Breaking NewsMovie

ജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗം ജനിപ്പിച്ച് ‘പോലീസ് ഡേ’ ടീസർ

സാറെ ആ ജീവാ ജയിൽ ചാടിയിട്ടുണ്ട് സാറെ…ഒരു ഞെട്ടലോടെയാണ് ഈ വാക്കുകൾ അദ്ദേഹം കേട്ടത്.
“ഇടിക്കുള..അവൻ കൊല്ലപ്പെട്ട രാത്രിയിൽ ഞാനവിടെ പോയിരുന്നു. അവനെ കൊല്ലാൻ തന്നെ, പക്ഷെ, എൻ്റെ കൈയ്യിൽ കിട്ടിയില്ല, സത്യത്തിൽ ഞാനവനെ കൊന്നിട്ടില്ലാ സാറെ… അത് തെളിയിക്കുന്നതിനാണല്ലോ ഞങ്ങളൊക്കെയുള്ളത്….. ഇന്നു പുറത്തുവിട്ട പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ടീസറിലെ ചില രംഗങ്ങളായിരുന്നു ഇവ.

നടൻ ഷൈൻ ടോം ചാക്കോയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്. തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരു പോലീസ് കഥയുടെ എല്ലാ ത്രില്ലിംഗും ഈ ടീസറിൽ വ്യക്തമാക്കപ്പെടുന്നു. നന്ദു, ടിനി ടോം, പുതുമുഖം ഷാജി മാറഞ്ചൽ എന്നിവരാണ് ഈ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

Signature-ad

സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന  ചിത്രം സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജുവൈദ്യരാണ് നിർമ്മിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏതൊരു മരണത്തേക്കാളും കുറേക്കൂടി ഊർജം ഈ കേസിൽ പൊലീസിനുണ്ട്. അതു മറ്റൊന്നുമല്ല. പോലീസ് ഉദ്യോഗസ്ഥൻ്റെ മരണം തന്നെയാണു കാരണം. ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ലാൽ മോഹൻ.

അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഇൻവസ്റ്റിഗേഷനാണ് ഏറെ ത്രില്ലർ മൂഡിൽ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു പോലീസ് സ്റ്റോറിയുടെ എല്ലാ ഉദ്വേഗവും സസ്പെൻസും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ചിത്രം. ടിനി ടോമാണ് ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്.

അൻസിബ ഹസ്സൻ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി ശ്രീധന്യാ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലെ മുഖ്യമായ വേഷങ്ങളിലെത്തുന്നു. രചന – മനോജ്.ഐ. ജി. സംഗീതം – ഡിനുമോഹൻ. ഛായാഗ്രഹണം – ഇന്ദ്രജിത്ത്. എഡിറ്റിംഗ്- രാകേഷ് അശോക്. കലാസംവിധാനം – രാജു ചെമ്മണ്ണിൽ, മേക്കപ്പ് – ഷാമി, കോസ്റ്റ്യും – ഡിസൈൻറാണാ പ്രതാപ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് നെടുമങ്ങാട്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജൻ മണക്കാട്. പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കൊടപ്പനക്കുന്ന്. സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ- അനുപള്ളിച്ചൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: