Breaking NewsLead NewsWorld

പഹല്‍ഗാം ആക്രമണത്തിന് ഒരുമാസം; ഭീകരര്‍ കാണാമറയത്ത്; രേഖാ ചിത്രം പുറത്തുവിട്ടിട്ടും ഫലമില്ല; സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍; റെയ്ഡുകള്‍ തുടര്‍ന്ന് എന്‍ഐഎ

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിന്‌ ഒരു മാസം പിന്നിട്ടിട്ടും 26 പേരുടെ ജീവനെടുത്ത ഭീകരരെ പിടികൂടാനായില്ല. ഭീകരരിലേക്ക്‌ നയിക്കുന്ന വിവരങ്ങളൊന്നും എൻഐഎയ്‌ക്ക്‌ ലഭിച്ചിട്ടില്ല. കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്‌മീരിൽ ഗുരുതര സുരക്ഷാവീഴ്‌ച മുതലെടുത്ത്‌ ഏപ്രിൽ 22നാണ്‌ ഭീകരാക്രമണമുണ്ടായത്. പാകിസ്ഥാനിലെ ഭീകരക്യാമ്പുകൾ തകർത്ത്‌ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം ഭീകരാക്രമണത്തിന്‌ മറുപടി നൽകിയെങ്കിലും ആക്രമണം നടത്തിയവർ കാണാമറയത്താണ്‌. സുരക്ഷാവീഴ്‌ച എങ്ങനെയുണ്ടായി എന്നും എന്ത്‌ നടപടിയെടുത്തെന്നും വിശദീകരിക്കാനും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

മൂന്ന്‌ പാക്‌ പൗരന്മാരുൾപ്പെടെ അഞ്ചുപേരാണ്‌ ബൈസരൺ താഴ്‌വരയിൽ ആക്രമണം നടത്തിയതായി തിരിച്ചറിഞ്ഞത്‌. മൂന്നുപേരുടെ രേഖാചിത്രം പുറത്തുവിട്ട്‌ വിവരങ്ങൾ നൽകുന്നവർക്ക്‌ 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. ജമ്മു കശ്‌മീർ പൊലീസിൽനിന്ന്‌ അന്വേഷണം ഏറ്റെടുത്ത എൻഐഎ പ്രദേശവാസികളുൾപ്പെടെ 150ഓളം പേരെ ചോദ്യംചെയ്‌തു.

Signature-ad

പഹൽഗാമിൽ 15 ദിവസം മുമ്പ്‌ കച്ചവടം തുടങ്ങുകയും ആക്രമണം നടന്ന ദിവസം കച്ചവടം അവസാനിപ്പിക്കുകയും ചെയ്‌തയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വിനോദസഞ്ചാരികൾ നൽകിയ വിവരമനുസരിച്ച്‌ ഭീകരവാദികളോട്‌ സാമ്യമുള്ള മൂന്നുപേരെ ബാതേബ്‌ താഴ്‌വരയിൽനിന്ന്‌ പിടിച്ചെങ്കിലും പിന്നീട്‌ വിട്ടയച്ചു.

Back to top button
error: