CrimeNEWS

ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന് 21 വര്‍ഷം കഠിന തടവും പിഴയും

തൊടുപുഴ: ഏഴ് വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 21 വര്‍ഷവും ആറ് മാസവും കഠിനതടവും 1.35 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കരിമണ്ണൂര്‍ ചാലാശേരി കരിമ്പനക്കല്‍ കെസി പ്രദീപ് (48)നെയാണ് തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി ആഷ് കെ ബാല്‍ ശിക്ഷിച്ചത്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴ് വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവറാണ് പ്രതി.

സ്ഥലം കാണാനെന്ന് പറഞ്ഞ് പൊന്‍മുടിയില്‍ എത്തിച്ചു; കാട് മൂടിയ വിജന പ്രദേശത്ത് പീഡനം; പിതാവിനെതിരെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൊഴി, അയിരൂരില്‍ പോക്സോ കേസ്

Signature-ad

2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അന്ന് പ്രതി ഇളംദേശം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു. കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സ്‌കൂളില്‍ അദ്ധ്യാപികയോട് ഇക്കാര്യം പറഞ്ഞു. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടി ബിജോയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിബി വാഹിദ ഹാജരായി.

 

 

Back to top button
error: