Month: April 2025
-
Crime
മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; പാലക്കാട് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: മദ്യപാനത്തിനിടെ വാക്കുതര്‍ക്കത്തില്‍ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് അമ്പലപ്പാറയില്‍ കടമ്പഴിപ്പുറം സ്വദേശി പതിനാറാംമൈല്‍ പുത്തിരിക്കാട്ടില്‍ വീട്ടില്‍ രാമദാസ് (48) ആണ് മരിച്ചത്. സുഹൃത്തായ വേങ്ങേശ്ശേരി കണ്ണമംഗലം സ്വദേശി സൂര്യ ഹൗസില്‍ ഷണ്‍മുഖന്‍ (49) ആണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഷണ്‍മുഖന്റെ കണ്ണമംഗലത്തെ വീട്ടില്‍വെച്ചാണ് സംഭവം നടന്നത്. ഗുരുതരമായ പരിക്കേറ്റ രാമദാസിനെ ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ഷണ്‍മുഖനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
Crime
കൂടുതല്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം, 46 ലക്ഷം തട്ടിയെടുത്ത രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. അസോസിയേറ്റ് ഡയറക്ടര്‍ ശ്രീദേവ് (35), കോസ്റ്റ്യൂമര്‍ മുഹമ്മദ് റാഫി (37) എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് മട്ടാഞ്ചേരി സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിരയായത്. ആപ്പില്‍ പണം നിക്ഷേപിച്ച് അതിലുള്ള ബില്‍ഡിങിന് റേറ്റിങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി യുവാവിന്റെ ഫോണിലേക്ക് പ്രതികള്‍ വാട്ട്സ്ആപ്പിലുടെ ലിങ്ക് അയച്ച്കൊടുക്കുകയായിരുന്നു. ഇങ്ങനെ പലതവണകളായി 46 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. പ്രതികളുടെ മൊബെല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീദേവും മുഹമ്മദ് റാഫിയും അറസ്റ്റിലായത്. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളില്‍ അസ്സോസ്സിയേറ്റ്ഡയറക്ടറുമാണ് ശ്രീദേവ്. കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശി മുഹമ്മദ്റാഫി സിനിമയില്‍ കോസ്റ്റ്യൂമറുമാണ്.
Read More » -
Crime
കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ്; ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍
കോട്ടയം: കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Evoca Edutech എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നിക്ഷേപമായി വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയത് കോഴിക്കോട് സ്വദേശി റമിത്ത് ഭാര്യ ചിഞ്ചു എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ചിങ്ങവനം സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ മൂന്നു പേരില്‍ നിന്ന് മാത്രം 15 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയതെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതികള്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Read More » -
Kerala
ഫോട്ടോയ്ക്കായി ഉന്തും തള്ളും വേണ്ട; പാര്‍ട്ടി പരിപാടികള്‍ക്ക് പ്രോട്ടോക്കോളുമായി കെപിസിസി
തിരുവനന്തപുരം: ഉദ്ഘാടന ചിത്രത്തില്‍ മുഖം കിട്ടാന്‍ തിരക്കു കൂട്ടിയാല്‍, സ്റ്റേജിന്റെ പിന്നില്‍ കിടന്ന് തള്ളിയാല്‍, കസേരയ്ക്കായി അടിപിടി കൂടിയാല്‍ ഇനി കയ്യും കെട്ടി നോക്കിയിരിക്കേണ്ടെന്ന് കെപിസിസി. കോഴിക്കോട് ഡിസിസി ഓഫിസിന്റെ ഉദ്ഘാടന വേളയില്‍ പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയ ഉന്തും തള്ളും ക്ഷീണമായതോടെയാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശന പ്രോട്ടോക്കോള്‍ തയാറാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മാര്‍ഗരേഖയുടെ കരട് ഒരാഴ്ചക്കുള്ളില്‍ തയാറാകും. മുതിര്‍ന്ന നേതാക്കളും ഡിസിസി പ്രസിഡന്റുമാരും ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷമാകും കരട് മാര്‍ഗരേഖയ്ക്ക് അന്തിമ അംഗീകാരം നല്‍കുക. മേയ് മുതല്‍ പാര്‍ട്ടി പരിപാടികള്‍ ഈ പ്രോട്ടോക്കോള്‍ പാലിച്ചാകും നടത്തുക. പൊതുയോഗങ്ങളില്‍ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഒരു മുതിര്‍ന്ന നേതാവ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു. കരട് മാര്‍ഗരേഖയിലേക്കുള്ള നിര്‍ദേശങ്ങള്‍ വിവിധ നേതാക്കളില്‍നിന്നു സ്വീകരിക്കുകയാണ്. താഴെത്തട്ട് മുതല്‍ കെപിസിസി വരെയുള്ള പരിപാടികളില്‍ സ്റ്റേജില്‍ ആരെയൊക്കെ ഇരുത്തണമെന്നുള്ള പട്ടികയും പാര്‍ട്ടി തയാറാക്കും. കഴിഞ്ഞ ദിവസം നടന്ന കെപിസിസി നേതൃയോഗത്തില്‍ കോഴിക്കോട് ഡിസിസി ഓഫിസ്…
Read More » -
Crime
നാട്ടുകാര്‍ക്ക് മുഴുവന്‍ തലവേദന, പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ പ്രതിയുടെ വീട് കത്തിനശിച്ച നിലയില്‍
കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയില്‍. വെള്ളയില്‍ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. കടുത്ത മദ്യപാനിയായ ഫൈജാസ് മറ്റ് മാരക ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് സ്ഥലം കൗണ്‍സിലര്‍ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച ഫൈജാസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ കേസിലാണ് ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് ഫൈജാസിന്റെ വീട് ഭാഗികമായി കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ മദ്യപിച്ചാല്‍ സമീപത്തെ വീടുകളുടെ വാതിലില്‍ മുട്ടി ബഹളം വയ്ക്കുന്ന പതിവുണ്ടെന്ന് കൗണ്‍സിലര്‍ പറയുന്നു. നാട്ടിലേക്ക് പുറത്ത് നിന്ന് ആര് വന്നാലും ഫൈജാസ് ചോദ്യം ചെയ്യുമെന്നാണ് മറ്റൊരു ആരോപണം. ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഭട്ട് റോഡില്‍ വച്ച് നാട്ടുകാരനായ ഒരാളെ ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും കൗണ്‍സിലര്‍ ആരോപിച്ചു. ഫൈജാസ് ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നും ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നത് പതിവാണെന്നും കൗണ്‍സിലര്‍ പറഞ്ഞു.
Read More » -
Crime
109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, കൊല്ലത്ത് വന്‍ ലഹരിവേട്ട; വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു
കൊല്ലം: നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ ലഹരിവസ്തുക്കള്‍ പിടിച്ചു. ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൊല്ലം വെസ്റ്റ് പൊലീസ് നഗരത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. ലഹരി വസ്തുക്കള്‍ വാഹനത്തില്‍ കടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥരെ വെട്ടിച്ച് പിക്കപ്പ് അമിതവേഗത്തില്‍ കടന്നുപോവുകയും ചെയ്തു. വാഹനത്തെ പിന്തുടര്‍ന്നാണ് പൊലീസ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാഗത്ത് ഒരു ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഒരാളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തില്‍ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതായും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു.
Read More » -
Crime
ദേ അടുത്തത്! മകളുടെ അമ്മായിയപ്പനൊപ്പം 43-കാരി ഒളിച്ചോടി
ലഖ്നൗ: മകളുടെ പ്രതിശ്രുത വരനുമായി അമ്മ ഒളിച്ചോടിയ സംഭവം ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് സമാനമായ മറ്റൊരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍നിന്ന് തന്നെ പുറത്തുവരുന്നത്. നാലു കുട്ടികളുടെ അമ്മയായ സ്ത്രീ മകളുടെ ഭര്‍ത്താവിന്റെ അച്ഛനോടൊപ്പം ഒളിച്ചോടി. യുപിയിലെ ബദൗണിലുള്ള മമത എന്ന സ്ത്രീയും അവരുടെ മകളുടെ അമ്മായി അച്ഛനുമായ ശൈലേന്ദ്ര എന്ന ബില്ലുവുമാണ് നാടുവിട്ടതെന്നാണ് പരാതി. മമ്തയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍ മാസത്തില്‍ രണ്ടു തവണ മാത്രമാണ് വീട്ടില്‍ എത്താറുണ്ടായിരുന്നത്. ഈ അവസരത്തിലാണ് ശൈലേന്ദ്രയുമായി മമ്ത അടുപ്പമുണ്ടാക്കിയത്. കുടുംബാംഗങ്ങളുടെ എതിര്‍പ്പ് വന്നതോടെ ഇരുവരും നാടുവിട്ടതായാണ് വിവരം. 43-കാരിയായ മമ്തയ്ക്കും സുനില്‍ കുമാറിനും നാലു മക്കളുണ്ട്. 2022-ല്‍ ഇവരുടെ ഒരു മകള്‍ വിവാഹിതയായി. പിന്നീടാണ് ശൈലേന്ദ്രയുമായി മമ്ത ബന്ധം സ്ഥാപിച്ചത്. ട്രക്ക് ഡ്രൈവറായ സുനില്‍ കുമാര്‍ മാസത്തില്‍ രണ്ട് തവണയാണ് വീട്ടില്‍ എത്തിയിരുന്നത്. സുനില്‍ കുമാര്‍ ഇല്ലാത്ത സമയം മമ്ത ശൈലേന്ദ്രയെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തുമെന്നും ബന്ധുക്കള്‍ ആരോപിച്ചു.…
Read More » -
NEWS
ബസ് കാത്തുനില്‍ക്കുന്നതിനിടെ വെടിവയ്പ്; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു
ഒട്ടാവ: ബസ് കാത്തുനില്‍ക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കാനഡയില്‍ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹര്‍സിമ്രത് രണ്‍ധാവ (22) ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമില്‍ട്ടണിലാണ് സംഭവം. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഹര്‍സിമ്രത്തിനു വെടിയേല്‍ക്കുകയായിരുന്നു. മൊഹാക് കോളജിലെ വിദ്യാര്‍ഥിനിയാണ്. പൊലീസ് എത്തിയപ്പോള്‍, നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് ഹര്‍സിമ്രത്തിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു കറുത്ത കാറിലെ യാത്രക്കാരന്‍ വെളുത്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ വെടിയുണ്ടയാണ് ഹര്‍സിമ്രതിന്റെ ദേഹത്ത് പതിച്ചത്. വെടിവയ്പ്പിനു തൊട്ടുപിന്നാലെ വാഹനങ്ങള്‍ സ്ഥലം വിട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഹര്‍സിമ്രത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ആവശ്യമായ എല്ലാ സഹായവും നല്‍കും. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണെന്നും പൊലീസ് അറിയിച്ചു.
Read More » -
Crime
ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി; ചോദ്യംചെയ്യല്‍ ഉടന്‍
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10:30 ഓടെ ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും 10 മണിയോടെ തന്നെ സ്റ്റേഷനിലെത്തി. വിശദമായി ചോദ്യം ചെയ്യുമെന്ന് സെന്‍ട്രല്‍ എസിപി കെ.ജയകുമാര്‍ പറഞ്ഞു. നാര്‍ക്കോട്ടിക്‌സ് സംഘത്തിന്റെ പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത് എന്തിനെന്നതില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് ചോദ്യം ചെയ്യല്‍. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ഷൈനിനെതിരെ കേസടുക്കുകയുളളൂ എന്നാണ് പൊലീസിന്റെ തീരുമാനം. നടിയുടെ പരാതിയില്‍ ഷൈന്‍ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’ മെയില്‍ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു. വിന്‍സി അലോഷ്യസില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം.
Read More » -
Breaking News
സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയില്‍ കൂപ്പുകുത്തി ജെന്‍സോള്‍ എന്‍ജിനീയറിംഗ്: 1125ല്‍നിന്ന് 116 ലേക്ക് ഓഹരി വില ഇടിഞ്ഞു; പണം നഷ്ടപ്പെട്ടവരില്‍ ധോണി മുതല്‍ ദീപിക പദുകോണ്‍വരെ; കരകയറ്റം എളുപ്പമാകില്ല
ന്യൂഡല്‍ഹി: സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയല്‍ ജെന്‍സോള്‍ എന്‍ജിനീയറിംഗ് തകര്‍ന്നടിഞ്ഞപ്പോള്‍ കാശുപോയവരില്‍ സെലിബ്രിറ്റികളും. മറ്റൊരു നോട്ടീസ് ലഭിക്കുന്നതുവരെ ഓഹരി വിപണിയില്‍ കമ്പനിയുടമകളായ ജഗ്ഗി സഹോദരങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതാണ് കനത്ത തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി കമ്പനിയുടെ പണം വകമാറ്റിയെന്നാണു കണ്ടെത്തല്‍. ലിസ്റ്റഡ് കമ്പനിയായ ജെന്‍സോള്‍ എന്‍ജിനിയറിംഗ് സ്വരൂപിച്ച നിക്ഷേപത്തില്‍ വലിയൊരു പങ്ക് വകമാറ്റി ചിലവഴിച്ചതായും ഇത് മറച്ചുവയ്ക്കാന്‍ വ്യാജ രേഖ ചമച്ചതായുമാണ് ഓഹരി വിപണി നിയന്ത്രകരായ സെബി കണ്ടെത്തിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ 1,125.75 രൂപ വരെ വില ഉയര്‍ന്ന ജെന്‍സോള്‍ ഓഹരികള്‍ വിവാദങ്ങള്‍ രൂക്ഷമായതോടെ 116 രൂപയിലേക്ക് താഴ്ന്നു. ഇപ്പോഴിതാ ബോളിവുഡ് നടി ദീപിക പദുക്കോണും പ്രശസ്ത ക്രിക്കറ്റ് താരം ധോണിയും അടക്കമുളള പ്രമുഖര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നെന്ന റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ കുടുംബ ഓഫീസായ കാ എന്റര്‍പ്രൈസസ്, ബജാജ് ഫിന്‍സെര്‍വിന്റെ സഞ്ജീവ് ബജാജ് എന്നിവരുള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 2019 ല്‍ കമ്പനി ഏഞ്ചല്‍…
Read More »