Month: April 2025

  • Breaking News

    സര്‍ക്കാര്‍ ജോലിയുണ്ടായിട്ടും സാമ്പത്തിക ബാധ്യത; ഭാര്യയെ കൊന്ന് ആത്മഹത്യക്കു ശ്രമിച്ചു; മരിക്കാന്‍ വിസമ്മതിച്ച ലിഷയെ കഴുത്തില്‍ കേബിളും ഷാളും മുറുക്കി കൊന്നു; ഒടുവില്‍ പിടിയില്‍; തെളിവെടുപ്പിന് എത്തിച്ചത് ആംബുലന്‍സില്‍

    കഴിഞ്ഞ വിഷുപുലരിയില്‍ വയനാട് കേണിച്ചിറ കേളമംഗലത്തുകാര്‍ കണ്ണുതുറന്നത് ദാരുണമായ സംഭവം കേട്ടാണ്. നാട്ടുകാരനും പടിഞ്ഞാറത്തറയില്‍ വാട്ടര്‍ അതോറിറ്റി പമ്പിങ് ജീവനക്കാരനുമായ ജില്‍സണ്‍ ഭാര്യയെ കൊന്ന് ആത്മഹത്യക്കു ശ്രമിച്ചുവെന്നായിരുന്നു വാര്‍ത്ത. ഓടിവീട്ടിലെത്തിയ നാട്ടുകാര്‍ കണ്ടത് വീടിന്‍റെ പിറകുവശത്ത് രക്തം വാര്‍ന്ന് അവശനിലയില്‍ കിടക്കുന്ന ജില്‍സണെയാണ്. അടച്ചിട്ട വീട് തകര്‍ത്ത് അകത്തു കടന്നപ്പോള്‍ ചലനമറ്റു കിടക്കുന്ന ലിഷയേയും കണ്ടു. മറ്റൊരു മുറിയില്‍ രണ്ടുകുട്ടികളെ അടച്ചിട്ടുണ്ടായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. അതിലുണ്ടായിരുന്നു വിവരങ്ങളെല്ലാം. കൃത്യത്തിനു മുമ്പ്  സുഹ‍ൃത്തിനു ജില്‍സണ്‍ അയച്ച ഓഡിയോ സന്ദേശത്തിലും കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. “അവളെ ഞാന്‍ തീര്‍ത്തടാ..പറ്റാത്ത അവസ്ഥയായി, മുന്നോട്ട് പോകാന്‍ ആവില്ല. കുട്ടികളെ റൂമില്‍ പൂട്ടിയിട്ടിട്ടുണ്ട്. അവരെ നീ നോക്കണം. ഞാനും അവളും പോകാണ് ” എന്നായിരുന്നു സന്ദേശം. സര്‍ക്കാര്‍ ജീവനക്കാരനായ ജില്‍സണുണ്ടായിരുന്നത് ലക്ഷക്കണക്കിനു രൂപയുടെ ബാധ്യത. സ്ഥലവും കെട്ടിടങ്ങളും വാങ്ങാന്‍ കെഎസ്എഫ്ഇയില്‍ നിന്നടക്കം എടുത്ത വായ്‌പകളാണ് വന്‍ ബാധ്യതയായി മാറിയത്. തിരിച്ചടക്കാന്‍ പലശ്രമങ്ങള്‍ നടത്തിയിട്ടും വിഫലമായി. ഏറ്റവുമൊടുവിലാണ് ജീവനൊടുക്കാന്‍…

    Read More »
  • Breaking News

    നന്ദി! മലയാളത്തെ ലോക നെറുകയില്‍ എത്തിച്ചതിന്; പ്രതിഭയുടെ അഭ്രത്തിളക്കം ബാക്കിയാക്കി ഷാജി എന്‍. കരുണ്‍ മടങ്ങി; ഛായാഗ്രാഹകനും സംവിധായകനുമായി കലയുടെ കനലാട്ടം; നിര്‍ണായകമായത് അരവിന്ദനുമായുള്ള സൗഹൃദം

    തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിലൊരാളായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിൽസയിലായിരുന്നു. സംവിധായകനും ഛായാഗ്രാഹകനും എന്ന നിലയിൽ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായ ഷാജി എൻ. കരുണിന് കാനിൽ അടക്കം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2011 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിലെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023 ലെ ജെ.സി.ഡാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഏഴു തവണ വീതം ദേശീയ. സംസ്ഥാന പുരസ്‌കാരങ്ങൾ‌ നേടി. കലാ സാംസ്കാരിക സംഭാവനകൾക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ ‘ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ്’ ബഹുമതിക്കും അർഹനായി. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായ അദ്ദേഹം നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാണ്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ. എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി 1952 ൽ കൊല്ലം ജില്ലയിലെ കണ്ടംചി‌റയിലാണ് ഷാജി ജനിച്ചത്. കുടുംബം…

    Read More »
  • Breaking News

    ‘തസ്ലീമയുമായി ‘റിയല്‍ മീറ്റ്’ ഇടപാടുകള്‍; പണമായി ലഭിക്കുന്നത് ലൈംഗിക ഇടപാടുകള്‍ നടത്തുന്നതിനുള്ള കമ്മീഷനെന്നു സൗമ്യ; കൂടുതല്‍ സിനിമക്കാര്‍ കുടുങ്ങിയതോടെ സംയുക്ത റെയ്ഡുകള്‍ക്ക് പോലീസ്; കേന്ദ്ര ഏജന്‍സികളെയും സമീപിക്കും

    കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവു കേസിലെ ഒന്നാംപ്രതി തസ്ലീമയുമായി ‘റിയല്‍ മീറ്റ്’ ഇടപാടെന്നും ലൈംഗിക ഇടപാടുകള്‍ നടത്തുന്നതിനുള്ള കമ്മീഷനാണു പണമായി നല്‍കുന്നതെന്നും മോഡല്‍ സൗമ്യയുടെ മൊഴി. റിയല്‍ മീറ്റ് എന്നാണ് ഇത്തരം ഇടപാടുകളെ വിശേഷിപ്പിക്കുന്നന്നും സൗമ്യയുടെ മൊഴിയിലുണ്ട്. തസ്ലിമയുമായി അഞ്ചുവര്‍ഷത്തെ പരിചയമുണ്ടെന്നും മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ട്. നടന്‍മാരായ ഷൈന്‍ ടോം, ശ്രീനാഥ് ഭാസി എന്നിവര്‍ സുഹൃത്തുക്കളാണ്. ലഹരി ഇടപാടില്‍ ബന്ധമില്ലെന്നും സൗമ്യ. തസ്ലിമ സുഹൃത്താണെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും സൗമ്യ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പറഞ്ഞിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് , മോഡലായ കെ. സൗമ്യ എന്നിവരെ ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യുന്നത് എട്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു. ചോദ്യം ചെയ്യലിനായി മൂവരും അഭിഭാഷകര്‍ക്കും ചില സുഹൃത്തുക്കള്‍ക്കുമൊപ്പം വളരെ നേരത്തെ തന്നെ എക്സൈസ് ഓഫീസിലെത്തിയ നടന്‍മാര്‍ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയാറായിരുന്നില്ല. ലഹരി മുക്ത കേന്ദ്രത്തില്‍ ഷൈന്‍ ടോം ചാക്കോ ചികില്‍സ തേടുന്നതിന്റെ രേഖകള്‍…

    Read More »
  • Breaking News

    ‘ഞങ്ങളുടെ മകന്‍ നിങ്ങളുടെ വിനോദത്തിന്റെ ഭാഗമല്ല, അല്‍പം സത്യസന്ധതയും കരുണയും ഈ ലോകത്ത് ആവശ്യമാണെന്നു ദയവായി മനസിലാക്കണം’: ഒന്നര വയസുള്ള മകന്റെ മുഖഭാവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചവര്‍ക്കു രൂക്ഷ വിമര്‍ശനവുമായി ബുംറയും ഭാര്യ സന്‍ജനയും

    ബംഗളുരു: ലക്‌നൗവുമായുളള മത്സരത്തിനിടെ മകന്റെ മുഖത്തെ ഭാവങ്ങളുടെ പേരില്‍ പരിഹാസം പൊഴിച്ചവര്‍ക്കെതിരേ രൂക്ഷ വിമര്‍ശവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും ഭാര്യ സന്‍ജന ഗണേശനും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരുടെയും അതൃപ്തി അറിയിച്ചത്. വാങ്കടെ സ്‌റ്റേഡിയത്തില്‍ ലക്‌നൗവിനെതിരായ മുംബൈയുടെ മത്സരത്തിനിടെ നാലു വിക്കറ്റ് എടുത്തിട്ടും മകന്റെ മുഖം നിര്‍വികാരമായിരുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ ട്രോളുമായി ഇറങ്ങിയത്. ഇതിനു പിന്നാലെയാണു സന്‍ജന ഇന്‍സ്റ്റഗ്രാമില്‍ ട്രോളുകള്‍ക്ക് വിരാമമിട്ടു രൂക്ഷമായി പ്രതികരിച്ചത്. ‘ഞങ്ങളുടെ മകന്‍ നിങ്ങളുടെ വിനോദത്തിന്റെ ഭാഗമല്ല’ എന്നായിരുന്നു കുറിപ്പ്. അംഗദിനെ സോഷ്യല്‍ മീഡിയയില്‍ കാണിക്കാതിരിക്കാന്‍ ഞാനും ജസ്പ്രീതും പരമാവധി ശ്രമിക്കാറുണ്ട്. ഇന്റര്‍നെറ്റ് മോശം ആളുകളെക്കൊണ്ടുകൂടി നിറഞ്ഞ ഇടമാണ്. ക്യാമറകള്‍ നിറഞ്ഞ സ്‌റ്റേഡിയത്തിലേക്കു മകനെ കൊണ്ടുവരുന്നതിലുള്ള എല്ലാ പ്രശ്‌നങ്ങളും അറിഞ്ഞാണു അവനെയും കൊണ്ടുവന്നത്. പക്ഷേ, ഞാനും അവനും അന്നു ഗാലറയിലെത്തിയത് ജസ്പ്രീതിനെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ്. ഇക്കാര്യം നിങ്ങള്‍ ദയവു ചെയ്തു മനസിലാക്കണമെന്നും സന്‍ജന പറഞ്ഞു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും അവതാരകയും കൂടിയാണു സന്‍ജന. മൂന്നു സെക്കന്‍ഡ് ദൃശ്യത്തില്‍നിന്ന് വെറും…

    Read More »
  • Business

    സ്മാർട്ട് ബസാറിന്റെ ഫുൾ പൈസ വസൂൽ സെയിൽ.. ഏപ്രിൽ 30 മുതൽ മേയ് നാല് വരെ…

    കൊച്ചി: സ്മാർട്ട് ബസാറിൻ്റെ ഫുൾ പൈസ വസൂൽ സെയിൽ ഏപ്രിൽ 30 മുതൽ മെയ് 4 വരെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളിൽ ആരംഭിക്കും. മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും ഈ അഞ്ച് ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. രാജ്യത്തുടനീളം 930-ൽ അധികം സ്മാർട്ട് ബസാർ സ്റ്റോറുകളുള്ള ഈ ഹൈപ്പർമാർക്കറ്റ് റീട്ടെയിൽ ശൃംഖലയിൽ പലചരക്ക് സാധനങ്ങൾ, ഫാഷൻ, ഹോംകെയർ, വീട്ടുപകരണങ്ങൾ എന്നിവ ലഭിക്കും. “സെയിൽ ഇവൻ്റുകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്, സ്മാർട്ട് ബസാറിൻ്റെ ഫുൾ പൈസ വസൂൽ സെയിൽ എല്ലാവരുടെയും ഷോപ്പിംഗ് കലണ്ടറിലെ ഏറ്റവും വലിയ ഒന്നാണ്. ഈ വർഷം, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയ ഓഫറുകൾ ഈ അഞ്ച് ദിവസങ്ങളിൽ കണ്ടെത്താനാകും. ഞങ്ങളുടെ ലക്ഷ്യം ലളിതമാണ്, ഓരോ ഉപഭോക്താവും കൂടുതൽ മൂല്യവും വലിയ ലാഭവും പുഞ്ചിരിയോടും കൂടി തിരികെ പോകണം.”റിലയൻസ് റീട്ടെയിൽ – വാല്യൂ ഫോർമാറ്റ് സിഇഒ ദാമോദർ മാൾ പറഞ്ഞു,

    Read More »
  • LIFE

    ചുംബനത്തിലൂടെ സുചിയ്ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍! ജാതകം ചേരില്ലെന്ന് പറഞ്ഞ് മുടങ്ങുമായിരുന്ന കല്യാണത്തിന് 37 വയസ്

    വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് രസകരമായ കഥ പറയാനുള്ള താരദമ്പതിമാരാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും. സിനിമയില്‍ വില്ലനായി അഭിനയിച്ച് തുടങ്ങിയ കാലം മുതല്‍ മോഹന്‍ലാല്‍ അറിയാതെ അദ്ദേഹത്തെ സ്നേഹിച്ചിരുന്ന ആളായിരുന്നു സുചിത്ര. പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജാതകം പോലും ചേരില്ലെന്ന സ്ഥിതി വന്നു. അങ്ങനെ പ്രതിസന്ധികള്‍ പലതുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോട് കൂടി ഇവര്‍ വിവാഹിതരായി. സകല പ്രതിബന്ധങ്ങളും മറികടന്ന് ദാമ്പത്യം മുന്നോട്ട് പോയി. 1988 ല്‍ വിവാഹിതരായ മോഹന്‍ലാലും സുചിത്രയും ഇന്ന് അവരുടെ മുപ്പത്തിയേഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. രാവിലെ തന്നെ ഭാര്യയ്ക്ക് സ്നേഹചുംബനം നല്‍കി കൊണ്ടാണ് ആശംസയുമായി മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. ‘വിവാഹ വാര്‍ഷിക ആശംസകള്‍, പ്രിയപ്പെട്ട സുചി. എന്നും നിന്നോട് നന്ദിയുള്ളവനാണ്, എന്നും നിന്റേത്…’ എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി മോഹന്‍ലാല്‍ കൊടുത്തിരിക്കുന്നത്. സിനിമയില്‍ നിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം താരദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുകയാണ്. 1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലും സുചിത്രയും വിവാഹിതരാവുന്നത്.…

    Read More »
  • Crime

    സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ജീവപര്യന്തം

    കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എസ് സുഭാഷ് ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വര്‍ഷം മുന്‍പ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതോടെ കേസില്‍ നിന്നൊഴിവാക്കി. പട്ടിണി കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കേസാണിത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി സമൂഹത്തിനുള്ള സന്ദേശം ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 21ന് രാത്രി മകള്‍ മരിച്ചെന്ന വിവരം തുഷാരയുടെ കരുനാഗപ്പള്ളിയിലെ വീട്ടില്‍…

    Read More »
  • Crime

    സര്‍ക്കാര്‍ പരിപാടികളിലെ നിറസാന്നിധ്യം; രാഹലഹരിക്കെതിരേ ഗിരിപ്രഭാഷണം; ലൈംഗികാരോപണങ്ങളിലും കുടുങ്ങി; വീണ്ടും വിവാദങ്ങളില്‍ വേടന്‍

    കൊച്ചി: ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്ക് ആരാധകരേറെ. ബുധനാഴ്ച ഇടുക്കിയിലെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ നിന്ന് വേടനെ ഒഴിവാക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ഇയാള്‍. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍ നടന്ന സഹകരണ എക്‌സ്‌പോയിലും വേടന്റെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഈ പരിപാടിക്ക് നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനും ഉള്‍ക്കൊള്ളാനാകാത്ത അത്രയും യുവാക്കളാണ് ഒഴുകിയെത്തിയത്. തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ കഞ്ചാവ് കേസില്‍ പിടിയിലായതിനു പിന്നാലെയാണ് കേരളത്തിന്റെ യുവത്വത്തിനെ കാര്‍ന്നുതിന്നുന്ന ലഹരി കേസില്‍ മറ്റൊരു ‘സെലിബ്രിറ്റി’ കൂടി അറസ്റ്റിലാകുന്നത്. അടുത്തിടെ നടന്ന സ്റ്റേജ് ഷോകള്‍ക്കിടെ രാസലഹരിക്കെതിരെ വേടന്‍ സംസാരിച്ചതും അറസ്റ്റിനോടൊപ്പം ചര്‍ച്ചയാകുന്നുണ്ട്. ആദ്യ വീഡിയോയ്ക്ക് ശേഷം വന്ന വേടന്റെ മറ്റ് റാപ്പുകളും ശ്രദ്ധനേടി. 2021-ല്‍ പുറത്തിറങ്ങിയ നായാട്ട്, 2023-ല്‍ പുറത്തിറങ്ങിയ കരം, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയിലെ പാട്ടുകള്‍ ശ്രദ്ധേയമായി. ഇതിനിടെയാണ് വേടനെതിരെ ലൈംഗികാരോപണവും ഉയര്‍ന്നത്.…

    Read More »
  • India

    ’35 വര്‍ഷമായി ഇന്ത്യയില്‍, പാകിസ്ഥാനിലാരുമില്ല; മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം ഇവിടെ ജീവിക്കാന്‍ അനുവദിക്കണം’

    ഭുബനേശ്വര്‍: ഇന്ത്യയില്‍ താമസമാക്കിയ പാകിസ്താന്‍ പൗരയായ ശാരദാ ബായിയോട് ഉടന്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് ഒഡിഷ പോലീസ്. 35 വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ താമസിക്കുന്ന ശാരദാ ബായിയുടെ വിസ റദ്ദാക്കിയതായും കാലതാമസം കൂടാതെ പാകിസ്താനിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യം വിടാന്‍ തയാറാകാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ സ്വീകരിച്ച നയതന്ത്ര നടപടികളുടെ ഭാഗമായാണ് ഒഡിഷ പോലീസിന്റെ ഈ നീക്കം. ബോലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലേക്ക് വിവാഹം കഴിഞ്ഞെത്തിയ ശാരദാ ബായിക്ക് രേഖകളെല്ലാം ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല. ഇവരുടെ മകനും മകളും ഇന്ത്യന്‍ പൗരരാണ്. ഇന്ത്യയില്‍ തുടര്‍ന്നും താമസിക്കാന്‍ അനുവദിക്കണമെന്നും തന്നെ കുടുംബത്തില്‍ നിന്ന് വേര്‍പിരിക്കരുതെന്നും അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കോരാപുട്ടിലായിരുന്നു ആദ്യം. പിന്നീട് ബോലാംഗീറിലേക്ക് വന്നു. പാകിസ്താനില്‍ തനിക്ക് ആരുമില്ല. പാസ്പോര്‍ട്ട് പോലും വളരെ പഴയതാണ്. മക്കളും പേരക്കുട്ടികളും ഇവിടാണ്. ദയവായി തന്നെ ഇവിടെ ജീവിക്കാന്‍ അനുവദിക്കൂ. സര്‍ക്കാരിനോട്…

    Read More »
  • Breaking News

    ഫാസ്ടാഗിനു പകരം ടോള്‍ പ്ലാസകളില്‍ നമ്പര്‍പ്ലേറ്റ് സ്‌കാനിംഗ്; വാഹനങ്ങള്‍ നിര്‍ത്തേണ്ടിവരില്ല; മേയ് മുതല്‍ തെരഞ്ഞെടുത്ത ടോള്‍ പ്ലാസകളില്‍ നടപ്പാക്കും; നിയമം ലംഘിക്കുന്നവര്‍ക്ക് ഇ-നോട്ടീസും പിന്നാലെ

    കൊച്ചി: ദേശീയ പാതകളില്‍ ഫാസ്ടാഗ് സ്റ്റിക്കറിനു പകരം വാഹനങ്ങളുടെ നമ്പര്‍ സ്‌കാന്‍ ചെയ്ത് ടോള്‍ പിരിവ് നടത്തുന്ന രീതി ദേശീയപാത അതോറിറ്റി ഉപയോഗിച്ചു തുടങ്ങുന്നു. ക്യാമറകള്‍ ഉപയോഗിച്ചു വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍നിന്നു നമ്പര്‍ തിരിച്ചറിഞ്ഞ് (ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ എഎന്‍പിആര്‍), അതുമായി ബന്ധിപ്പിച്ച ഫാസ്ടാഗില്‍ നിന്നു പണം ഈടാക്കുന്ന രീതിയാണു വരുന്നത്. മേയില്‍ തിരഞ്ഞെടുത്ത ടോള്‍പ്ലാസകളിലാകും ആദ്യഘട്ടത്തില്‍ ഇതു നടപ്പാക്കുക. സംസ്ഥാനത്തെ ടോള്‍ പ്ലാസകളില്‍ ഇതു നടപ്പാക്കുന്നതു സംബന്ധിച്ചു നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ല. നിലവില്‍ ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്തുമ്പോള്‍, വാഹനത്തിലെ ഫാസ്ടാഗ് സ്റ്റിക്കറിലെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സംവിധാനം വഴിയാണു ടോള്‍ ഈടാക്കുന്നത്. ടോള്‍ പ്ലാസയിലെ സ്‌കാനര്‍ ഫാസ്ടാഗ് തിരിച്ചറിഞ്ഞു ടോള്‍ ഈടാക്കാന്‍ രണ്ടു സെക്കന്‍ഡ് മുതല്‍ മിനിറ്റുകള്‍ വരെ സമയമെടുക്കുന്നുണ്ട്. അതിനാല്‍ വാഹനം ടോള്‍ പ്ലാസയില്‍ നിര്‍ത്തേണ്ടി വരും. എഎന്‍പിആര്‍ സാങ്കേതികവിദ്യ വരുന്നതോടെ വാഹനം ടോള്‍ പ്ലാസയിലേക്കു പ്രവേശിക്കുമ്പോള്‍ തന്നെ നമ്പര്‍ തിരിച്ചറിഞ്ഞു ടോള്‍ ഈടാക്കും.…

    Read More »
Back to top button
error: