MovieNEWS

ലഹരിക്കെതിരെയുള്ള സന്ദേശവുമായി ഷൈന്‍ ടോം ചാക്കോയും വിന്‍സിയും; സൂത്രവാക്യം ടീസര്‍ പുറത്ത്

ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലഹരിക്കെതിരെയുള്ള സന്ദേശമാണ് ടീസറിന്റെ ആദ്യ ഭാഗത്ത് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
ഇങ്ങനെയൊരു ഡയറക്ടര്‍ ബ്രില്യന്‍സ് മലയാള സിനിമയിലെ വേറൊരു ടീസറിലും കണ്ടട്ടില്ലെന്ന കമന്റുകളാണ് ടീസറില്‍ കൂടുതലായും വരുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈന്‍ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സിക്കും ഒപ്പം ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Signature-ad

ചിത്രത്തിന്റെ കഥ റെജിന്‍ എസ്. ബാബുവിന്റെതാണ്. കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിന്‍ തന്നെയാണ്. ശ്രീറാം ചന്ദ്രശേഖരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് നിതീഷ് KTR ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജീന്‍ പി. ജോണ്‍സണ്‍ ഈണം നല്‍കുന്നു.

Back to top button
error: