Breaking NewsKeralaNEWS

കുട്ടികളേയും മുതിർന്നവരേയും ബൈക്കിൽ സഞ്ചരിച്ചവരേയുമടക്കം 12 പേരെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു, നായയ്ക്ക് പേ ഉണ്ടോയെന്ന് സംശയം, പരുക്കേറ്റവർ ചികിത്സയിൽ

തൃശൂർ: ചാലക്കുടി കൂടപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ മുതിർന്നവരും കുട്ടികളടക്കം 12 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ ചാലക്കുടി മെഡിക്കൽ കോളേജിലും തൃശൂർ മെഡിക്കൽ കോളേജിലുമായി ചികിത്സയിലാണ്. അതേസമയം ബൈക്കിൽ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചതായി റിപ്പോർട്ട്. നായയ്ക്ക് പേയുണ്ടോയെന്നും സംശയം ഉണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വെട്ടുകടവ് സ്വദേശികളായ ജോബി, ശ്രുതിൻ (26), മേലൂർ സ്വദേശി സീന ജോസഫ്, ചാലക്കുടി സ്വദേശികളായ ലിജി ബെന്നി, അഭിനന്ദവ് (13), ജോയൽ സോജൻ (17), ഡേവീസ് (62), കെ എസ് നന്ദിക, കൂടപ്പുഴ സ്വദേശി ഏയ്ഞ്ചൽ ബിജോ (13), എന്നിവർക്കാണ് കടിയേറ്റത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ് പ്രതികരിച്ചു.

Back to top button
error: