Month: May 2025

  • Crime

    നിര്‍ത്തിയിട്ട ഓട്ടോയ്ക്ക് സമീപം ചുറ്റിത്തിരിയുന്ന യുവാവ്; സംശയം തോന്നി പരിശോധിച്ചു, കയ്യോടെ പിടികൂടി പൊലീസ്

    കോഴിക്കോട്: നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ബാറ്ററി മോഷ്ടിക്കാന്‍ ശ്രമം നടത്തിയത്. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷര്‍മാന്‍ കോളനിയില്‍ അനീഷ് കുമാറിനെ (26 ) ആണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ച് ലയണ്‍സ് പാര്‍ക്കിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐ അഭിലാഷ്, എസ് സി പി ഒ രജിത്ത് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.  

    Read More »
  • Crime

    ഇഡി ഏജന്റ് ചമഞ്ഞ് തട്ടിപ്പ്, കശുവണ്ടിമുതലാളിയില്‍നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് കോടി; രണ്ട് പേര്‍ അറസ്റ്റില്‍

    കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇഡിയുടെ ഏജന്റുമാരെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടാന്‍ ശ്രമിച്ചത്. എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നരം മൂന്ന് മണിക്ക് എറണാകുളം പനമ്പിള്ളി നഗറില്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്‍സണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്തു. കശുവണ്ടി വ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റില്‍നിന്ന് 2024-ല്‍ സമന്‍സ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. ഇത് നല്‍കാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ഏജന്റാണെന്ന് പറഞ്ഞ് വില്‍സണ്‍ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാന്‍…

    Read More »
  • Crime

    ആശുപത്രിയില്‍ അതിക്രമം; ഡോക്ടറെയും മാനേജരെയും കൈയേറ്റംചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

    കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഐഷാല്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയ സംഘം ഡോക്ടറെയും ജനറല്‍ മാനേജരെയും കൈയേറ്റം ചെയ്തു. സംഭവത്തില്‍ കാഞ്ഞങ്ങാട്ടെ ആംബുലന്‍സ് ഡ്രൈവര്‍ മുക്കൂട് സ്വദേശി മുഹമ്മദ് ആരീഫിനെ (39) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ്‌ചെയ്തു. ആരീഫ്, ഹുദൈഫ്, സിയാദ്, സാദിഖ്, റാഷിദ്, സിനാന്‍, അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേയും കേസെടുത്തട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഡോ. ശിവരാജിനെയും ആശുപത്രി ജനറല്‍ മാനേജര്‍ ഷമീം വടകരയെയും കൈയേറ്റം ചെയ്തത്. റോഡപകടത്തില്‍ പരിക്കേറ്റയാളെയും കൊണ്ട് ആശുപത്രിയിലെത്തിയതാണ് ആരീഫ്. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പരിക്കേറ്റയാളെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിലപാടിലായി ഇയാള്‍. കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ആരീഫും ഒപ്പമുള്ളവരും കൂട്ടാക്കിയില്ല. കൊണ്ടുപോയേ തീരു എന്നാണെങ്കില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. അത് വേണ്ടെന്ന് ആരീഫും സംഘവും പറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമില്ലാത്ത ആംബുലന്‍സിലേക്ക് രോഗിയെ വിട്ടുതരില്ലെന്ന് ഡോക്ടറും നിലപാടെടുത്തു. തുടര്‍ന്നാണ് പ്രതികള്‍ ഡോക്ടറെയും ആശുപത്രി ജനറല്‍ മാനേജരെയും കൈയേറ്റം ചെയ്തത്.

    Read More »
  • NEWS

    അടിച്ചു തൂഫാനാക്കി! നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ ഇന്ത്യ ആക്രമണം: ഒടുവില്‍ സമ്മതിച്ച് പാക്ക് പ്രധാനമന്ത്രി

    ഇസ്ലാമാബാദ്: നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയതായി സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. റാവല്‍പിണ്ടിയിലാണ് നൂര്‍ഖാന്‍ വ്യോമതാവളം. പാക്ക് കരസേനാ മേധാവി അസിം മുനീര്‍ 9ന് പുലര്‍ച്ചെ 2.30ന് തന്നെ നേരിട്ട് ഫോണ്‍ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തിന് പാക്ക് പ്രധാനമന്ത്രിയുടെ സ്ഥീരീകരണം ലഭിക്കുന്നത് ആദ്യമായാണ്. ”പുലര്‍ച്ചെ സൈനിക മേധാവി എന്നെ വിളിച്ച് നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ ഇന്ത്യ ബാലസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി അറിയിക്കുകയായിരുന്നു.” ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ പാക്ക് പ്രധാനമന്ത്രി പറഞ്ഞു. വ്യോമതാവളങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടതായി പാക്ക് അധികൃതര്‍ മേയ് 10ന് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ പാക്ക് വ്യോമതാവളങ്ങള്‍ക്കു കാര്യമായ നാശനഷ്ടമുണ്ടായതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ആക്രമണത്തിനു മുന്‍പും ശേഷവുമുള്ള വ്യോമതാവളങ്ങളുടെ ദൃശ്യങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു കഴിഞ്ഞ ദിവസം ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഇരു രാഷ്ട്രങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് പാക്ക് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. മൂന്നു…

    Read More »
  • Movie

    ഷാരൂഖ് എനിക്കൊപ്പം അഭിനയിക്കാന്‍ ഭയക്കുന്നു! കിംഗ് ഖാനെതിരെ പരസ്യമായി രംഗത്ത് വന്ന ആമിര്‍

    ബോളിവുഡ് എന്നും അനേകം താരയുദ്ധങ്ങള്‍ക്ക് വേദിയായ ഇന്‍ഡസ്ട്രിയാണ്. എന്നാല്‍ രണ്ട് സൂപ്പര്‍താരങ്ങള്‍ക്ക് ഒരിക്കലും സുഹൃത്തുക്കളായി തുടരാന്‍ കഴിയില്ലെന്ന വിശ്വാസത്തിന് എന്നും അടിവരയിട്ടത് സമകാലികരായ ഷാരുഖ് ഖാന്റെയും ആമിര്‍ ഖാന്റെയും വര്‍ഷങ്ങള്‍ നീണ്ടുനിന്ന ശീതസമരമാണ്. റൊമാന്റിക് ചിത്രങ്ങളിലൂടെ ജനകീയനായി മാറിയ കിംഗ് ഖാനും, വ്യത്യസ്തതയിലൂടെ സിനിമ പ്രേമികളുടെ മതിപ്പ് നേടിയ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റും എന്നും ബദ്ധവൈരികളായിരുന്നു. മുന്‍പൊരിക്കല്‍, ഐ.ബി.എന്‍.7ന് നല്‍കിയ അഭിമുഖത്തില്‍, ഷാരൂഖിന് തന്നോടൊപ്പം അഭിനയിക്കാന്‍ ഭയമാണെന്ന് വരെ ആമിര്‍ അവകാശപ്പെടുകയുണ്ടായി. ഷാരൂഖിനെതിരേ പരസ്യമായി രംഗത്ത് വന്ന ആമിര്‍ 2008ല്‍ ഏതാനും ആഴ്ചകളുടെ വ്യത്യാസത്തില്‍ ആമിര്‍ ഖാന്‍ നായകനായ ഗജിനിയും, ഷാരൂഖ് ഖാന്റെ റബ് നെ ബനാ ദി ജോഡിയും, തീയറ്ററുകളില്‍ എത്തിയിരുന്നു. തന്റെ സ്വപ്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍, കിംഗ് ഖാനെതിരെ പരസ്യമായി രംഗത്ത് വന്ന് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് പ്രേക്ഷകരെയും മാധ്യമങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. ബോളിവുഡിന്റെ ഏറ്റവും വലിയ ബ്രാന്‍ഡ് താന്‍ ആണെന്ന ഷാരൂഖിന്റെ അവകാശവാദത്തിന് മറുപടി പറയുകയായിരുന്നു ആമിര്‍. എസ്.ആര്‍.കെ.യുടെ…

    Read More »
  • Crime

    പിഎഫില്‍നിന്ന് 3 ലക്ഷം കിട്ടാന്‍ ഒരു ലക്ഷം കൈക്കൂലി; അധ്യാപികയുടെ പരാതിയില്‍ പ്രഥമാധ്യാപകന്‍ പിടിയില്‍

    കോഴിക്കോട്: പൊവിഡന്റ് ഫണ്ട് (പിഎഫ്) തുക ലഭിക്കാന്‍ അധ്യാപികയോട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ കോഴിക്കോട് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. വടകര പാക്കയില്‍ ജെബി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പുതിയാപ്പ് സ്വദേശി ഇ.വി. രവീന്ദ്രനെ (56) നെയാണ് കോഴിക്കോട് വിജിലന്‍സ് ഡിവൈ.എസ്പി കെ.കെ. ബിജുവും സംഘവും പിടികൂടിയത്. 10000 രൂപയും 90000 രൂപയുടെ ചെക്കും ഇയാളില്‍നിന്ന് കണ്ടെടുത്തു. വിജിലന്‍സ് ഫിനോഫ്തലിന്‍ പൊടി പുരട്ടി നല്‍കിയ നോട്ടുകള്‍ ഉള്‍പ്പെടെ ഇതിലുണ്ടായിരുന്നു. സഹപ്രവര്‍ത്തകയായ അധ്യാപികയാണ് പരാതിക്കാരി. തന്റെ പിഎഫ് അക്കൗണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നോണ്‍ റീഫണ്ടബിള്‍ അഡ്വാന്‍സായി ലഭിക്കുന്നതിന് മാര്‍ച്ച് 28-നാണ് ഇവര്‍ അപേക്ഷ നല്‍കിയത്. അഡ്വാന്‍സ് തുക മാറിക്കിട്ടുന്നതിനുളള നടപടിക്രമങ്ങള്‍ വൈകിപ്പിച്ച രവീന്ദ്രന്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ഒടുവില്‍ അധ്യാപിക കോഴിക്കോട് വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച വിജിലന്‍സ്, അധ്യാപകന്‍ അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് ഇയാളെ വലയിലാക്കാന്‍ തന്ത്രം…

    Read More »
  • Kerala

    എസ്എഫ്ഐ പ്രതിഷേധത്തിനിടെ അക്രമം; കണ്ണൂരില്‍ കോണ്‍ഗ്രസ് കൊടിമരവും സുധാകരന്റെ ഫ്ളക്സും തകര്‍ത്തു

    കണ്ണൂര്‍: കണ്ണൂരില്‍ എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ അക്രമം. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ പരാമര്‍ശിച്ച് കെഎസ്യു – യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്‌ഐ പ്രകടനം സംഘടിപ്പിച്ചത്. പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരവും കെ സുധാകരന് അനുകൂലമായി ഉയര്‍ത്തിയ ഫ്ളക്സ് ബോര്‍ഡും തകര്‍ത്തു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ കോണ്‍ഗ്രസ് കൊടിമരമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയത്. താലൂക്ക് ഓഫീസിന് മുന്‍വശം കെ എസ് തുടരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പടയാളികള്‍ എന്ന പേരില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് തകര്‍ത്തത്. ധീരജിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ മലപ്പട്ടത്ത് പ്രകടനം നടത്തിയതില്‍ പ്രതിധിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റിലേക്ക് നടത്തിയ മാര്‍ച്ചിന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് ടിപി അഖില നേതാക്കളായ…

    Read More »
  • Crime

    13കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: ആരോപണവിധേയയായ അധ്യാപിക ഗര്‍ഭം അലസിപ്പിച്ചു; ഡിഎന്‍എ പരിശോധന, കുട്ടിക്ക് കൗണ്‍സിലിങ്

    അഹമ്മദാബാദ്: 13-കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരോപണ വിധേയയായ അധ്യാപികയുടെ 22 ആഴ്ചപ്രായമുള്ള ഗര്‍ഭം അലസിപ്പിച്ചു. പിതൃത്വം നിര്‍ണ്ണയിക്കുന്നതിനായി സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. 13കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ അധ്യാപിക സൂറത്ത് ജയിലില്‍ കഴിയുകയായിരുന്നു. ഏപ്രില്‍ 26-നാണ് തട്ടിക്കൊണ്ടുപോകല്‍, പോക്സോ ആക്ടുകള്‍ പ്രകാരം 23-കാരിയായ അധ്യാപികയ്ക്കെതിരെ കേസെടുത്തത്. ഏപ്രില്‍ 29-ന് ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തുനിന്ന് അധ്യാപികയേയും വിദ്യാര്‍ഥിയേയും കണ്ടെത്തിയിരുന്നു. 13-കാരനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക നല്‍കിയ ഹര്‍ജിയില്‍ പ്രത്യേക പോക്സോ കോടതി ജഡ്ജി ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിയവെ യുവതിയെ ബുധനാഴ്ച ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. പ്രതിയുടെ നില തൃപ്തികരമാണെന്നും എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും പോലീസ് അറിയിച്ചു. മാനസികാഘാതം അനുഭവിച്ചിരുന്നതിനാല്‍, ഇരയായ ആണ്‍കുട്ടിക്ക് അഞ്ച് ദിവസത്തേക്ക് കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.…

    Read More »
  • Crime

    സ്വകാര്യ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; രാത്രിയോടെ നാട്ടുകാര്‍ കേട്ടത് വീട്ടമ്മയുടെ നിലവിളി, പിന്നാലെ തീയും പുകയും; കൈമനത്തെ വില്ലന്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട കാമുകനോ?

    തിരുവനന്തപുരം: കൈമനത്ത് ഒഴിഞ്ഞ പുരയിടത്തില്‍ കരുമം സ്വദേശി ഷീജ(50)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എങ്കിലും കൊലപാതകസാധ്യതയും പരിശോധിക്കുന്നുണ്ട്. ഷീജയുടെ കാമുകന്‍ സജികുമാറിന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കൊലപാതകസാധ്യത ഉണ്ടോ എന്നു വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ശാസ്ത്രീയപരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. സജിയുടെ വീടിന്റെ തൊട്ടടുത്ത പുരയിടത്തിലാണ് ഷീജയുടെ മൃതദേഹം കണ്ടത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട സജികുമാറിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കിയതാണെന്നാണു നിഗമനം. ഇയാള്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കോവിഡ് സമയത്താണ് സജികുമാറും ഷീജയും പരിചയപ്പെട്ടത്. ഷീജയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ സജികുമാര്‍, അതുകാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഷീജയുമായുള്ള ഇയാളുടെ ഫോണ്‍ ചാറ്റില്‍ ഭീഷണി സംബന്ധിച്ച തെളിവുകളുണ്ട്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് സംഭവദിവസം ഷീജയെ ഇയാള്‍ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ദാരുണ…

    Read More »
  • Breaking News

    ‘ഭീകരതയ്‌ക്കെതിരായ അമേരിക്കയുടെ ആഗോള യുദ്ധം’ ഇന്ത്യക്കാര്‍ കൊല്ലപ്പെടുമ്പോള്‍ ബാധമാകാത്തത് എന്തുകൊണ്ട്? അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധങ്ങളില്‍ യുഎസിന് ലോകത്തിന്റെ ഏകപക്ഷീയ പിന്തുണ; 4000 പേരെ പാകിസ്താനിലും കൊന്നു; ഇന്ത്യ ചിതറിത്തെറിക്കുമ്പോള്‍ ചര്‍ച്ച മാത്രം; ഇരട്ടത്താപ്പിന്റെ ചരിത്രം ഇങ്ങനെ

    ന്യൂഡല്‍ഹി: 2001 സെപ്റ്റംബര്‍ 11ന്, ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണത്തില്‍ ഏകദേശം 3,000 അമേരിക്കക്കാര്‍ കൊല്ലപ്പെടുന്നത് ലോകം ഭീതിയോടെയാണ് കണ്ടത്. അമേരിക്കയില്‍ നിന്നുള്ള പ്രതികരണവും ഉടനടിയുണ്ടായി. 26 ദിവസത്തിനുള്ളില്‍ അല്‍-ഖ്വയ്ദയ്ക്ക് അഭയം നല്‍കിയിരുന്ന താലിബാന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ അവര്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തി. ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധമെന്ന പേരില്‍ അമേരിക്കയുടെ നടപടികള്‍ കൊണ്ടാടി. രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന യുദ്ധത്തില്‍ അമേരിക്കയ്ക്കു ചെലവ് രണ്ടു ട്രില്യണ്‍ ഡോളറില്‍ അധികം. ആഗോളതലത്തില്‍ അപഹരിച്ചത് എട്ടുലക്ഷത്തിലധികം ജീവനുകള്‍. 47,000 അഫ്ഗാന്‍ സിവിലിയന്‍മാരും ഏഴായിരത്തിലധികം അമേരിക്കന്‍ സര്‍വീസ് അംഗങ്ങളും ഉള്‍പ്പെടുന്നു. എന്നിട്ടും ന്യായീകരണം ലളിതമായിരുന്നു- തീവ്രവാദം എവിടെയുണ്ടോ അവിടെ ഇല്ലാതാക്കണം. എന്നാല്‍, തീവ്രവാദ ഗ്രൂപ്പുകളുടെ സുരക്ഷിത താവളമായി അമേരിക്കതന്നെ പ്രഖ്യാപിച്ചിട്ടുള്ള പാകിസ്താന്‍ ആസ്ഥാനമായ സംഘങ്ങളാല്‍ ഇന്ത്യ ആക്രമിക്കപ്പെടുമ്പോള്‍ ലോകം പെട്ടെന്നു സ്വരം മാറ്റും. 9/11 ന് ശേഷമുള്ള യുഎസ് നടപടികളെ നയിച്ച ധാര്‍മ്മികതയും സംയമനവും ചര്‍ച്ചകളും ആഹ്വാനങ്ങളും സ്വരം മാറ്റുന്നു. ഇന്ത്യക്കാര്‍ മരിക്കുമ്പോള്‍ അത് ഭീകരതയ്‌ക്കെതിരായ…

    Read More »
Back to top button
error: