി ഉദയഭാനു. ‘‘ഒരു സ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് എടുത്തുകൊണ്ടുപോയി. പണ്ടു നമ്മൾ പറയുമായിരുന്നു ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയിരുന്നതെന്ന്’’– വന്യമൃഗശല്യത്തിനെതിരെ ഡിഎഫ്ഒ ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് ഉദയഭാനുവിന്റെ വിവാദ പരാമർശം. ഇതിനു മുൻപും വിവാദ പരാമർശവുമായി ഉദയഭാനു രംഗത്തെത്തിയിരുന്നു. അന്ന് ഭാഗവതവുമായി ബന്ധപ്പെടുത്തിയായിരുന്നു ഉദയഭാനുവിന്റെ വിവാദ പരാമർശം. കൂടാതെ ആനയെയും പന്നിയെയും പുലിയെയും മറ്റും പൂജിക്കുന്നതായും കുറ്റപ്പെടുത്തിയ ഉദയഭാനു മൃഗങ്ങളെയെല്ലാം പൂജിക്കുന്നത് ലോകത്തെവിടെയെങ്കിലും ഉണ്ടോയെന്നും ചോദിച്ചിരുന്നു. അതേസമയം ഉദയഭാനുവിന്റെ പരാമർശത്തിനെതിരെ ബിജെപി റാന്നി പോലീസിൽ പരാതി നൽകി. ‘‘താന്തോന്നികളായ കുറെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവിടെ ഉണ്ട്. അവരുടെ താന്തോന്നിത്തരത്തിന്റെ തായ്‌വേരറക്കാനുള്ള ശക്തി നാട്ടിലെ ജനങ്ങൾക്കുണ്ട്. ഫോറസ്റ്റുകാർക്ക് മനുഷ്യനുമായി ഒരു ബന്ധവുമില്ല. കാട്ടുമൃഗങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ സ്വഭാവം തന്നെ മാറിയിട്ടുണ്ട്. കുളത്തുമണ്ണിൽ കാട്ടാന…
Read More » -
Breaking News
ഓപ്പറേഷൻ സിന്ദൂർ വെറും ഷോ ഓഫ്, ഒന്നും നടന്നിട്ടില്ല, നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു അത്ര മാത്രം, നുഴഞ്ഞുകയറി വന്ന് ആക്രമണം നടത്തിയ ഭീകരർ ആരാണ്? കൊല്ലപ്പെട്ടവരുടെ വിധവകൾക്ക് നമ്മൾ ഇങ്ങനെയാണോ പരിഹാരം നൽകുക?- കർണാടക കോൺഗ്രസ് എംഎൽഎ
പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വെറും ‘ഷോ ഓഫ്’ ആണെന്ന് കർണാടക കോൺഗ്രസ് എംഎൽഎ കോതൂർ ജി മഞ്ജുനാഥ്. ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും ഷോ ഓഫ് കാണിക്കാനായി നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു എന്നുമാത്രമെന്ന് എംഎൽഎ. അതേസമയം പഹൽഗാമിലേത് ഇന്റലിജൻസ് പരാജയമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ടവരുടെ വിധവകൾക്ക് നമ്മൾ ഇങ്ങനെയാണോ പരിഹാരം നൽകുക? ഇതാണോ അവരോട് ബഹുമാനം കാണിക്കേണ്ട രീതി’. പഹൽഗാമിൽ കൊല്ലപ്പെട്ട മനുഷ്യർക്ക് അത് മതിയാകുമോ? അതേസമയം പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികൾ എവിടെയെന്നും മഞ്ജുനാഥ് ചോദിച്ചു. കൂടാതെ ഓപ്പറേഷൻ സിന്ദൂറിൽ 100 തീവ്രവാദികളെ കൊന്നുവെന്നു പറയുന്നു. ഇത് സർക്കാരിന് സ്ഥിരീകരിക്കാനായോ എന്നും എംഎൽഎ ചോദിച്ചു. നുഴഞ്ഞുകയറി വന്ന് ആക്രമണം നടത്തിയ ഭീകരർ ആരാണ്? എന്തുകൊണ്ടാണ് അതിർത്തിയിൽ സുരക്ഷാ ഇല്ലാതിരുന്നത്? എങ്ങനെയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്? നമ്മൾ തീവ്രവാദത്തിന്റെ അടിവേരടക്കം പിഴുതെറിഞ്ഞ്, അവരെ ഇല്ലാതെയാക്കണമെന്നും മഞ്ജുനാഥ് പറഞ്ഞു.
Read More » -
Crime
അമ്മ കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നതിന് തടസംനിന്നു; മകന്റെ വയറില്‍ ചായ പാത്രം കൊണ്ട് പൊള്ളിച്ചു; ഭീഷണി, ഒടുവില്‍ രണ്ടു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
കാസര്‍കോട്: കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് തടസ്സപ്പെടുത്തിയ മകനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച അമ്മയ്ക്ക് എതിരെ കേസ്. 10 വയസുകാരന്റെ വയറിലാണ് ചായ പാത്രം കൊണ്ട് പൊള്ളിച്ചത്. കാസര്‍കോട് കീക്കാനം വില്ലേജിലെ യുവതിക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ഏപ്രില്‍ 28ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ സഹപാഠിയായിരുന്ന കള്ളാര്‍ സ്വദേശിയായ സുഹൃത്തുമായി യുവതി വീഡിയോ കോള്‍ ചെയ്യുന്നതും ഫോണില്‍ സംസാരിക്കുന്നതും പതിവായിരുന്നു. ഇത് അവസാനിപ്പിക്കാന്‍ മകന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായില്ല. ഈ വിവരം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതില്‍നിന്ന് പിന്മാറിയില്ല. തുടര്‍ന്നു 10 വയസ്സുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ 28ന് വൈകിട്ട് 5 മണിയോടെ ഫോണില്‍ സംസാരിക്കുന്നതിനിടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറില്‍ പൊള്ളിക്കുകയായിരുന്നെന്നാണ് പരാതിയിലുള്ളത്. ഈ വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവതി 2 മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന്…
Read More » -
Breaking News
ആ സുഹൃത് ബന്ധം വേരറ്റുപോയി, ഇനി അർഷാദ് നദീമും ഞാനും തമ്മിൽ അത്‍ലീറ്റുകൾ തമ്മിലുള്ള സൗഹൃദം മാത്രം- നീരജ് ചോപ്ര
ദോഹ: ഒളിംപിക്സ് ചാംപ്യനായ അർഷാദ് നദീമും നീരജ് ചോപ്രയും തമ്മിലുള്ള സൗഹൃദം ഏറെ ലോക ശ്രദ്ധയാകർഷിക്കപ്പെട്ട ഒന്നായിരുന്നു. മാത്രമല്ല അർഷാദ് നദീമിനെ ഇന്ത്യയിലേക്കു മത്സരത്തിനു ക്ഷണിച്ചതിന്റെ പേരിൽ നീരജിനും കുടുംബത്തിനും നേരേ മുൻപ് സൈബർ ആക്രമണമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സൗഹൃദത്തിനു വിള്ളൽ വീണുപോയെന്നു നീരജ് ചോപ്ര പറയുന്നു. നീരജ് ചോപ്രയും ലോകത്തെ മുൻനിര താരങ്ങളും ആദ്യമായി ഇന്ത്യൻ മണ്ണിൽ ഏറ്റുമുട്ടുന്ന ‘നീരജ് ചോപ്ര ക്ലാസിക്’ മീറ്റിൽ പങ്കെടുക്കാനാണ് ഒളിംപിക്സ് ചാംപ്യനായ അർഷാദ് നദീമിനെ നീരജ് ചോപ്ര മുൻപ് നേരിട്ടു ക്ഷണിച്ചത്. രാജ്യാന്തര മത്സരത്തിരക്കിന്റെ കാരണം പറഞ്ഞ് അർഷാദ് അത് നിരസിച്ചിരുന്നു. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഈ ക്ഷണത്തിന്റെ പേരിൽ നീരജിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. പാക്കിസ്ഥാൻ ജാവലിൻത്രോ താരം അർഷാദ് നദീം തന്റെ ഉറ്റ സുഹൃത്ത് അല്ലെന്നും രാജ്യാന്തര വേദിയിൽ ഒരുമിച്ച് മത്സരിക്കുന്ന അത്‍ലീറ്റുകൾ തമ്മിലുള്ള സൗഹൃദം മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വ്യക്തമാക്കുകയായിരുന്നു നീരജ് ചോപ്ര. ഇന്നു ദോഹയിൽ നടക്കുന്ന ഡയമണ്ട്…
Read More »
