രവി മോഹനെ പോലെ രജിനികാന്തും ഡിവോഴ്‌സിന് ശ്രമിച്ചു; അന്ന് ലത ചെയ്തത്…

അടുത്ത കാലത്ത് തമിഴകം കണ്ട വലിയ വിവാദങ്ങളിലൊന്നായി മാറിയിരിക്കുകയാണ് രവി മോഹനും ആരതി രവിയും തമ്മിലുള്ള പ്രശ്‌നം. ആരതിയും അമ്മ സുജാത വിജയകുമാറും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും മാനസികവും ശാരീരികവുമായ ഉപദ്രവങ്ങള്‍ ഉണ്ടായെന്നും രവി മോഹന്‍ പറയുന്നു. വീട് വിട്ടിറങ്ങിയ ജയം രവി ഇപ്പോള്‍ ഗായിക കെനീഷ ഫ്രാന്‍സിസുമായി പ്രണയത്തിലാണ്. അതേസമയം രവി മോഹനുമായി നിയമപരമായി പിരിയുന്നത് വരെ താന്‍ ഭാര്യയാണെന്നും മക്കളുടെ ഉത്തരാവിത്വങ്ങളില്‍ നിന്ന് പോലും രവി മോഹന്‍ ഒഴിഞ്ഞ് മാറിയെന്നും ആരതി രവി പറയുന്നു.
സംയമന ചര്‍ച്ചകള്‍ക്ക് പല തവണ ശ്രമിച്ചെങ്കിലും രവി കാണാന്‍ തയ്യാറാകുന്നില്ലെന്നാണ് ആരതി രവി പറയുന്നത്. തമിഴകത്ത് അടുത്ത കാലത്തൊന്നും ഇത്രയും വിവാദമായ വേര്‍പിരിയല്‍ ഉണ്ടായിട്ടില്ല. ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയിലാണ്. സ്വകാര്യ വിഷയങ്ങള്‍ പൊതുമധ്യത്തിലേക്ക് കൊണ്ട് വരേണ്ടിയിരുന്നോ എന്ന ചോദ്യം ഇതിനോടകം വന്നിട്ടുണ്ട്. തമിഴ് മീഡിയകള്‍ രവി മോഹന്റെയും ആരതിയുടെയും പ്രശ്‌നം വലിയ ചര്‍ച്ചയാക്കുന്നുണ്ട്. ഇതിനിടെ തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് അന്തനന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

തമിഴകത്ത് മുന്‍നിരയിലുള്ള പല നടന്‍മാരും രവി മോഹന്‍ നേരിടുന്ന പ്രശ്‌നം വന്നിട്ടുണ്ടെന്ന് അന്തനന്‍ പറയുന്നു. രണ്ട് മക്കളായ ശേഷം രജിനിയും ഡിവോഴ്‌സിന് ശ്രമിച്ചിരുന്നു. ഇന്ന് രവി മോഹനെടുത്ത തീരുമാനം അന്ന് രജിനി എടുത്തതാണ്. ലത നേരെ ബാലചന്ദറിനെ പോയി കണ്ടു. അദ്ദേഹം ഉടനെ വീട്ടിലെത്തി നടനെ ഉപദേശിച്ചു. ബാലചന്ദര്‍ പറഞ്ഞത് രജിനി വേദവാക്യമായി കണ്ടു. സിനിമയില്‍ പല ലൗകിക വിഷയങ്ങളും നടക്കും. എന്നാല്‍ ഭാര്യയുടേത് മറ്റൊരു സ്ഥാനമാണ്. നിന്റെ പാതിയാണവള്‍ എന്ന് പറഞ്ഞു.
നിനക്കെന്താണോ ആവശ്യം അത് വീട്ടിന് പുറത്ത് വെക്കൂ എന്ന് നല്ല രീതിയില്‍ പറഞ്ഞ് മനസിലാക്കി. സിനിമാ രംഗത്ത് പല നിര്‍മാതാക്കള്‍ എന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. രജിനി എന്തുകൊണ്ടാണ് ഇന്ന് സമാധാനപരമായ ജീവിക്കുന്നത്. പ്രായമായപ്പോള്‍ കുടുംബമാണ് വലുതെന്ന് അദ്ദേഹം മനസിലാക്കി. ഇന്ന് ജീവനോടെയിരിക്കുന്നതിന് കാരണം ഭാര്യയാണെന്ന് രജിനി പറഞ്ഞിട്ടുണ്ടെന്നും അന്തനന്‍ പറഞ്ഞു.
രവി മോഹന്റെ പ്രശ്‌നത്തില്‍ രണ്ട് വശത്ത് നിന്നും ആരോപണങ്ങള്‍ വരുന്നു. പലരും അഭിപ്രായങ്ങള്‍ പറയുന്നു. സ്വന്തം കുടുംബത്തില്‍ ഇങ്ങനെ സംഭവിച്ചാലേ പക്ഷം പിടിച്ച് സംസാരിക്കുന്നവര്‍ക്ക് അതിന്റെ വിഷമം മനസിലാകൂയെന്നും അന്തനന്‍ പറഞ്ഞു. 1981 ലായിരുന്നു രജിനികാന്ത്-ലത വിവാഹം. കോളേജ് മാഗസിന് വേണ്ടി രജിനികാന്തിന്റെ അഭിമുഖമെടുക്കാനെത്തിയതായിരുന്നു ലത. ഈ പരിചയം പിന്നീട് അടുപ്പമായിരുന്നു. ഇരുവരും വിവാഹവും ചെയ്തു.
ഐശ്വര്യ രജിനികാന്ത്, സൗന്ദര്യ രജിനികാന്ത് എന്നിവരാണ് രജിനികാന്തിന്റെയും ലതയുടെയും മക്കള്‍. നടന്‍ ധനുഷിനെയായിരുന്നു ഐശ്വര്യ വിവാഹം ചെയ്തത്. 2004 ല്‍ വിവാഹിതരായ ഇരുവരും 2024 ല്‍ പിരിഞ്ഞു. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
സൗന്ദര്യയുടെ ആദ്യ വിവാഹ ബന്ധവും പിരിഞ്ഞതാണ്. വ്യവസായി അശ്വിന്‍ രാംകുമാറാണ് സൗന്ദര്യയുടെ മുന്‍ ഭര്‍ത്താവ്. 2010 ല്‍ വിവാഹം ചെയ്ത ഇരുവരും 2017 ല്‍ പിരിഞ്ഞു. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കമുടിയെ സൗന്ദര്യ രജിനികാന്ത് രണ്ടാമത് വിവാഹം ചെയ്തു.