Month: April 2025

  • Crime

    പെണ്‍കുട്ടിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ ലഹരിയില്‍ ഡ്രൈവറുടെ പരാക്രമം; വീടിന്റെ പറമ്പിലേക്ക് ഓട്ടോ ഓടിച്ചുകയറ്റി

    എറണാകുളം: പെണ്‍കുട്ടിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ ഓട്ടോ ഡ്രൈവരുടെ പരാക്രമം; ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ലഹരിയിലായ ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയില്ല. യാത്രക്കാരിയായ പെണ്‍കുട്ടി പരിഭ്രാന്തയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച സന്ധ്യക്ക് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്ന് പൂണിത്തുറ ഗാന്ധിസ്‌ക്വയര്‍ ഭാഗത്തേക്ക് ഡാന്‍സ് ക്ലാസിലേക്ക് പോകുവാനാണ് പെണ്‍കുട്ടി മെട്രോ ഫീഡര്‍ നടത്തുന്ന ഓട്ടോയില്‍ കയറിയത്. പെണ്‍കുട്ടി പറഞ്ഞ വഴിയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും ഇറക്കാതെ തൊട്ടടുത്തുള്ള വീടിന്റെ പറമ്പിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി. പരിഭ്രാന്തയായ പെണ്‍കുട്ടി ഓട്ടോയില്‍ നിന്നും ചാടിയിറങ്ങി ഓടി ക്ലാസിലെത്തി ഡാന്‍സ് മാഷിനോട് കാര്യം അവതരിപ്പിച്ചു. ബഹളം കേട്ട് ഓട്ടോ ഓടിച്ചുകേറ്റിയ സ്ഥലത്തെ വീട്ടുകാരും ഓടിയെത്തി. കാര്യം തിരക്കിയപ്പോള്‍ ഓട്ടോഡ്രൈവര്‍ വീട്ടുകാരെ അസഭ്യം വിളിച്ച് ബഹളം വയ്ക്കുവാന്‍ തുടങ്ങി. ഈസമയം ഒരു വിവാഹസത്കാരത്തില്‍ പങ്കെടുത്തു മടങ്ങിവന്ന ഗൃഹനാഥന്റെ കൂടെ ഉണ്ടായിരുന്ന ഇയാളുടെ അനിയനും ബന്ധുക്കളും ഓടിവന്ന് ഒട്ടോ തള്ളി റോഡില്‍ കൊണ്ടുവന്നതോടുകൂടി നാട്ടുകാരും അതുവഴി പോയ യാത്രക്കാരും…

    Read More »
  • Breaking News

    ഈസ്റ്റര്‍ തലേന്നും ചോരവീണു; നായ വീട്ടില്‍ കയറിയതിന്റെ പേരില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു; മദ്യലഹരിയിലെന്ന് സംശയം; ഒരാള്‍ അറസ്റ്റില്‍

    തൃശൂര്‍: അയല്‍വാസിയുടെ നായ വീട്ടില്‍ കയറിയതിനെത്തുടര്‍ന്നുണ്ടായ അടിപിടിയിലും തമ്മില്‍തല്ലിലും ഒരാള്‍ക്കു ദാരുണാന്ത്യം. തൃശൂര്‍ കോടശേരിയിലാണ് അയല്‍വാസിയെ വെട്ടിക്കൊന്നത്. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്. 42 വയസായിരുന്നു. ഷിജുവിനെ വെട്ടിയ അയല്‍വാസി അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കൊല്ലപ്പെട്ട ഷിജുവിന്റെ നായ അന്തോണിയുടെ വീട്ടിലേക്ക് കയറിയതാണ് തര്‍ക്കത്തിന് കാരണം. മദ്യലഹരിയിലാണ് കൊലപാതകമെന്നാണു സംശയം.  

    Read More »
  • Crime

    വികൃതി സഹിക്കാനായില്ല; അമ്മ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചെന്ന് പരാതി

    തിരുവനന്തപുരം: കിളിമാനൂരില്‍ കുട്ടികളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. ഒന്നാംക്ലാസ്, യുകെജി വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. കുട്ടികളുടെ വികൃതി സഹിക്കാനാകാതെ ചെയ്തതാണെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടികള്‍ക്ക് പരുക്കേറ്റ ചിത്രമെടുത്ത് അച്ഛന്‍ സ്‌കൂളിലെ ക്ലാസ് ടീച്ചര്‍ക്ക് അയയ്ക്കുകയായിരുന്നു. ടീച്ചറാണ് പൊലീസിനെ അറിയിച്ചത്. കുട്ടികള്‍ കിളിമാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അമ്മയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച അമ്മയെ പിന്നീട് പൊലീസ് നിരീക്ഷണത്തില്‍ തിരിച്ചയച്ചിരുന്നു.

    Read More »
  • Breaking News

    മുനമ്പവും ജബല്‍പൂരും ചോദ്യമാകുമെന്നു ഭയം: മോദിയുടെ ആശംസാ കാര്‍ഡുമായി ക്രൈസ്തവ ഭവനങ്ങളിലെ ഈസ്റ്റര്‍ സന്ദര്‍ശനം വേണ്ടെന്നുവച്ച് ബിജെപി; സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരില്‍ തടിതപ്പി; മതമേലധ്യക്ഷന്‍മാരെ മാത്രം കാണും

    തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ സുപ്രീം കോടതിയിലെ വിമര്‍ശനവും ജബല്‍പൂര്‍ ആക്രമണങ്ങളും ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതുമടക്കം പ്രതിസന്ധിയിലായതോടെ ബിജെപിയുടെ ഈസ്റ്റര്‍ ‘രാഷ്ട്രീയം’ ഇക്കുറിയില്ല. അടുത്തിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെല്ലാം ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ ‘ഇസ്റ്റര്‍ പൊളിറ്റിക്‌സ്’ അടക്കമുള്ള പ്രചാരണ പരിപാടികള്‍ സഹായിച്ചിരുന്നു.   എന്നാല്‍, മുനമ്പം വിഷയത്തില്‍ കിരണ്‍ റിജിജുവിന്റെ പ്രസ്താവന തിരിച്ചടിയായതും ജബല്‍പൂര്‍ ആക്രമണങ്ങളും ബിജെപിയുടെ ക്രൈസ്തവ പ്രീണന നയങ്ങള്‍ക്കു തിരിച്ചടിയായിരുന്നു. ഓര്‍ഗനൈസറില്‍ ക്രൈസ്തവ സഭയ്ക്കു കീഴിലുള്ള ആസ്തികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നതും ചര്‍ച്ച് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നതുമെല്ലാം ഭവന സന്ദര്‍ശന വേളയില്‍ ഉന്നയിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നാണു വിലയിരുത്തല്‍. ജബല്‍പൂര്‍ ആക്രമണത്തില്‍ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പരസ്യമായി പറഞ്ഞതും ബജ്‌രംഗ്ദളില്‍ കയറിക്കൂടിയ കോണ്‍ഗ്രസുകാരാണ് അക്രമം നടത്തിയതെന്നു മുന്‍ മന്ത്രി വി. മുരളീധരന്‍ പറഞ്ഞതും പ്രതിഷേധത്തിനും പരിഹാസത്തിനും വഴിവച്ചിരുന്നു.   എല്ലാ വര്‍ഷവും ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചയ്ക്കു മുമ്പ് ബൂത്തു തലങ്ങളില്‍ ക്രൈസ്തവ…

    Read More »
  • Breaking News

    അധിക്ഷേപിച്ചത് ഏതു മന്ത്രി? മന്ത്രിയെയും എംപിയെയും കണ്ടാല്‍ നിയമനം ലഭിക്കുമോ? ആരോപണത്തില്‍ സംശയം ഉന്നയിച്ച് സൈബര്‍ ലോകം; റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ നിയമന ശിപാര്‍ശയ്ക്ക് അധികാരം പി.എസ്.സിക്കു മാത്രം; രണ്ടാം റാങ്ക് കിട്ടിയാലും ആദ്യം നിയമനം ലഭിക്കില്ല

    തിരുവനന്തപുരം: വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇടതു നേതാക്കളള്‍ക്കും സിപിഎം മന്ത്രിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി എത്തി ഉദ്യോഗാര്‍ഥികള്‍. തെരുവില്‍ കിടന്ന് സമരം ചെയ്തിട്ട് പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നെന്നും മന്ത്രിയെ കാണാന്‍ പോയപ്പോള്‍ മീന്‍ വില്‍ക്കാന്‍ പൊയ്ക്കൂടെ എന്നു ചോദിച്ചെന്നും എംപിയെ കണ്ടപ്പോള്‍ കോണ്‍ഗ്രസിനെക്കുറിച്ചും ബിജെപിയെക്കുറിച്ചും സംസാരിക്കാത്തത് എന്താണെന്നും ചോദിച്ചെന്നാണ് ആരോപണം. എകെജി സെന്ററില്‍ പോയപ്പോള്‍ റോഡില്‍ എണ്ണയൊഴിച്ച് ആത്മഹത്യ ചെയ്താലും സിപിഎമ്മിന് പ്രശ്‌നമില്ലെന്ന് പറഞ്ഞു. അവകാശപ്പെട്ട ജോലി ചോദിക്കുന്നതെങ്ങനെ ദുര്‍വാശിയാകുമെന്നും സമരക്കാര്‍. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പിഎസ്സി റാങ്ക് ലിസ്റ്റ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നവസാനിക്കുകയാണ്. അവസാന നിമിഷവും ലിസ്റ്റ് പരിഗണിച്ചില്ലെങ്കില്‍ 18 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ കാക്കി അണിയാനുള്ള പ്രതീക്ഷകള്‍ക്ക് ഇന്ന് വിരാമമാകും. 18 ദിവസം നിരാഹാരം കിടന്നാല്‍ നിയമവും ചട്ടവും മാറ്റാനാകുമോ എന്നായിരുന്നു മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.…

    Read More »
  • Breaking News

    അവന്‍ വരവറിയിച്ചു! രാജസ്ഥാന്‍ കൈയോടെ പൊക്കിയയത് വെറുതേയല്ല; ശാര്‍ദൂല്‍ കേട്ടത് ‘ഠപ്പ്’ എന്ന ശബ്ദം മാത്രം! സൂര്യനെപ്പോലെ ജ്വലിച്ച് വൈഭവ്; പ്രയാസ് റേ ബര്‍മന്റെ വര്‍മന്റെ റെക്കോഡ് മറികടന്ന പ്രകടനം

    ബംഗളുരു: ആദ്യ ഓവറിലെ നാലാം ബോള്‍. ശാര്‍ദൂല്‍ കേട്ടത് ‘ഠപ്പ്’ എന്ന ശബ്ദം മാത്രം. വിക്കറ്റിനു പിന്നില്‍നിന്ന ഋഷഭ് പന്തിന് എന്താണു സംഭവിച്ചതെന്നു മനസിലാകുംമുമ്പേ പന്ത് ആകാശംമുട്ടി ബൗണ്ടറി കടന്നു. നേരിട്ട ആദ്യ പന്തില്‍തന്നെ സൂപ്പര്‍ സിക്‌സര്‍! കമന്റേറ്റര്‍മാര്‍ പോലും അന്തംവിട്ടുനിന്നപ്പോള്‍ മുഖത്തു ഭാവഭേദമൊന്നുമില്ലാതെ ഫീല്‍ഡിംഗില്‍ ആരൊക്കെയുണ്ടെന്നു ഗൗരവത്തോടെ വിലയിരുത്തുന്ന ഒരു മുഖം തെളിഞ്ഞു. അതേ… അവന്‍ വരവറിയിച്ചു. തെരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ലെന്ന് രാജസ്ഥാനെ ഓര്‍മിപ്പിച്ച് വൈഭവ്! 25th November 2024: The youngest ever player to be bought at the IPL Auction 19th April 2025: The youngest ever to play an IPL game & put up a dazzling show on debut ! #TATAIPL |… pic.twitter.com/MxLuCTPzeN — IndianPremierLeague (@IPL) April 19, 2025 കഴിഞ്ഞില്ല. രണ്ടാം ഓവറിലെ ആദ്യ പന്തെറിഞ്ഞ ആവേശിനായിരുന്നു മാനത്തുനോക്കാന്‍ നിയോഗം. പന്ത്…

    Read More »
  • Breaking News

    താഴത്തില്ല! വെടിക്കെട്ടുമായി ബട്‌ലര്‍ തിരിച്ചെത്തി; ഡല്‍ഹിയെ പറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്‌

    അഹമ്മദാബാദ്: അർധ സെഞ്ചുറിയുമായി ജോസ് ബട്ട്ലർ (54 പന്തിൽ പുറത്താകാതെ 97) നയിച്ച മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഗുജറാത്ത് ടൈറ്റൻസ് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഡൽഹി ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം ​ഗുജറാത്ത് 19.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ഡൽഹി ക്യാപിറ്റൽസ് 203/8. ഗുജറാത്ത് ടൈറ്റൻസ് 204/3   ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് അടിച്ചെടുത്തത്. 32 പന്തിൽ 39 റൺസ് സ്വന്തമാക്കിയ ക്യാപ്റ്റൻ അക്ഷർ പട്ടേലാണു ഡൽഹിയുടെ ടോപ് സ്കോറർ. ഓപ്പണർമാർ അഭിഷേക് പോറെൽ (9 പന്തിൽ 18) മിന്നുന്ന തുടക്കമാണ് ഡൽഹിക്ക് നൽകിയത്. സ്കോർ 23 ൽ നിൽക്കെ അഭിഷേക് പൊറേലിനെ ഡൽഹിക്കു നഷ്ടമായി. പിന്നാലെയെത്തിയ കെ എൽ രാഹുലും (14 പന്തിൽ 28) കരുൺ നായരും (18 പന്തിൽ 31) റൺറേറ്റ് താഴാതെ ടീമിനെ മുന്നോട്ട് നയിച്ചു.   നാലാം വിക്കറ്റിൽ 53 റൺസ്…

    Read More »
  • Breaking News

    ചരിത്രം കുറിച്ച് വൈഭവ്; 14-ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം; വൈഭവിനെ ടീമിലെത്തിച്ചത് ഒരുകോടി രൂപയ്ക്ക്; ബംഗാള്‍ താരത്തിന്റെ റെക്കോഡ് ഇനി പഴങ്കഥ

    ജയ്പൂർ: ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ്‌ സൂര്യവൻഷി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് രാജസ്ഥാന് വേണ്ടി 14കാരൻ കളത്തിലിറങ്ങിയത്. ബിഹാർ സ്വദേശിയായ വൈഭവിനെ 1.1 കോടി രൂപയ്‌ക്കാണ് രാജ സ്ഥാൻ റോയൽസ് ടീമിലെടുത്തത്. ഐപിഎൽ ചരിത്രത്തിൽ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇന്ത്യൻ അണ്ടർ 19 താരമായ ഇടംകൈയൻ ബാറ്റർ സ്വന്തമാക്കിയിരുന്നു. . . Welcome to #TATAIPL, Vaibhav Suryavanshi Updates ▶️ https://t.co/02MS6ICvQl#RRvLSG | @rajasthanroyals pic.twitter.com/MizhfSax4q — IndianPremierLeague (@IPL) April 19, 2025 ബംഗാൾതാരം പ്രയാസ്‌ റായ്‌ ബർമന്റെ പേരിലുള്ള റെക്കോഡാണ് താരം മറികടന്നത്. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിനായി കളിക്കുമ്പോൾ 16 വർഷവും 157 ദിവസവുമായിരുന്നു പ്രയാസിന്റെ പ്രായം. നാലാംവയസ്സിൽ കളി തുടങ്ങിയതാണ്‌ വൈഭവ്‌. 2011ൽ ബിഹാറിലെ തജ്‌പുരിലാണ്‌ ജനനം. ഐപിഎൽ ആരംഭിച്ചത്‌ 2008ലാണെന്ന്‌ ഓർക്കണം. മകന്റെ ക്രിക്കറ്റ്‌ പ്രേമം തിരിച്ചറിഞ്ഞ അച്ഛൻ സഞ്‌ജീവാണ്‌ പ്രോത്സാഹനം നൽകിയത്‌. വീട്ടുമുറ്റത്ത്‌…

    Read More »
  • Breaking News

    ട്രംപ് നിലപാടു കടുപ്പിച്ചതിനു പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍; ഈസ്റ്റര്‍ ദിവസം ആക്രമണമില്ല; കൗശലമെന്ന് യുക്രൈന്‍; ആക്രമണത്തിന് എത്തുന്ന ഡ്രോണുകള്‍ തെളിവ്; തടവുകാരെ കൈമാറാന്‍ ധാരണയായി

    മോസ്‌കോ: നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലും കടുകിട വഴങ്ങാതെ മുന്നോട്ടു പോകുന്ന റഷ്യക്കും യുക്രൈനുമെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാടു കടുപ്പിച്ചതിനു പിന്നാലെ ഒരു ദിവസത്തേക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഈസ്റ്ററിനോട് അനുബന്ധിച്ചു ഞായാറാഴ്ച അര്‍ധരാത്രിവരെയാണ് വെടിനിര്‍ത്തല്‍. യുക്രെയ്‌നും വെടിനിര്‍ത്തലിന് സന്നദ്ധമാകുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ പുട്ടിന്റേത് വെറും കൗശലമാണെന്നും ആകാശത്ത് ആക്രമണത്തിനെത്തുന്ന ഡ്രോണുകള്‍ ഇതിന് തെളിവാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതികരിച്ചു. മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തലെന്നും യുക്രെയ്ന്‍ തങ്ങളുടെ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യന്‍ സൈനികമേധാവി വലേറി ഗെരസിമോവിനോട് പുട്ടിന്‍ പറഞ്ഞെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യുക്രെയിന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനമോ പ്രകോപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാനും സൈന്യം മടിക്കില്ലെന്നും പുട്ടിന്‍ പറഞ്ഞു. അതിനിടെ യുദ്ധത്തിനിടെ തടവിലാക്കപ്പെട്ടവരെ പരസ്പരം കൈമാറുന്നതിന് റഷ്യയും യുക്രെയ്‌നും ധാരണായി. ഇന്നലെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍, യുക്രെയ്ന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്…

    Read More »
  • Kerala

    കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ കിണറ്റിൽ വീണ മറ്റൊരു കുട്ടി അത്ഭതകരമായി രക്ഷപ്പെട്ടു

    കോഴിക്കോട്: വടകര മണിയൂർ കരുവഞ്ചേരിയിൽ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം. നിവാനാണ് മരിച്ചത്. വീടിനടുത്ത് പറമ്പിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. നിവാനോടൊപ്പം കിണറ്റിൽ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കുട്ടികൽപ്പടവുകളിൽ പിടിച്ചു നിന്നതിനാലാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം മരിച്ച നിവാൻ നേരെ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. ഇന്ന് വെെകിട്ട് നാലരയോടെയായിരുന്നു സംഭവം. നിവാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും അതിന് മുൻപ് നാട്ടുകാർ കുട്ടികളെ പുറത്തെടുത്തിരുന്നു. തുടർന്ന് ഉടൻ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിവാന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

    Read More »
Back to top button
error: