Month: April 2025
-
Kerala
ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കെത്തിയ യുവാവ് മോതിരം വിഴുങ്ങി; ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇറങ്ങിയോടി പുഴയില്‍ച്ചാടി
മലപ്പുറം: ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കെത്തിയ യുവാവ് മോതിരം വിഴുങ്ങി. മോതിരം പുറത്തെടുക്കാന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇറങ്ങിയോടി പുഴയില്‍ച്ചാടിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പരിക്കുകളോടെ പുറത്തെടുത്ത് തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയില്‍ തിരൂരിലാണ് വേറിട്ട സംഭവം. വെട്ടം വിആര്‍സി ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കായി വന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിയായ 26 കാരനാണ് പുഴയില്‍ച്ചാടിയത്. ബന്ധുക്കള്‍ ചികിത്സയ്ക്കായി സെന്ററിലെത്തിച്ച യുവാവ് താന്‍ വഴിയില്‍വെച്ച് മോതിരം വിഴുങ്ങിയെന്ന് ആശുപത്രി അധികൃതരോട് പറയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ മോതിരം പുറത്തെടുക്കാന്‍ കൊണ്ടുവന്നു. എക്സ്റേയില്‍ വയറ്റില്‍ മോതിരം കണ്ടെത്തി. മലവിസര്‍ജ്ജനത്തിനൊപ്പം മോതിരം പുറത്തുവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞ് ചികിത്സ നല്‍കി. തിരിച്ച് വിആര്‍സി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, യുവാവ് ഏറ്റിരിക്കടവ് പാലത്തിനുമുകളില്‍നിന്ന് തിരൂര്‍-പൊന്നാനി പുഴയിലേക്ക് ചാടി. ഉടന്‍ സുഹൃത്തുക്കള്‍ രണ്ടുപേരും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള തോണി ഉപയോഗിച്ച് പുഴയിലിറങ്ങി യുവാവിനെ രക്ഷിച്ചു. സാരമായ പരിക്കേറ്റ യുവാവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » -
Crime
ഒരുമിച്ചു മദ്യപിച്ചു, ബില്ലിനെച്ചൊല്ലി തര്‍ക്കം; അച്ഛന്റെ തലതല്ലിത്തകര്‍ത്ത് മകന്‍
ജയ്പുര്‍: മദ്യപാനത്തിനിടെ പണത്തിന്റെ പേരിലുണ്ടായ വാക്ക് തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തി മകന്‍. രാജസ്ഥാനിലെ ജുന്‍ജുനുവിലെ ഒരു മദ്യക്കടയ്ക്ക് മുന്നിലായിരുന്നു സംഭവം. മദ്യപാനത്തിന് ശേഷം പണം കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കിഷന്‍ എന്ന പത്തൊമ്പതുകാരനാണ് പിതാവ് ജഗദീഷ് സോണിയെ കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ചതിന് ശേഷം ബില്ല് വന്നപ്പോള്‍ പണം കൊടുക്കാന്‍ പിതാവ് വിസമ്മതിച്ചു. ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. അവിടെനിന്ന് ഇറങ്ങിയ ശേഷം വിജനമായ പ്രദേശത്ത് എത്തിയപ്പോള്‍ വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് കിഷന്‍ പിതാവിന്റെ കല്ലുകൊണ്ട് തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ജഗദീഷ് മരിച്ചു. പിതാവിന്റെ മൃതദേഹം ഇയാള്‍ വാഹനത്തില്‍ വീട്ടിലെത്തിച്ചു. പിതാവ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടുവെന്നായിരുന്നു കിഷന്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍, ഇയാളുടെ സഹോദരന്‍ ദീപക് അത് വിശ്വസിച്ചില്ല. കിഷന്‍ പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടത്തികൊണ്ടിരിക്കുമ്പോള്‍ ദീപക് പോലീസിനെ വിളിച്ചു വരുത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് കിഷന്‍ കുറ്റം സമ്മതിച്ചത്.
Read More » -
Kerala
തഹാവൂര്‍ റാണയെ തെളിവെടുപ്പിന് കൊച്ചിയിലെത്തിക്കും; സഹായിച്ച ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് സൂചന
കൊച്ചി: യുഎസ് ഇന്ത്യയ്ക്കു കൈമാറിയ, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക അന്വേഷണസംഘമാണു റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്. റാണയെ ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തു ചോദ്യം ചെയ്യുന്നതു തുടരവേ കൊച്ചിയില്‍ ഇയാളെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം. 2008 നവംബര്‍ 16, 17 തീയതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിലെ താജ് റസിഡന്‍സി ഹോട്ടലില്‍ റാണ തങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരെക്കാണാനാണു റാണ അന്നെത്തിയത്, ആരെയെല്ലാം നേരിട്ടു കണ്ടു, എന്തായിരുന്നു സന്ദര്‍ശനലക്ഷ്യം, ആരോടെല്ലാം ഈ ദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടു തുടങ്ങിയ നിര്‍ണായക വിവരങ്ങളില്‍ വ്യക്തത വരുത്താനാണു ശ്രമിക്കുന്നത്. ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. റാണ…
Read More » -
Breaking News
ബില്ലുകളില്‍ സമയപരിധി; പത്തിയൊടിഞ്ഞ് മിഷന്‍ ‘മോദി’യുമായി എത്തിയ ഗവര്‍ണര്‍മാര്‍; പുനപരിശോധന ഹര്‍ജി നല്‍കിയേക്കും; കേന്ദ്രത്തിന്റെ വാദം സമര്‍ഥിക്കാന്‍ കഴിഞ്ഞില്ലെന്ന് വിശദീകരണം; ഹര്‍ജിയെത്തുക വിധി പറഞ്ഞ അതേ ബെഞ്ചിലേക്ക്; മറികടക്കാന്‍ വിയര്‍ക്കേണ്ടിവരും
ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയേക്കും. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഹര്‍ജി തയാറാക്കിയിട്ടുണ്ടെന്നും ഉടന്‍ സമര്‍പ്പിക്കുമെന്നും മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയെന്ന് ‘ദ ഹിന്ദു’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ വാദം നടക്കുമ്പോള്‍ കേന്ദ്രത്തിന്റെ ഭാഗം ശക്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ റിവ്യൂ അനിവാര്യമാണെന്നു മറ്റൊരു ഉദ്യോഗസ്ഥനും പറഞ്ഞു. ലാപ്‌സായ ബില്ലുകള്‍പോലും നടപ്പാക്കാന്‍ വിധിയിലൂടെ കഴിയും. ഭരണഘടന അനുസരിച്ച് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ മടക്കിയാലോ പ്രസിഡന്റ് പിടിച്ചുവച്ചാലോ നിയമനിര്‍മാണം വൈകും. എന്നാല്‍, വീണ്ടും അയച്ചാല്‍ ഗവര്‍ണര്‍ക്കു പാസാക്കേണ്ടിവരും. ഏപ്രില്‍ 8 നുവന്ന വിധിയില്‍ ഇക്കാര്യം കാര്യമായി പരിഗണിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ 10 ബില്ലുകള്‍ പാസാക്കിയത് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചെന്നു ചൂണ്ടിക്കാട്ടിയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ബില്ലുകള്‍ക്കു സമയപരിധി നിശ്ചയിച്ചതും പുനപരിശോധിക്കേണ്ടതുണ്ട്. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ.ബി.…
Read More » -
Breaking News
ഷൈന്‍ ടോം ചാക്കോയും പോലീസും ഒത്തുകളിച്ചു; കൊക്കെന്‍ ഉപയോഗിച്ചോ എന്നു പരിശോധിച്ചില്ല; മോഡലിന്റെ ദേഹപരിശോധന നടത്തുമ്പോള്‍ ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യമില്ല; കോടതിവിധി പുറത്ത്; ലഹരിയെക്കുറിച്ചുള്ള ചോദ്യം വന്നതോടെ അഭിമുഖം നിര്‍ത്തി ഷൈന്‍!
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ചവരുത്തി. ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയിലാണു പോലീസിന് വിമര്‍ശനം. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോയെന്ന് പൊലീസ് പരിശോധിച്ചില്ല, കൊക്കെയ്‌ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ചുള്ള പരിശോധന നടന്നില്ല, ഒന്നാം പ്രതിയായ മോഡലിന്റെ ദേഹപരിശോധന നടത്തുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫിസര്‍ ഒപ്പമുണ്ടായിരുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് വിധി പകര്‍പ്പിലുള്ളത്. ഒന്നാം പ്രതിയായ മോഡലില്‍നിന്ന് ലഹരിവസ്തു കണ്ടെടുത്തത് ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യത്തിലല്ലെന്നത് കേസില്‍ തിരിച്ചടിയായിരുന്നു. ലഹരിവസ്തു വ്യക്തികളില്‍നിന്നു പിടിച്ചെടുക്കുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സ്ഥലത്ത് ഉണ്ടാവണമെന്നാണു നിയമം. എന്നാല്‍ പൊലീസിന്റെ ഒപ്പമുണ്ടായിരുന്നതു പുരുഷ ഗസറ്റഡ് ഓഫിസറായിരുന്നു. അതുകൊണ്ടു തന്നെ ദേഹപരിശോധനാ സമയത്ത് കൂടെനില്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഷൈന്‍ ടോമിന് പുറമെ ആഫ്രിക്ക സ്വദേശിയായ ഒക്കാവ കോളിൻസ്, ചെന്നൈയിൽ താമസിക്കുന്ന ജസ്ബീർ സിങ്, കോഴിക്കോട് സ്വദേശി രേഷ്മ…
Read More » -
Breaking News
സ്പാനര്‍ കൊണ്ടുള്ള അടിയേറ്റ് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റിന് പരിക്ക്; രണ്ടാഴ്ച മുമ്പും വീടിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; മാസ്‌ക് ധരിച്ചവരെന്ന് എം.എ. നന്ദന്‍
തിരുവനന്തപുരം: അജ്ഞാതസംഘത്തിന്റെ ആക്രമണത്തില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു പരുക്ക്. പേട്ട കല്ലുംമൂട് സ്വദേശി എം.എ. നന്ദനാണു പരുക്കേറ്റത്. സ്പാനര്‍ കൊണ്ടുള്ള അടിയില്‍ തലയ്ക്കും നടുവിനും പരുക്കേറ്റ നന്ദന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നന്ദനും വീടിനുംനേരെ രണ്ടാഴ്ച മുന്‍പും അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. രണ്ടു തവണ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസിനു പ്രതികളെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രി 10.45ന് ആയിരുന്നു സംഭവം. കല്ലൂംമൂട്ടിലുള്ള വീട്ടിലേക്കു പോകുമ്പോള്‍ മാസ്‌ക് ധരിച്ചെത്തിയ രണ്ടുപേര്‍ പിന്നില്‍നിന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും നന്ദന്‍ പറഞ്ഞു. പരാതിയില്‍ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More » -
Breaking News
പെട്ടി തുറന്നപ്പോ കുട്ടി, പെൺസുഹൃത്തിനെ സ്യൂട്ട്‌കേസിലാക്കി ബോയ്സ് ഹോസ്റ്റലില്‍ കയറ്റാന്‍ ശ്രമം, കയ്യോടെ പിടിച്ച് വാർഡന്മാർ
ചണ്ഡീഗഡ്: ഹരിയാനയില്‍ പെൺസുഹൃത്തിനെ പെട്ടിയിലാക്കി ബോയ്‌സ് ഹോസ്റ്റലിലേക്ക് എത്തിക്കാന്‍ ശ്രമം. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്‌കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളുടെ കുസൃതിയെന്ന് ഒപി ജിന്‍ഡാല്‍ സര്‍വ്വകലാശാല പി ആര്‍ ഒ പ്രതികരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ വലിയ സ്യൂട്ട്‌കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് വീഡിയോയിലുള്ളത്. കൂട്ടത്തിലുള്ള വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. പെണ്‍കുട്ടി സ്യൂട്ട്‌കേസിലുണ്ട് എന്ന് എങ്ങനെ ഗാര്‍ഡുകള്‍ക്ക് മനസിലായി എന്നത് വ്യക്തമല്ല. ബാഗ് എവിടെയോ ഇടിച്ചപ്പോള്‍ കുട്ടി നിലവിളിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പെണ്‍കുട്ടി ഈ സര്‍വകലാശലയിലെ വിദ്യാര്‍ത്ഥിനിയാണോ എന്നതിലും വ്യക്തതയില്ല. വിദ്യാര്‍ത്ഥികള്‍ കുസൃതി കാണിക്കുകയായിരുന്നുവെന്നും സുരക്ഷ കര്‍ശനമായതുകൊണ്ടാണ് ഇത് കണ്ടുപിടിക്കാന്‍ സാധിച്ചതെന്നും സര്‍വകലാശാല വ്യക്തമാക്കി. വിഷയത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും സര്‍വകലാശാല പിആര്‍ഒ വ്യക്തമാക്കി.
Read More » -
Breaking News
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കു നേരെ റഷ്യൻ മിസൈൽ ആക്രമണം, നീക്കം മനഃപൂർവം
കീവ്: യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെവെയർഹൗസിനു നേരെ റഷ്യൻ മിസൈൽ ആക്രമണം. ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യൻ ബിസിനസുകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്ന്റെ വിശദീകരണം. ‘‘ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ യുക്രെയ്നിലെ വെയർഹൗസിൽ ഒരു റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോൾ തന്നെ, മോസ്കോ മനഃപൂർവം ഇന്ത്യൻ ബിസിനസുകളെ ലക്ഷ്യമിടുന്നു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകളാണ് നശിപ്പിച്ചത്.’’ – ഇന്ത്യയിലെ യുക്രെയ്ൻ എംബസി എക്സിൽ കുറിച്ചു. റഷ്യൻ ആക്രമണത്തിൽ കീവിലെ ഒരു പ്രധാന ഫാർമയുടെ വെയർഹൗസ് നശിപ്പിച്ചതായി യുക്രെയ്നിലെ യുകെ അംബാസഡർ മാർട്ടിൻ ഹാരിസും പറഞ്ഞു. റഷ്യൻ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും മിസൈൽ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഊർജ സ്ഥാപനങ്ങൾക്ക് നേരെ യുക്രെയ്ൻ അഞ്ച് ആക്രമണങ്ങൾ നടത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. ഇന്ത്യൻ വ്യവസായി രാജീവ്…
Read More » -
Kerala
ഇടുക്കി സ്വദേശികളായ 2 യുവാക്കള്‍ പെരിയാറില്‍ മുങ്ങി മരിച്ചു, സംഭവം മഞ്ഞുമ്മലില്‍
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങിമരിച്ചു. ഇടുക്കി പുഷ്പകണ്ടം സ്വദേശികളായ നെല്ലിക്കുന്നേല്‍ ബാബുവിന്‍റെ മകൻ ബിപിൻ (23), തെക്കേടത്ത് പ്രതാപന്‍റെ മകൻ അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് പെരിയാറില്‍ മഞ്ഞുമ്മല്‍ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപമായിരുന്നു സംഭവം. ഇരുവരും കളമശേരി ചങ്ങമ്പുഴ നഗർ മെൻഡേഴ്സ് അക്കാദമിയിലെ സ്കേറ്റിംഗ് അധ്യാപകരാണ്. ഇടുക്കി സ്വദേശികളായ മറ്റു 4 കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ഉടൻ ബിപിനും അഭിജിത്തും പുഴയില്‍ മുങ്ങിപ്പോകുകയായിരുന്നു. ഇരുവരെയും രക്ഷിക്കാൻ കൂട്ടുകാരും സമീപവാസികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏലൂർ അഗ്നിരക്ഷാ സേനയെത്തി അര മണിക്കൂറിനകം അഭിജിത്തിനെയും ബിപിനിനെയും കരയ്ക്കെത്തിച്ചു. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Breaking News
യുഎസ് തിരുവ വർദ്ധവ് എങ്ങനെയെന്നറിഞ്ഞിട്ട് ശമ്പള വർദ്ധനവ് പരഗണിക്കാമെന്ന് ടെക് കമ്പനികൾ
അമേരിക്കയുടെ തീരുവ ഉയർത്തൽ ഏതുവിധത്തിലെന്ന് അറിഞ്ഞ ശേഷം ശമ്പള വർധന അടക്കമുള്ളവ പരിഗണിക്കാമെന്നു തീരുമാനവുമായി ടെക് കമ്പനികൾ. അതുവരെ ശമ്പള വർധന തത്കാലം മാറ്റിവച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 2025 ഏപ്രിലിൽ നൽകേണ്ടിയിരുന്ന വാർഷിക ശമ്പള വർധനയാണ് മാറ്റിവച്ചത്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും, അമേരിക്കയുമായി ബന്ധപ്പെട്ട താരിഫ് ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കുന്നു. ബിസിനസ് പരിതസ്ഥിതി എങ്ങനെ പുരോഗമിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും കമ്പനി അറിയിച്ചു. മാത്രമല്ല 2025 മാർച്ച് പാദത്തിൽ ടിസിഎസ് 5.3% വാർഷിക വളർച്ചയോടെ 64,479 കോടി രൂപയുടെ ഏകീകൃത വരുമാനം നേടിയെങ്കിലും കമ്പനിയുടെ മൊത്തം ലാഭം വാർഷികാടിസ്ഥാനത്തിൽ ഏകദേശം 2% കുറഞ്ഞിട്ടുണ്ട്. വാർഷിക ശമ്പള വർദ്ധനവ് മാറ്റിവച്ചെങ്കിലും ടിസിഎസ് ത്രൈമാസ വേരിയബിൾ പേ ഔട്ടുകൾ തടസമില്ലാതെ നൽകും. 70% ജീവനക്കാർക്ക് പൂർണ്ണ വേരിയബിൾ പേ നാലാം പാദത്തിൽ നൽകും. ബാക്കിയുള്ളവർക്ക് ബിസിനസ് പ്രകടനവുമായി ബന്ധപ്പെട്ട പേ ഔട്ടുകൾ ലഭിക്കും. കൂടാതെ…
Read More »