
കണ്ണൂര്‍: കണ്ണൂരില്‍ എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ അക്രമം. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ പരാമര്‍ശിച്ച് കെഎസ്യു – യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്‌ഐ പ്രകടനം സംഘടിപ്പിച്ചത്. പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരവും കെ സുധാകരന് അനുകൂലമായി ഉയര്‍ത്തിയ ഫ്ളക്സ് ബോര്‍ഡും തകര്‍ത്തു.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ കോണ്‍ഗ്രസ് കൊടിമരമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയത്. താലൂക്ക് ഓഫീസിന് മുന്‍വശം കെ എസ് തുടരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പടയാളികള്‍ എന്ന പേരില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡാണ് തകര്‍ത്തത്.

ധീരജിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുദ്രാവാക്യം വിളിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ മലപ്പട്ടത്ത് പ്രകടനം നടത്തിയതില്‍ പ്രതിധിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റിലേക്ക് നടത്തിയ മാര്‍ച്ചിന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് ടിപി അഖില നേതാക്കളായ കെ നിവേദ്, ജോയല്‍ തോമസ്, സനന്ത്കുമാര്‍, സ്വാതി പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.