CrimeNEWS

എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി, സഹപാഠികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

മുംബയ്: എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സഹപാഠികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്?റ്റില്‍. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. 22കാരിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയതിനുശേഷമായിരുന്നു പീഡനം. പൂനെ, സോലാപൂര്‍,സാംഗ്ലി സ്വദേശികളാണ് പൊലീസ് പിടിയിലായത്. പ്രതികള്‍ 20നും 22നും ഇടയില്‍ പ്രായമുളളവരാണ്. ഇവരെ മേയ് 27 വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

മേയ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി പത്ത് മണിയോടെ തീയേറ്ററില്‍ സിനിമ കാണാന്‍ പോയതായിരുന്നു യുവതി. ഇതിനിടയില്‍ പ്രതികളിലൊരാള്‍ യുവതിയെ നിര്‍ബന്ധിച്ച് ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് യുവതിക്ക് അമിത അളവില്‍ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയതിനുശേഷമാണ് പ്രതികള്‍ പീഡിപ്പിച്ചത്. പീഡന വിവരം പുറത്തുപറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.

Signature-ad

കര്‍ണാടകയിലെ ബെലഗാവി സ്വദേശിയാണ് യുവതി. മനോവിഷമത്തിലായിരുന്ന യുവതിയോട് രക്ഷിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. ഇതോടെയാണ് വിശ്രാംബാഗ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പടെയുളള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: