Month: April 2025

  • Breaking News

    ഔട്ട്! രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലെ പവലിയന് സ്വന്തം പേരിട്ട അസറുദീന്റെ നടപടി റദ്ദാക്കി ഓംബുഡ്‌സ്മാന്‍ ഉത്തരവ്; ടിക്കറ്റില്‍ പേര് അച്ചടിക്കുന്നതിനും വിലക്ക്; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വെട്ടിയത് വിവിഎസ് ലക്ഷ്മണിന്റെ പേര്

    ഹൈദരാബാദ്: രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നോര്‍ത്ത് പവലിയനില്‍നിന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന്റെ പേരു നീക്കം ചെയ്യാന്‍ നിര്‍ദേശം. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) ഓംബുഡ്‌സ്മാന്റെയാണ് ഉത്തരവ്. ടിക്കറ്റുകളില്‍ അസറുദീന്റെ പേര് അച്ചടിക്കരുതെന്നും മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസുകൂടിയായ ജസ്റ്റി് വി. ഈശ്വരയ്യയുടെ ഉത്തരവില്‍ പറയുന്നു. 2019ല്‍ അസറുദീന്‍ എച്ച്‌സിഎ പ്രസിഡന്റായിരുന്ന സമയത്താണു നോര്‍ത്ത് സറ്റാന്‍ഡിന് ‘അസറുദീന്‍ സ്റ്റാന്‍ഡ്’ എന്നു പേരിട്ടത്. അതുവരെ വിവിഎസ് ലക്ഷ്മണ്‍ പവലിയന്‍ എന്നായിരുന്നു പേര്. അസറുദീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 28ന് ഇതേക്കുറിച്ചു പരാതി ഉയര്‍ന്നു. എച്ച്‌സിഎയിലെ 226 അംഗങ്ങളിലൊന്നായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബാണു (എല്‍സിസി) പരാതി നല്‍കിയത്. എച്ച്‌സിഎയുടെ നിയമാവലിക്കു വിരുദ്ധമായാണ് അസറുദീന്‍ സ്വന്തം നിലയ്ക്കു പേരു നല്‍കിയതെന്നും 38-ാം വകുപ്പ് അനുസരിച്ച് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സിലിന് അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ക്ലബ് വാദിച്ചു. എന്നാല്‍, വാദങ്ങള്‍ തള്ളിയ അസറുദീന്‍ ഇതിനെതിരേ ഹൈക്കോടതിയെ…

    Read More »
  • Breaking News

    ആരോപണങ്ങള്‍ വ്യക്തിപരം, ബിജെപിക്കു ബന്ധമില്ല: ജുഡീഷ്യറി ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ തൂണെന്നും ജെ.പി. നഡ്ഡ: എംപിമാരുടെ വിമര്‍ശനങ്ങള്‍ തള്ളി; ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: സുപ്രീം കോടതിക്കെതിരെ പാര്‍ട്ടി അംഗങ്ങളുടെ വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞു ബിജെപി. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശര്‍മ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളെയാണ് ബിജെപി തള്ളിയത്. ഇരുവരുടെയും പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കിയ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുനേതാക്കള്‍ക്കും നിര്‍ദേശം നല്‍കി. രാജ്യത്ത് മതസംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് സുപ്രീംകോടതിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം നിഷികാന്ത് ദുബേ നടത്തിയ പരാമര്‍ശം. ‘ജുഡീഷ്യറിയെയും രാജ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും കുറിച്ച് ബിജെപി എംപി നിഷികാന്ത് ദുബേയും ദിനേഷ് ശര്‍മയും നടത്തിയ പരാമര്‍ശങ്ങളുമായി ബിജെപിക്ക് ബന്ധമില്ല. ഇവ വ്യക്തിപരമായ പരാമര്‍ശങ്ങളാണ്. എന്നാല്‍ ബിജെപി ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. ഇത്തരം പരാമര്‍ശങ്ങളെ ബിജെപി തള്ളിക്കളയുന്നു. ബിജെപി എന്നും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ നിര്‍ദേശങ്ങളും വിധികളും പൂര്‍ണമനസോടെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും ഭരണഘടനയെ താങ്ങിനിര്‍ത്തുന്ന…

    Read More »
  • Crime

    ജയിലിന് മുമ്പില്‍നിന്ന് വിലങ്ങൂരി രക്ഷപ്പെട്ടു; ക്ഷേത്രവളപ്പില്‍ ഒളിച്ച മോഷണക്കേസ് പ്രതി പിടിയില്‍

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ്ജയിലില്‍ റിമാന്‍ഡ് ചെയ്യാന്‍കൊണ്ടുപോയവരില്‍ മോഷണക്കേസിലെ പ്രതി ജയിലിന് മുന്നില്‍വെച്ച് വിലങ്ങൂരി രക്ഷപ്പെട്ടു. പോലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്ക് ശേഷം സമീപത്തെ ക്ഷേത്രവളപ്പില്‍നിന്ന് പിടികൂടി. വിഴിഞ്ഞം ടൗണ്‍ഷിപ്പിലെ ആളില്ലാത്ത വീട്ടില്‍നിന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ റംസാന്‍കുളം വീട്ടുവിളാകം സ്വദേശി താജുദ്ദീന്‍( 24) ആണ് ജയിലിന് മുന്നില്‍നിന്ന് ശനിയാഴ്ച രാത്രി 8.15- ഓടെ ഓടി രക്ഷപ്പെട്ടത്. താജുദ്ദീനൊപ്പം മോഷണം നടത്തിയ അനുജന്‍ നജുമുദ്ദീന്‍, സുഹൃത്ത് ഹാഷിം എന്നിവര്‍ നെയ്യാറ്റിന്‍കര ജയിലില്‍ റിമാന്‍ഡിലാണ്. കേസിലെ മൂന്നാം പ്രതിയ താജുദീനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. പോക്‌സോ കേസില്‍ പ്രതിയായ വൈശാഖിനെയും മോഷണക്കേസില്‍ പ്രതിയായ താജുദ്ദീനെയും ഒരുമിച്ചായിരുന്നു വിലങ്ങിട്ടിരുന്നത്. വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി നിഷ(24) എന്ന യുവതിയെയും ഇവര്‍ക്കൊപ്പം റിമാന്‍ഡ് ചെയ്യുന്നതിനായി എത്തിച്ചിരുന്നു. പണം തട്ടിയകേസിലെ പ്രതി നിഷയെയും താജുദ്ദീനെയും വൈശാഖിനെയും ഒരുമിച്ചാണ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ റിമാന്‍ഡ് നടപടികള്‍ക്കായി എത്തിച്ചിരുന്നത്.…

    Read More »
  • Crime

    കോന്നിയില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു; മദ്യലഹരിയില്‍ തീയിട്ടതെന്ന് സംശയം

    പത്തനംതിട്ട: കോന്നിയില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ഇളകൊള്ളൂര്‍ സ്വദേശി മനോജ് (35) ആണ് മരിച്ചത്. കോന്നി ഇളകൊള്ളൂരില്‍ ഇന്നലെ രാത്രിയോടെയാണ് ദാരുണ സംഭവം. ഇളകൊള്ളൂര്‍ ലക്ഷംവീട് കോളനിയിലെ വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭര്‍ത്താവും മകന്‍ മനോജുമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്. മദ്യലഹരിയില്‍ മനോജ് തന്നെ വീടിന് തീയിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. മദ്യലഹരിയില്‍ മനോജ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. ഇന്നലെയും വീട്ടില്‍ വഴക്കുണ്ടായെന്നും പിന്നീട് തീവച്ചെന്നുമാണ് സംശയിക്കുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി തീയണച്ച ശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയും ഭര്‍ത്താവും തീപിടിത്തമുണ്ടായപ്പോള്‍ വീട്ടില്‍ നിന്ന് മാറിയതിനാല്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Crime

    ഷൈന്റെ മുറിയില്‍ എത്തിയ മൂന്നുപേരില്‍ യുവതിയും; രാവിലെ എത്തിയ തൃശൂര്‍ സ്വദേശിനി മടങ്ങിയത് രാത്രിയോടെ

    കൊച്ചി: ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഡാന്‍സാഫ് ടീമിനെ വെട്ടിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ ഓടിരക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനെന്ന് പൊലീസിന്റെ എഫ്.ഐ.ആര്‍. ഗുണ്ടകള്‍ ആക്രമിക്കാന്‍ വരുന്നു എന്ന് വിചാരിച്ചാണ് ഓടിയതെന്ന നടന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് നടന്‍ ഹോട്ടലിലെത്തിയത്. ഇതിന് പിന്നാലെ തൃശൂര്‍ സ്വദേശിനിയായ ഒരു യുവതിയും മുറിയിലെത്തി. രാത്രി ഏഴുമണി വരെ യുവതി ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന് ശേഷം രണ്ടുപേര്‍ കൂടി മുറിയില്‍ വന്നുപോയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍ പൊലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ മലപ്പുറം സ്വദേശി അഹമ്മദ് ഷാ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെയാണ് കേസില്‍ രണ്ടാംപ്രതിയാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടിലേക്കാണ് കടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെ നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. നാലുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഷൈനിനെ പൊലീസ് അറസ്റ്റ് ചെയ്തത്.…

    Read More »
  • Crime

    വളര്‍ത്തുനായ വീട്ടുവളപ്പില്‍ കയറിയതില്‍ തര്‍ക്കം, യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

    തൃശൂര്‍: കോടശ്ശേരിയില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കൊല്ലപ്പെട്ട ഷിജുവിന്റെ വീട്ടിലെ വളര്‍ത്തു നായ അന്തോണിയുടെ വീട്ടുവളപ്പില്‍ കയറിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.  

    Read More »
  • Crime

    വീട്ടില്‍വന്ന് മദ്യപിക്കുന്നത് വിലക്കി; വയോധികനെ മര്‍ദ്ദിച്ച മകന്റെ സുഹൃത്ത് അറസ്റ്റില്‍

    പത്തനംതിട്ട: വീട്ടില്‍ വന്ന് മകനുമൊത്ത് മദ്യപിക്കുന്നത് വിലക്കിയതിന് വയോധികനെ മര്‍ദ്ദിച്ച് അവശനാക്കിയ പ്രതിയെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. അതിരുങ്കല്‍ അഞ്ചുമുക്ക് സനീഷ് ഭവനം മച്ചാന്‍ എന്ന് വിളിക്കുന്ന സനീഷ്(39) ആണ് പിടിയിലായത്. എലിയാംമൂല തണ്ണീര്‍ പന്തലില്‍ വീട്ടില്‍ ശശി(60) ക്കാണ് ഇയാളുടെ മര്‍ദ്ദനമേറ്റത്. 18 ന് വൈകിട്ടായിരുന്നു സംഭവം. ശശിയുടെ മകനും പ്രതിയും സുഹൃത്തുക്കളാണ്. നേരത്തെയും ഈ വീട്ടിലെത്തി ഇയാള്‍ മകനുമൊത്ത് മദ്യപിച്ചിരുന്നു. അപ്പോഴൊക്കെയും ശശി വിലക്കാറുമുണ്ട്. കഴിഞ്ഞദിവസവും എത്തിയ പ്രതി മകന്റെ ഓട്ടോയില്‍ കയറിയിരിക്കുന്നതും തുടര്‍ന്ന് മദ്യപിക്കുന്നതും കണ്ടപ്പോള്‍ ഇറക്കിവിട്ടു. ഇതിന്റെ വിരോധത്താല്‍ വീണ്ടുമെത്തി ശശിയെ അസഭ്യം വിളിച്ചുകൊണ്ട് നെഞ്ചില്‍ തള്ളി താഴെയിട്ടു. തുടര്‍ന്ന് തടിക്കഷണം കൊണ്ട് തലയ്ക്കും മുഖത്തും മറ്റും മര്‍ദ്ദിക്കുകയായിരുന്നു. ഇടത് പുരികത്തിന് താഴെയായി മുഖത്തും ചെവിക്കു പിന്നില്‍ തലയിലും മുറിവുകള്‍ ഉണ്ടായി. പുറം ഭാഗത്തും ഇടതു തോളിലും മുറിവ് സംഭവിച്ചു. അടികൊണ്ടു സമീപത്തെ തോട്ടില്‍ വീണപ്പോള്‍ വലത് കാലിലും മുറിവുണ്ടായി. സംഭവം കണ്ടു വന്ന…

    Read More »
  • Crime

    916 മുക്കുപണ്ടം! പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ച ജൂവലറി ഉടമ അടക്കം മൂന്നുപേര്‍ പിടിയില്‍

    കാസര്‍കോട്: കരിന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നീലേശ്വരത്തെ ജൂവലറി ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡില്‍. നീലേശ്വരം ദേവനന്ദ ഗോള്‍ഡ് ഉടമയും അഞ്ചരക്കണ്ടി സ്വദേശിയുമായ പി.വി. ബിജു, കടയിലെ സെയില്‍സ് ഗേള്‍ വി. രമ്യ, ഇരിട്ടി പടിയൂര്‍ സ്വദേശിയും ചെറുവത്തൂര്‍ പുതിയ കണ്ടത്ത് താമസക്കാരനുമായ ടി. ഷിജിത്ത് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ചയാണ് പ്രതികള്‍ 916 മുദ്ര പതിപ്പിച്ച 26.400 ഗ്രാം ആഭരണം പണയപ്പെടുത്തുന്നതിനായി കരിന്തളം സഹകരണ ബാങ്കില്‍ എത്തിയത്. ജീവനക്കാര്‍ക്ക് സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടര്‍ന്ന് ബാങ്ക് സെക്രട്ടറി വി. മധുസൂദനന്‍ പോലീസില്‍ പരാതി നല്‍കി. രമ്യ, ഷിജിത്ത് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുക്കുപണ്ടത്തിന് 916 മുദ്ര പതിപ്പിച്ച നല്‍കിയ ജൂവലറി ഉടമ ബിജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പരിചയക്കാരായ രമ്യയും ഷിജിത്തും നീലേശ്വരത്തെ ഒരു ഫാന്‍സി കടയില്‍നിന്ന് മുക്ക് പണ്ടം വാങ്ങുകയും ഷിജിത്തിന്റെ…

    Read More »
  • Kerala

    നൂറുരൂപയെങ്കിലും കൂട്ടിക്കിട്ടാന്‍ അവര്‍ ആഗ്രഹിക്കുന്നു; ‘ആശാ’സമരത്തില്‍ സര്‍ക്കാരിനെതിരേ ഓര്‍ത്തഡോക്‌സ് സഭ

    കോട്ടയം: ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. നൂറ് രൂപയെങ്കിലും കൂട്ടിക്കിട്ടാന്‍ വഅവര്‍ ആഗ്രഹിക്കുന്നു. അതിനെതിരെ മുഖം തിരിക്കുന്ന സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണം. ഗസ്സയിലും യുക്രെയ്‌നിലും ജനം ഭീതിയോടെയാണ് കഴിയുന്നതെന്നും കാതോലിക ബാവ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. അനേകായിരം നിര്‍ദോഷികള്‍ കൊല്ലപ്പെടുന്നു. യുദ്ധങ്ങള്‍ അവസാനിച്ച് സമാധാനം സ്ഥാപിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കണം. കേരളത്തില്‍ മലയോര ജനതയും ആദിവാസി സമൂഹവും വന്യമൃഗങ്ങളുടെ തടവറയിലാണ്. വനം വകുപ്പ് പരിശ്രമിച്ചാല്‍ മാത്രമേ ആ ജനതയ്ക്ക് സമാധാനവും പ്രത്യാശയും ലഭിക്കൂ. മുനമ്പത്തെ ജനതയ്ക്ക് പ്രത്യാശയുണ്ടാകണം. സര്‍ക്കാര്‍ അവരുടെ പ്രശ്‌നം പരിഹരിക്കണം. മാതാപിതാക്കള്‍ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വേദനാജനകമാണ്. പ്രതിസന്ധികളില്‍പ്പെടുന്നവര്‍ക്ക് കൈത്താങ്ങേകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.

    Read More »
  • Kerala

    തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, 20 പേര്‍ ചികിത്സ തേടി

    തിരുവനന്തപുരം: മണക്കാട് ഷവര്‍മ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുള്‍ ഗ്രില്‍സ് ആന്‍ഡ് റോള്‍സില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടി. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൂടാതെ ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഷവര്‍മയും സോസുകളും ഉള്‍പ്പെടെയുള്ള ഭക്ഷണ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേടായ മാംസമോ ചേരുവകള്‍ വൃത്തിഹീനമായി കൈകാര്യം ചെയ്തതോ ആകാം ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമായതെന്നാണ് സംശയം. കിംസ്, പിആര്‍എസ്, എസ്പി ഫോര്‍ട്ട്, അല്‍ ആരിഫ് ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

    Read More »
Back to top button
error: