Month: May 2025

  • Kerala

    കടുവയെപ്പിടിച്ച കിടുവ! മദ്യപാന പരിശോധന നടത്താന്‍ എത്തിയത് മദ്യപിച്ച്, ഡിപ്പോയില്‍നിന്ന് മുങ്ങി; കെഎസ്ആര്‍ടിസിയില്‍ സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പ്രത്യേക പരിശോധനാ സംഘത്തെക്കണ്ട് മുങ്ങിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായി. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ എം.എസ്.മനോജിനെയാണ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. ഈ മാസം രണ്ടിനാണ് സംഭവം. യൂണിറ്റിലെ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധന നടത്താന്‍ അന്നു നിയോഗിച്ചിരുന്നത് മനോജിനെയാണ്. എന്നാല്‍ മനോജ് രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടിക്കെത്തിയപ്പോള്‍ പ്രത്യേക പരിശോധകസംഘം ഡിപ്പോയിലുണ്ടായിരുന്നു. മാനോജ് മദ്യപിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പരിശോധിക്കാന്‍ ഡ്യൂട്ടി സ്റ്റേഷന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പരിശോധകസംഘത്തെ കണ്ട് മനോജ് ഡിപ്പോയില്‍നിന്ന് അറിയിപ്പോ അനുമതിയോ ഇല്ലാതെ പുറത്തുപോയി. വിഷയം അന്വേഷിച്ച വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനോജിനെതിരെ നടപടി എടുക്കുകയായിരുന്നു. കൃത്യവിലോപം, ചട്ടലംഘനം, അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് മനോജിനെ 20ന് സസ്പെന്‍ഡ് ചെയ്തത്.

    Read More »
  • India

    താലികെട്ടിന് തൊട്ടുമുമ്പ് നാടകീയ രംഗങ്ങള്‍; വധു എതിര്‍ത്തതോടെ പൊലീസിനെ വിളിച്ച് വരന്റെ ബന്ധുക്കള്‍; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

    ബെംഗളൂരു: കര്‍ണാടകയില്‍ തന്റെ അനുവാദമില്ലാതെ നടത്താന്‍ ശ്രമിച്ച വിവാഹം എതിര്‍ത്ത വധുവിന് കാമുകനൊപ്പം പോകാന്‍ അവസരം ഒരുക്കി പൊലീസ്. താലികെട്ടാന്‍ വരന്‍ ഒരുങ്ങിയപ്പോള്‍ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. താലികെട്ടാന്‍ വധു വിസമ്മതിച്ചതോടെ വിവാഹം മുടങ്ങി. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം നടന്നത്. ഹാസന്‍ ജില്ലയിലെ ബുവനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള യുവതിയും ആളൂര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവാവും തമ്മിലുളള വിവാഹമാണ് വധു വിസമ്മതിച്ചതോടെ മുടങ്ങിയത്. വരന്റെ മുന്നില്‍ താലി കെട്ടാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന വധുവിന്റെ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മണ്ഡപത്തില്‍ വെച്ച് മറ്റു ചടങ്ങുകള്‍ നടത്തി താലി ചാര്‍ത്തലിലേക്കു കടന്നപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. താലികെട്ടാന്‍ വധുവിനെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയും പുറകില്‍ നിന്ന് വധുവിന്റെ കഴുത്തു താഴ്ത്തി താലി കെട്ടിക്കാന്‍ ശ്രമവും ഉണ്ടായി. യുവതി വഴങ്ങുന്നില്ലെന്നു കണ്ട് വരന്റെ ബന്ധുക്കള്‍ പൊലീസിനെ വിളിച്ചു. പൊലീസെത്തിയപ്പോള്‍ ഈ വിവാഹത്തിന് സമ്മതമല്ലെന്നും മറ്റൊരാളുമായി അടുപ്പത്തിലാണെന്നും യുവതി പറഞ്ഞു. ഇത്രയും നാളും രക്ഷിതാക്കള്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെനും…

    Read More »
  • Breaking News

    ‘പണം നല്‍കിയാല്‍ ബുദ്ധിമുട്ടുണ്ടാകില്ല, ഇല്ലെങ്കില്‍ പൂട്ടും’; ഇഡി ഉദ്യോഗസ്ഥര്‍ക്കായി മൂന്നുകോടി വരെ വാങ്ങിയെന്ന് വിജിലന്‍സിന് വിവരം; ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രമാക്കി അന്വേഷണം; പണം നല്‍കേണ്ടത് തട്ടിക്കൂട്ട് കമ്പനിയുടെ അക്കൗണ്ടില്‍

    കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈക്കൂലി വാങ്ങി ഒതുക്കിയ കേസുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് വിജിലന്‍സ്. ഇഡി ഉദ്യോഗസ്ഥര്‍ക്കാണെന്ന് പറഞ്ഞ് മൂന്നുകോടി രൂപവരെ പ്രതികള്‍ വാങ്ങിയെന്ന വിവരം വിജിലന്‍സിന് ലഭിച്ചു. ഫോണിലൂടെ അടക്കം ലഭിച്ച പരാതികളില്‍നിന്നാണ് ഇക്കാര്യം അന്വേഷകസംഘത്തിന് കണ്ടെത്താനായത്. ഇരകളെ ബന്ധപ്പെട്ട് പരാതി വാങ്ങാനുള്ള ശ്രമത്തിലാണ് വിജിലന്‍സ്. രണ്ടാംപ്രതി വില്‍സണ്‍ വര്‍ഗീസ്, താന്‍ ഇടപെട്ട് ഒരു കേസ് ഒതുക്കിയ കാര്യം പരാതിക്കാരനായ അനീഷ് ബാബുവിനോട് ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ ഫോണ്‍ സംഭാഷണം സഹിതമാണ് അനീഷ് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. ഈ നിര്‍ണായക തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഒതുക്കിയ കേസുകളിലേക്ക് അന്വേഷണം ആരംഭിച്ചത്. ഇതില്‍നിന്ന് ലഭിക്കുന്ന തെളിവുകള്‍വച്ച് ഒന്നാംപ്രതി ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ചോദ്യംചെയ്യാനാണ് വിജിലന്‍സ് നീക്കം. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും 30 ലക്ഷത്തിന് ഒതുക്കാമെന്ന് വില്‍സണ്‍ ഉറപ്പുനല്‍കുന്നതാണ് സംഭാഷണത്തിലുള്ളത്. പണം നല്‍കിയാല്‍ പിന്നെ ഇഡിയില്‍നിന്ന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.…

    Read More »
  • Crime

    പറഞ്ഞത് കാലിത്തീറ്റയെന്ന്; ലോറിയില്‍നിന്ന് മൂന്നര ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

    സുല്‍ത്താന്‍ബത്തേരി: സംസ്ഥാനാതിര്‍ത്തിയായ മുത്തങ്ങയില്‍ ചെക്പോസ്റ്റിലൂടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടികൂടി. മുന്‍പ് ഒരുകിലോയിലേറെ കഞ്ചാവുമായി പിടിയിലായിട്ടുള്ള മാനന്തവാടി വാളാട് നൊട്ടന്‍ സഫീറി(36)നെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രി പതിവുപരിശോധനയ്ക്കിടെയാണ് കര്‍ണാടകയില്‍നിന്ന് ലോറിയെത്തിയത്. കാലിത്തീറ്റയാണെന്നു പറഞ്ഞതില്‍ സംശയംതോന്നിയ എക്സൈസ് പുറമേയുള്ള ചാക്കുകള്‍ മാറ്റി പരിശോധിച്ചപ്പോഴാണ് നിരോധിത ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളുമാണ് മിനിലോറിയിലുണ്ടായിരുന്നത്. ലോഡിന് പുറംഭാഗങ്ങളില്‍ 40 ചാക്ക് ബിയര്‍ വേസ്റ്റ് അടുക്കിയതിനുള്ളിലാണ് പുകയില ഉത്പന്നങ്ങളുടെ ചാക്കുകളുണ്ടായിരുന്നത്. പുറത്തുനിന്ന് പെട്ടെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു ഇവ. സഫീറാണ് ലോറി ഓടിച്ചുവന്നത്. പിടിച്ചെടുത്ത വാഹനവും പുകയില ഉത്പന്നങ്ങളും പ്രതിയെയും ബത്തേരി പൊലീസിന് കൈമാറി. തുടര്‍ന്ന് കേസെടുത്ത പൊലീസ് ലോറി കസ്റ്റഡിയിലെടുക്കുകയും പ്രതിയെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ലോഡും ലോറിയും കോടതിയില്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Crime

    ബേപ്പൂരിലെ ലോഡ്ജ് മുറിയില്‍ കൊല്ലം സ്വദേശി വെട്ടേറ്റ് മരിച്ചനിലയില്‍; മുറി പുറത്തുനിന്നു പൂട്ടി, പ്രതിക്കായി തിരച്ചില്‍

    കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജംക്ഷനിലെ ലോഡ്ജ് മുറിയില്‍ കൊല്ലം സ്വദേശിയെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി. സോളമന്‍ (58) എന്നയാളുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമന്‍. കൊലപാതകമാണെന്നാണ് സംശയം. ബേപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്‌ഐമാരായ എം.കെ.ഷെനോജ് പ്രകാശ്, എം.രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയില്‍ എത്തിയതെന്നാണ് വിവരം. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രി തന്നെ അനീഷ് ലോഡ്ജില്‍നിന്നു പോയതായി ഉടമ പൊലീസിനോട് പറഞ്ഞു.

    Read More »
  • Breaking News

    ഖാര്‍ഗെയും രാഹുലും സ്ഥാനം മാറണമെന്നു പറഞ്ഞില്ല; കേരളത്തിലെ നേതാക്കള്‍ സൂചന പോലും നല്‍കിയില്ല; പിണറായിക്കെതിരായ അന്തിമ പോരാട്ടം നയിക്കണമെന്ന് ആഗ്രഹിച്ചു; മാറേണ്ടി വരുമെന്ന് ഒരിക്കും കരുതിയില്ല; ഒഴിവായത് കണ്ണൂരിനിന്ന് മന്ത്രിയാക്കാമെന്ന ഉറപ്പില്‍: ഒരുമുഴം മുമ്പേ എറിഞ്ഞ് സുധാകരന്‍

    കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രയാക്കുമെന്ന ഉറപ്പിലെന്നു കെ. സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും. അധ്യക്ഷ പദവിയില്‍നിന്നു മാറണമെന്നു നിര്‍ദേശിച്ചതു കെ.സി. വേണുഗോപാലാണെന്നും സുധാകരന്‍ വെളിപ്പെടുത്തി. ബെല്‍ഗാവി സമ്മേളനത്തിനു ശേഷം ആറു പിസിസി അധ്യക്ഷന്മാര്‍ രാജ്യത്തു മാറി. അതിന്റെ ഭാഗമായി നേതൃത്വം കേരളത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. എനിക്ക് മറ്റു പല സ്ഥാനങ്ങളും നല്‍കാമെന്നും പ്രത്യേക ഇളവ് നല്‍കി നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാരിന്റെ ഭാഗമാക്കാമെന്നും വേണുഗോപാല്‍ ഉറപ്പു നല്‍കിയെന്നു സുധാകരന്‍ പറഞ്ഞു. നിങ്ങളെ ഒഴിവാക്കുന്നതല്ല, പാര്‍ട്ടിയില്‍തന്നെ ഉണ്ടാകുമെന്നു വേണുഗോപാല്‍ പറഞ്ഞു. ഉചിതമായ ആദരം നല്‍കുമെന്നും താന്‍ നിര്‍ദേശിക്കുന്നയാളെ കെപിസിസി പ്രസിഡന്റ് ആക്കുമെന്നും പറഞ്ഞു. പ്രവര്‍ത്തകസമിതി അംഗത്വം നല്‍കുമെന്ന ഉറപ്പു പാലിച്ചു. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ മാറ്റരുതെന്നായിരുന്നു രാഹുലിനോടും ഖാര്‍ഗെയോടും ആവശ്യപ്പെട്ടത്. ഇരുവരും മാറണമെന്ന് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നേതാക്കളോട് ആരോഗ്യ നിലയെപ്പറ്റി സംസാരിക്കാമെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍, കേരളത്തിലെ നേതാക്കള്‍ എനിക്ക് ഒരു…

    Read More »
  • Crime

    രണ്ടാനമ്മയുടെ കണ്ണിലെ കരട്; 13 കാരിയായ മകളെ കൊന്ന രണ്ടാം ഭാര്യയെ രക്ഷിക്കാന്‍ യുവാവിന്റെ ശ്രമം; കുട്ടികള്‍ എടുത്ത വീഡിയോ തെളിവായി

    ഭോപ്പാല്‍: മകളെ കൊന്ന രണ്ടാം ഭാര്യയെ രക്ഷിക്കാന്‍ യുവാവ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും മൃതദേഹം സംസ്‌കരിച്ച് കഴിഞ്ഞ് അപ്രതീക്ഷിതമായി പിടിവീണു. അതിന് കാരണമായതാവട്ടെ ഗ്രാമത്തിലെ ഏതാനും കുട്ടികള്‍ അവരുടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയും. 13കാരിയുടെ മരണത്തിലാണ് നാടകീയമായ സംഭവങ്ങളിലൂടെ സത്യം പുറത്തുവന്നത്. മദ്ധ്യപ്രദേശിലെ ഉജ്ജൈനില്‍ 13 കാരിയായ മധു എന്ന പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തിലാണ് അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. മധുവിന്റെ അച്ഛന്‍ ബാലു പന്‍വാര്‍ എന്ന ബലറാം തന്റെ രണ്ടാം ഭാര്യയായ സംഗീതയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഗീത എപ്പോഴും മധുവിനോട് വഴക്കുണ്ടാക്കുകയും കുട്ടിയെ ശിക്ഷിക്കുകയുമൊക്കെ ചെയ്തിരുന്നു. വീട്ടുജോലികളുടെ പേരിലായിരുന്നു പ്രധാനമായും പ്രശ്‌നങ്ങള്‍. കഴിഞ്ഞ ദിവസം ചില തര്‍ക്കങ്ങളുണ്ടായപ്പോള്‍ മധുവിനെ സംഗീത ശ്വാസം മുട്ടിച്ച് കൊന്നു. ബാലറാം വീട്ടിലെത്തിയപ്പോള്‍ മകളുടെ മൃതദേഹം കണ്ടു. എന്നാല്‍ പൊലീസിനെ വിളിക്കുന്നതിന് പകരം എങ്ങനെയും രണ്ടാം ഭാര്യയെ രക്ഷിക്കാനായി അയാളുടെ ശ്രമം. മധുവിന്റെ കഴുത്തില്‍ മുറുക്കിയ അടയാളങ്ങളുണ്ടായിരുന്നെങ്കിലും അത് നാട്ടുകാരില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ ഇരുവരും ശ്രമം നടത്തി. മകളുടെ…

    Read More »
  • Breaking News

    ‘ഇതു സിനിമ അല്ലല്ലോ അമ്മേ സമരം അല്ലെ’? എന്റെ ചെറിയ കുഞ്ഞിന്റെ കാതിൽ പോലും പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടുത്തെ ഭരണകൂടം കൊന്നു കുഴിച്ചു മൂടിയ മനുഷ്യരുടെ ഇൻക്വിലാബ് വിളികൾ മുഴങ്ങി കേൾക്കുന്നുണ്ടെങ്കിൽ, ഇതു സിനിമയല്ല, സമരം തന്നെയാണ് ‘നരിവേട്ട’

    അഡ്വ ഹീര ജെൻസൻ നീലംകാവിൽ അഞ്ചു വയസുള്ള മകനെയും കൊണ്ടാണ് ഞാൻ “നരി വേട്ട “ക്കു ഇറങ്ങിയത്. .എന്റെ ഫോണിലെ യൂട്യൂബിൽ ഞാൻ മിക്കപ്പോഴും സമരങ്ങൾ കാണുന്നത് അവൻ കാണാറുണ്ട്. സിനിമകൾ കാണാൻ പോകുമ്പോൾ അവനെയും കൂടെ കൊണ്ടുപോകാറുണ്ട്. … ഇപ്പോൾ നരിവേട്ട കണ്ടു ഇറങ്ങിയപ്പോൾ അവൻ എന്നോട് ചോദിച്ചത് ” ഇതു സിനിമ അല്ലല്ലോ അമ്മേ സമരം അല്ലെ ?“എന്നാണ്. . അതെ. എന്റെ ചെറിയ കുഞ്ഞിന്റെ കാതിൽ പോലും പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടുത്തെ ഭരണകൂടം കൊന്നു കുഴിച്ചു മൂടിയ മനുഷ്യരുടെ ഇൻക്വിലാബ് വിളികൾ മുഴങ്ങി കേൾക്കുന്നുണ്ടെങ്കിൽ, ഇതു സിനിമയല്ല, സമരം തന്നെയാണ്. … പോലീസും, മാറി മാറി ഭരിച്ച ഭരണകൂടവും കൊന്നു തള്ളിയ ഒരു കൂട്ടം ജനതയുടെ പോരാട്ടത്തിന്റെ, കനൽ വഴിയാണ് നരിവേട്ട. … Abin Joseph നിങ്ങൾ എഴുതിവെച്ചേക്കുന്നത് ഒരു സിനിമകഥയല്ല, ചരിത്രമാണ്. ..നിങ്ങൾ മലയാള സിനിമയെ പറയന്റെയും പുലയന്റെയും ആദിവാസിയുടെയും ദളിതന്റെയും , കുടിലിലേക്ക് എത്തിച്ചിരിക്കുന്നു…

    Read More »
  • Breaking News

    രാം ചരൺ- ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ പുതിയ ഷെഡ്യൂൾ ഹൈദരാബാദിൽ

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ പുതിയ ഷെഡ്യൂൾ ഹൈദരാബാദ് ആരംഭിച്ചു. ഹൈദരാബാദിൽ ഒരുക്കിയ ഒരു ഗ്രാമത്തിൻ്റെ വമ്പൻ സെറ്റിൽ ആണ് ചിത്രത്തിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ഷെഡ്യൂൾ ആരംഭിച്ചത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. രാം ചരൺ, ജാൻവി എന്നിവരെ കൂടാതെ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഏകദേശം 30 ശതമാനത്തോളം ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ശ്രീരാമ നവമി ആഘോഷങ്ങളോട് അനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഫസ്റ്റ്…

    Read More »
  • Breaking News

    സിന്ദൂരം മായിച്ചതിന് മറുപടി നല്‍കിയതും വനിതകള്‍; റഫാല്‍ പറത്തി ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടി നല്‍കിയത് വനിതാ പൈലറ്റുമാര്‍; സൈന്യത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യം; പത്താന്‍കോട്ടിലും രാജസ്ഥാനിലും വ്യോമ പ്രതിരോധം തീര്‍ത്തതും രണ്ട് വനിത കമാന്‍ഡിംഗ് ഓഫീസര്‍മാര്‍

    ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തവരിലേറെയും വ്യോമസേനയിലെ വനിത പൈലറ്റുമാരായിരുന്നുവെന്ന് റിപ്പോര്‍ട്ട്. സൈന്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ഓപേറഷനെന്നും ഉന്നത സൈനിക വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താന്‍കോട്ടിലും രാജസ്ഥാനിലും പാകിസ്താന്റെ വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ എയര്‍ഡിഫന്‍സ് യൂണിറ്റുകള്‍ക്കു നേതൃത്വം നല്‍കിയതും രണ്ടു വനിതാ കേണല്‍മാരാണ്. ഒരോ കേണല്‍മാരും 800 സൈനികര്‍ക്കാണു നേതൃത്വം നല്‍കുന്നത്. 2023ല്‍ പ്രത്യേക തെരഞ്ഞെടുപ്പിലൂടെയാണു 108 വനിതകളെ സിഒമാരായി ഉയര്‍ത്തിയത്. നിലവില്‍ 120 പേര്‍ കമാന്‍ഡിംഗ് ഓഫീസര്‍മാരായുണ്ട്. ഇവരില്‍ അറുപതു ശതമാനവും ഓപ്പറേഷണല്‍ മേഖലകളില്‍തന്നെയാണ്. നോര്‍ത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളിലാണ് ഇവരുടെ പ്രവര്‍ത്തനവും. പഹല്‍ഗാമില്‍ ഭീകരര്‍ മായിച്ച സിന്ദൂരങ്ങള്‍ക്ക് പകരം ചോദിക്കാന്‍ നാരീശക്തിയെ തന്നെ രാജ്യം നിയോഗിച്ചതായി പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടി മാധ്യമങ്ങളോട് വിശദീകരിക്കാന്‍ എത്തിയതും സേനയിലെ വനിതാ ഓഫിസര്‍മാരായ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമായിരുന്നു. ബ്രഹ്മോസടക്കം പാക്കിസ്ഥാനെതിരെ പ്രയോഗിച്ച…

    Read More »
Back to top button
error: