NEWSWorld

ബോറടി മാറ്റാന്‍ കാപിറ്റോള്‍ ഹിയറിങ് റൂമില്‍ ലൈംഗികബന്ധം; വീഡിയോ പുറത്തായി, ഖേദമില്ലെന്ന് ഉദ്യോഗസ്ഥന്റെ പ്രതികരണം

വാഷിങ്ടണ്‍: യു.എസ് പാര്‍ലമെന്റായ കാപിറ്റോള്‍ മന്ദിരത്തിലെ ഹിയറിങ് റൂമില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എയ്ഡന്‍ മേസ്-ചെറോപ്സ്‌കി എന്ന യു.എസ് സെനറ്റ് ഓഫീസര്‍ക്കാണ് ജോലി നഷ്ടമായത്. അതേസമയം ബോറടിച്ചതിനാലാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.

സംഭവത്തില്‍ തനിക്ക് യാതൊരുവിധ ഖേദവുമില്ലെന്നും അദ്ദേഹം പറയുന്നു. ഒരു ദിവസം ഒമ്പത് മണിക്കൂറാണ് ജോലിയെന്നും ബോറടിച്ചതിനാല്‍ അത് മാറ്റാനാണ് ഹിയറിങ് റൂമില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും എയ്ഡന്‍ പ്രതികരിച്ചു. എന്നാല്‍ സെനറ്റില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഒട്ടേറെപേരുണ്ടെന്നും അവരെ അറിയാമെന്നും എയ്ഡന്‍ പറയുന്നു.

Signature-ad

മറ്റൊരു പുരുഷനുമായാണ് എയ്ഡന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നാണ് സൂചന. ഇതിന്റെ വീഡിയോ ഇയാള്‍ ചിത്രീകരിച്ചിരുന്നു. അത് ഒരു ഗ്രൂപ്പ് ചാറ്റിനിടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇയാളെ പുറത്താക്കിയെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നുമാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. കുറ്റം ചെയ്തതായുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: