KeralaNEWS

വനിത സിപിഒ റാങ്ക് ലിസ്റ്റ്: സമരം ചെയ്ത മൂന്ന് പേര്‍ ഉള്‍പ്പടെ 45 ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ

തിരുവനന്തപുരം: വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കെ 45 ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു.സമരം ചെയ്ത മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെയാണ് അഡൈ്വസ് ലഭിച്ചത്.

പോക്‌സോ വിഭാഗത്തില്‍ വന്ന 300 ല്‍ 28 ഉം പൊലീസ് അക്കാദമിയില്‍ നിന്നും പോയ 13 ഉം ജോലിയില്‍ പ്രവേശിക്കാത്ത നാലും ഒഴിവിലേക്കാണ് അഡൈ്വസ് മെമ്മോ നല്‍കിയിരിക്കുന്നത്.

Signature-ad

വനിത സിപിഒ റാങ്ക് ഹോള്‍ഡര്‍മാരുടെ ലിസ്റ്റിന്റെ കാലാവധി നാളെ 12 മണിയോടെയാണ് അവസാനിക്കുക. കഴിഞ്ഞ 17 ദിവസമായിഭരണസിരാകേന്ദ്രത്തിന് മുന്നില്‍ വിവിധ സമരമുറകളുമായി പ്രതിഷേധത്തിലാണിവര്‍.

അര്‍ഹതയുള്ളവര്‍ക്കെല്ലാം നിയമനം നല്‍കിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. നാളെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതോടെ 500 ലധികം ആളുകളുടെ പ്രതീക്ഷയാണ് അവസാനിക്കുന്നത്.

Back to top button
error: