IndiaNEWS

ബിജെപി പ്രവര്‍ത്തകര്‍ പ്രസംഗം തടഞ്ഞു; എസിപിക്ക് നേരെ കയ്യോങ്ങി സിദ്ധരാമയ്യ

ബെംഗളൂരു: ബിജെപി പ്രവര്‍ത്തകര്‍ പ്രസംഗം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് എസിപിയെ അടുത്തുവിളിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാന്‍ കയ്യോങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബെളഗാവിയില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയിലാണ് സംഭവം.

കരിങ്കൊടി വീശി മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ റാലി അലങ്കോലപ്പെടുത്തിയപ്പോള്‍, അരികില്‍ നിന്ന എഎസ്പിയെ വിളിച്ച് താനവിടെ എന്തു ചെയ്യുകയാണെന്ന് ചോദിച്ചെന്നും അടിക്കാനായി കൈ ഉയര്‍ത്തിയെങ്കിലും പിന്‍വലിച്ചെന്നുമാണ് പ്രചാരണം. വേദിയിലുണ്ടായിരുന്ന മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ ശകാരിച്ചതായും ആരോപണമുണ്ട്. തുടര്‍ന്ന്, കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാല മുഖ്യമന്ത്രിയെ അനുനയിപ്പിച്ചതോടെയാണ് പ്രസംഗം തുടര്‍ന്നത്.

Signature-ad

ബിജെപിയും ആര്‍എസ്എസും സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ഇത്തരം നിലപാടു തുടര്‍ന്നാല്‍ സംസ്ഥാനത്തൊരിടത്തും അവരുടെ പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാര്‍ മുന്നറിയിപ്പു നല്‍കി.

Back to top button
error: