KeralaNEWS

നൂറുരൂപയെങ്കിലും കൂട്ടിക്കിട്ടാന്‍ അവര്‍ ആഗ്രഹിക്കുന്നു; ‘ആശാ’സമരത്തില്‍ സര്‍ക്കാരിനെതിരേ ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. നൂറ് രൂപയെങ്കിലും കൂട്ടിക്കിട്ടാന്‍ വഅവര്‍ ആഗ്രഹിക്കുന്നു. അതിനെതിരെ മുഖം തിരിക്കുന്ന സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണം. ഗസ്സയിലും യുക്രെയ്‌നിലും ജനം ഭീതിയോടെയാണ് കഴിയുന്നതെന്നും കാതോലിക ബാവ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

അനേകായിരം നിര്‍ദോഷികള്‍ കൊല്ലപ്പെടുന്നു. യുദ്ധങ്ങള്‍ അവസാനിച്ച് സമാധാനം സ്ഥാപിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കണം. കേരളത്തില്‍ മലയോര ജനതയും ആദിവാസി സമൂഹവും വന്യമൃഗങ്ങളുടെ തടവറയിലാണ്. വനം വകുപ്പ് പരിശ്രമിച്ചാല്‍ മാത്രമേ ആ ജനതയ്ക്ക് സമാധാനവും പ്രത്യാശയും ലഭിക്കൂ.

Signature-ad

മുനമ്പത്തെ ജനതയ്ക്ക് പ്രത്യാശയുണ്ടാകണം. സര്‍ക്കാര്‍ അവരുടെ പ്രശ്‌നം പരിഹരിക്കണം. മാതാപിതാക്കള്‍ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വേദനാജനകമാണ്. പ്രതിസന്ധികളില്‍പ്പെടുന്നവര്‍ക്ക് കൈത്താങ്ങേകി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: