Month: April 2025
-
Breaking News
നിര്‍ദേശം കൊടുത്ത് പണിവാങ്ങി! ഗവര്‍ണര്‍മാരെ നിലയ്ക്കു നിര്‍ത്താന്‍ സുപ്രീം കോടതി ഉപയോഗിച്ചത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ സര്‍ക്കുലര്‍; ബില്ലുകള്‍ തീര്‍പ്പാക്കാന്‍ സമയപരിധി നിശ്ചയിച്ചത് മോദി സര്‍ക്കാരിന്റെ ‘ഓഫീസ് മെമ്മോറാണ്ടം’ അടിസ്ഥാനമാക്കി; ജസ്റ്റിസ് പര്‍ദിവാല എഴുതിയത് പഴുതടച്ച വിധി
ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ക്കു ബില്ലില്‍ നടപടിയെടുക്കാന്‍ സമയപരിധിയില്ലെന്നും രണ്ടു ജഡ്ജിമാര്‍ തീരുമാനിച്ചാല്‍ ഭരണഘടന മാറ്റാന്‍ കഴിയില്ലെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞത് വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഭരണഘടന ശില്‍പി ബി.ആര്‍. അംബേദ്കറുടെ വാക്കുകള്‍ക്കൊപ്പം 2016ല്‍ മോദി സര്‍ക്കാര്‍തന്നെ ഇക്കാര്യത്തില്‍ നല്‍കിയ ‘ഓഫീസ് ഓഫ് മെമ്മോറാണ്ട’മാണ് ഇക്കാര്യത്തില്‍ പ്രധാനമായും കോടതി ആധാരമാക്കിയതെന്നു വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്തുവന്നതിനു പിന്നാലെ വ്യക്തമായി. ആഭ്യന്തര മന്ത്രാലയത്തിന്റെ ജുഡീഷ്യല്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗമാണ് സംസ്ഥാന നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് മെമ്മോറാണ്ടം നല്‍കിയത്. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ബില്ലുകളില്‍ തീരുമാനമുണ്ടാകുന്നതു വൈകുന്നതു ശ്രദ്ധയില്‍പെട്ടതിനാലാണ് നിര്‍ദേശം നല്‍കുന്നതെന്നും മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന നിയമസഭകളുടെ നിര്‍ദേശങ്ങള്‍ വേഗത്തില്‍ പരിശോധിക്കുന്നതിനു കേന്ദ്രമന്ത്രിമാര്‍/വകുപ്പുകള്‍/സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര മന്ത്രാലയങ്ങള്‍/ മന്ത്രിമാര്‍ എന്നിവര്‍ അനാവശ്യമായ അന്വേഷണങ്ങള്‍/ നിരീക്ഷണങ്ങള്‍ നടത്തി വൈകിപ്പിക്കുന്നു എന്നും കണ്ടെത്തിയിരുന്നു. അതിനാല്‍ ഇക്കാര്യങ്ങള്‍ നിര്‍ദേശിക്കുന്നെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അവ ഇങ്ങനെയാണ്… 1. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ബില്ലുകള്‍ ലഭിച്ചതിനുശേഷം അവ…
Read More » -
Breaking News
വാഗ്ദാനം അല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല; ടി. സിദ്ദിഖ് ഫോണ്‍ പോലും എടുക്കുന്നില്ല: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ വയനാട്ടില്‍ ആത്മഹത്യ ചെയ്ത വിജയന്റെ കുടുംബം; ‘സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്നു പറഞ്ഞ കെപിസിസി ഉപസമിതിയും വഞ്ചിച്ചു’
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിലാണ് കുടുംബം പരാതിയുമായി കുടുംബം എത്തിയത്. നേതാക്കന്‍മാരെ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കുന്നില്ലെന്നും നിവൃത്തിയില്ലാതയപ്പോള്‍ എല്ലാ നേതാക്കാന്‍മാരെയും ഒരുമിച്ച് കാണാമെന്ന് കരുതിയാണ് ഇവിടെയെത്തിയതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ‘പല തവണ നേതാക്കന്‍മാരെ ഫോണില്‍ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. ടി സിദ്ദിഖും ഫോണ്‍ എടുക്കുന്നില്ല. തിരുവഞ്ചൂര്‍ മാത്രമാണ് ഫോണ്‍ എടുക്കാനെങ്കിലും തയ്യാറായത്. ഇന്ന് എല്ലാ നേതാക്കളും കോഴിക്കോട് ഉള്ളതുകൊണ്ടാണ് വയനാട്ടില്‍ നിന്ന് ഇവിടെ നേതാക്കന്‍മാരെ കാണാന്‍ എത്തിയത്. അന്ന് ഉപസമിതി അംഗങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഒരാഴ്ച കൊണ്ട് ബാധ്യത തീര്‍ത്തുതരാമെന്ന് പറഞ്ഞാണ് നേതാക്കന്‍മാര്‍ പോയത്. അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണം കൊടുക്കാനുള്ളവരുടെ വിവരങ്ങള്‍ ഉപസമിതിക്ക് കൈമാറിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. പരിപാടി കഴിഞ്ഞ് വൈകീട്ട് നേതാക്കളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് നില്‍ക്കുന്നത്’- കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി…
Read More » -
Breaking News
അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷൻ ബോർഡിൽ ഇഷ അംബാനിയും
മുംബൈ: 2024-2028 ഒളിംപിക് സൈക്കിളുമായി ബന്ധപ്പെട്ട് ഇഷ അംബാനിയും ലൂയിസ് ബൗഡനും ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷൻ (എഫ്‌ഐവിബി) ബോർഡ് ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഉയർന്ന തലങ്ങളിലേക്ക് സംരംഭകത്വ മികവും പുതിയ കാഴ്ച്ചപ്പാടുകളുമെല്ലാം കൊണ്ടുവരുന്നതിന്റെ കൂടി ഭാഗമായാണ് ഇഷ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വോളിബോളിന് പുറമെ വിവിധ മേഖലകളിൽ നിന്നായി നാല് അംഗങ്ങളെ ബോർഡിലേക്ക് ചേർക്കാൻ എഫ്‌ഐവിബി ഭരണഘടന അനുമതി നൽകുന്നുണ്ട്. ഇതനുസരിച്ചാണ് ഇഷയിലേക്ക് പുതിയ നിയോഗം എത്തിയിരിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള കാഴ്ച്ചപ്പാടുകളും സംഘടനയുടെ വൈവിധ്യവൽക്കരണവും ഉറപ്പാക്കാൻ ഇഷയുടെ തെരഞ്ഞെടുപ്പ് സഹായകമാകുമെന്നാണ് വിലയിരുത്തൽ. ജെൻഡർ ഇൻ മൈനോരിറ്റി കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇഷ അംബാനി എഫ്‌ഐവിബി ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബിസിനസ് ലോകത്തെ ചടുലമായ വ്യക്തിത്വത്തിന് ഉടമയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ലീഡർഷിപ്പിന്റെ ഭാഗമായ ഇഷ അംബാനി. റിലയൻസ് റീട്ടെയ്ൽ ഉൾപ്പടെയുള്ള ഗ്രൂപ്പ് കമ്പനികളിൽ ഇഷ മികച്ച രീതിയിലുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. കമ്പനിയുടെ വളർച്ച ഉറപ്പാക്കുന്നതിലും ഡിജിറ്റൽ, ഇ-കൊമേഴ്‌സ് സംരംഭങ്ങൾ വിജയത്തിലെത്തിക്കുന്നതിലും ഇഷ അംബാനി നേതൃത്വം…
Read More » -
Breaking News
LITMUS 7 ഐടി കമ്പനി ഉടമ വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്…. ‘സാഹസം’ സിനിമയിൽ പ്രധാന വേഷത്തിലും വേണുവെത്തുന്നു
പുതുതായി വാങ്ങിച്ച ലമ്പോർഗിനി ഉറുസ് കാറിനാണ് വേണു 46 ലക്ഷം രൂപ മുടക്കി കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ ലേലത്തിൽ തന്റെ ഇഷ്ട നമ്പർ ആയ 0007 സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന വേണു ഗോപാലകൃഷ്ണൻ കൊച്ചി ഇൻഫോപാർക്കിലെ LITMUS 7 കമ്പനി ഉടമയാണ്. ഇപ്പോളിതാ, ഇൻഫോപാർക്കിലെ തന്നെ മറ്റു IT കമ്പനി ഉടമ റിനിഷ് നിർമിച്ചു കൊണ്ട് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന, സാഹസം എന്ന സിനിമയിൽ അദ്ദേഹം ഒരു സുപ്രധാന വേഷം ചെയ്യുന്ന കാര്യം സിനിമ പ്രവർത്തകർ തന്നെ പുറത്തു വിട്ടിരിക്കുന്നത്. സാഹസത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഈ കാര്യം വെളിപ്പവടുത്തിയിരിക്കുന്നത്. മറ്റു നിരവധി ആഡംബര കറുകൾ സ്വന്തമായുള്ള വേണു തന്റെ പാഷൻ ആയ സിനിമയിൽ നിർമാതാവും സുഹൃത്തുമായ റിനിഷിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സിനിമയിൽ അഭിനയിക്കാനുള്ള തീരുമാനമെടുത്തത്. ഒട്ടേറെ ആഡംബര കറുകൾ സ്വന്തമായി ഉള്ള വേണു ഒരു adventure traveller കൂടിയാണ്. ലംബോർഗിനി ഹുറാക്കൻ…
Read More » -
Breaking News
‘ആലപ്പുഴ ജിംഖാന’യുടെ വക കിടിലം പഞ്ച്; 24 മണിക്കൂറിൽ വിറ്റത് 120.15K ടിക്കറ്റുകൾ..
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ് ഓഫീസും കീഴടക്കുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനു ശേഷം നസ്‍ലെൻ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസുകളിൽ ഹൈപ്പോടെ എത്തിയ ചിത്രവും ഇതായിരുന്നു. പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം എത്തിയതിന്റെ സൂചയാണ് ബുക്ക് മൈ ഷോയിൽ വിറ്റ് അഴിഞ്ഞു പോകുന്ന ടിക്കറ്റുകളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 120.15K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റ് പോയത്. ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ 10 കോടിയ്ക്ക് മേലേ കളക്ഷനും കുറിച്ച് കഴിഞ്ഞു. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവർത്തിച്ചുവെന്നാണ് അഭിപ്രായങ്ങൾ. സ്‌പോർട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലർത്തിയെന്നും അഭിപ്രായങ്ങളുണ്ട്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ്…
Read More » -
Breaking News
ഗവര്‍ണര്‍ ഔട്ട്! ഗവര്‍ണര്‍ അടയിരുന്ന പത്തു ബില്ലുകളും പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍; നടപടി സുപ്രീം കോടതി ഉത്തരവിനു പിന്നാലെ; ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ അനുമതിയില്ലാതെ ബില്ലുകള്‍ നിയമമാകുന്നത് ഇന്ത്യയില്‍ ആദ്യം
ചെന്നൈ: രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവര്‍ണര്‍ നീക്കി വച്ച 10 ബില്ലുകളും നിയമമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ബില്ലുകളിലെ കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച സുപ്രധാന സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് നടപടി. ഇതാദ്യമായാണ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ അനുമതി ഇല്ലാതെ ബില്ലുകള്‍ നിയമമാകുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് സമയ പരിധി സുപ്രീംകോടതി നിശ്ചയിച്ചിരുന്നു. ഗവര്‍ണര്‍ ബില്ലുകള്‍ അയച്ചാല്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കാലതാമസമുണ്ടായാല്‍ കാരണം സംസ്ഥാനത്തെ അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി പാലിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും 415 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ജെബി പാര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍.എന്‍. രവി ബില്ലുകള്‍ തടഞ്ഞുവെച്ചതിന് എതിരായ വിധിയിലാണ് സുപ്രധാന നിര്‍ദേശം. വിധിപ്പകര്‍പ്പ് എല്ലാ ഗവര്‍ണര്‍മാരുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ഹൈക്കോടതികള്‍ക്കും അയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം നിര്‍ദേശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തത്തി. ബില്ലുകളില്‍…
Read More » -
Breaking News
‘പുറത്തുനിന്നുള്ളവര്‍ ഇനി കോടതി വളപ്പിലെ കാന്റീനില്‍നിന്ന് ഭക്ഷണം കഴിക്കേണ്ട’; മഹാരാജാസ് വിദ്യാര്‍ഥികളോട് ‘കടക്കു പുറത്ത്’ പറഞ്ഞ് ബാര്‍ അസോസിയേഷന്‍; തീരുമാനം അഭിഭാഷക- വിദ്യാര്‍ഥി സംഘര്‍ഷത്തിനു പിന്നാലെ; അഭിഭാഷകര്‍ കോളജ് വളപ്പിലേക്കു കല്ലേറും നടത്തി
കൊച്ചി: നഗരത്തിലുണ്ടായ അഭിഭാഷക വിദ്യാര്‍ഥി സംഘര്‍ഷത്തിനു പിന്നാലെ കന്റീന്‍ വിലക്ക്. എറണാകുളം ജില്ലാ കോടതി വളപ്പിലുള്ള ബാര്‍ അസോസിയേഷന്റെ കന്റീനിലേക്ക് ഇനി മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കേണ്ട എന്നണ് തീരുമാനം. വിലക്ക് പുറത്തുനിന്നുള്ളവര്‍ക്കാണെങ്കിലും ലക്ഷ്യം വിദ്യാര്‍ഥികളാണ്. ഇവിടെയുള്ള രണ്ടു കന്റീനുകളിലും ഇനി പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡി തീരുമാനിക്കുകയായിരുന്നു. സംഘര്‍ഷത്തിനു പിന്നാലെ പൊലീസ് ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തതിനു പുറമെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിരുന്നു. ”അസോസിയേഷന്റെ പരിപാടിക്ക് വന്ന് കുട്ടികള്‍ ഭക്ഷണം കഴിക്കാറുണ്ട്. ഞങ്ങള്‍ അതു പ്രശ്‌നമാക്കാറില്ല. ആദ്യം കുറച്ചു പേര്‍ വരും. പ്രശ്‌നമില്ലെന്ന് കണ്ടാല്‍ കൂടുതല്‍ പേരെ വിളിച്ചു വരുത്തും. പരിപാടിക്ക് എത്തുന്നവര്‍ക്ക് ഭക്ഷണം തികയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും വിദ്യാര്‍ഥികള്‍ വന്ന് ഭക്ഷണം കഴിച്ചിരുന്നു. ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. അതിനു ശേഷം പക്ഷേ വനിതാ അഭിഭാഷകര്‍ക്കും കുടുംബങ്ങള്‍ക്കുമൊക്ക ഇടയില്‍ കയറി ഡാന്‍സ് കളിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവരെ പറഞ്ഞുവിട്ടത്. പിന്നീടായിരുന്നു ആക്രമണം. കന്റിനില്‍ ഇനി പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കേണ്ടെന്നത്…
Read More » -
Breaking News
വെടിക്കെട്ടു കളിയിലെ മികച്ച ക്യാപ്റ്റന്‍മാര്‍ ആര്? പത്തു ടീമുകളില്‍ ഒമ്പതിലും നായകരായി ഇന്ത്യന്‍ താരങ്ങള്‍; വമ്പന്‍ തോല്‍വിയായി റിതുരാജ്; തകര്‍പ്പന്‍ കളിയുമായി ശ്രേയസ്; മോശമാക്കാതെ സഞ്ജുവും: ‘തല’ മുതല്‍ ‘വാല്‍’ വരെയുള്ള പത്തു ക്യാപ്റ്റന്‍മാര്‍
ബംഗളുരു: ഇരുപതോവര്‍ വെടിക്കെട്ടു കളിയില്‍ അതേ വേഗത്തില്‍ തീരുമാനമെടുക്കുകയെന്നത് ഏറെ നിര്‍ണായകമാണ്. ഫീല്‍ഡിംഗ് പൊസിഷന്‍ മുതല്‍ ഓരോ സ്‌പെല്ലുകളും നിര്‍ണായകമാണ്. എതിര്‍ടീമിന്റെ കളിക്കാരനെ പഠിച്ചെടുക്കേണ്ട തീരുമാനം പിഴച്ചാല്‍ കളി കൈയില്‍നിന്നു പോകും. ഇവിടെയാണ് ഐപിഎല്‍ ടീമുകളെ നയിക്കുന്ന ക്യാപ്റ്റന്റെ സ്ഥാനം നിര്‍ണായകമാകുന്നത്. നിലവില്‍ കളിക്കുന്ന പത്തില്‍ ഒമ്പതിനെയും നയിക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ്. സണ്‍റൈസേഴ്‌സിനെ മാത്രമാണു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സ് നയിക്കുന്നത്. കഴിഞ്ഞ അഞ്ചു റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരെന്ന വിലയിരുത്തലും കാര്യമായി നടക്കുന്നുണ്ട്. 1. ശ്രേയസ് അയ്യര്‍ ഇതുവരെയുള്ള കളികള്‍ വിലയിരുത്തിയാല്‍ പഞ്ചാബ് ക്യാപ്റ്റര്‍ ശ്രേയസ് അയ്യരാണ് മുമ്പില്‍. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിംഗിലും മിടുക്കന്‍. കഴിഞ്ഞ സീസണല്‍ കൊല്‍ക്കത്തയ്ക്കായി കപ്പടിച്ചശേഷമാണു പഞ്ചാബില്‍ എത്തിയത്. ഈ സീസണില്‍ കളിച്ച നാലില്‍ മൂന്നിലും വിജയിച്ചു. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. നാല് ഇന്നിങ്സുകളില്‍ രണ്ടിലും ഫിഫ്റ്റിയടിച്ച അദ്ദേഹം 200 സ്ട്രൈക്ക് റേറ്റില്‍ 168 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. 2. അക്ഷര്‍ പട്ടേല്‍ റാങ്കിംഗില്‍…
Read More » -
India
പൊലീസ് വാഹനം കത്തിച്ചു, ട്രെയിനിന് നേരെ കല്ലേറ്; ബംഗാളില്‍ വഖഫ് നിയമത്തിനെതിരായ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. ജംഗിപുരില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധറാലിയാണ് അക്രമത്തിലേക്ക് എത്തിയത്. പ്രതിഷേധക്കാര്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. പൊലീസ് വാഹനങ്ങളും പാസഞ്ചര്‍ ബസുകളും കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ ട്രാക്കുകള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും അഞ്ചെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. അതേസമയം ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുതിയിലും സംസര്‍ഗഞ്ചിലും പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചതിനെ തുര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക ഓഫീസ് പ്രക്ഷോഭകര്‍ അടിച്ചു തകര്‍ത്തതായും പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെ ആശങ്കകള്‍ അകറ്റുന്നതിനും സ്ഥിതിഗതികള്‍ വഷളാകുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധ രംഗത്തുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ട്. 2025…
Read More »
