Month: April 2025

  • Breaking News

    അദ്ദേഹം കാത്തിരിക്കുന്നു, ഷി വിളിക്കുന്നില്ല..! ‘എന്നെ വിളിക്കൂ’ എന്നു വളച്ചുകെട്ടി പറഞ്ഞിട്ടും അനക്കമില്ല; ഷി ജിന്‍പിംഗ് ചര്‍ച്ചയ്ക്കു വരാത്തതില്‍ ട്രംപ് അസ്വസ്ഥന്‍; ചൈനയെ മുട്ടില്‍ നിര്‍ത്തുമെന്ന് വെല്ലുവിളിച്ചിട്ട് അമേരിക്ക നികുതികള്‍ ഒന്നൊന്നായി ഒഴിവാക്കുന്നു; ‘ക്ഷണിക്കാതെ വരില്ല, നികുതി കൂട്ടിക്കോളൂ’ എന്നു ചൈനയും

    വാഷിങ്ടണ്‍: വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളെ ഒഴിവാക്കിയിട്ടും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്് ഫോണില്‍ വിളിക്കാത്തതില്‍ അസ്വസ്ഥനായി ഡോണള്‍ഡ് ട്രംപ്! ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുന്നത് അമേരിക്കന്‍ വിപണിയിലെ കമ്പ്യൂട്ടറുകളുടേയും സ്മാര്‍ട്ട് ഫേണുകളുടേയും വില കൂട്ടുമെന്നും അത് ടെക് കമ്പനികളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ഇവയെ താരിഫില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ട്രംപിന്റെ ഈ തീരുമാനം ആപ്പിള്‍, സാംസങ് പോലുള്ള ടെക് ഭീമന്മാര്‍ക്ക് വലിയ ഗുണം ചെയ്യും. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെ താരിഫില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും നിര്‍മിക്കുന്നത് ചൈനയിലാണ്. ട്രംപ് ഭരണകൂടം ചൈനയ്ക്ക് 145% താരിഫ് ചുമത്തിയ സാഹചര്യത്തില്‍ ഇവയുടെ വില കുതിച്ചുയരുമെന്ന് യു.എസ് ടെക് കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. താരിഫ് ഏര്‍പ്പെടുത്തി ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക് ഉത്പന്ന നിര്‍മാതാക്കളായ ചൈനയെ മുട്ടുകുത്തിക്കാമെന്നായിരുന്നു കരുതിയതെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയുമായി സംഭാഷണത്തിനു തയാറെന്ന…

    Read More »
  • Breaking News

    ഡിഎംകെയെ അധികാരത്തിൽനിന്നു പുറത്താക്കും വരെ ചെരിപ്പണിയില്ല, ഉ​ഗ്ര ശപഥം പിൻവലിച്ച് അണ്ണാമലൈ ചെരുപ്പണിഞ്ഞു

    ചെന്നൈ: ഡിഎംകെയെ അധികാരത്തിൽനിന്നു പുറത്താക്കും വരെ താനിനി കാലിൽ ചെരിപ്പണിയില്ലെന്ന ശപഥം പിൻവലിച്ച് ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാർ നാഗേന്ദ്രന്റെ അഭ്യർഥനയെ തുടർന്നാണ് ചെരുപ്പണിഞ്ഞത്. നൈനാർ ചുമതലയേറ്റ ചടങ്ങു നടന്ന വേദിയിൽ പുതിയ ചെരിപ്പ് അണ്ണാമലൈ ധരിച്ചു. 2024 ഡിസംബർ അവസാനമാണ് അണ്ണാമലൈ ഉ​ഗ്ര ശപഥം ചെയ്തത്. ഡിഎംകെയെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തിരുന്നു. മാത്രമല്ല നേരത്തെ ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നടന്ന ലൈംഗികാതിക്രമ സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരായ പ്രതിഷേധ സൂചകമായി അണ്ണാമലൈ ആറ് തവണ സ്വയം അടിക്കുകയും ചെയ്ത് പ്രതിഷേധിച്ചിരുന്നു. അതേസമയം എൻഡിഎ വിട്ട എഐഎഡിഎംകെ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും അണ്ണാമലൈയെ മാറ്റുമെന്ന ഉറപ്പ് ലഭിച്ചതോടെ മുന്നണിയിലേക്ക് തിരിച്ചുവന്നിരുന്നു. അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നേരത്തെ…

    Read More »
  • Kerala

    കേരളം കൂട്ടമരണങ്ങളുടെ തുരുത്ത്: ഇടുക്കി ഉപ്പുതറയിൽ 4 അംഗ കുടുംബം, എരുമേലിയിൽ ഒരു വീട്ടിൽ 3 പേർ, കണ്ണൂരിൽ അമ്മയും 2 മക്കളും

        കഴിഞ്ഞ 2 ദിവസങ്ങൾക്കിടയിൽ കേരളമനസാക്ഷിയെ മരവിപ്പിച്ച  കൂട്ട ആത്മഹത്യകളിൽ പ്രാണൻ പൊലിഞ്ഞത് 10 പേർ പേർക്ക്. ഇടുക്കി ഉപ്പുതറയിൽ കടബാധ്യത മൂലം ഒരു കുടുംബത്തിലെ 4 പേർ  ജീവനൊടുക്കി. പട്ടത്തമ്പലം സജീവ്(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(5), ദിയ(4) എന്നിവരെയാണ് വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ചത്. മക്കളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കുകയായിരുന്നു. മൂത്തമകൻ ദേവന്റെ കഴുത്തിൽ വിരലമർത്തിയ പാടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. തങ്ങളുടെ മരണത്തിന് ഉത്തരവാദി കട്ടപ്പനയിൽ പ്രവർത്താക്കുന്ന കല്ലട ജനറൽ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനമാണെന്ന് എഴുതിയ സജീവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഓട്ടോറിക്ഷ ഡ്രൈവറായ സജീവ് തന്റെ ഓട്ടോറിക്ഷ പണയപ്പെടുത്തി കല്ലട ഫിനാൻസിൽ നിന്ന് 3 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ 2 മാസത്തെ തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർ സജീവിനേയും അച്ഛൻ മോഹനനെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. മരണകാരണം ഇതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സജീവിന് മറ്റ് സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. മരിക്കുമ്പോൾ രേഷ്മ നാലുമാസം…

    Read More »
  • India

    കൈമുതൽ ആത്മവിശ്വാസവും അധ്വാനവും മാത്രം, ആസ്തി 17000 കോടി

    പടവുകൾ രജീന്ദര്‍ പഞ്ചാബിലെ ഒരു കോട്ടണ്‍ വ്യവസായിയുടെ മകനാണ്. പഠിക്കാന്‍ മിടുക്കനല്ലാതിരുന്ന രജീന്ദറിന് 9-ാം ക്ലാസ്സില്‍ തോറ്റതോടെ പഠനം നിര്‍ത്തേണ്ടിവന്നു. അങ്ങനെ 14-ാം വയസ്സില്‍ 30 രൂപ ദിവസവേതനത്തിന് മെഴുകുതിരി, സിമന്റ് പൈപ്പ് എന്നിവ നിര്‍മ്മിക്കുന്ന ജോലിലഭിച്ചു. പിന്നീട് അച്ഛനെപോലെ കോട്ടന്‍ വ്യവസായത്തിലേക്ക് കാലെടുത്തുവെച്ചു. ഒരുപാട് തവണ കാലിടറിവീണെങ്കിലും കഠിനമായി പരിശ്രമിച്ചു കൊണ്ടിരുന്നു അവന്‍. അങ്ങനെ കോട്ടണ്‍വ്യവസായത്തില്‍ പച്ചപിടിച്ചുതുടങ്ങി. അപ്പോൾ വീണ്ടും ഒരാഗ്രഹം. രാസവളനിര്‍മ്മാണം…! ആദ്യമെല്ലാം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും രജീന്ദറിന്റെ ആത്മവിശ്വാസം അവരുടെ എതിര്‍പ്പുകളെ അലിയിച്ചു കളഞ്ഞു. അങ്ങനെ സ്വന്തം സമ്പാദ്യവും വീട്ടുകാരുടെ സമ്പാദ്യവുമെല്ലാം ചേര്‍ത്ത് ആറരകോടി നിക്ഷേപത്തില്‍ അഭിഷേക് ഇന്റസ്ട്രീസിന് തുടക്കമിട്ടു. വൻ വിജയമായി മാറി ആ തുടക്കം. തന്റെ വ്യവസായം പല മേഖലകളിലേക്കും അദ്ദേഹം വ്യാപിപ്പിച്ചു. ടെക്‌സ്റ്റൈല്‍, പേപ്പര്‍ തുടങ്ങിയവയിലും രജീന്ദര്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. പഞ്ചാബില്‍ മാത്രമല്ല, മധ്യപ്രദേശിലും യൂണിറ്റുകളായി.. ഇന്ന് രാജ്യത്തെ ടെക്‌സ്റ്റൈല്‍ റീട്ടെയ്ല്‍ രാജാക്കന്‍മാരില്‍ ഒന്നാമനായി രജീന്ദറിന്റെ ട്രൈഡന്റ് ഗ്രൂപ്പ് തലയുയര്‍ത്തി നില്‍ക്കുന്നു. 30…

    Read More »
  • Breaking News

    ഡിഎംകെയെ പുറത്താക്കുന്നതുവരെ ചെരുപ്പണിയില്ലെന്ന ശപഥം പിന്‍വലിച്ചു; ‘അണ്ണന്‍’ പറഞ്ഞതുകൊണ്ടെന്ന് അണ്ണാമലൈ! പുതിയ അധ്യക്ഷന്‍ ചുമതലയേറ്റ ചടങ്ങില്‍ പുത്തന്‍ ചെരുപ്പിട്ടു

    ചെന്നൈ: ഡിഎംകെയെ അധികാരത്തില്‍നിന്നു പുറത്താക്കും വരെ ചെരിപ്പണിയില്ലെന്ന ശപഥം തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലൈ പിന്‍വലിച്ചു. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാര്‍ നാഗേന്ദ്രന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്. നൈനാര്‍ ചുമതലയേറ്റ ചടങ്ങു നടന്ന വേദിയില്‍ പുതിയ ചെരിപ്പ് അണ്ണാമലൈ ധരിച്ചു. 2024 ഡിസംബര്‍ അവസാനമാണ് അണ്ണാമലൈ ശപഥം ചെയ്തത്. ഡിഎംകെയെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിനിടയില്‍ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തിരുന്നു. എന്‍ഡിഎ വിട്ട എഐഎഡിഎംകെ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും അണ്ണാമലൈയെ മാറ്റുമെന്ന ഉറപ്പ് ലഭിച്ചതോടെ മുന്നണിയിലേക്ക് തിരിച്ചുവന്നിരുന്നു. അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് നേരത്തെ ഇപിഎസിന്റെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെ എന്‍ഡിഎ മുന്നണി വിട്ടത്.  

    Read More »
  • Breaking News

    സെഞ്ചുറിക്കു പിന്നാലെ അഭിഷേക് ശര്‍മ പോക്കറ്റില്‍നിന്ന് ഉയര്‍ത്തിക്കാട്ടിയ കടലാസില്‍ എന്തായിരുന്നു? ശ്രേയസ് അയ്യരടക്കം വായിച്ചുനോക്കി! കെ.എല്‍. രാഹുലിന്റെ റെക്കോഡ് ഇനി പഴങ്കഥ; ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വമ്പന്‍ ജയം

    ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ നിരാശപ്പെടുത്തുന്ന ഫോമില്‍ നിന്ന് ഗംഭീരമായി തിരിച്ചെത്തി അഭിഷേക് ശര്‍മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് വെടിക്കെട്ട് സെഞ്ച്വറി പ്രകടനത്തോടെയാണ് അഭിഷേക് കൈയടി നേടിയത്. 246 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിനായി 40 പന്തിലാണ് അഭിഷേക് സെഞ്ച്വറിയിലേക്കെത്തിയത്. 55 പന്തില്‍ 141 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. – A stunning maiden #TATAIPL century from Abhishek Sharma keeps #SRH on in this chase Updates ▶ https://t.co/RTe7RlXDRq#TATAIPL | #SRHvPBKS | @SunRisers pic.twitter.com/ANgdm1n86w — IndianPremierLeague (@IPL) April 12, 2025 പഞ്ചാബിന്റെ ബൗളര്‍മാരെയെല്ലാം തല്ലിപ്പറത്തിയാണ് അഭിഷേകിന്റെ മടക്കം.. മത്സരത്തില്‍ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ അഭിഷേക് ശര്‍മ ആഘോഷം നടത്തിയത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. കീശയില്‍ നിന്ന് ഒരു പേപ്പറെടുത്ത് അഭിഷേക് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. തന്റെ തിരിച്ചുവരവിനുള്ള നന്ദി പറയുകയാണ് അഭിഷേക് ഈ ആഘോഷത്തിലൂടെ ചെയ്തത്. അഭിഷേക്…

    Read More »
  • Breaking News

    ഇതിലും ഭേദം തല്ലിക്കൊല്ലുന്നത്! നാണക്കേടിന്റെ പടുകുഴിയില്‍ ഷമി; അവസാന ഓവറില്‍ സ്‌റ്റോയിനിസ് പഞ്ഞിക്കിട്ടു; നാലോവറില്‍ വിട്ടുകൊടുത്തത് 75 റണ്‍സ്; അവസാന ഓവറില്‍ മാത്രം 27 റണ്‍സ്!

    ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നില്‍ റണ്‍മല തീര്‍ത്ത് പഞ്ചാബ് കിംഗ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സാണ് അടിച്ചെടുത്തത്. ശ്രേയസ് അയ്യര്‍ (82) മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ പ്രഭ്സിംറാന്‍ സിങ് (42), പ്രിയന്‍ഷ് ആര്യ (36), മാര്‍ക്കസ് സ്റ്റോയിണിസ് (34*) എന്നിവരെല്ലാം തങ്ങളുടെ റോള്‍ ഗംഭീരമാക്കി. ബാറ്റിംഗ് പിച്ചുമായി പഞ്ചാബിനെ നേരിട്ട ഹൈദരാബാദിനു കണക്കുകൂട്ടല്‍പിഴച്ചു. ഹൈദരാബാദ് നിരയില്‍ എല്ലാവരും തല്ലുവാങ്ങിയെങ്കിലും നാണക്കേടിലേക്ക് എത്തിയിരിക്കുന്നത് മുഹമ്മദ് ഷമിയാണ്. ഇന്ത്യയുടെ സീനിയര്‍ പേസറെ പഞ്ഞിക്കിട്ട മാര്‍ക്കസ് സ്റ്റോയിണിസ് വലിയ നാണക്കേടിലേക്കാണ് ഷമിയെ തള്ളിവിട്ടിരിക്കുന്നത്. ഹര്‍ഷല്‍ പട്ടേല്‍ 18-ാം ഓവറില്‍ ഗ്ലെന്‍ മാക്സ് വെല്ലിനേയും ശ്രേയസ് അയ്യരേയും പുറത്താക്കി ഹൈദരാബാദിന് അല്‍പ്പം അശ്വാസം നല്‍കി. ഇത് മുതലാക്കി 19-ാം ഓവര്‍ എറിയാനെത്തിയ പാറ്റ് കമ്മിന്‍സും ഭേദപ്പെട്ട പ്രകടനം നടത്തി. 19-ാം ഓവറില്‍ എട്ട് റണ്‍സാണ് കമ്മിന്‍സ് വിട്ടുകൊടുത്തത്. ഇതോടെ…

    Read More »
  • Breaking News

    ഹൈദരാബാദിന് ജയിക്കാന്‍ റണ്‍മല കയറണം: പഞ്ചാബിനായി വന്നവരെല്ലാം അടിയോടടി; ശ്രേയസ് അയ്യര്‍ അടിച്ചത് ആറു സിക്‌സും ആറു ഫോറും

    ഹൈദരാബാദ്: തുടര്‍ തോല്‍വിയില്‍ നിന്നു രക്ഷപ്പെടാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 246 റണ്‍സ് താണ്ടണം. ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ് എവേ പോരാട്ടത്തില്‍ അടിച്ചെടുത്തത് 6 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ്. ടോസ് നേടി പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ വമ്പനടികളുമായി കളം വാണതോടെ പഞ്ചാബ് സ്‌കോര്‍ റോക്കറ്റ് പോലെ കുതിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. ശ്രേയസ് ആറ് വീതം സിക്‌സും ഫോറും സഹിതം 36 പന്തില്‍ അടിച്ചെടുത്തത് 82 റണ്‍സ്. പ്രിയാംശ് ആര്യ വെറും 13 പന്തില്‍ അടിച്ചത് 36 റണ്‍സ്. 4 സിക്‌സും രണ്ട് ഫോറും സഹിതമായിരുന്നു വെടിക്കെട്ട്. സഹ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് 23 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സ് കണ്ടെത്തി. വാലറ്റത്ത് മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ കടന്നാക്രമണമാണ് സ്‌കോര്‍ ഈ നിലയിലേക്ക് ഉയര്‍ത്തിയത്. താരം 11 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്തു. താരം 4 സിക്‌സും…

    Read More »
  • Breaking News

    ആ ഫോട്ടോകള്‍ പൊക്കിപ്പിടിച്ച് സൗദി അടക്കമുള്ള മുസ്ലിം രാജ്യങ്ങളില്‍ പ്രകടനം നടത്താന്‍ കഴിയുമോ? ജമാ-അത്തെ ഇസ്ലാമിയുടേത് ‘പോക്കിരിത്തരം’; തീവ്രവാദം കുത്തിവയ്ക്കാന്‍ അനുവദിച്ചാല്‍ പ്രത്യാഘാതം വലുതാകും; മുസ്ലിം ലീഗ് ഇതു തിരിച്ചറിയണം: രൂക്ഷ വിമര്‍ശനവുമായി കെ.ടി. ജലീല്‍

    മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്ഐഒ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപക നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. വിഷയത്തില്‍ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍, സയ്യിദ് ഖുതുബ്, ഹസനുല്‍ ബന്ന, തുടങ്ങിയ മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ അടക്കം, രാജ്യത്തിന് പുറത്തുള്ള തീവ്ര മതരാഷ്ട്ര വാദികളുടെ ഫോട്ടോ ഉയര്‍ത്തിക്കാട്ടിയതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിക്കാട്ടിയ ഫോട്ടോകള്‍ സൗദി അറേബ്യയിലോ, യു.എ.യി ഉള്‍പ്പടെയുള്ള മുസ്ലിം രാജ്യങ്ങളിലോ പൊക്കിപ്പിടിച്ച് പ്രകടനം നടത്താന്‍ അവര്‍ക്ക് സാധിക്കുമോ? ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും, സയ്യിദ് ഖുതുബും, ഹസനുല്‍ ബന്നയും ചേര്‍ന്ന് രൂപീകരിച്ച ‘മുസ്ലിം ബ്രദര്‍ഹുഡ്്’ നിരോധിത സംഘടനയാണെന്നും ജലീല്‍ പറഞ്ഞു.   കുറിപ്പിന്റെ പൂര്‍ണ രൂപം വഖഫ് സമരവും മുസ്ലിം ബ്രദര്‍ഹുഡ്ഢും തമ്മില്‍ എന്തു ബന്ധം ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ ‘സോളിഡാരിറ്റി’യും…

    Read More »
  • Breaking News

    റേറ്റിംഗ് കൂട്ടുന്നതിനുള്ള മത്സരങ്ങള്‍ സത്യം മറയ്ക്കുന്നതാകരുത്; സത്യമെന്ന് ഉറപ്പിക്കാത്ത, ഏകപക്ഷീയമായ വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ ഔചിത്യം കാട്ടണം; തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചെന്നും ഹൈക്കോടതി; ഏഷ്യാനെറ്റിന് എതിരായ പോക്‌സോ കേസ് റദ്ദാക്കിയ വിധിയില്‍ മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

    കൊച്ചി: കൃത്യമായി പരിശോധന നടത്താതെ ആരോപണങ്ങളെന്ന പേരില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും റേറ്റിംഗ് കൂട്ടുന്നതിനുവേണ്ടിയുള്ള മത്സരങ്ങള്‍ സത്യം മറയ്ക്കുന്നതാകരുതെന്നും കേരള ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ‘വണ്‍ സൈഡ് സ്‌റ്റോറി’കള്‍ നല്‍കുന്നതിനെതിരേ ധാര്‍മികമായ നിലപാട് എടുക്കണമെന്നും ജസ്റ്റിസ് എ. ബദറുദീന്‍ പറഞ്ഞു. ‘ചാനലുകളും മറ്റു മാധ്യമങ്ങ്‌ളും വാര്‍ത്തകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചു. വേണ്ടത്ര പരിശോധനയില്ലാതെ വാര്‍ത്തകള്‍ നല്‍കരുത്. ഒരാള്‍ക്കെതിരേ വാര്‍ത്ത നല്‍കുമ്പോള്‍ എതിര്‍ഭാഗത്തുള്ളയാളുടെ വാക്കുകള്‍ക്കുകൂടി പ്രാധാന്യം നല്‍കണം. ഇരുവരുടെയും ഭാഗം കേട്ടതിനുശേഷം മാത്രമേ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാവൂ’ എന്നും കോടതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണു കോടതിയുടെ നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസിലെ ആറു ജീവനക്കാര്‍ക്കെതിരായ പോക്‌സോ കേസാണ് സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്. പോക്സോ കേസില്‍ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ഒരു ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വീഡിയോ നിര്‍മ്മിച്ചു എന്നായിരുന്നു കേസ്. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചു. ‘സമൂഹത്തിനോ വ്യക്തിക്കോ…

    Read More »
Back to top button
error: