Month: May 2025

  • Breaking News

    വിദേശത്തേക്കു പോകാനിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസ വാര്‍ത്ത; വിസ റദ്ദാക്കലിനും ജോലി നഷ്ടപ്പെടലിനും ഇന്‍ഷുറന്‍സ് കവറേജ്; പഠനം പാതിവഴിയിലാക്കി മടങ്ങേണ്ടിവന്നാലും പേടിക്കേണ്ട; പുതിയ പദ്ധതികളുമായി കമ്പനികള്‍

    ന്യൂഡല്‍ഹി: വിദേശ പഠനത്തിനു പ്രതീക്ഷയോടെ വിമാനം കയറുന്നവര്‍ക്കു മുന്നില്‍ നിരവധി കടമ്പകളാണു കാത്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം ഉയര്‍ന്നതോടെ വിദേശ യൂണിവേഴ്‌സിറ്റികളും സര്‍ക്കാരും കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിസ റദ്ദാക്കല്‍ മുതല്‍ പഠനശേഷം ജോലി ഉറപ്പില്ലാത്തതും ചില്ലറയല്ല ബുദ്ധിമുട്ടിക്കുന്നത്. ഈയൊരു പ്രശ്നത്തിന് പ്രതിവിധിയായി പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍. വീസ റദ്ദാക്കലും ജോലി നഷ്ടവും ഉള്‍പ്പെടെയുള്ള തിരിച്ചടികള്‍ കവര്‍ ചെയ്യുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാന്‍. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തു നിന്ന് വിദേശത്തേക്കുള്ള ഒഴുക്ക് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്. യു.കെ, കാനഡ, ഓസ്ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് വലിയ തോതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോകുന്നുണ്ട്. കുടിയേറ്റം വര്‍ധിച്ചതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത കോളജുകളില്‍ പഠനത്തിനായി ചേര്‍ന്ന പലര്‍ക്കും തിരിച്ചു പോകേണ്ട സ്ഥിതിവിശേഷവും സംജാതമാകുന്നുണ്ട്. വിദേശത്തേക്ക് പഠനത്തിന് പോകുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ഇന്‍ഷുറന്‍സ് പ്ലാനുകള്‍. പഠനം പാതിവഴിയിലാക്കി തിരികെ മടങ്ങേണ്ടി വന്നാലോ…

    Read More »
  • Breaking News

    സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് കേരളം നിർമിക്കും ചെലവ് തമിഴ്‌നാട് വഹിക്കണം, ബേബി ഡാമിനെ ബലപ്പെടുത്താൻ മരം മുറിക്കാൻ സുപ്രിംകോടതി അനുമതി, അറ്റകുറ്റപ്പണികൾ കേരളാ ഉദ്യോഗസ്ഥൻറെ സാന്നിധ്യത്തിൽ

    ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാമിനെ ബലപ്പെടുത്താൻ മരം മുറിക്കാൻ തമിഴ്‌നാടിന് സുപ്രീംകോടതിയുടെ അനുമതി. മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികൾ നടത്താമെന്നാണ് സുപ്രീംകോടതി നിർദേശം. മാത്രമല്ല മേൽനോട്ടസമിതി ശിപാർശ ചെയ്ത അറ്റകുറ്റപ്പണികൾ അണക്കെട്ടിൽ നടത്തണമെന്നും നിർദേശമുണ്ട്. അതേസമയം കേരളത്തിലെ ഉദ്യോഗസ്ഥൻറെ സാന്നിധ്യത്തിലാകണം അറ്റകുറ്റപ്പണികൾ നടത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥൻ്റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിനായി സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. പക്ഷെ റോഡ് കേരളം നിർമ്മിക്കാനും ചെലവ് തമിഴ്‌നാട് വഹിക്കാനുമാണ് നിർദേശം. ഡോർമിറ്ററിയുടെ അറ്റക്കുറ്റപ്പണി നടത്താനും തമിഴ്‌നാടിന് അനുവാദം നൽകി. നേരത്തെ മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായ സംഭവത്തിൽ കേരളം എതിര് നിൽക്കുന്നുവെന്ന…

    Read More »
  • Breaking News

    വർഷങ്ങൾക്കു ശേഷം മധുബാല വീണ്ടും മലയാളത്തിലേക്ക്, ഇന്ദ്രൻസ്- മധുബാല ചിത്രം “ചിന്ന ചിന്ന ആസൈ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    ഇന്ത്യൻ സിനിമയിൽ തന്നെ വൻ വിജയം കരസ്ഥമാക്കിയ റോജ എന്ന ചിത്രം റിലീസ് ചെയ്ത് മുപ്പത്തി മൂന്നു വർഷങ്ങൾക്കു ശേഷം പ്രശസ്ത സംവിധായകൻ മണിരത്‌നം തന്റെ ചിത്രത്തിലെ പ്രേക്ഷകർ ഏറ്റെടുത്ത ഗാനത്തിന്റെ പേരിൽ ഇറങ്ങാൻ പോകുന്ന മലയാള ചിത്രം മധുബാല – ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് ആശംസകൾ നൽകിയ മണിരത്നം ചിത്രം വൻ വിജയമാകട്ടെയെന്നും ആശംസിച്ചു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിന്ന ചിന്ന ആസൈയുടെ മറ്റു അണിയറപ്രവർത്തകർ: ഛായാഗ്രഹണം : ഫയിസ്…

    Read More »
  • Breaking News

    ആർഎസ്എസിനെന്ത് കല? എന്ത് കലാസ്വാദനം? വേടനെ വേട്ടയാടാൻ അനുവദിക്കില്ല, വേടന്റെ പാട്ടുകേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടി- എം.വി. ഗോവിന്ദൻ

    കണ്ണൂർ: റാപ്പർ വേടനെ വേട്ടയാടാൻ ഒരിക്കലും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വേടന്റെ പാട്ടുകേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണെന്നും ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. നായനാർ അക്കാദമിയിൽ ഇ.കെ.നായനാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാപ് എന്നതിന്റെ അർഥം ഈ അടുത്താണ് മനസിലാക്കിയത്. റിഥം ആൻഡ് പോയട്രി, പദ്യം വളരെ മനോഹരമായി സമന്വയിപ്പിച്ച് താളാത്മകമായി പാടുന്നതാണ് റാപ് മ്യൂസിക്. ഇതിനെയാണ് ആർഎസ്എസ് കലാഭാസം എന്നുപറയുന്നത്. ഇവർക്കെന്ത് കല? എന്ത് കലാസ്വാദനം?. ഒരു കലയെ പറ്റിയും വ്യക്തതയില്ല. റാപ്പ് സംഗീതത്തിലൂടെ വേടൻ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആർഎസ്എസ് പറയുന്നു. വേടൻ തന്നെ എഴുതി പാടുന്ന പാട്ടിനു കരുത്തുണ്ട്. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള സവർണ മേധാവിത്വത്തിന്റെ നിലപാടുകളെ ചരിത്രപരമായ അവബോധത്തോടെയാണ് വേടൻ അവതരിപ്പിക്കുന്നത്. വേടന്റെ പാട്ട് ലക്ഷക്കണക്കിനാളുകളെ ആകർഷിക്കുമ്പോൾ പലർക്കും സഹിക്കുന്നില്ല. ചാതുർവർണ്യത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്ന് പറയുന്നവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ ബിജെപി. വേടന്റെ പാട്ട്…

    Read More »
  • Crime

    നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം; പ്രതികളെ ന്യായീകരിച്ച് CISF വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ശബ്ദ സന്ദേശം

    എറണാകുളം: നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ശബ്ദ സന്ദേശം. കൊല്ലപ്പെട്ട ഐവിന്‍ ജിജോയെ ഗുണ്ടയായി ചിത്രീകരിക്കാനും ശ്രമം. ഐവിന്‍ അഞ്ച് പോലീസ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വ്യാജപ്രചാരണം. ശബ്ദ സന്ദേശം ഗ്രൂപ്പില്‍ ചര്‍ച്ചയായതോടെ ഡിലീറ്റ് ചെയ്തു. റെജി ജോര്‍ജ് എന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.’അവിടെ എന്താണ് സംഭവിച്ചതെന്നും ഇവര്‍ ആരൊക്കെയാണെന്നും അറിഞ്ഞാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. വലിയ ഗുണ്ടകളായിരുന്നു അവര്‍. ഇവരുടെ തര്‍ക്കങ്ങള്‍ പേര് പറയാത്ത ഒരു സ്ഥാപനത്തില്‍ വെച്ച് നടന്നു. പിന്നീട് പിന്നാലെ വന്ന് തര്‍ക്കമുണ്ടാക്കി. വണ്ടിക്ക് കുറുകെ വെച്ചു. നാലഞ്ച് പേര്‍ ഇറങ്ങിവന്ന് കൈകൊണ്ട് ചില്ലില്‍ അടിച്ചു. ആശുപത്രിയില്‍ കിടക്കുന്ന സാറിന്റെ മുഖത്തിനിട്ട് ഇടിച്ചു. അങ്ങനെ പലതരത്തിലുള്ള ആക്രമണം നടത്തി. വണ്ടിയുടെ ബോണറ്റില്‍ കയറിയിരുന്നപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ട് പോയില്ല. പെട്ടെന്ന് വാഹനം എടുത്തപ്പോള്‍ നാല് പേര്‍ സൈഡിലേക്ക് പോയി. ഒരുത്തന്‍ മാത്രം അതില്‍ കിടന്നു. അവന്‍ ആണെങ്കില്‍ ഇവിടുത്തെ…

    Read More »
  • Kerala

    വരുന്നു പെരുമഴ, വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലബാര്‍ മേഖലയിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ട അതിശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 19 മുതല്‍ 23 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ അലര്‍ട്ട്…

    Read More »
  • India

    ഇന്ത്യയില്‍ 140 കോടി ജനങ്ങളുണ്ട്, എല്ലാവര്‍ക്കും അഭയം നല്‍കാന്‍ ധര്‍മശാലയല്ല: സുപ്രീം കോടതി

    ന്യൂഡല്‍ഹി: ലോകത്തുള്ള എല്ലാ അഭയാര്‍ഥികള്‍ക്കും അഭയം നല്‍കാന്‍ ഇന്ത്യ ധര്‍മ്മശാലയല്ലെന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ അഭയാര്‍ഥിത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് പൗരന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും വിദേശത്ത് നിന്ന് അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെ. വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. നിരോധിത സംഘടനയായ എല്‍ടിടിഇയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് 2015 ല്‍ അറസ്റ്റിലായ ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് പൗരന്റെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 ല്‍ വിചാരണക്കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 2022 ല്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വര്‍ഷമായി വെട്ടിക്കുറച്ചു. എന്നാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോര്‍ട്ടേഷന്‍ ക്യാമ്പില്‍ കഴിയണമെന്നും മദ്രാസ്…

    Read More »
  • Crime

    ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്, ബെയ്ലിന്‍ ദാസിന് ജാമ്യം

    തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം. റിമാന്‍ഡിലായി നാലാം ദിവസമാണ് ബെയ്ലിന്‍ ദാസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. യുവതിയുടെ ആക്രമണത്തില്‍ ബെയ്‌ലിന്‍ ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ അഭിഭാഷക മര്‍ദിച്ചപ്പോള്‍ കണ്ണട പൊട്ടി ബെയ്‌ലിന്റെ ചെവിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രകോപന പരമായ സാഹചര്യത്തിലായിരുന്നു ഓഫീസില്‍ വച്ച് ഇത്തരം ഒരു സംഭവം ഉണ്ടായത്. പെട്ടെന്നുള്ള പ്രകോപനത്തില്‍ ഉണ്ടായ സംഘര്‍ഷമാണ് കയ്യേറ്റത്തിന് കാരണം. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജൂനിയര്‍ അഭിഭാഷക പാറശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ജെ വി ശ്യാമിലി (26)യെ ബെയ്ലിന്‍ ദാസ് ഓഫീസില്‍ വച്ച് മര്‍ദിച്ചത്. ശ്യാമിലിയുടെ വലതുകവിള്‍ അടികൊണ്ട് ചതഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍…

    Read More »
  • India

    ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി, മൊത്തം വീഡിയോയുലുമാക്കി…

    ന്യൂഡല്‍ഹി: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലും എത്തി. കേരളം സന്ദര്‍ശിച്ചശേഷം ഫെബ്രുവരിയില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരില്‍നിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളില്‍ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, മൂന്നാര്‍, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി അടക്കമുള്ളിയടങ്ങള്‍ ജ്യോതി സന്ദര്‍ശിച്ച് വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓര്‍മ്മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓര്‍മ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദര്‍ശനത്തിന് ശേഷം പങ്കുവെച്ച വീഡിയോയില്‍ ജ്യോതി പറയുന്നുണ്ട്. തുടര്‍ച്ചയായി പാകിസ്താന്‍ സന്ദര്‍ശിക്കുകയും പാക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നയാളാണ് ജ്യോതി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമടക്കം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. എവിടെയൊക്കെ യാത്രചെയ്തു, അവിടെനിന്ന് എന്തൊക്കെ പകര്‍ത്തി, ആരെയൊക്കെ കണ്ടു, മറ്റു യൂട്യൂബര്‍മാര്‍ ആരെയൊക്കെ കണ്ടിട്ടുണ്ട്…

    Read More »
  • Crime

    ഭര്‍ത്താവിനെ ജാമ്യത്തിലിറക്കണം; പണത്തിനായി അമ്മായിയമ്മയെ കൊന്നു; മരുമകളും സഹോദരിയും പിടിയില്‍

    ഗൂഡല്ലൂര്‍: വീട്ടമ്മയെ കൊലപ്പെടുത്തി 6 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ മരുമകളും അവരുടെ സഹോദരിയും പിടിയിലായി. നെല്ലാക്കോട്ട വെള്ള കോളനിയിലെ മൈമൂനയെ(55) കഴിഞ്ഞ വെള്ളിയാഴ്ചയാണ് അടുക്കളയില്‍ തലയ്ക്കു പരുക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യ ഒന്‍പതാം മൈലില്‍ താമസിക്കുന്ന ഹയറുന്നീസ(35), ഇവരുടെ സഹോദരി കൊട്ടായമേട്ടില്‍ താമസിക്കുന്ന ഹസീന(31) എന്നിവരാണ് പിടിയിലായത്. ഹസീനയുടെ ഭര്‍ത്താവ് നജുമുദ്ദീന്‍ ലഹരിമരുന്നു കടത്തിയ കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇയാളെ ജാമ്യത്തില്‍ ഇറക്കുന്നതിനായി പണം കണ്ടെത്താനാണ് കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച രണ്ടു പേരും മൈമൂനയുടെ വീട്ടിലെത്തി ചായ കുടിച്ച ശേഷം മൈമൂനയെ തോര്‍ത്ത് മുണ്ട് കൊണ്ട് കഴുത്തു ഞെരിച്ചു നിലത്തു വീഴ്ത്തിയ ശേഷം കുക്കറിന്റെ അടപ്പു കൊണ്ട് മുഖത്തടിച്ചു. പിന്നീട് പാചക വാതക സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചു. കഴുത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങളും കാത് മുറിച്ച് കമ്മലും ഇവരുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചു. പാചക വാതകം തുറന്ന് വിട്ട് വീടിന്റെ പിന്നിലൂടെയാണ് ഇരുവരും മടങ്ങിയത്.…

    Read More »
Back to top button
error: