CrimeNEWS

കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബര്‍ ഷീറ്റും അടയ്ക്കയും കവര്‍ന്നു; അവധിക്കെത്തിയ സൈനികന്‍ പിടിയില്‍

പാലക്കാട്: മണ്ണൂര്‍ കമ്പിപ്പടിയില്‍ റബ്ബര്‍ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സംഭവത്തില്‍ സൈനികനെ അറസ്റ്റ് ചെയ്തു. വടശേരി സ്വദേശി അരുണിനെയാണ് (30) മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഹരീഷ് വേങ്ങശേരി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ കടയുടെ പൂട്ട് പൊളിച്ചാണ് ഇയാള്‍ 400 കിലോഗ്രാം റബ്ബര്‍ ഷീറ്റും അടയ്ക്കയും മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

രാത്രി ആള്‍ട്ടോ കാറിലാണ് അരുണ്‍ കടയ്ക്ക് സമീപത്തെത്തിയത്. പിന്നീട് പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണമുതല്‍ പിറ്റേദിവസം മറ്റൊരു കടയില്‍ കൊണ്ടുപോയി വില്‍പ്പനയും നടത്തി. അവധി കഴിഞ്ഞ് അരുണാചല്‍പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്. താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത് മറികടക്കാനാണ് മോഷണം നടത്തിയതെന്നുമാണ് അരുണ്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Signature-ad

 

 

Back to top button
error: