Month: May 2025

  • LIFE

    ലിവിംഗ് ടുഗദറില്‍ ആയിരുന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടി; തുടക്കമിട്ടതില്‍ അഭിമാനമുണ്ടെന്ന് അഭയ ഹിരണ്‍മയി

    ലിവിംഗ് ടുഗദര്‍ ജീവിതത്തെക്കുറിച്ച് മനസുതുറന്ന് ഗായികയും അഭിനേത്രിയുമായ അഭയ ഹിരണ്‍മയി. പതിനാല് വര്‍ഷത്തോളം മലയാളത്തിലെ സംഗീത സംവിധായകനുമായി പ്രണയത്തിലായിരുന്നു അഭയ. ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് ഇരുവരും പ്രണയം അവസാനിപ്പിച്ച് വേര്‍പിരിയുകയായിരുന്നു. ‘പത്തുവര്‍ഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതില്‍ സന്തോഷമുണ്ട്. പത്ത് വര്‍ഷം മുന്‍പ് ലിവിംഗ് ടുഗദര്‍ റിലേഷനിലായിരുന്നപ്പോള്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പിന്റെ വാല്യു എനിക്കന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളൂ, എന്നാല്‍ എല്ലാവരെയും പോലെ ജീവിക്കുകയായിരുന്നു ഞാനും. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് സമൂഹം ഏറെ ഡവലപ്പായി. ആളുകള്‍ എത്ര രസമായാണ് ജീവിക്കുന്നത് എന്ന് തോന്നാറുണ്ട്. ലിവിംഗ് ടുഗദര്‍ അംഗീകരിക്കാന്‍ ഇപ്പോഴത്തെ മാതാപിതാക്കളും തയ്യാറാണ്. നിങ്ങള്‍ കല്യാണം കഴിക്കേണ്ട, കുറച്ചുകാലം ഒരുമിച്ച് ജീവിക്കൂവെന്ന് മാതാപിതാക്കളും മക്കളോട് പറയാന്‍ തുടങ്ങി. ഒരുമിച്ച് ജീവിച്ചിട്ട് ഓക്കെ ആണെന്ന് തോന്നിയാല്‍ മാത്രം തുടര്‍ന്നും ജീവിക്കാന്‍ ഇന്നത്തെ മാതാപിതാക്കള്‍ പറയുന്നുണ്ട്. പല മാതാപിതാക്കളും ഇങ്ങനെ പറയുന്നത്…

    Read More »
  • India

    പുഴയില്‍ വീണ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കുന്നതിടെ യുവ ഓഫീസര്‍ക്ക് വീരമൃത്യു; 23 കാരന്‍ കമ്മിഷന്‍ ചെയ്യപ്പെട്ടത് ആറുമാസം മുന്‍പ്; ലെഫ്റ്റനന്റ് തിവാരിയുടെ ധീരതയെ പുകഴ്ത്തി സേന

    ന്യൂഡല്‍ഹി: പട്രോളിംഗിനിടെ പുഴയില്‍ വീണ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ പുഴയിലേയ്ക്ക് എടുത്തുചാടിയ യുവ ഓഫീസര്‍ക്ക് വീരമൃത്യു. സിക്കിമിലെ സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. 23 കാരനായ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് വീരമൃത്യു വരിച്ചത്. സിക്കിം സ്‌കൗട്ട്‌സിലെ അംഗമായ ശശാങ്ക് ആറുമാസം മുന്‍പാണ് സൈന്യത്തില്‍ കമ്മിഷന്‍ ചെയ്യപ്പെട്ടത്്. സിക്കിമിലെ സൈനിക കേന്ദ്രത്തിലേയ്ക്കുള്ള പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 11 മണിയോടെ സൈനികര്‍ തടികൊണ്ടുള്ള പാലം കടക്കവേ അഗ്നിവീര്‍ സ്റ്റീഫന്‍ ശുഭ പുഴയിലേയ്ക്ക് വീഴുകയായിരുന്നു. ശുഭയെ കരയ്ക്കടുപ്പിക്കുന്നതിനിടെ ശശാങ്ക് കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. ശുഭ മുങ്ങിത്താഴുന്നത് കണ്ട ശശാങ്ക് ഉടന്‍ പുഴയിലേയ്ക്ക് ചാടി. പിന്നാലെ മറ്റൊരു സൈനികനായ നായിക് പുകാര്‍ കട്ടേലും പുഴയിലേയ്ക്ക് ചാടുകയും ഇരുവരും ചേര്‍ന്ന് ശുഭയെ രക്ഷപ്പെടുത്തുകയുമായിരുന്നു. അര മണിക്കൂറിനുശേഷം 800 മീറ്റര്‍ അകലെനിന്നാണ് തിവാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചെറിയ പ്രായവും കുറഞ്ഞ സേവനകാലവും ആണെങ്കിലും ലെഫ്റ്റനന്റ് തിവാരിയുടെ ധീരത തലമുറകളോളം സൈനികരെ പ്രചോദിപ്പിക്കുമെന്ന് ആദരം അര്‍പ്പിച്ച് സൈന്യം കുറിച്ചു.  

    Read More »
  • Crime

    ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന് 21 വര്‍ഷം കഠിന തടവും പിഴയും

    തൊടുപുഴ: ഏഴ് വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 21 വര്‍ഷവും ആറ് മാസവും കഠിനതടവും 1.35 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കരിമണ്ണൂര്‍ ചാലാശേരി കരിമ്പനക്കല്‍ കെസി പ്രദീപ് (48)നെയാണ് തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി ആഷ് കെ ബാല്‍ ശിക്ഷിച്ചത്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴ് വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവറാണ് പ്രതി. സ്ഥലം കാണാനെന്ന് പറഞ്ഞ് പൊന്‍മുടിയില്‍ എത്തിച്ചു; കാട് മൂടിയ വിജന പ്രദേശത്ത് പീഡനം; പിതാവിനെതിരെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൊഴി, അയിരൂരില്‍ പോക്സോ കേസ് 2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അന്ന് പ്രതി ഇളംദേശം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു. കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സ്‌കൂളില്‍ അദ്ധ്യാപികയോട് ഇക്കാര്യം പറഞ്ഞു. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടി ബിജോയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി…

    Read More »
  • Crime

    എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി, സഹപാഠികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

    മുംബയ്: എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സഹപാഠികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്?റ്റില്‍. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. 22കാരിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയതിനുശേഷമായിരുന്നു പീഡനം. പൂനെ, സോലാപൂര്‍,സാംഗ്ലി സ്വദേശികളാണ് പൊലീസ് പിടിയിലായത്. പ്രതികള്‍ 20നും 22നും ഇടയില്‍ പ്രായമുളളവരാണ്. ഇവരെ മേയ് 27 വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മേയ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി പത്ത് മണിയോടെ തീയേറ്ററില്‍ സിനിമ കാണാന്‍ പോയതായിരുന്നു യുവതി. ഇതിനിടയില്‍ പ്രതികളിലൊരാള്‍ യുവതിയെ നിര്‍ബന്ധിച്ച് ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് യുവതിക്ക് അമിത അളവില്‍ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയതിനുശേഷമാണ് പ്രതികള്‍ പീഡിപ്പിച്ചത്. പീഡന വിവരം പുറത്തുപറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു. കര്‍ണാടകയിലെ ബെലഗാവി സ്വദേശിയാണ് യുവതി. മനോവിഷമത്തിലായിരുന്ന യുവതിയോട് രക്ഷിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. ഇതോടെയാണ് വിശ്രാംബാഗ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പടെയുളള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന്…

    Read More »
  • Breaking News

    സാധാരണക്കാർക്ക് കരൾമാറ്റ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം..!! ബി​എം​എ​ച്ചി​ൽ “റീ​ലി​വ​ർ’​ പദ്ധതിക്ക് തുടക്കം… ആ​ധു​നി​ക റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ൻറ് യൂ​ണി​റ്റ് ആരംഭിച്ചു; രാ​ജ്യ​ത്തെ പ്ര​മു​ഖ ക​ര​ൾ​മാ​റ്റ വി​ദ​ഗ്ധ​ൻ ഡോ. ​ജോ​യ് വ​ർ​ഗീ​സിന്റെ നേതൃത്വത്തിൽ ചികിത്സ

    കോ​ഴി​ക്കോ​ട്: ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ൻറ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യു​ടെ ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം ​നി​ൽ​ക്കു​ന്ന​വ​ർ​ക്കും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ “റീ​ലി​വ​ർ’​ പദ്ധതിയുമായി പു​തി​യ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ര​ൾ മാ​റ്റ​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പ​ല​പ്പോ​ഴും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു പേ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​റ്റ​വും നൂ​ത​ന​മാ​യ റോ​ബോ​ട്ടി​ക്ക് സം​വി​ധാ​നം ബി​എം​എ​ച്ച് ഒ​രു​ക്കു​ന്ന​തെന്നതും ശ്രദ്ധേയം. ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വശാ​ന്തി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ ചെ​ല​വു​ക​ൾ കു​റ​ച്ചു ന​ൽ​കും. ജീ​വ​നു വേ​ണ്ടി നി​ശ​ബ്ദം പോ​രാ​ടു​ന്ന​വ​ർ​ക്കു​ള്ള പ്ര​തീ​ക്ഷ​യു​ടെ കൈ​നീ​ട്ട​മാ​ണ് ഇ​തെ​ന്ന് മോ​ഹ​ൻലാ​ൽ പ​റ​ഞ്ഞു. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വീഡിയോ വ​ഴി​യാ​ണ് അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. രാ​ജ്യ​ത്തെ പ്ര​മു​ഖ ക​ര​ൾ​മാ​റ്റ വി​ദ​ഗ്ധ​നാ​യ ഡോ. ​ജോ​യ് വ​ർ​ഗീ​സി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് യൂ​ണി​റ്റി​നെ ന​യി​ക്കു​ക. 1500 ലേ​റെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ട്ടു​ള്ള അ​ദ്ദേ​ഹം സ​ർ​ക്കാ​ർ, പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ദ​ശാ​ബ്ദ​ങ്ങ​ളാ​യി സേ​വ​നം ന​ട​ത്തി വ​രു​ന്നു. ഡോ. ​വി​വേ​ക് വി​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള…

    Read More »
  • Kerala

    പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേല്‍ശാന്തിക്ക് പരിക്ക്; അപകടം സെന്റ്‌മേരീസ് പള്ളിക്ക് സമീപം

    കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. കുമ്പളം സെയ്ന്റ്മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. ഇതിന് പിന്നാലെ ഇതുവഴി ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിയും ബൈക്ക് പോസ്റ്റിലിടിച്ച് അപകടത്തില്‍പെട്ടു. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ…

    Read More »
  • India

    സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; തലയ്ക്ക് 10 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചു, കൊല്ലപ്പെട്ടത് സിപിഐമാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി

    ന്യൂഡല്‍ഹി: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ 10ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്. സംഘത്തിലുള്ള പ്രഭാത് ഗഞ്ചുവും കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ സിപിഐമാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ (70) ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ദിവസം മുന്‍പ് സുരക്ഷാസേന വധിച്ചിരുന്നു. മൂന്നു പതിറ്റാണ്ടായുള്ള മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളില്‍ ജനറല്‍ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത് ആദ്യമായാട്ടായിരുന്നു. 2011ല്‍ ബംഗാളിലെ മിഡ്‌നാപുരിലെ ഏറ്റുമുട്ടലില്‍ സിപിഐമാവോയിസ്റ്റ് പൊളിറ്റ്ബ്യൂറോ അംഗം മല്ലോജുല കോടേശ്വര്‍ റാവു എന്ന കിഷന്‍ജിയെ സുരക്ഷാസേന വധിച്ചിരുന്നു. ഛത്തീസ്ഗഡില്‍ ഇക്കൊല്ലം ഇതുവരെ 200 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ് പറഞ്ഞു. ഇതില്‍ 183 പേരും ബസ്തര്‍ മേഖലയിലാണ്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഒരു കോടി രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റാണ് ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശിയായ ബസവരാജു.

    Read More »
  • Kerala

    നാല് വര്‍ഷ വര്‍ഷ ബിരുദം; ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടി കേരള സര്‍വ്വകലാശാല; പ്രതിഷേധവുമായി കെഎസ്‌യു

    തിരുവനന്തപുരം: നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ മറവില്‍ ഫീസ് നിരക്ക് കുത്തനെ കൂട്ടിയ കേരള സര്‍വകലാശാല നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി. അഡ്മിഷന്‍ സമയത്തെ ഫീസുകള്‍ കുത്തനെ കൂട്ടിയതിലൂടെ വിദ്യാര്‍ഥികളെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ കെഎസ്‌യു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത വെല്ലുവിളി നേരിടുമ്പോള്‍ കേരള സര്‍വകലാശാല കൈകൊണ്ടിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.അഡ്മിഷന്‍ ഫീസ് നിരക്കുകള്‍ 1850 രൂപയില്‍ നിന്ന് 2655 രൂപയായും, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 210 രൂപയില്‍ നിന്ന് 525 രൂപയായി ഉയര്‍ത്തിയതുള്‍പ്പടെയുള്ള തീരുമാനമാണ് സിന്‍ഡിക്കേറ്റ് കൈ കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കേരളാ സര്‍വ്വകാശാല വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.അല്ലാത്തപക്ഷം ശക്തമായ…

    Read More »
  • Breaking News

    ഇന്ത്യന്‍ ടീമില്‍ തലമുറമാറ്റം; ടെസ്റ്റ് ടീമിനെ ഗില്‍ നയിക്കും; പന്ത് വൈസ് ക്യാപ്റ്റന്‍; കോലിയും രോഹിത്തുമില്ല; കരുണ്‍ നായര്‍ അകത്ത്; സഞ്ജു പുറത്ത്‌

    മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ തലമുറമാറ്റം. ഇംഗ്ലണ്ട്‌ പര്യടനത്തിനുള്ള ടെസ്‌റ്റ്‌ ടീമിനെ ശുഭ്‌മാൻ ഗിൽ നയിക്കും. ഋഷഭ്‌ പന്താണ് വൈസ് ക്യാപ്റ്റൻ. ക്യാപ്‌റ്റൻ രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും പടിയിറങ്ങിയശേഷമുള്ള ആദ്യ പരമ്പരയാണ്‌ ഇന്ത്യക്ക്‌. ജൂൺ 20 മുതൽ ആഗസ്‌ത്‌ നാല്‌ വരെയാണ്‌ ഇംഗ്ലണ്ടുമായുള്ള അഞ്ച്‌ ടെസ്‌റ്റ്‌ പരമ്പര. ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), ഋഷഭ്‌ പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്. ALSO READ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍നിന്ന് ക്രിക്കറ്റിന്റെ അതിരുകള്‍ ഭേദിക്കുന്ന ആത്മവിശ്വാസം; പ്രതിദിനം പരിശീലനത്തിന് നേരിട്ടത് 500 പന്തുകള്‍; അണ്ടര്‍-19 മത്സരത്തില്‍ ഒറ്റക്കളിയില്‍ അടിച്ചത്…

    Read More »
  • Breaking News

    ചാരന്‍മാരെ ഐഎസ്‌ഐ ഉപയോഗിച്ചത് എന്തിന്? പാക് എംബസി കേന്ദ്രമാക്കി വിസയ്ക്കു പകരം സംഘടിപ്പിച്ചത് ആയിരക്കണക്കിന് സിംകാര്‍ഡുകള്‍; വാട്‌സ് ആപ്പും ടെലിഗ്രാമും ഉപയോഗിച്ചു സൈനികരുടെ ഫോണുകള്‍ ചോര്‍ത്തി; ഝലം ജില്ലയില്‍ പ്രത്യേകം കോള്‍ സെന്റര്‍; ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍

    ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ ഇന്ത്യയില്‍ അറസ്റ്റിലായവര്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കുവേണ്ടി വ്യാപകമായി ഇന്ത്യന്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയെന്ന് കണ്ടെത്തല്‍. പാകിസ്താനില്‍ ബന്ധുക്കളുള്ള ഹരിയാനയടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള ഗ്രാമീണരുടെ സിംകാര്‍ഡുകളാണ് വിസ നല്‍കുന്നതിനു പകരമായി ആവശ്യപ്പെട്ടിരുന്നതെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍നിന്ന് നിരവധി പേരെയാണ് ഇന്ത്യ ചാരവൃത്തിയുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഇതില്‍ ജ്യോതി മല്‍ഹോത്രയെന്ന വനിതയും ഉള്‍പ്പെടുന്നു. ഇവര്‍ നിരവധി തവണ പാകിസ്താനില്‍ പോയിട്ടുണ്ട്. ഇവിടേക്കുള്ള വിസയ്ക്കു പകരം ഇന്ത്യക്കാരുടെ പേരിലുള്ള സിംകാര്‍ഡുകളാണ് പാക് എംബിസിയെക്കൊണ്ട് ഐഎസ്‌ഐ സംഘടിപ്പിച്ചത്. സിംകാര്‍ഡുകള്‍ നല്‍കുന്നവര്‍ക്കു പാരിതോഷികമായി 5000 രൂപവരെയും നല്‍കും. ഈ വ്യക്തികള്‍ പാകി ഹൈക്കമ്മീഷനില്‍ നിയമിച്ച ഐഎസ്‌ഐ ബന്ധമുള്ള ഉദ്യോഗസ്ഥരായ ഡാനിഷ് എന്ന എഹ്സാന്‍ ഉര്‍ റഹീം, സാം ഹാഷ്മി എന്ന മുസമ്മില്‍ ഹുസൈന്‍ എന്നിവരുമായി ബന്ധപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറുന്നു. ഇവരെ പിന്നീട് ഇന്ത്യ പുറത്താക്കിയിരുന്നു. 2018 നും 2024 നും ഇടയില്‍ പാക്…

    Read More »
Back to top button
error: