Month: May 2025

  • Crime

    കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; അസഭ്യവര്‍ഷം, പിന്നാലെ പുറത്തിറങ്ങി ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു

    തൃശൂര്‍: സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത കേസില്‍ പ്രതിയെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം കളാംപറമ്പ് പുതിയ വീട്ടില്‍ സിദ്ധിക്ക് (28) ആണ് അറസ്റ്റിലായത്. ബസില്‍ വെച്ച് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ പറഞ്ഞതായിരുന്നു പ്രകോപന കാരണം. യാത്രക്കാര്‍ക്ക് വലിയ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന സംഭവമായിരുന്നു ഇതെന്ന് പൊലീസ് വിശദീകരിക്കുന്നു ഗുരുവായൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന പുവ്വത്തിങ്കള്‍ ബസിന്റെ ചില്ലാണ് സിദ്ധിക്ക് എറിഞ്ഞു തകര്‍ത്തത്. ബസിന്റെ കണ്ടക്ടടറായ തൃപ്രയാര്‍ സ്വദേശി ബൈജു, ഇയാളോട് ബസില്‍ വെച്ച് ടിക്കറ്റെടുക്കാന്‍ പറഞ്ഞു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവാവ് അതിലുള്ള വൈരാഗ്യത്തില്‍ ബസില്‍ വച്ച് അസഭ്യം പറഞ്ഞു. പിന്നീട് ഗണേശമംഗലം ബസ് സ്റ്റോപ്പിനടുത്തു വെച്ച് ബസില്‍ നിന്നിങ്ങിയ ശേഷം ഇഷ്ടിക കൊണ്ട് ബസിന്റെ ചില്ല് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. ചില്ല് ചിതറിത്തെറിച്ചും ഇഷ്ടിക കൊണ്ടും ബസിലെ യാത്രക്കാര്‍ക്ക് മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വാടാനപ്പള്ളി പൊലീസ് സബ്…

    Read More »
  • Breaking News

    പ്രിയപ്പെട്ട എംഎൽഎ, അങ്ങ് വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണം!! ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം, പുലികൾ മുതൽ പുഴുക്കൾവരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം, ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം….

    പത്തനംതിട്ട: ആന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ഓഫിസിലെത്തി ബലമായി മോചിപ്പിച്ച കോന്നി എംഎൽഎ കെയു ജനീഷ് കുമാറിനെതിരെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ. വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണമെന്നും ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ ആണികൾക്ക് ആഹ്വാനം നൽകണമെന്നും അസോസിയേഷൻ പരിഹസിച്ചു. പിന്നീട് ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തിനായി വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശി റാസുവിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു ചൊവ്വാഴ്ച വൈകിട്ട് നടുവത്തുമൂഴി റേ‍ഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷനിലാണ് എംഎൽഎ എത്തിയത്. ഡിവൈഎസ്പി രാജപ്പൻ റാവുത്തർ അടങ്ങുന്ന പോലീസ് സംഘവുമായിട്ട് എത്തിയ എംഎൽഎ ഉദ്യോഗസ്ഥരോട് അറസ്റ്റ് ചെയ്ത രേഖകൾ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അതേസമയം ആരെയും കസ്റ്റഡിയിൽ എടുത്തില്ലെന്ന് വനം വകുപ്പ് പറയുന്നു. കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്റെ പോസ്റ്റിന്റെ പൂർണരൂപം: ‘‘പ്രിയപ്പെട്ട എംഎൽഎ, അങ്ങ്…

    Read More »
  • NEWS

    കഞ്ചാവ് കേസിൽ പിടികൂടിയ പ്രതിയുടെ ഫോണിൽ 5 വയസുകാരിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ, കുട്ടി നിരന്തരം പീഡനത്തിന് ഇരയായതായി സംശയമെന്ന് പോലീസ്, പോക്സോ കേസിൽ അറസ്റ്റിൽ

    കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവിന്റെ അഞ്ച് വയസുള്ള കുട്ടിയെ പ്രതി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. അതേസമയം കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നോവെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാളെ 50 ഗ്രാം കഞ്ചാവുമായി പിടികൂടിയപ്പോഴാണ് പീഡന ദൃശ്യങ്ങൾ കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയായ പ്രതിക്കെതിരെ പോക്സോ കുറ്റവും ചുമത്തി. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Breaking News

    :പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ഹൊറർ ത്രില്ലർ ‘ഡീയസ് ഈറേ’ ഫസ്റ്റ് ലുക്ക് പുറത്ത്

    പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന് ശേഷം, ഹൊറർ ത്രില്ലർ എന്ന സിനിമാ വിഭാഗത്തിന്റെ സാദ്ധ്യതകൾ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. ‘ഡീയസ് ഈറേ ’യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ…

    Read More »
  • Breaking News

    തപാൽവോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ- ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു, കേസ് ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി

    ആലപ്പുഴ: 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ തപാൽവോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്. ഇന്നലെ അമ്പലപ്പുഴ തഹസിൽ‍ദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. തുടർന്നു കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിയോടു കലക്ടർ നിർദേശിച്ചിരുന്നു. അതേസമയം കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ, ഇന്നലെ വൈകിട്ടു സുധാകരൻ വെളിപ്പെടുത്തൽ നിഷേധിച്ചിരുന്നു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താൻ തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ചേർത്തല കടക്കരപ്പള്ളിയിൽ സിപിഐ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ലേശം ഭാവന കലർത്തി പറഞ്ഞതു മാധ്യമങ്ങൾ വലിയ വാർത്തയാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിപിഎം സ്ഥാനാർഥിക്കു വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയെന്നായിരുന്നു ബുധനാഴ്ച സുധാകരൻ പ്രസംഗിച്ചത്. മാത്രമല്ല അമ്പലപ്പുഴ തഹസിൽ‍ദാർക്ക് നൽകിയ മൊഴിയിലും വിവാദ പരാമർശം സുധാകരൻ തിരുത്തി. ബാലറ്റ് തിരുത്തൽ നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്നാണ്…

    Read More »
  • Breaking News

    കശ്മീർ താഴ്വരയിൽ ഭീകരർക്കെതിരെ സന്ധിയില്ലാ സമരം, 48 മണിക്കൂറിനുള്ളിൽ വധിച്ചത് 6 കൊടുഭീകരരെ!! കൊല്ലപ്പെട്ടവരിൽ ജർമൻ വിനോദസഞ്ചാരികളെ ആക്രമിച്ച ഷാഹിദ് കുട്ടേയും, ഭീകരർക്ക് വിദേശഫണ്ട് എത്തിച്ചിരുന്നതും ഇയാൾ

    ശ്രീനഗർ∙ 48 മണിക്കൂറിനിടെ നടന്ന രണ്ട് ഓപ്പറേഷനുകളിലായി 6 ഭീകരവാദികളെ വധിച്ചതായി സേനകൾ. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. മൂന്നു സേനകളും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെല്ലെർ, ഷോപിയാൻ, ത്രാൽ മേഖലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ‘‘കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സേനകൾ രണ്ട് വിജയകരമായ ഓപ്പറേഷനുകൾ നടത്തി. അതിൽ കാര്യമായ നേട്ടം കൈവരിക്കാനായി. ഷോപിയാൻ, ത്രാൽ, കെല്ലർ മേഖലകളിലാണ് ഈ രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ആറ് ഭീകരരെ വധിച്ചു. കശ്മീർ താഴ്‌വരയിലെ ഭീകരരെ ഇല്ലാതാക്കാൻ സേനകൾ പ്രതിജ്ഞാബദ്ധരാണ്’’– കശ്മീർ പോലീസ് ഐജി വി.കെ. ബിർഡി പറഞ്ഞു. അതേസമയം കൊല്ലപ്പെട്ട ആറ് ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടേ രണ്ട് പ്രധാന ആക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നു. ജർമൻ വിനോദസഞ്ചാരിക്കെതിരായ ആക്രമണവും ഇതിൽ ഉൾപ്പെടുന്നു. ഭീകരവാദത്തിന് ഫണ്ട് ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് മേജർ ജനറൽ ധനഞ്ജയ് ജോഷി പറഞ്ഞു. ലഷ്കർ അനുബന്ധ…

    Read More »
  • Breaking News

    തങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് ബന്ധുക്കളെ ഫോൺ വിളിച്ചറിയിച്ചു!! അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി, മകൻ ആത്മഹത്യ ചെയ്തു

    കൊല്ലം: കൊട്ടിയം തഴുത്തല പി.കെ. ജംക്‌ഷനിലെ വീട്ടിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയിലും മകനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നസിയത്ത് (54), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് നസിയത്തും ഷാനും ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് ബന്ധു വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. മകൻ അമ്മയുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നസിയത്തിനെയും ഷാനിനെയും രാവിലെ അയൽവാസികൾ കണ്ടിരുന്നു. ഷാനിനെതിരെ ഭാര്യയും അവരുടെ അമ്മയും കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു. ഷാൻ ഉപദ്രവിച്ചതായാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്. തുടർന്നു ഭാര്യയെ രണ്ടു ദിവസം മുൻപ് ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    Read More »
  • Breaking News

    തൊഴിലിടത്തെ അതിക്രമം ഗൗരവമായി കാരണം- പ്രോസിക്യൂഷൻ, മർദ്ദനം ശ്യാമിലി പ്രകോപിപ്പിച്ചതിനാലെന്ന് പ്രതിഭാ​ഗം!! ബെയ്‌ലിൻ ദാസിന് ജാമ്യമില്ല, 27വരെ റിമാൻഡിൽ

    തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം നിഷേധിച്ചു. ബെയ്‌ലിനെ സെഷൻസ് കോടതി 27വരെ റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി കാരണമെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്തത്. ശ്യാമിലിയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതിനെ തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മർദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, അഡ്വ. ബെയ്‌ലിൻ ദാസിനു ജാമ്യം ലഭിച്ചാൽ സാക്ഷികളെ തീർച്ചയായും സ്വാധീനിക്കുമെന്നു മർദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു. ഓഫിസിൽ ഉണ്ടായിരുന്ന എത്ര പേർ തനിക്ക് അനുകൂലമായി സാക്ഷി പറയും എന്നറിയില്ലെന്നും ശ്യാമിലി പറഞ്ഞിരുന്നു. കൂടാതെ ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല, എല്ലാ വിഭാഗവും പിന്തുണ നൽകിയിട്ടുണ്ട്. കോടതി എന്തു തീരുമാനമെടുത്താലും തൃപ്തയായിരിക്കും. ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. നീതി ഇപ്പോൾത്തന്നെ കിട്ടിക്കഴിഞ്ഞു. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണ്. ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും…

    Read More »
  • Breaking News

    പിടിവീണത് സഹോദരനെ ചോദ്യം ചെയ്തപ്പോൾ, സ്വന്തം കാറെവിടെയെന്ന ചോദ്യത്തിന് സഹോദരൻ കൊണ്ടുപോയെന്ന് ഉത്തരം, ബെയ്‌ലിൻ കസ്റ്റഡിയിലായത് അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയപ്പോൾ

    തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ ഒഴിവിൽ പോയ പ്രതി ബെയ്‌ലിൻ ദാസ് 2 ദിവസം ഒളിവിൽ കഴിഞ്ഞത് നഗരത്തിൽ തന്നെ. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാൾ താമസം. ഇന്നലെ രാത്രി ഏഴരയോടെയാണ് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചത്. മുടി പറ്റെ വെട്ടിയിരുന്നു. എവിടെയായിരുന്നെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം’ എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടു വന്നത്. അതേസമയം പിടിയിലാകുമ്പോൾ പ്രതി ക്ഷീണിതനായിരുന്നു ആദ്യം വന്ന രണ്ട് പോലീസ് വാഹനങ്ങൾ സ്റ്റേഷനിൽ എത്തിയെങ്കിലും അതിൽ പ്രതീക്ഷിച്ചപോലെ പ്രതി ഉണ്ടായിരുന്നില്ല. പിന്നീട് തൊട്ടുപിന്നാലെ വന്ന സ്വകാര്യ വാഹനത്തിലാണു മഫ്തി പോലീസ് സംഘം ബെയ്‌ലിനെ സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് ഡിസിപി നകുൽ ദേശ്മുഖ് സ്ഥലത്തെത്തി. ഒളിവിൽ പോയ സമയത്ത് ഉപയോഗിച്ച കാറും പോലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം ബെയ്‌ലിന്റെ സുഹൃത്തുക്കളും അഭിഭാഷകരുമടക്കമുള്ള വലിയൊരു സംഘം പ്രധാന റോഡിലും നിലയുറപ്പിച്ചിരുന്നു. അതേസമയം പ്രതിക്കായി…

    Read More »
  • Breaking News

    മധ്യസ്ഥ ചർച്ചകൾ ഒരുവഴിക്ക് നടക്കുന്നു, ഗാസയിൽ താൽക്കാലിക ടെന്റുകൾക്കും അഭയാർഥി ക്യാംപുകൾക്കും ഇസ്രയേൽ നേരെ ആക്രമണം, വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു, വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ പ്രസവത്തിനായി ആശുപത്രിയിലേക്കു പോയ യുവതി കൊല്ലപ്പെട്ടു.

    കയ്റോ: യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ചർച്ചകൾ ഒരിവഴിക്കു നടക്കുമ്പോൾ ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. താൽക്കാലിക ടെന്റുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെയായിരുന്നു ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യപൂർവദേശ സന്ദർശനത്തിനിടെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. 1948 ലെ പലായനത്തിന്റെ ഓർമയ്ക്ക് പലസ്തീനുകാർ ‘നഖ്ബ’ ആചരിക്കുന്ന ദിവസമായിരുന്നു ഇന്നലെ. ബുധനാഴ്ച ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, വെസ്റ്റ് ബാങ്കിൽ നടന്ന വെടിവയ്പിൽ ഇസ്രയേൽ യുവതി കൊല്ലപ്പെട്ടത് സ്ഥിതി കൂടുതൽ സംഘർഷഭരിതമാക്കി. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവതിയെ രക്ഷിക്കാനായില്ലെങ്കിലും കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സമീപത്തെ പലസ്തീൻ ഗ്രാമങ്ങളെ ആക്രമിക്കണമെന്ന നിലപാടുമായി വിവിധ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

    Read More »
Back to top button
error: