Month: April 2025
-
Breaking News
ശശി തരൂര്‍ സൂപ്പര്‍ ബിജെപി ചമയുന്നു; പഹല്‍ഗാമില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നു പറഞ്ഞതിനെതിരേ കോണ്‍ഗ്രസ് നേതാവ്; ‘തരൂര്‍ എന്നാണു ബിജെപിയുടെ വക്കീല്‍ ആയത്? സുരക്ഷാ വീഴ്ചയെന്നു ബിജെപി സമ്മതിച്ചിട്ടും തരൂരിനു മടി’
ദില്ലി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. തരൂർ കോൺഗ്രസിന് വേണ്ടിയാണോ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശശി തരൂർ കോൺഗ്രസ് പാർട്ടിയിലാണോ അതോ ബിജെപിയിലാണോ? അദ്ദേഹം ഒരു സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുകയാണെയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു. തരൂർ എപ്പോഴാണ് ബിജെപിയുടെ വക്കീൽ ആയത്. 26/11 മുംബൈ ആക്രമണസമയത്ത്, ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയ മോദി പറഞ്ഞത് കേന്ദ്ര സർക്കാരിന്റെ പരാജയമാണെന്നാണ്. അതിർത്തിയിലല്ല, കേന്ദ്രത്തിലാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്റലിജൻസ്, ബിഎസ്എഫ്, സിആർപിഎഫ് എന്നിവ കേന്ദ്രത്തോടൊപ്പമുള്ളപ്പോൾ തീവ്രവാദികൾ എങ്ങനെയാണ് പ്രവേശിപ്പിച്ചത്. ബിജെപി സർക്കാർ തന്നെ സുരക്ഷാ വീഴ്ച സമ്മതിച്ചെങ്കിൽ, സഹോദരൻ തരൂർ, നിങ്ങൾ എങ്ങനെയാണ് അവരുടെ അഭിഭാഷകനായതെന്നും അദ്ദേഹം എഴുതി. പ്രധാനമന്ത്രി മോദി പഹൽഗാം സന്ദർശിക്കാതെ ബീഹാറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തത് എന്തുകൊണ്ടാണെന്ന് തരൂർ ചോദിക്കണമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണം ഇന്റലിജൻസ് പരാജയത്തിന്റെ…
Read More » -
Breaking News
വ്യാജ ലഹരിക്കേസ്: മുഖ്യപ്രതി നാരായണ ദാസ് ബംഗളുരുവില്‍ അറസ്റ്റില്‍; പിടിയിലായത് ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ അനുജത്തിയുടെ സുഹൃത്ത്; ലിവിയയുടെ പങ്ക് ഉടന്‍ വ്യക്തമാകുമെന്ന് പോലീസ്; എക്‌സൈസ് ഗൂഢാലോചനയും ചുരുളഴിയും
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് നാരായണ ദാസിനെ പിടികൂടിയിരിക്കുന്നത്. ചാലക്കുടി പോട്ട സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നല്‍കിയത് നാരായണ ദാസ് ആയിരുന്നു. കേസില്‍ ഒന്നാംപ്രതിയാണ് നാരായണദാസ്. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. വ്യാജ മയക്കുമരുന്നാണെന്നു തിരിച്ചറിഞ്ഞിട്ടും മറച്ചുവച്ച് 72 ദിവസം ജയിലില്‍ പാര്‍പ്പിച്ചതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണു ഷീലയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും മറികടക്കാന്‍ വിദേശത്തേക്കു പോകാനിരിക്കേയാണു ജയിലില്‍ കഴിയേണ്ടിവന്നത്.…
Read More » -
Crime
വേടനും വലയില്‍ വീണു! റാപ്പറുടെ ഫ്‌ളാറ്റില്‍നിന്ന് 5 ഗ്രാം കഞ്ചാവ് പിടികൂടി; പൊലീസ് പരിശോധന തുടരുന്നു
കൊച്ചി: റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. പരിശോധന സമയത്ത് വേടന്‍ ഫ്‌ലാറ്റിലുണ്ടായിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവസംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും എക്‌സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെയും റെയ്ഡ് നടന്നത്. വിദേശത്തു നിന്ന് വലിയ തോതില്‍ ഹൈബ്രിഡ് കഞ്ചാവ് സംസ്ഥാനത്തെത്തിക്കാന്‍ ശ്രമം ശക്തമാണെന്ന് എറണാകുളം അസി. എക്‌സൈസ് കമ്മിഷണര്‍ എം.എഫ്.സുരേഷ് പറഞ്ഞിരുന്നു. എംഎഡിഎംഎ പോലെ ഹൈബ്രിഡ് കഞ്ചാവും പാര്‍സല്‍ വഴി കടത്താനുള്ള ശ്രമം ശക്തമാണെന്നാണ് എക്‌സൈസ് നിഗമനം. പുറത്തു നിന്നു വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇപ്പോള്‍ പിടികൂടുന്നതെങ്കിലും ഇന്ത്യക്കകത്തു തന്നെ ഹൈബ്രിഡ് കഞ്ചാവ് ഉല്‍പാദിപ്പിക്കുന്നുണ്ട് എന്ന് സൂചനകളുണ്ട്. ഈ രീതിയില്‍ കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.
Read More » -
Crime
ചങ്ങനാശേരിയില്‍ വീട്ടമ്മ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു, സ്ത്രീയുടെ ശരീരമാസകലം രക്തം
കോട്ടയം: ചങ്ങനാശ്ശേരി മോസ്‌കോയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മോസ്‌കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (42) കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ആംബുലന്‍സ് ഡ്രൈവറാണ് പോലീസില്‍ വിവരമറിയിച്ചത്. സ്ത്രീയുടെ ശരീരമാസകലം രക്തമുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്നു.
Read More » -
Crime
തേങ്ങ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി, പിന്നെ തേങ്ങയുമില്ല മാങ്ങയുമില്ല; യുവാവ് അറസ്റ്റില്‍
കൊച്ചി: തേങ്ങ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വടുതല ഡോണ്‍ ബോസ്‌കോ റോഡ് ചീരംവേലില്‍ വീട്ടില്‍ സജേഷ് (37) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മൂവായിരം കിലോ തേങ്ങ നല്‍കാമെന്ന് പറഞ്ഞ് മഞ്ഞപ്ര സ്വദേശിയുടെ പക്കല്‍ നിന്നും 1,74,000 രൂപ കൈപ്പറ്റിയ ശേഷം തേങ്ങ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് കൈപ്പറ്റിയ തുകയില്‍ നിന്നും 69000 രൂപ മാത്രമാണ് തിരികെ നല്‍കിയത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് മഞ്ഞപ്ര സ്വദേശി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിടിയിലായ സജേഷിനെതിരേ ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്. ഇന്‍സ്‌പെക്ടര്‍ അനില്‍ ടി.മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്. ഐ ജയിംസ് മാത്യു, എസ് സി പി ഒ മാരായ മനോജ് കുമാര്‍, ഷിജോ പോള്‍,ഷിബു അയ്യപ്പന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
Read More » -
Kerala
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മൂന്നു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ വയനാട്, കണ്ണൂര്‍ ജില്ലകളിലും, ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
Read More » -
LIFE
ഗണ്ണല്ല ടണ്‍ ടണ്‍!!! എസിയിലെ ‘ടണ്‍’ എന്താണെന്ന് അറിയാമോ?
വേനല്‍ കടുത്തതോടെ നാടെങ്ങും ‘എസി’യുടെ വിളയാട്ടമാണ്. എന്നാല്‍, എസിയിലെ ‘ടണ്‍’ എന്ന് പറയുന്നത് എന്താണ് അറിയാമോ? ഏത് തരത്തിലുള്ള എസിക്കും ടണ്‍ ഒരു പ്രധാന പദമാണ്. എസിയുടെ തണുപ്പിക്കല്‍ ശേഷി ടണ്ണിനെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഏസി വാങ്ങുന്ന സമയത്ത് ഇക്കാര്യം പ്രത്യേക ശ്രദ്ധയോടെ പരിഗണിക്കണം.എയര്‍ കണ്ടീഷണറുകളില്‍, ഒരു ടണ്‍ കൂളിംഗ് എന്നത് ഓരോ മണിക്കൂറിലും 12,000 ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റുകള്‍ക്ക് (BTU) തുല്യമായ താപം നീക്കം ചെയ്യാനുള്ള ശേഷിയെയാണ് സൂചിപ്പിക്കുന്നത്.(3.41 BTU= 1watts) ലളിതമായി പറഞ്ഞാല്‍, ഒരു ദിവസം ഒരു ടണ്‍ ഐസ് ഉരുകാന്‍ ആവശ്യമായ താപത്തിന്റെ അളവാണിത്. അതുപോലെ 1.5 ടണ്‍ ശേഷിയുള്ള ഒരു എയര്‍ കണ്ടീഷണര്‍ 18,000 ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് താപം നീക്കം ചെയ്യുന്നു. 2 ടണ്‍ ശേഷിയുള്ള ഒരു എയര്‍ കണ്ടീഷണര്‍ മുറിയില്‍ നിന്ന് 24,000 ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് ചൂട് നീക്കം ചെയ്യുന്നു. ഒരു ചെറിയ മുറിക്ക് ഒരു എസി വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഒരുടണ്‍…
Read More » -
Crime
സോഷ്യല്‍ മീഡിയ സുഹൃത്തായ വനിതാ ഡോക്ടറെ കബളിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡനം, പോലീസുകാരന്‍ പിടിയില്‍
തിരുവനന്തപുരം: വനിതാ ഡോക്ടറെ കബളിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ വിജയ് യശോധരന്‍(36) ആണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്. ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പോലീസുകാരനായ ഇയാള്‍ സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെയാണ് പീഡിപ്പിച്ചത്. തമ്പാനൂര്‍ സിഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. അതേസമയം, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പഠിതാക്കളായ പെണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ താത്കാലിക ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പന്ത്രണ്ടോളം പരാതികളാണ് കാര്‍ഡിയോളജി കാത്ത് ലാബില്‍ ജോലി ചെയ്യുന്ന ശ്രീജിത്ത് എന്ന ജീവനക്കാരനെതിരേ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേയും ഇയാള്‍ക്കെതിരേ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു എന്നും ആരോപണമുണ്ട്. താത്കാലിക തസ്തികയില്‍ ജോലിക്ക് കയറിയ ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ തുടരുകയാണ്. ഇയാള്‍ വിദ്യാര്‍ഥികളെ ശല്യം ചെയ്തതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായാല്‍ പരാതി പോലീസിന് കൈമാറുമെന്നാണ് വിവരം.
Read More » -
Breaking News
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ഹാജരായത് ബംഗളുരുവിലെ ലഹരിമുക്ത കേന്ദ്രത്തില്‍നിന്ന്; ഒരു മണിക്കൂറില്‍ മടങ്ങണം; ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂര്‍മുമ്പേ ഹാജര്‍
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസിന് മുന്നില്‍ ഹാജരായി നടന്‍ ഷൈന്‍ ടോം ചാക്കോ. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാര്‍ഗ്ഗമാണ് ഷൈന്‍ കൊച്ചിയില്‍ എത്തിയത്. എക്‌സൈസ് ആവശ്യപ്പെട്ടതിലും രണ്ടര മണിക്കൂര്‍ മുമ്പ് എക്‌സൈസ് ഓഫീസില്‍ ഷൈന്‍ ടോം ചാക്കോ ഹാജരായി. രാവിലെ 7.30 ഓടെയാണ് ഷൈന്‍ എക്‌സൈസ് ഓഫീസിലെത്തിയത്. താന്‍ ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും ഒരു മണിക്കൂര്‍ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് എത്തണമെന്നാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് എക്‌സൈസ് നോട്ടീസ് നല്‍കിയിരുന്നത്. കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലീമയെ അറിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ ഷൈന്‍ തയ്യാറായില്ല. അതേസമയം നടന്‍ ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിനായി എക്‌സൈസ് ഓഫീസിലെത്തിയിട്ടുണ്ട്. കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയെയും ഇന്നാണ് ചോദ്യം ചെയ്യുക. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍.…
Read More »
