Month: April 2025
-
Crime
ബൈക്കില്‍നിന്ന് വലിച്ചിഴച്ചു, ചറപറ കുത്തി; ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകന് 17 കാരിയുടെ വീഡിയോ കോള്‍
ഭോപ്പാല്‍: വിവാഹം കഴിഞ്ഞ് നാലാം മാസം ഭര്‍ത്താവിനെ കൊലപ്പെടുത്തി പതിനേഴുകാരിയായ പെണ്‍കുട്ടിയും കൂട്ടാളികളും. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുറിലാണ് സംഭവം. രാഹുല്‍(25) എന്ന യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പെണ്‍കുട്ടി, പെണ്‍കുട്ടിയുടെ കാമുകന്‍, രണ്ട് കൂട്ടുകാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷോപ്പിങ് കഴിഞ്ഞ് റസ്റ്ററന്റില്‍നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി രാഹുലിനെ കൊലപ്പെടുത്തിയതെന്ന് ബുര്‍ഹാന്‍പുര്‍ പോലീസ് അറിയിച്ചു. ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ കാലിലെ ചെരുപ്പ് റോഡില്‍ വീണുപോയെന്ന് പെണ്‍കുട്ടി രാഹുലിനോട് പറഞ്ഞു. ഇതെടുക്കാനായി രാഹുല്‍ ബൈക്ക് നിര്‍ത്തി. പിന്നാലെ പെണ്‍കുട്ടിയുടെ കാമുകന്റെ രണ്ടു കൂട്ടുകാര്‍ പിന്നിലൂടെ എത്തി ബീയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ചു. ബൈക്കില്‍നിന്നു രാഹുലിനെ വലിച്ചിഴച്ച് ശരീരമാസകലം 36 വട്ടം കുത്തി. സംഭവസ്ഥലത്ത് വച്ചു തന്നെ രാഹുല്‍ മരിച്ചു. മരണം ഉറപ്പിച്ചതിനു ശേഷം പെണ്‍കുട്ടി കാമുകനെ വീഡിയോ കോളില്‍ വിളിച്ച് രാഹുലിന്റെ മൃതദേഹം കാണിക്കുകയായിരുന്നു. മൃതദേഹം അടുത്തുള്ള വയലില്‍ എറിഞ്ഞ ശേഷം സംഘം കടന്നുകളഞ്ഞു. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. പൊലീസ് പല…
Read More » -
Breaking News
വഖഫ് നിയമം: സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ചീഫ് ജസ്റ്റിസും നടത്തിയത് രൂക്ഷമായ വാദപ്രതിവാദങ്ങള്‍; ചട്ടങ്ങളുടെ കാര്യത്തില്‍ സമയം നീട്ടി ചോദിച്ചത് കേന്ദ്രത്തിനു പിടിവള്ളി; ‘നിങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി മാത്രം വാദിച്ചാല്‍ മതിയെന്നു’ ജസ്റ്റിസ് സഞ്ജീവ് ഖന്ന; കോടതി ഉയര്‍ത്തിയത് അഞ്ചു ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: വഖഫ് നിയമത്തിലെ മാറ്റത്തിനെതിരേ വിവിധ സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരണമെന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍, ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടതിനു പിന്നാലെ കേസുകള്‍ പരിഗണിക്കുക ഈ നിയമം ഉപയോഗിച്ചായതിനാല്‍ ഉടനടി പരിഹാരമുണ്ടായില്ലെങ്കില്‍ വഖഫ് സംബന്ധിച്ച തര്‍ക്കങ്ങളും സങ്കീര്‍ണമാകുമെന്നു വ്യക്തം. വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീനോട്ടിഫൈ ചെയ്യരുതെന്നും കലക്ടര്‍മാര്‍ ഇടപെട്ട് തല്‍സ്ഥിതി മാറ്റാന്‍ പാടില്ലെന്നും ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും നിയമനം നടത്തരുതെന്നും വീണ്ടും ഹര്‍ജി പരിഗണിക്കുന്നതുവരെയുള്ള ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. വിശദമായ മറുപടി പറയാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയവും അനുവദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വഖഫ് നിയമ ഭേദഗതി പൂര്‍ണമായി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമംമൂലം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി പറഞ്ഞു. കേസില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ഇന്നലെ കോടതിയില്‍ നടന്നത്. നിയമം ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന വാദമാണു ഹര്‍ജിക്കാര്‍ ഉയര്‍ത്തിയത്.…
Read More » -
NEWS
ഇന്ന് ദുഃഖവെള്ളി: യേശുവിൻ്റെ കുരിശുമരണം ഓർമിപ്പിക്കുന്ന ‘ഗുഡ് ഫ്രൈഡേ’യുടെ പിന്നിലെ അറിയാക്കഥകള്‍
കാല്‍വരിക്കുന്നില്‍ കുരിശില്‍ ജീവന്‍ ബലിയര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മ്മയ്ക്കായി ആചരിക്കുന്ന ദുഃഖവെള്ളി മറ്റു പേരുകളിലും അറിയപ്പെടുന്നു. യേശുവിനെ ക്രൂശിലേറ്റിയ ദിവസം പലർക്കും ദുഃഖ വെള്ളിയാണെങ്കില്‍ ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡേ (Good Friday /നല്ല വെള്ളി) ആണ്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. God’s Friday (ദൈവത്തിന്റെ ദിനം) എന്ന പേരില്‍ നിന്നാണത്രേ ഗുഡ് ഫ്രൈഡേ ആയി മാറിയത്. ഹോളിഫ്രൈഡേ, ഗ്രേറ്റ്ഫ്രൈഡേ, ഈസ്റ്റര്‍ഫ്രൈഡേ എന്നിങ്ങനെയും പല രാജ്യങ്ങളിലായി ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഇവയില്‍ അമേരിക്ക അടക്കം ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നത് ‘ഗുഡ് ഫ്രൈഡേ’യാണ്. അതേസമയം, ജര്‍മ്മനിയില്‍ Sorrowful Friday (ദുഃഖവെള്ളി) എന്നു തന്നെയാണ് അറിയപ്പെടുന്നത്. ചില രാജ്യങ്ങൾ ദുഃഖ വെള്ളിയായി ആചരിക്കാന്‍ കാരണം യേശുവിന്റെ പീഢാസഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ്. ഗുഡ് ഫ്രൈഡേ ആയാലും ദുഃഖ വെള്ളിയായാലും കുരിശിലൂടെ മാനവ സമൂഹം രക്ഷ പ്രാപിച്ച ദിവസമായി കണക്കാക്കുന്നു. പാപത്തിനു മേല്‍ നന്മ വിജയിച്ച ദിവസം…
Read More » -
Breaking News
ഉത്തര്‍പ്രദേശ് അധ്യക്ഷ സ്ഥാനം: മോദി- ഷാ അച്ചുതണ്ടിനെ വെട്ടി യോഗി ആദിത്യനാഥ്; സ്വന്തം സ്ഥാനാര്‍ഥിയെ ഇറക്കി അപ്രതീക്ഷിത നീക്കം; മോദിയുടെ ആര്‍എസ്എസ് കാര്യാലയ സന്ദര്‍ശനം നഡ്ഡക്കു പിന്‍ഗാമിയെ തേടി; വനിതയും പരിഗണനയില്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി-അമിത്ഷാ അച്ചുതണ്ടിനെ വെട്ടി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ യോഗി ആദിത്യനാഥ് ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷ സ്ഥാനത്തേക്കും ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ നടത്തിയതിന്റെ ഞെട്ടലില്‍ ബിജെപി. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തുടരുന്ന തര്‍ക്കത്തില്‍പെട്ട് തെരഞ്ഞെടുപ്പ് നീളുകയാണ്. ഇതിനിടയിലാണു തങ്ങള്‍ക്കു താത്പര്യമുള്ളയാളെ യുപിയില്‍ നിയമിക്കാനുള്ള നീക്കത്തില്‍ യോഗിയുടെ ഇടപെടല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ഇടപെടലുകളാണു മോദി-അമിത്ഷാ അച്ചുതണ്ടിനെതിരേ യോഗി നടത്തിയത്. യോഗിയുടെ നിര്‍ദേശത്തിനനുസരിച്ചു നീങ്ങാന്‍ മാത്രമേ ഇരുവര്‍ക്കും കഴിഞ്ഞിരുന്നുള്ളൂ. നിലവിലെ തര്‍ക്കം പരിഹരിച്ച് തെരഞ്ഞെടുപ്പിനു തന്ത്രങ്ങളും സമവായവും കണ്ടെത്താന്‍ വിളിച്ച യോഗത്തിലാണ് യോഗി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലാണു ബിജെപി ഉന്നതതല യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരാണ് യോഗം…
Read More » -
Breaking News
‘ഒരു പരാമര്‍ശം കാരണമാണ് ആത്മഹത്യയെന്ന് എങ്ങനെ കരുതാനാകും? മരണം നിര്‍ഭാഗ്യകരം, പക്ഷേ കേസ് സിബിഐക്കു കൈമാറാനാകില്ല’: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഭാര്യയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി. ഒരു പരാമര്‍ശം കാരണമാണ് ആത്മഹത്യയെന്ന് എങ്ങനെ കരുതുമെന്നും എല്ലാ കേസുകളിലും ആത്മഹത്യാപ്രേരണ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. മരണം നിര്‍ഭാഗ്യകരമാണ് എന്നാല്‍ കേസ് സിബിഐക്ക് കൈമാറാന്‍ കാരണമില്ലെന്നും കോടതി നിരീക്ഷിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിശദമായ വാദം കേട്ടാണ് സിബിഐ അന്വഷണം വേണ്ടെന്ന് ഹൈക്കോടതി തീരുമാനമെടുത്തതെന്നും ജസ്റ്റിസുമാരായ സുധാന്‍ശു ധൂലിയ, കെ. വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു. നിലവിലെ അന്വേഷണത്തിന്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യം സുപ്രീം കോടതിയെ സമീപിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത കണക്കിലെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നുമായിരുന്നു ആക്ഷേപം. സിബിഐ അന്വേഷണമവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.…
Read More » -
Breaking News
ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിന് എതിരായ ആണവ മിസൈല്‍; ജഡ്ജിമാര്‍ ഭരണഘടന മറക്കുന്നു; കേരള ഗവര്‍ണര്‍ക്കു പിന്നാലെ സുപ്രീംകോടതിയെ കടന്നാക്രമിച്ച് ഉപരാഷ്ട്രപതി; ഈ രാജ്യം എങ്ങോട്ടാണു പോകുന്നതെന്നും ജഗദീപ് ധന്‍കര്‍
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ക്കു പിന്നാലെ ജുഡീഷ്യറിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍. കോടതിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞുവരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. ബില്ലില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കും വിമര്‍ശനമുണ്ട്. എങ്ങോട്ടാണ് പോകുന്നതെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ജഗ്ധീപ് ധന്‍കര്‍ ചോദിച്ചു. ഭരണഘടനയെ വ്യാഖ്യാനിക്കുക മാത്രമാണ് കോടതിയുടെ ഉത്തരവാദിത്തം. രാഷ്ട്രപതിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി ഭരണഘടന മറന്നു. ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരായ ‘ആണവ മിസൈലാ’യി എന്നും ധന്‍കര്‍ വിമര്‍ശിച്ചു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്നതിനെതിരേ ഉള്ള സുപ്രീം കോടതി വിധിയിലാണ് രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചത്. പുനഃപരിശോധനയ്ക്കുശേഷം നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. 10 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. ബില്ലുകളില്‍ ഗവര്‍ണര്‍ക്കുമുന്നില്‍ മുന്നുസാധ്യതകളാണുള്ളത്. അംഗീകാരം നല്‍കാം, അംഗീകാരം നല്‍കാതെ തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്നുചെയ്ത ശേഷം രാഷ്ട്രപതിക്ക്…
Read More » -
Breaking News
ഹിന്ദുക്കളും മുസ്ലിംകളും വ്യത്യസ്തര്‍; ഇസ്ലാമിക റിപ്പബ്ലിക്ക് ആക്കുന്നതിനുള്ള ആശയലോകത്തിനു വിത്തുപാകണം; രാജ്യം എങ്ങനെ രൂപീകരിച്ചെന്നു കുട്ടികളെ പഠിപ്പിക്കണം: കടുത്ത മതവാദം ഉയര്‍ത്തി പാകിസ്താന്‍ സൈനിക മേധാവി; ജനാധിപത്യ മേലങ്കി അഴിഞ്ഞു വീണെന്ന് ഇന്ത്യ
ഇസ്ലാമാബാദ്: തീവ്രവാദികളുടെ അമ്മത്തൊട്ടിലെന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞാണ് പാകിസ്താന്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ നിരവധി നേതാക്കളെ കൊന്നുതള്ളിയ പാകിസ്തന്‍, ഇതുവരെ പുറമേ പ്രഖ്യാപിച്ചിരുന്ന നിലപാടുകളില്‍നിന്നു പിന്നോട്ടു പോകുന്നെന്ന ആശങ്കയുമായി ലോക രാജ്യങ്ങള്‍. പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസീം മുനീറിന്റെ വാക്കുകളാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. ജനാധിപത്യം വലിച്ചെറിയണമെന്നും ഇസ്ലാമിക റിപ്പബ്ലിക്ക് ആക്കുന്നതിനുള്ള ആശയലോകത്തിനു വിത്തുപാകണമെന്നും ഹിന്ദുക്കളില്‍നിന്നു നാം വ്യത്യസ്തരാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ രൂപീകരണത്തിലേക്കു നയിച്ച ദ്വിരാജ്യ വാദം മുന്നോട്ടുവച്ച സൈനിക മേധാവി, മറ്റൊരു അഫ്ഗാനിസ്ഥാനും സിറിയയ്ക്കും വിത്തുപാകുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സൈന്യത്തിന്റെ ആദ്യകാലംമുതലുള്ള സൈനിക ഗാനം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലെ കുട്ടികളോട് ഇസ്ലാമും ഹിന്ദുക്കളും തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കണേെന്നും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടിസ്ഥാനം അതാണെന്നും ജനറല്‍ ആവശ്യപ്പെട്ടത്. 1947ല്‍ ഇരുരാഷ്ട്രങ്ങളും രൂപീകരിച്ചതിന്റെ മാനദണ്ഡങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. മുസ്ലിംകള്‍ക്കായി രാജ്യം വേണമെന്ന ആവശ്യത്തിന്റെ പുറത്താണു പാകിസ്താന്‍ രൂപീകരിക്കപ്പെട്ടതിനെ ഓര്‍മപ്പെടുത്തുകയായിരുന്നു അദ്ദേഹം. ‘ജീവിതത്തിന്റെ എല്ലാ അര്‍ഥത്തിലും നാം ഹിന്ദുക്കളില്‍നിന്നു വ്യത്യസ്തരാണെന്നു…
Read More »


