Month: May 2025
-
Breaking News
സ്വര്‍ണക്കടത്ത് കേസ്: കപില്‍ സിബലിന് 15.50 ലക്ഷം ഫീസ് അനുവദിച്ച് സംസ്ഥാനം; വസ്തുതകള്‍ അടിസ്ഥാനമാക്കണം; മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കരുതെന്നും കോടതിയില്‍ ആവശ്യം
തിരുവനന്തപുരം: നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിന്റെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഫീസ് ഇനത്തില്‍ 15.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. 2024 നവംബര്‍ 19ന് സുപ്രീംകോടതിയില്‍ വാദത്തിന് എത്തിയതിനാണ് 15.50 ലക്ഷം മേയ് 15ന് അനുവദിച്ചത്. ഓരോ സിറ്റിങ്ങിനും ഇത്രയും തുകയാണ് കപില്‍ സിബല്‍ ഈടാക്കുന്നത്. മുന്‍പും ഇതേ കേസില്‍ ഹാജരായതിനു 2022 ഒക്ടോബറിലും 2024 നവംബറിലും 15.50 ലക്ഷം രൂപ വീതം കപില്‍ സിബലിനു നല്‍കിയിരുന്നു. ഈ കേസില്‍ മാത്രം 46.5 ലക്ഷം രൂപ ഇതുവരെ കപില്‍ സിബലിനു സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് Vs പി.എസ്.സരിത്തും മറ്റുള്ളവരും എന്ന TP (Crl) 449/2022 എന്ന കേസില്‍ ഹാജരായതിനാണ് ഫീസ് ഇനത്തില്‍ 15.50 ലക്ഷം അനുവദിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിയമ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.…
Read More » -
LIFE
വിവാഹിതയാണെന്ന് അറിഞ്ഞിട്ടും എന്നെ പ്രണയിച്ചവര്‍! ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍…
സിനിമാ സീരിയല്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭസമ്പത്തുള്ള സോന നായര്‍ക്ക് നിരവധി ശ്രദ്ധേയ റോളുകള്‍ കരിയറില്‍ ലഭിച്ചിട്ടുണ്ട്. പ്രഗല്‍ഭരായ സംവിധായകരുടെ സിനിമകളിലും ടെലി ഫിലിമുകളിലും സോന നായര്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രിയെന്ന നിലയില്‍ സോന നായര്‍ക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ സിനിമാ രംഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്, ക്യാമറമാന്‍ ഉദയന്‍ അമ്പാടിയെയാണ് സോന വിവാഹം ചെയ്തത്. 1996 ലായിരുന്നു വിവാഹം. വിവാഹശേഷവും തന്നോട് പ്രണയം തുറന്ന് പറഞ്ഞവരെക്കുറിച്ച് സംസാരിക്കുകയാണ് സോന നായര്‍ ഇപ്പോള്‍. ഇന്‍ഫൈന്‍ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. എന്നെ പ്രണയിക്കുന്നവരുമുണ്ട്. പ്രണയം ആര്‍ക്കും തടുക്കാന്‍ പറ്റുന്ന ഇമോഷനല്ല. കലയെ ഇഷ്ടപ്പെടുന്നവര്‍ ഒരു കലാകാരിയെ പ്രണയിക്കുന്നത് തെറ്റൊന്നുമല്ല. പല പ്രണയങ്ങളും എന്നോട് തുറന്ന് പറയുന്നവരുമുണ്ട്. കല്യാണം കഴിഞ്ഞയാളാണെന്ന് അവര്‍ക്കുമറിയാം. പക്ഷെ ആ പ്രണയത്തെ നമ്മള്‍ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. പ്രണയമില്ലാതെ എന്ത് ലോകം. ഇങ്ങനെയാെരാള്‍ക്ക് എന്നോട് പ്രണയമാണ്, പ്രണയാത്മകമായി കമന്റുകളും മെസേജുകളും വരുന്നുണ്ടെന്ന് ഭര്‍ത്താവിനോട് പറയാറുണ്ട്. പക്ഷെ ആള്‍ക്ക് എന്നെ അറിയാം. അതൊക്കെയാണ്…
Read More » -
Crime
ഒന്നര വര്‍ഷം ക്രൂര പീഡനം; മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിച്ചു: പിതൃസഹോദരന്‍ ലൈംഗിക വൈകൃതത്തിനടിമ
എറണാകുളം: അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി പിതാവിന്റെ സഹോദരനില്‍നിന്നു നേരിട്ടിരുന്നത് അതിക്രൂര പീഡനമെന്നു വിവരം. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കി. മരിക്കുന്നതിനു തൊട്ടുമുന്‍പത്തെ ദിവസവും കുട്ടി പീഡനത്തിന് ഇരയായി. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശാസ്ത്രീയ തെളിവുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുക. സംരക്ഷിക്കേണ്ട അടുത്ത ബന്ധു തന്നെ ഇത്തരത്തില്‍ പീഡിപ്പിച്ചതിന് ബിഎന്‍എസിലെ വകുപ്പുകളും ബാലാവകാശ നിയമം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തിയാകും ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുക. അമ്മ നല്‍കിയ നിര്‍ണായക വിവരമാണു പിതൃസഹോദരനിലേക്ക് അന്വേഷകരെ എത്തിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് അങ്കണവാടിയില്‍നിന്നു കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ അമ്മ വൈകിട്ട് ആറരയോടെയാണ് ചാലക്കുടിപ്പുഴയിലേക്ക് കുട്ടിയെ എറിയുന്നത്. പിറ്റേന്ന് പുലര്‍ച്ചെ 2.20ന് മൃതദേഹം കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന സംശയം എറണാകുളം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി…
Read More » -
Crime
യുഎസില്‍ ജൂത മ്യൂസിയത്തിന് പുറത്ത് വെടിവെപ്പ്; ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ട് ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു. വാഷിങ്ടണ്‍ ഡിസിയിലെ ജൂത മ്യൂസിയത്തിന് പുറത്തുവെച്ചായിരുന്നു അക്രമണം. മ്യൂസിയത്തില്‍നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ആക്രമണമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഫ്രീ പലസ്തീന്‍’ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു അക്രമി വെടിവെപ്പ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരകളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹിതരാകാന്‍ തീരുമാനിച്ച രണ്ട് പങ്കാളികളാണ് കൊല്ലപ്പെട്ടതെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ യെച്ചീല്‍ ലീറ്റര്‍ പറഞ്ഞു. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9.5 ഓടെയാണ് എഫ്ബിഐ വാഷിങ്ടണ്‍ ഫീല്‍ഡ് ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ ചിക്കാഗോ സ്വദേശി റോഡ്രിഗസ് (30) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
Read More » -
Kerala
കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കടുത്ത നടപടി; കരാറുകരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന് വിലക്ക്
മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ വിലക്കി. ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി. ഇരു കമ്പനികള്‍ക്കും തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല. പ്രൊജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെ പുറത്താക്കി. ടീം ലീഡര്‍ ഓഫ് കണ്‍സള്‍ട്ടന്റ് രാജ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു. ഐഐടിയിലെ പ്രഫസര്‍ ജി.വി.റാവു, ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍ നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകത കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. ദേശീയപാത ഇടിഞ്ഞുതാണതില്‍ നടപടിയെടുക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. കൂരിയാട് പാത ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതകളില്‍ വ്യാപകമായി വിള്ളല്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍,…
Read More » -
NEWS
സ്വര്‍ണ ടോയ്ലെറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമം; കോടീശ്വരനെ വെറുതെവിട്ട് കോടതി
ലണ്ടന്‍: ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍നിന്നും സ്വര്‍ണ ടോയ്ലെറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ കോടീശ്വരനെ കുറ്റവിമുക്തനാക്കി കോടതി. ഇംഗ്ലണ്ടിലെ ബെര്‍ക്ക്ഷെയറിലെ വിങ്ക്ഫീല്‍ഡ് സ്വദേശിയായ ഫ്രെഡ് ഡോ ആണ് രണ്ടുവര്‍ഷത്തെ ജയില്‍വാസത്തില്‍നിന്നും രക്ഷപ്പെട്ടത്. മോഷ്ടാക്കള്‍ ഫ്രെഡിനെ കേസില്‍ പെടുത്തുകയായിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. ഒക്സ്ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ഫ്രെഡ് ഡോയുടെ ശിക്ഷ റദ്ദാക്കിയത്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗറിസിയോ കറ്റേലന്‍ ആണ് ‘അമേരിക്ക’ എന്ന് പേരുള്ള 18-കാരറ്റ് സ്വര്‍ണ ടോയ്ലെറ്റിന്റെ സ്രഷ്ടാവ്. പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സ്വര്‍ണ ടോയ്ലെറ്റ് ഒക്സ്ഫോര്‍ഡ്ഷെയറിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ സ്ഥാപിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയിലെ സോളമന്‍ ആര്‍. ഗഗ്ഗന്‍ഹെയിം മ്യൂസിയത്തിനായി 2016-ലാണ് ഈ സ്വര്‍ണ ടോയ്ലെറ്റ് നിര്‍മിക്കപ്പെട്ടത്. 2019 സെപ്റ്റംബറിലാണ് അഞ്ചുപേര്‍ ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ അതിക്രമിച്ചുകയറി സ്വര്‍ണ ടോയ്ലെറ്റ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടാക്കള്‍ വൈകാതെ പോലീസ് പിടിയിലായി. ഇവര്‍ക്കൊപ്പമാണ് ഫ്രെഡ് ഡോയെയും പോലീസ് കോടതിയില്‍ ഹാജരാക്കിയത്. മോഷണ സ്വര്‍ണം വില്‍ക്കാനായി തന്നെ ബന്ധപ്പെട്ടവരോട് രണ്ടുമിനിറ്റിനുള്ളില്‍ വിറ്റുതരാം എന്ന് പറഞ്ഞ ഫ്രെഡിന്…
Read More » -
Crime
വയോധികന്റെ കാല്‍ തല്ലിയൊടിച്ചു; ക്രൂരത സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന്, ‘മുടിയാനായ പുത്രന്‍’ പിടിയില്‍
കണ്ണൂര്‍: എഴുപത്താറുകാരനായ അച്ഛന്റെ കാല്‍ അടിച്ചുതകര്‍ത്ത മകനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. രാമന്തളി കല്ലേറ്റുംകടവിലെ കക്കളത്ത് അമ്പുവിന്റെ പരാതിയില്‍ മകന്‍ കെ.വി. അനൂപിനെ (32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അമ്പുവിന്റെ ഭാര്യ കുടുംബശ്രീ യോഗത്തിന് പോയിരിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു അച്ഛനോട് മകന്റെ അതിക്രമം. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കടവരാന്തയില്‍ അമ്പുവിനെ തടഞ്ഞുനിര്‍ത്തി മരത്തടി കൊണ്ട് ഇടതുകാലിന് അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ കാലിന്റെ മുട്ടിനുതാഴെ എല്ല് പൊട്ടി ഗുരുതരാവസ്ഥയിലാണ് അമ്പു. ഇദ്ദേഹം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍ക്കഴിയുന്ന അമ്പുവില്‍നിന്ന് മൊഴിയെടുത്ത ശേഷമാണ് പോലീസ് മകനെതിരേ കേസെടുത്തത്. കുടുംബസ്വത്ത് വീതംവെക്കുന്നതുസംബന്ധിച്ച പ്രശ്നമാണ് സംഭവത്തിന് കാരണമായി പറയുന്നത്. അറസ്റ്റ് ചെയ്ത അനൂപിനെ കോടതി റിമാന്‍ഡ്ചെയ്തു.
Read More » -
Crime
പീഡനവിവരം മൂന്നരവയസുകാരിയുടെ അമ്മ അറിഞ്ഞു, പ്രതിയെ യുവതി അടിച്ചു; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
എറണാകുളം: കൊല്ലപ്പെട്ട മൂന്നരവയസുകാരി പീഡന വിവരം അമ്മയോട് പറഞ്ഞിരുന്നെന്ന് പ്രതിയുടെ മൊഴി. അമ്മ ഇക്കാര്യം ദേഷ്യത്തോടെ ചോദിച്ച് തല്ലിയെന്നും പ്രതി പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി പീഡന വിവരം മറ്റാരെയും അറിയിച്ചിട്ടില്ലെന്നാണ് പ്രതി വിശ്വസിച്ചിരുന്നത്. എന്നാല്‍, മകള്‍ പീഡനത്തിനിരയായ വിവരം യുവതി ആരെയെങ്കിലും അറിയിച്ചിരുന്നോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. മരിക്കുന്നതിന് തലേദിവസവും കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. തൊട്ടടുത്ത വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. അടുത്ത ബന്ധുവായതിനാല്‍ത്തന്നെ ആരും സംശയിച്ചുമില്ല. ഒന്നരവര്‍ഷത്തോളം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അമ്മയുടെ മൊഴി തന്നെയാണ് കേസില്‍ നിര്‍ണായകമായത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞയുടന്‍ തന്നെ കുട്ടി പീഡനത്തിനിരയായ വിവരം ഡോക്ടര്‍ റൂറല്‍ എസ് പിയെ അറിയിച്ചിരുന്നു. അദ്ദേഹം ഉടന്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തു. ‘ഒരാളെയായിരുന്നു കുഞ്ഞിന് ഏറ്റവും പ്രിയപ്പെട്ടത്’ എന്ന് യുവതി പറഞ്ഞിരുന്നു. പ്രിയം എന്ന വാക്ക് ഇഴകീറി പരിശോധിച്ചതോടെ പൊലീസിന് കാര്യങ്ങളില്‍ ഏകദേശം വ്യക്തത കിട്ടി. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ മൂന്ന് പേരെ…
Read More » -
Crime
കൊടുവള്ളി കിഡ്‌നാപ്പിങ് കേസ്: യുവാവിനെ കൊണ്ടോട്ടിയില്‍നിന്ന് കണ്ടെത്തി, ഓപ്പറേഷന് പിന്നില്‍ സാമ്പത്തിക തര്‍ക്കം
കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ അന്നൂസ് റോഷനെ (21) മലപ്പുറം കൊണ്ടോട്ടിയില്‍നിന്നാണ് കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തുന്നത്. അന്നൂസ് റോഷനുമായി പിതാവ് ഫോണില്‍ സംസാരിച്ചു. തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. കൊണ്ടോട്ടി ബസ്റ്റാന്റില്‍നിന്നാണ് യുവാവിനെ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് യുവാവിനെ സംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ക്കായി പോലീസ് ബുധനാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികള്‍ മലപ്പുറം ജില്ലയില്‍ ഉണ്ടെന്ന് പോലീസിന് കൃത്യമായി വിവരം ലഭിക്കുകയും പോലീസ് മലപ്പുറം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് യുവാവിനെ സംഘം ഉപേക്ഷിച്ചത്. യുവാവിനെ കൊടുവള്ളി പോലീസിന് കൈമാറി. പോലീസ് ഉടന്‍ യുവാവുമായി കൊടുവളളിയില്‍ എത്തും. പ്രതികള്‍ ഒളിവിലായതിനാല്‍ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘംഅറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അന്നൂസ് റോഷനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കേസ് അന്വേഷിക്കുന്നതിനായി താമരശ്ശേരി ഡിവൈഎസ്പി സുശീര്‍ കുമാറിന്റെ…
Read More » -
Crime
മുഖത്തേക്ക് മൂത്രം ഒഴിച്ചു, കൂട്ടബലാത്സംഗം ചെയ്യിച്ചു, ദേഹത്ത് മാരകവൈറസ് കുത്തിവെച്ചു; ബി.ജെ.പി. എംഎല്‍എയ്‌ക്കെതിരേ യുവതിയുടെ പരാതി
ബെംഗളൂരു: ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതി. ബിജെപിയുടെ രാജരാജേശ്വരി നഗര്‍ എം.എല്‍.എ മുനിരത്നയ്ക്കെതിരെ ബിജെപി പ്രവര്‍ത്തക കൂടിയായ നാല്‍പ്പതുകാരിയുടെ പരാതിയെ തുടര്‍ന്ന് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുനിരത്ന എംഎല്‍എ, വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2023 ജൂണ്‍ 11-ന് മാതിക്കെരെയിലെ ജെ.പി പാര്‍ക്കിനടുത്തുള്ള മുനിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. വാസന്തയും കമലും ചേര്‍ന്ന് ഒരു എസ്.യു.വിയില്‍ തന്നെ കൂട്ടിക്കൊണ്ടുപോയി എം.എല്‍.എയുടെ ഓഫീസിലെത്തിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. ”മുനിരത്ന, വാസന്ത, ചെന്നകേശവ എന്നിവര്‍ എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ സഹകരിച്ചില്ലെങ്കില്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മുനിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു,” അവര്‍ പരാതിയില്‍ പറഞ്ഞു. അജ്ഞാതനായ ഒരാള്‍ മുറിയിലേക്ക് വന്ന് മുനിരത്നയ്ക്ക്…
Read More »