Breaking NewsCrimeLead NewsNEWS

ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിച്ചു; അസഭ്യവര്‍ഷം നടത്തി; കേസ് ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരന്‍

കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അഴിമതിക്കേസില്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പരാതിക്കാരന്‍ അനീഷ് ബാബു. ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് അനീഷ് ബാബു പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ വിളിച്ചു വരുത്തി തന്നെ മാനസീകമായി പീഡിപ്പിച്ചതിനുപുറമെ അസഭ്യവര്‍ഷം നടത്തിയെന്നും അനീഷ് വെളിപ്പെടുത്തി.

അടച്ചിട്ട മുറിയില്‍ വച്ച് കേസിന്റെ കാര്യം നിരത്തി നിരന്തര ഭീഷണിയാണ് ഇ.ഡി ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ടത്. ഭീഷണിക്ക് പുറമെ മറ്റ് ഏതെങ്കിലും വഴിയില്‍ കേസ് സെറ്റില്‍ ചെയ്യണമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ മാനസീകമായി പീഡിപ്പിച്ചു. ഭീഷണി തുടരുന്നതിനിടെയാണ് കൈക്കൂലിപ്പണം കൈമാറിയത്.

Signature-ad

വില്‍സണ്‍ എന്നയാളാണ് ഇടനില നിന്ന് ഇടപാട് നടത്തിയത്. പലവട്ടം ഇയാള്‍ വിളിച്ചു. നേരില്‍ കണ്ടു. ഇ.ഡി. ഓഫീസില്‍ നടന്ന കാര്യങ്ങള്‍ എല്ലാം ഇടനിലക്കാരന്‍ തന്നോട് പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥരുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്.

ഇടനിലക്കാരനുമായി സംസാരിച്ച നമ്പറിലേയ്ക്കാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നെ വിളിക്കുന്നത്. ഈ നമ്പര്‍ താന്‍ ഇ.ഡി. ഓഫീസില്‍ നല്‍കിയിട്ടില്ല. എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും അനീഷ് പറഞ്ഞു. കേസില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് എസ് പി എസ്.ശശിധരന്‍ പറഞ്ഞു. കേസില്‍ ഇഡിയെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇ.ഡി. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നും എസ് പി പറഞ്ഞു.

Back to top button
error: