Month: May 2025

  • Crime

    അമ്പലത്തറയിലെ 17 വയസുകാരിയുടെ തിരോധാനം: എല്ലിന്‍ കഷ്ണം രേഷ്മയുടേത് തന്നെ; 15 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

    കാസര്‍കോട്: അമ്പലത്തറയിലെ 17 വയസുകാരി രേഷ്മയുടെ തിരോധാനത്തില്‍ 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. പാണത്തൂര്‍ സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍, പിന്നീട് നടത്തിയ തിരച്ചിലില്‍ എല്ലിന്റെ ഭാഗം കണ്ടെത്തുകയും ഡിഎന്‍എ പരിശോധനയില്‍ ഇത് രേഷ്മയുടേതാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതെയാവുകയായിരുന്നു. ഇത് സംബന്ധിച്ച് രേഷ്മയുടെ പിതാവ് മകളെ കാണാനില്ലെന്ന് കാണിച്ച് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി. എന്നാല്‍, ആദ്യ ഘട്ടത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശേഷം ഹേബിയസ് കോര്‍പസ് ആയി ആദ്യകേസ്…

    Read More »
  • India

    കോണ്‍ഗ്രസ് നിര്‍ദേശിച്ചില്ല, എന്നിട്ടും പ്രതിനിധി സംഘത്തില്‍ കേന്ദ്രം ഉള്‍പ്പെടുത്തി; ബഹുമതിയെന്ന് തരൂര്‍

    ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിനു പിന്തുണ നല്‍കുന്ന പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് നിര്‍ദേശിച്ച പേരുകള്‍ ജയറാം രമേശ് പുറത്തുവിട്ടു. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, ഗൗരവ് ഗഗോയ്, സയ്ദ് നസീര്‍ ഹുസൈന്‍, രാജ ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. എന്നാല്‍, കേന്ദ്രം പുറത്തുവിട്ട പട്ടികയില്‍ തരൂരിന്റെ പേരുണ്ടായിരുന്നു. സര്‍ക്കാര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. ദേശീയ താല്‍പര്യമുള്ള വിഷയങ്ങളില്‍ മാറിനില്‍ക്കാനാകില്ലെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു. വിദേശത്തേക്ക് സംഘത്തെ അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടൊപ്പം നിന്നെങ്കിലും പാര്‍ട്ടിയോട് ആലോചിക്കാതെ തരൂരിനെ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചതായാണ് സൂചന. വിദേശത്തേക്ക് അയയ്ക്കേണ്ട സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ട ആളുകളെക്കുറിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് പ്രസിഡന്റുമായി ആശയവിനിമയം നടത്തിയിരുന്നതായി ജയറാം രമേശ് സമൂഹമാധ്യമത്തില്‍ കുറിച്ചു. പട്ടിക നല്‍കാന്‍ നിര്‍ദേശിച്ചതനുസരിച്ച് ഇന്നലെ വൈകിട്ട് ഈ നാലുപേരുകള്‍ കൈമാറിയതായും…

    Read More »
  • Kerala

    കാളികാവ് കടുവാദൗത്യത്തിനിടെ സ്ഥലംമാറ്റം; നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയെ തിരുവനന്തപുരത്തേക്ക് മാറ്റി

    മലപ്പുറം: കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെയാണ് സ്ഥലം മാറ്റിയത്. ദൗത്യം പ്രധാന ഘട്ടത്തിലിരിക്കെയാണ് സ്ഥലംമാറ്റം ഉണ്ടാകുന്നത്. മൂവാറ്റുപുഴയിലെ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടുള്ള സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ വനം വകുപ്പ് പറയുന്നത്. നേരത്തെതന്നെ ഈ കടുവയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളെ ഡിഎഫ്ഒ കാര്യമായെടുത്തില്ല എന്ന ഒരു ആരോപണവും ഉണ്ട്. തിരുവനന്തപുരത്തേക്ക് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയാണ് ധനിക് ലാലിന് നിയമനം. നിലവിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയ കെ രാകേഷ് ആണ് പുതിയ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ. കടുവാ ദൗത്യത്തിനിടെത്തന്നെ ഡിഎഫ്ഒയെ സ്ഥലംമാറ്റിയതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്.  

    Read More »
  • Kerala

    എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; മൂന്ന് വട്ടം എംഎല്‍എ, ലോക്‌സഭയിലേക്ക് പരാജയം

    തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. പാര്‍ട്ടി നിയോഗിച്ച ചുമതല നന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എ പ്രദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21ന് ചുമതലയേല്‍ക്കുമെന്നും പ്രധാനപ്പെട്ട ചുമതലായാണെന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ഗവര്‍ണമെന്റിന്റെ മൂന്നാം ഊഴം ജനം നിശ്ചയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് തവണ എംഎല്‍എയായ പ്രദീപ് കുമാര്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ എംകെ രാഘവനോട് പരാജയപ്പെട്ടു.

    Read More »
  • Social Media

    പോണ്‍ വീഡിയോ കാണുന്ന ഭര്‍ത്താവ്; കൊത്തിയരിഞ്ഞ് ബീന്‍സ് സ്റ്റൂവുണ്ടാക്കി പ്രതികാരം! ബ്രസീലില്‍ ഒരു ഭാര്യ ഭര്‍ത്താവിനോട് ചെയ്ത കടുംകൈ…

    ബ്രസീലില്‍ ഒരു ഭാര്യ ഭര്‍ത്താവിനോട് ചെയ്ത കടുംകൈയ്യാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറുന്നത്. ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ച് ബീന്‍സിന്റെ സ്്റ്റൂവില്‍ ചേര്‍ത്ത് കഴിച്ചു എന്നാണ് കേസ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പടിഞ്ഞാറന്‍ ബ്രസീലിലെ അക്രലാന്‍ഡിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് പോണ്‍വീഡിയോ നിരന്തരമായി കാണുന്നതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്. ഇതിന് പ്രതികാരമായിട്ടാണ് ഇവര്‍ ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. മുപ്പത്തി ഏഴ് വയസുള്ള സ്ത്രീയാണ് ഇവര്‍ എന്നത് മ്ാത്രമാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ദേഷ്യവും അസൂയയും കാരണമാണ് അവര്‍ ഇത് ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരിച്ചയാളെ കുറേ ദിവസങ്ങളായി കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹപരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ ലൈംഗിക അവയവങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവിന്റെ ശരീരഭാഗങ്ങള്‍ ചേര്‍ത്ത് ഇവരുണ്ടാക്കിയ ബിന്‍സ് സ്റ്റിയൂ ഇവര്‍…

    Read More »
  • Kerala

    വിവാഹേതര ബന്ധങ്ങളും ആധുനിക ജീവിത രീതികളും പ്രധാന വില്ലന്‍മാര്‍; മുന്നില്‍ കൊച്ചിയും തിരുവനന്തപുരവും

    കോഴിക്കോട്: സംസ്ഥാനത്തെ കുടുംബ കോടതികളില്‍ പ്രതിദിനം ഫയല്‍ ചെയ്യുന്ന വിവാഹ മോചനക്കേസുകള്‍ നൂറോളം. 2022ല്‍ 75ആയിരുന്നു. 2016ല്‍ ഇത് 53. വിവിധ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അതേസമയം മലബാറില്‍ താരതമ്യേന കുറവാണെന്നാണ് കണ്ടെത്തല്‍. 2016 മുതല്‍ 2022 വരെ കേരളത്തിലെ 28 കുടുംബ കോടതികളില്‍ വിവാഹ മോചനക്കേസുകളില്‍ 40 ശതമാനമാണ് വര്‍ദ്ധന. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍. 3,536 കേസുകള്‍. 3,282 കേസുകളുമായി തിരുവനന്തപുരമാണ് തൊട്ടു പിന്നില്‍. കൊല്ലം: 3,245. ഇടുക്കി: 1,092, കാസര്‍കോട്: 848 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഏറ്റവും കുറവ് വയനാട്ടിലാണ്: 538. ഹിന്ദു മാര്യേജ് ആക്ട്, ഇന്ത്യന്‍ ഡിവോഴ്സ് ആക്ട് (ക്രിസ്ത്യന്‍) പ്രകാരമുള്ളവയാണ് കൂടുതല്‍. വിവാഹ മോചനക്കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നതായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ പറയുന്നു. കോടതിയെ സമീപിക്കുന്നവരില്‍ പത്തുശതമാനമേ വീണ്ടും യോജിക്കുന്നുള്ളൂവെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം, തൊഴില്‍ ഉള്‍പ്പെടെയുള്ള അന്തരങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയാലേ ദാമ്പത്യം വിജയിക്കുകയുള്ളൂവെന്ന് ഈ…

    Read More »
  • LIFE

    വിവാഹശേഷം ഒരാഴ്ച വധു വസ്ത്രം ധരിക്കില്ല! അപൂര്‍വതകളുടെ അരങ്ങായി ഈ മലയോരഗ്രാമം

    ഇന്ത്യയിലെ വിവാഹ ചടങ്ങുകള്‍ സവിശേഷതകള്‍ നിറഞ്ഞതാണ്. വിവാഹം രണ്ട് വ്യക്തികളുടെ കൂടിച്ചേരല്‍ മാത്രമല്ല, രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലാണെന്നാണ് പറയുന്നത്. കുടുംബങ്ങളെയും സമൂഹങ്ങളെയും കാലാതീതമായ ആചാരങ്ങളെയും സംയോജിപ്പിക്കുന്ന ഒന്നു കൂടിയാണ് വിവാഹ ആഘോഷങ്ങള്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന വിവാഹചടങ്ങുകളാണ് ഉള്ളത്. വിവിധ മതങ്ങളിലേതു കൂടാതെ വിവിധ ജാതി , ഗോത്ര, ആദിവാസി വിഭാഗങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് വിവാഹം നടത്തപ്പെടുന്നത്. ഓരോ മതത്തിനും വിവാഹ ചടങ്ങുകളില്‍ വധൂവരന്മാരും അവരുടെ കുടുംബങ്ങളും പിന്തുടരുന്ന ഒരു കൂട്ടം നിയമങ്ങളും പാരമ്പര്യങ്ങളുമുണ്ട്. എന്നാല്‍ വിവാഹശേഷം വധുക്കള്‍ വസ്ത്രം ധരിക്കാത്ത ഒരു ഗ്രാമം ഇന്ത്യയില്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഹിമാചല്‍ പ്രദേശിലാണ് വിവാഹശേഷം കുറച്ചു ദിവസം വധു വസ്ത്രം ധരിക്കാത്ത ആചാരമുള്ളത്. ഹിമാചല്‍ പ്രദേശിലെ മണികരണ്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന പിനി ഗ്രാമത്തിലാണ് ഈ സവിശേഷ ആചാരം ഇന്നും നിലനില്‍ക്കുന്നത്. പിനി ഗ്രാമത്തില്‍, വിവാഹശേഷം ഏഴ് ദിവസം വധു വസ്ത്രമില്ലാതെ കഴിയണം. വിവാഹത്തിന്റെ ആദ്യ ആഴ്ചയിലാണ് ഈ ആചാരം അനുഷ്ഠിക്കേണ്ടത്.…

    Read More »
  • Crime

    സിനിമാ നടനെന്ന് ധരിപ്പിച്ച് മുക്കുപണ്ട തട്ടിപ്പ്, പിടിയിലാകാതിരിക്കാന്‍ മരിച്ചെന്ന് സ്വയം പത്രവാര്‍ത്ത നല്‍കി; പ്രതി പിടിയില്‍

    കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം, താന്‍ മരിച്ചെന്നു സ്വയം വാര്‍ത്ത നല്‍കിയ യുവാവിനെ പൊലീസ് പിടികൂടി. കൊടൈക്കനാലില്‍ ഒളിവില്‍ കഴിയവേയാണു പ്രതി ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയാണ് (41) പിടിയിലായത്. ആധാര്‍ കാര്‍ഡില്‍ എം ആര്‍ സജീവ് എന്നാണ് പേര്. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ വിലാസവുമാണ് നല്‍കിയത്. എന്നാല്‍ വോട്ടര്‍ ഐഡി കാര്‍ഡില്‍ കുമാരനല്ലൂരിലെ വിലാസവും. 2023ല്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂര്‍ ശാഖകളില്‍നിന്ന് 5 ലക്ഷം രൂപയാണ് ഇയാള്‍ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പൊലീസ് പറയുന്നു. അന്വേഷിച്ചപ്പോള്‍ ഇയാള്‍ ചെന്നൈയില്‍ മരിച്ചെന്നു വിവരം ലഭിച്ചു. തുടര്‍ന്നാണ് ധനകാര്യസ്ഥാപനം പൊലീസില്‍ പരാതിപ്പെട്ടത്. പത്രത്തില്‍ ചരമവാര്‍ത്തകളുടെ പേജില്‍ ഇയാളുടെ ഫോട്ടോ അടക്കം വാര്‍ത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറില്‍ സംസ്‌കാരം നടക്കുമെന്നും വാര്‍ത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാര്‍ത്തയെന്ന് സംശയം തോന്നി. തുടര്‍ന്നാണ് കൊടൈക്കനാല്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. പലയിടങ്ങളിലും…

    Read More »
  • Crime

    ആത്മഹത്യ ചെയ്യുമെന്ന് നസിയത്ത് സന്ദേശം അയച്ചു; ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ മൃതദേഹങ്ങള്‍, അമ്മയുടെയും മകന്റെയും മരണത്തില്‍ നടുങ്ങി കിഴവൂര്‍ നിവാസികള്‍

    കൊല്ലം: തൊട്ടുമുന്‍പ് വീട്ടുമുറ്റത്തു കണ്ട അമ്മയും മകനും മരിച്ചെന്ന വാര്‍ത്തയുടെ നടുക്കത്തിലാണ് കിഴവൂര്‍ നിവാസികള്‍. മുറ്റമടിച്ചുകൊണ്ടിരുന്ന നസിയത്തിനെ ഏഴരയോടെ അയല്‍വാസികള്‍ കണ്ടിരുന്നു. ഷാനും അടുത്തുതന്നെയുണ്ടായിരുന്നു. ഇരുവരും തമ്മില്‍ പതിവുപോലെ സംസാരിച്ചിരുന്നതല്ലാതെ വഴക്കോ ബഹളമോ ഒന്നും ഉണ്ടായില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. കിഴവൂര്‍ എസ്ആര്‍ മന്‍സിലില്‍ നസിയത്ത് (52), മകന്‍ ഷാന്‍ (31) എന്നിവരാണ് മരിച്ചത്. കൊല്ലം പാലത്തറയിലെ ജ്യൂസ് കടയിലെ ജീവനക്കാരിയാണ് നസിയത്ത്. കണ്ണനല്ലൂരിലെ പഴക്കടയില്‍ ജോലിചെയ്തിരുന്ന ഷാന്‍ ദിവസങ്ങളായി ജോലിക്കു പോയിരുന്നില്ല. ഷാനിന്റെ ഭാര്യ റജീന കൊട്ടിയത്തെ തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലിനോക്കുകയായിരുന്നു. കഴിഞ്ഞദിവസം റജീനയെ ഷാന്‍ മര്‍ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റജീനയെ വീട്ടുകാരെത്തി കുളപ്പാടത്തിനടുത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മര്‍ദിച്ചതുമായി ബന്ധപ്പെട്ട് കൊട്ടിയം സ്റ്റേഷനില്‍ പരാതിയും നല്‍കി. മറ്റൊരു പരാതിയും റജീനയുടെ വീട്ടുകാര്‍ ഷാനിനെതിരേ നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴിനും ഷാനെയും നസിയത്തിനെയും അയല്‍വാസികള്‍ വീട്ടുമുറ്റത്ത് കണ്ടിരുന്നു. പിന്നീട്, കുടുംബസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നും ഉടന്‍ വീട്ടിലെത്തണമെന്നും ആവശ്യപ്പെട്ട് നസിയത്ത് ബന്ധുക്കള്‍ക്ക്…

    Read More »
  • LIFE

    ‘ആദ്യവിവാഹം വേര്‍പിരിഞ്ഞു; ഫോട്ടോഷൂട്ടിന് വന്ന എന്റെ സുഹൃത്തിനൊപ്പം ബന്ധം, മുന്‍ കാമുകന്റെ വഞ്ചന മറക്കില്ല’

    പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് നടി ആര്യ ബാബു. ഏറെക്കാലമായി സുഹൃത്തായിരുന്ന സിബിനെയാണ് ആര്യ ജീവിത പങ്കാളിയാക്കുന്നത്. തനിക്കൊരു പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നടിയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ഇതിന് ശേഷം ഒരു പ്രണയ ബന്ധവും ആര്യക്കുണ്ടായിരുന്നു. ആര്യ ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സരാര്‍ത്ഥിയായെത്തി പിന്നീട് തിരിച്ച് വന്നപ്പോഴക്കും ഈ കാമുകന്‍ അകന്നു. നടിയെ മാനസികമായി തകര്‍ത്ത സംഭവമായിരുന്നു ഇത്. ഇതേക്കുറിച്ച് ആര്യ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചിരുന്നു. അതിനകത്ത് ഒരു പ്ലാനിംഗ് ഉണ്ടായിരുന്നെന്ന് ഇന്ന് ചിന്തിക്കുമ്പോള്‍ തോന്നാറുണ്ട്. ഷോയില്‍ പോകാന്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത് അദ്ദേഹമായിരുന്നു. പോകണമോ എന്ന കാര്യത്തില്‍ എനിക്ക് ഇരുമനസായിരുന്നു. കുഞ്ഞുണ്ട്. അച്ഛന്‍ മരിച്ചിട്ട് അധികമായിട്ടില്ല. എല്ലാ സപ്പോര്‍ട്ടും തന്ന് എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിടുന്നത് വരെ ആളാണെന്നും അന്ന് ആര്യ പറഞ്ഞു. ബിഗ് ബോസില്‍ നിന്ന്…

    Read More »
Back to top button
error: