CrimeNEWS

നിര്‍ത്തിയിട്ട ഓട്ടോയ്ക്ക് സമീപം ചുറ്റിത്തിരിയുന്ന യുവാവ്; സംശയം തോന്നി പരിശോധിച്ചു, കയ്യോടെ പിടികൂടി പൊലീസ്

കോഴിക്കോട്: നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ബാറ്ററി മോഷ്ടിക്കാന്‍ ശ്രമം നടത്തിയത്. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷര്‍മാന്‍ കോളനിയില്‍ അനീഷ് കുമാറിനെ (26 ) ആണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ബീച്ച് ലയണ്‍സ് പാര്‍ക്കിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐ അഭിലാഷ്, എസ് സി പി ഒ രജിത്ത് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Signature-ad

 

Back to top button
error: