Month: May 2025
-
Crime
ബന്ധുവീട്ടിലേക്ക് മാറിയിട്ടും വിടാതെ ശല്യം തുടര്‍ന്നു; ഇറങ്ങിവരണമെന്ന് നിര്‍ബന്ധം നിരസിച്ചത് പകയായി; 17-കാരിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്
പത്തനംതിട്ട: കടമ്മനിട്ടയില്‍ പതിനേഴുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്തായിരുന്ന പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചു. പണം കൊല്ലപ്പെട്ട ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നാണ് കോടതി വിധി. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കൂടെ ഇറങ്ങി ചെല്ലാന്‍ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശി ശാരികയെ അയല്‍വാസി സജില്‍ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മരണമൊഴിയും സംഭവത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസില്‍ പ്രധാന തെളിവായി കോടതി പരിഗണിച്ചെന്ന് പറഞ്ഞ പ്രോസിക്യൂട്ടര്‍ ഹരിശങ്കര്‍ പ്രസാദ്, പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി കിട്ടിയെന്നും പ്രതികരിച്ചു. 2017 ജൂലൈ 14ന് വൈകിട്ടാണ് ശാരിയെ ആണ്‍സുഹൃത്ത് ആക്രമിച്ചത്. അയല്‍വാസി കൂടിയായ സജിലിന്റെ ശല്യം സഹിക്കാനാവാതെ ബന്ധുവീട്ടിലേക്ക് പെണ്‍കുട്ടി താമസം മാറിയിരുന്നു. ഇവിടെ വച്ചാണ് സജില്‍ ശാരികയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തന്റെ ഒപ്പം ഇറങ്ങിവരണമെന്ന നിര്‍ബന്ധത്തിന് വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണം. ശാരികയോട് പ്രതി നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോഴാണ് ശാരിക…
Read More » -
Breaking News
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; 23ന് വോട്ടെണ്ണല്‍; സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ആര്യാടനോ വിഎസ് ജോയിയോ? യുഡിഎഫില്‍ തര്‍ക്കം തുടരുന്നു; കരുത്തുകാട്ടുമോ അന്‍വര്‍?
നിലമ്പൂര്‍ ഉപതിരഞ്ഞെുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19ന് തിരഞ്ഞെടുപ്പ് നടക്കും. 23 ന് വോട്ടെണ്ണല്‍. പി.വി.അന്‍വര്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ രണ്ടിനാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂണ്‍ അഞ്ചിന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. കേരളത്തില്‍ നിലമ്പൂരിലേതടക്കം നാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിച്ചത്. ഗുജറാത്തിലെ കാദി (എസ്‌സി), വിസാവദർ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. അതേസമയം, നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വിവിധ മുന്നണികള്‍ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും. വി.എസ്.ജോയി, ആര്യാടന്‍ ഷൗക്കത്ത് എന്നിവരെയുള്‍പ്പെടെയുള്ളവരെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. അതേസമയം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത് ഹൈക്കമാന്‍ഡെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. യുഡിഎഫ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ ആശയവിനിമയം തുടങ്ങിക്കഴിഞ്ഞെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പറഞ്ഞു. അനുയോജ്യരായ നിരവധി ആളുകളുണ്ട്;…
Read More » -
Kerala
നിലമ്പൂര്‍ വീണ്ടും പോളിങ് ബൂത്തിലേക്ക്; ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ ജൂണ്‍ 23ന്
ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 19നാണ് ഉപതിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണല്‍. ഇടതു സ്വതന്ത്രനായി വിജയിച്ച പി.വി.അന്‍വര്‍ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഗുജറാത്തിലെ കഡി (എസ്സി), വിസാവദര്‍ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്റ്റ് ലുധിയാന, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് 19ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ ആകെ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. വിജ്ഞാപനം നാളെ നിലവില്‍വരും. ജൂണ്‍ രണ്ട് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന, നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 5 ആണ്. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന ആവശ്യമുന്നയിച്ച് പി.വി.അന്‍വര്‍ നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് പോരാട്ടത്തിനപ്പുറം അന്‍വറിന്റെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണു വരുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു തുടക്കം കുറിച്ചു കേന്ദ്ര…
Read More » -
Breaking News
മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍; ‘ഇതു വേണോ ലാലേട്ടാ… മിത്രങ്ങള്‍ അസ്വസ്ഥരാണ്’ എന്നു കമന്റ്; മോഹന്‍ലാലിന്റെ കമന്റ് ബോക്‌സില്‍ ആറാടി ആരാധകര്‍
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാൾ. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാൾ. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ 9 വർഷം പൂർത്തിയാക്കി. മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത് എത്തി. ‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഇതിന് പിന്നാലെ കമന്‍റ് ബോക്സില്‍ പലതരം അഭിപ്രായങ്ങള്‍ വന്നു. നവകേരളം പടുത്തുയർത്തി നാടിന്റെ നന്മയ്ക്കായി എന്നും നിലകൊണ്ട കേരളത്തിന്റെ അഭിമാനമായ സഖാവാണ് പിണറായിയെന്നും കേരളത്തിന്റെ ക്യാപ്റ്റന് പിറന്നാൾ ആശംസകൾ എന്നും കമന്‍റുകളുണ്ട്. മിത്രങ്ങൾ അസ്വസ്ഥരാണ്. ഇതേ വേണോ ലാലേട്ടാ..എന്നും ചോദ്യമുണ്ട്. 1945 മേയ് 24നാണ് കണ്ണൂർ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി പിണറായി വിജയൻ ജനിച്ചത്. ശാരദാ വിലാസം എൽപി സ്കൂളിലും പെരളശ്ശേരി ഗവ. ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബ്രണ്ണൻ കോളജിൽ ബിഎ ഇക്കണോമിക്‌സിനു പഠിക്കുമ്പോൾ കേരള സ്‌റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1964…
Read More » -
Breaking News
എട്ടു മണിക്കൂര്‍ മാത്രം ജോലി; 20 കോടി പ്രതിഫലം; ലാഭത്തിന്റെ വിഹിതവും വേണം; സന്ദീപ് റെഡ്ഡിയുടെ സിനിമയില്‍നിന്ന് ദീപിക പദുകോണ്‍ ഔട്ട്; പ്രഭാസിന്റെ നായികയായി മടങ്ങിവരാന്‍ ഒരുങ്ങുമ്പോള്‍ അപ്രതീക്ഷിത ഡിമാന്‍ഡ്
സന്ദീപ് റെഡ്ഡി വംഗയുടെ വരാനിരിക്കുന്ന ചിത്രമായ സ്പിരിറ്റില്‍ നിന്ന് ദീപിക പദുക്കോണിനെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. പ്രസവശേഷം പ്രഭാസിന്‍റെ നായികയായാണ് ദീപിക തിരിച്ചുവരവിന് ഒരുങ്ങിയിരുന്നത്. ദീപികയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞതിന് പിന്നാലെയാണ് സിനിമയില്‍ നിന്നും ദീപികയെ പുറത്താക്കിയെന്ന റിപ്പോര്‍ട്ട് എത്തുന്നത്. ജോലി സമയം 8 മണിക്കൂറായി മാറ്റണമെന്നും 20 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടെന്നുമാണ് ദീപികയ്ക്കെതിരായ ആരോപണം. ഇത്തരം നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് താരത്തെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത്. തെലുങ്കില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് ഡബ്ബ് ചെയ്യാന്‍ താരം വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദീപിക ഗര്‍ഭിണി ആയതിനാലാണ് ‘സ്പിരിറ്റി’ന്റെ ചിത്രീകരണം നീണ്ടുപോയത്. 2024 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദീപിക വേഷം വേണ്ടെന്നുവെച്ചിരുന്നു. പിന്നീട് ദീപികയ്ക്കുകൂടി സൗകര്യപ്രദമാകുംവിധം ചിത്രീകരണം നീട്ടിവെച്ചു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ദീപികയ്ക്ക് പകരം മറ്റൊരു നായിക എത്തുന്നത്. എന്നാല്‍ പ്രമുഖരായ പുരുഷ താരങ്ങള്‍ ഇത്തരം നിബന്ധനകള്‍ മുന്നോട്ട് വെക്കുമ്പോള്‍ ഇത്തരം കോലാഹലങ്ങള്‍ ഉണ്ടാകാറില്ലെന്നാണ് പലരും…
Read More » -
Breaking News
നടുക്കടലില്‍ ചരക്കു കപ്പല്‍ ചെരിഞ്ഞു; അതീവ അപകടാവസ്ഥയില്‍; ജീവനക്കാരെ രക്ഷിക്കാന്‍ ശ്രമം; ഒമ്പതു ജീവനക്കാര്‍ കടലിലേക്ക് എടുത്തു ചാടി; മറൈന്‍ ഗ്യാസ് ഓയില്‍ നിറച്ച അപകടരമായ കാര്‍ഗോ കടലില്‍ വീണു
കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ MSC എൽസ ത്രീ (MSC Elsa 3) എന്ന ലൈബീരിയൻ പതാകയുള്ള ചരക്കുകപ്പൽ ചരിഞ്ഞ് അപകടത്തിൽപ്പെട്ടു. വിഴിഞ്ഞത്തുനിന്ന് ഇന്നലെ ചരക്കുമായി പുറപ്പെട്ട കപ്പലാണിത്. തൂത്തുക്കുടിയിൽനിന്നാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു കപ്പൽ ചരിഞ്ഞതിനെത്തുടർന്ന് ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റുകളുമായി കടലിലേക്ക് ചാടി. ഇവരെ മറ്റൊരു ചരക്കുകപ്പൽ രക്ഷപ്പെടുത്തി. എന്നാൽ, 15 ജീവനക്കാർ ഇപ്പോഴും കപ്പലിൽ തുടരുകയാണ്. തീരസംരക്ഷണ സേനയും നാവികസേനയും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. തീരസംരക്ഷണ സേനയുടെ രണ്ട് കപ്പലുകൾ അപകടസ്ഥലത്തെത്തി. നാവികസേനയുടെ ഒരു കപ്പൽ ഉടൻതന്നെ അപകടസ്ഥലത്തെത്തും. തീരസംരക്ഷണ സേനയുടെ ഡോർണിയർ വിമാനവും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. കപ്പലിന്റെ അവസ്ഥയും മുൻഗണനയും കപ്പൽ 25 ഡിഗ്രിയോളം ചരിഞ്ഞ് അതീവ അപകടകരമായ അവസ്ഥയിലാണെന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള പറഞ്ഞു. ജീവനക്കാരെ രക്ഷിക്കാനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടകരമായ കാർഗോ കടലിൽ അപകടത്തിൽപ്പെട്ട കപ്പലിൽനിന്ന് അപകടകരമായ കാർഗോ കടലിൽ വീണതായി വിവരം…
Read More » -
Breaking News
പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍നിന്ന് ക്രിക്കറ്റിന്റെ അതിരുകള്‍ ഭേദിക്കുന്ന ആത്മവിശ്വാസം; പ്രതിദിനം പരിശീലനത്തിന് നേരിട്ടത് 500 പന്തുകള്‍; അണ്ടര്‍-19 മത്സരത്തില്‍ ഒറ്റക്കളിയില്‍ അടിച്ചത് 351 റണ്‍സ്; ദ്രാവിഡ് പറഞ്ഞു, ഇവന്‍ ക്യാപ്റ്റനാകും; സെലക്ടര്‍മാര്‍ ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തതില്‍ കാര്യമുണ്ട്
ന്യൂഡല്‍ഹി: അസാമാന്യ ക്ഷമയും സുദീര്‍ഘമായ ഓവറുകളുമുള്ള ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിചയ സമ്പന്നരായ നിരവധി കളിക്കാരുള്ളപ്പോള്‍ കേവലം 25 വയസ് മാത്രമുള്ള ശുഭ്മാന്‍ ഗില്‍? ക്രിക്കറ്റിനെ സൂഷ്മമായി വീക്ഷിക്കുന്നവര്‍ക്കുപോലും കൗതുകമുണര്‍ത്തുന്ന തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ ടീമിനുവേണ്ടി ഇപ്പോള്‍ നടന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിനു പിന്നാലെയാണ് അടുത്ത ക്യാപ്റ്റന്‍ ആരെന്ന ചോദ്യവും ഉയര്‍ന്നത്. ഗില്ലിനെ സംബന്ധിച്ച് ഇതൊരു സുദീര്‍ഘമായ കരിയറിന്റെ തുടക്കമാകുമോ? നിയന്ത്രിത ഓവറുകളിലും തകര്‍ത്തു കളിക്കേണ്ട ടി20 ക്രിക്കറ്റിലുമൊക്കെ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായി ഗില്‍ തിളങ്ങിയിട്ടുണ്ട്. അതുമതിയാകുമോ ടെസ്റ്റ് ക്രിക്കറ്റില്‍, അതും ഇരുത്തംവന്ന കളിക്കാരുമായി ഇറങ്ങുന്ന ഇംഗ്ലണ്ടിനെപ്പോലുള്ള ടീമിനെതിരേ? കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഗില്‍ ഒരു നേതാവായി ഉയര്‍ന്നു വരുന്നത് ആളുകള്‍ കണ്ടിട്ടുണ്ട്. ഇനി അതു ശരിയാണെന്നു തെരഞ്ഞെടുക്കാനുള്ള സമയമാണ്. ഇന്ത്യ-പാക് അതിര്‍ത്തി ഗ്രാമമായ പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലെ പഞ്ചാബി കുടുംബത്തില്‍നിന്നാണു ഗില്ലിന്റെ വരവ്. കാര്‍ഷിക കുടുംബമാണെങ്കിലും ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ പിതാവും ഗില്ലിന് നല്‍കിയ പിന്തുണ ചെറുതല്ല. മൂന്നാം വയസില്‍ ബാറ്റെടുക്കുമ്പോള്‍തന്നെ…
Read More » -
India
ഭാര്യയ്ക്ക് മറ്റൊരുബന്ധം, ഹോട്ടലിലെ ദൃശ്യം ആവശ്യപ്പെട്ടുള്ള മേജറുടെ ഹര്‍ജി തള്ളി; സ്വകാര്യത അവകാശമെന്ന് കോടതി
ന്യൂഡല്‍ഹി: ഭാര്യയുടെ വിവാഹേതരബന്ധം തെളിയിക്കാനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൈനിക ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതി ജഡ്ജി വൈഭവ് പ്രതാപ് സിങ് ആണ് സൈന്യത്തിലെ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ആരോപണവിധേയരായവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഉയര്‍ത്തിക്കാണിച്ചായിരുന്നു കോടതി ആവശ്യം നിരാകരിച്ചത്. ഭാര്യയ്ക്ക് മേജറായ മറ്റൊരു ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്നും ഇത് തെളിയിക്കാനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരനായ മേജറുടെ ആവശ്യം. ജനുവരി 25,26 തീയതികളില്‍ ഭാര്യയോടൊപ്പം ഇയാളും ഹോട്ടലിലുണ്ടായിരുന്നതായും അതിനാല്‍ ഈ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നുമാണ് ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നത്. അതേസമയം, ഭാര്യയുടെ വിവാഹേതരബന്ധം ആരോപിച്ച് ഹര്‍ജിക്കാരന്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ചെയ്തിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭാര്യയെയോ ആരോപണവിധേയനായ മേജറെയോ കക്ഷിചേര്‍ത്തിരുന്നില്ല. ഹര്‍ജി പരിഗണിച്ചപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ മൂന്നുമാസത്തില്‍ കൂടുതല്‍ സൂക്ഷിക്കാറില്ലെന്നും അതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമാകില്ലെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ കോടതിയില്‍ പറഞ്ഞത്. അതേസമയം, അതിഥികളുടെ വിവരങ്ങളും…
Read More »

