Breaking NewsIndiaNEWS

ഓപ്പറേഷൻ സിന്ദൂർ വെറും ഷോ ഓഫ്, ഒന്നും നടന്നിട്ടില്ല, നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു അത്ര മാത്രം, നുഴഞ്ഞുകയറി വന്ന് ആക്രമണം നടത്തിയ ഭീകരർ ആരാണ്? കൊല്ലപ്പെട്ടവരുടെ വിധവകൾക്ക് നമ്മൾ ഇങ്ങനെയാണോ പരിഹാരം നൽകുക?- കർണാടക കോൺഗ്രസ് എംഎൽഎ

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വെറും ‘ഷോ ഓഫ്’ ആണെന്ന് കർണാടക കോൺഗ്രസ് എംഎൽഎ കോതൂർ ജി മഞ്ജുനാഥ്. ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും ഷോ ഓഫ് കാണിക്കാനായി നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു എന്നുമാത്രമെന്ന് എംഎൽഎ. അതേസമയം പഹൽഗാമിലേത് ഇന്റലിജൻസ് പരാജയമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കൊല്ലപ്പെട്ടവരുടെ വിധവകൾക്ക് നമ്മൾ ഇങ്ങനെയാണോ പരിഹാരം നൽകുക? ഇതാണോ അവരോട് ബഹുമാനം കാണിക്കേണ്ട രീതി’. പഹൽഗാമിൽ കൊല്ലപ്പെട്ട മനുഷ്യർക്ക് അത് മതിയാകുമോ? അതേസമയം പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികൾ എവിടെയെന്നും മഞ്ജുനാഥ് ചോദിച്ചു.

Signature-ad

കൂടാതെ ഓപ്പറേഷൻ സിന്ദൂറിൽ 100 തീവ്രവാദികളെ കൊന്നുവെന്നു പറയുന്നു. ഇത് സർക്കാരിന് സ്ഥിരീകരിക്കാനായോ എന്നും എംഎൽഎ ചോദിച്ചു. നുഴഞ്ഞുകയറി വന്ന് ആക്രമണം നടത്തിയ ഭീകരർ ആരാണ്? എന്തുകൊണ്ടാണ് അതിർത്തിയിൽ സുരക്ഷാ ഇല്ലാതിരുന്നത്? എങ്ങനെയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്? നമ്മൾ തീവ്രവാദത്തിന്റെ അടിവേരടക്കം പിഴുതെറിഞ്ഞ്, അവരെ ഇല്ലാതെയാക്കണമെന്നും മഞ്ജുനാഥ് പറഞ്ഞു.

Back to top button
error: