Month: April 2025
-
Crime
കാമുകിയെ കാണാന്‍ വീട്ടിലെത്തിയത് അര്‍ധരാത്രി; 18-കാരനെ വെടിയേറ്റു മരിച്ചു; പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കാമുകിയെ കാണാനെത്തിയ 18-കാരന്‍ വെടിയേറ്റ് മരിച്ചു. ഖേദഹേലു ഗ്രാമത്തില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഔരയ്യ സ്വദേശിയായ ലവ്കുഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ വെടിവച്ച് കൊന്നത് കാമുകിയുടെ പിതാവായ അനില്‍കുമാറാണെന്ന് പോലീസ് പറഞ്ഞു. ലവ്കുഷ് ഖേദഹേലുവില്‍ തന്റെ സഹോദരിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഈ സമയം അയാളും അനില്‍കുമാറിന്റെ മകളും പ്രണയത്തിലാകുകയായിരുന്നു. തിങ്കളാഴ്ച രാത്രി യുവാവ് പെണ്‍കുട്ടിയെ കാണാനായി അവളുടെ വീട്ടില്‍ എത്തിയതായി പോലീസ് പറഞ്ഞു. വീട്ടിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് അനില്‍കുമാര്‍ തോക്കുപയോഗിച്ച് വെടിവച്ചത്. വെടിയൊച്ച കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴാണ് യുവാവിനെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുകയും കേസുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഭവത്തില്‍ ഉപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
Crime
കഞ്ചാവ് പിടികൂടിയ കേസ്: പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
ആലപ്പുഴ: കഞ്ചാവ് പിടികൂടിയെന്ന കേസില്‍ യു.പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്സൈസ്. കേസില്‍ നേരത്തെ പ്രതി ചേര്‍ത്തിരുന്ന മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കി എക്സൈസ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പട്ടികയിലുണ്ടായിരുന്ന മൂന്ന് പ്രതികള്‍ മാത്രമാണ് കേസിലുള്‍പ്പട്ടതെന്നാണ് എക്സൈസ് ഇപ്പോള്‍ പറയുന്നത്. ഒഴിവാക്കിയ പ്രതികള്‍ക്ക് കേസില്‍ പങ്കില്ലെന്നടക്കം ചൂണ്ടിക്കാട്ടി എക്സൈസ് ഉടന്‍ കുറ്റപത്രവും സമര്‍പ്പിക്കും. കഴിഞ്ഞ ഡിസംബര്‍ 28 നാണ് എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 9 പേരെ തകഴിയില്‍ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസും എടുത്തു. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എംഎല്‍എയുടെയുമടക്കം മൊഴി…
Read More » -
Kerala
അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഖ്യമന്ത്രിക്ക് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി; ആരാണ് എ രാജശേഖരന്‍ നായര്‍?
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് പോയ ഒഴിവില്‍ ആരായിരിക്കും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് രാജശേഖരന്‍ നായര്‍. കെ കെ രാഗേഷ് പോയ ഒഴിവില്‍ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓഫീസിനെ ധരിപ്പിച്ചത്. 2016 മുതല്‍ 21 വരെയുള്ള പിണറായി ഒന്നാം സര്‍ക്കാരില്‍ രാജശേഖരന്‍ നായര്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് നിയമനം. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ അഭിഭാഷകന്‍ കൂടിയാണ് രാജശേഖരന്‍ നായര്‍. നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിപിഎം നേതാവ് എം വി ജയരാജനെ തിരികെ എത്തിക്കും…
Read More » -
Crime
ഉരുള്‍പൊട്ടല്‍ ദുരിതബാധിതരായ സ്ത്രീകള്‍ക്കെതിരേ ഇന്‍സ്റ്റഗ്രാം വഴി ലൈംഗികാധിക്ഷേപം; യുവാവ് അറസ്റ്റില്‍
കല്പറ്റ: ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ദുരന്തത്തിനിരയായ സ്ത്രീകള്‍ക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയ യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ബത്തേരി ചെതലയത്തിനു സമീപം താമസിക്കുന്ന നായ്ക്കമാവുടിയില്‍ ബാഷിദ് (28) ആണ് വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലൈയ് 30-ന് നടന്ന ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ സ്ത്രീകളെക്കുറിച്ചാണ് പിറ്റേദിവസം ഇയാള്‍ ലൈംഗികപരാമര്‍ശങ്ങള്‍ അടങ്ങിയ അധിക്ഷേപം ഇന്‍സ്റ്റഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കല്പറ്റയില്‍ ബിസിനസ് നടത്തുകയും െചയ്യുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചത്. കല്പറ്റ എസ് കെഎംജെ സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പില്‍ സേവനം ചെയ്യുന്നതിനിടയിലാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഇത്തരം പോസ്റ്റുകള്‍ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടര്‍ന്ന് വയനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്തു. മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയായ ബാഷിദിനെ പിടികൂടിയത്. വിപിഎന്‍ സംവിധാനം ഉപയോഗിച്ച് ഐപി മേല്‍വിലാസം മാസ്‌ക് ചെയ്താണ് പ്രതി സ്ത്രീകള്‍ക്കുനേരേ മോശം പരാമര്‍ശം നടത്തിയത്.…
Read More » -
Kerala
ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ഷൂട്ടിങ്ങിന്റെ തലതൊട്ടപ്പന്‍
കോട്ടയം: ദ്രോണാചാര്യ സണ്ണി തോമസ് (84) അന്തരിച്ചു. കോട്ടയം ഉഴവൂരിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം പിന്നീട്. 1993 മുതല്‍ 2012 വരെ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിംപിക്‌സുകളിലായി ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയത് ഇദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ്. ഷൂട്ടിങ്ങില്‍ 5 തവണ സംസ്ഥാന ചാംപ്യനും 1976ല്‍ ദേശീയ ചാംപ്യനും ആയിരുന്നു. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നല്‍കി രാജ്യം ആദരിച്ചത്. കോട്ടയം തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബര്‍ 26നാണ് സണ്ണി തോമസിന്റെ ജനനം. കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സില്‍ ഇംഗ്ലിഷ് അധ്യാപകനായി ചേരും മുന്‍പു തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും പഠിപ്പിച്ചു. ഷൂട്ടിങ്ങില്‍ ഇന്ത്യ നേടിയ മെഡല്‍ത്തിളങ്ങള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിന്റെ അധ്വാനവും അര്‍പ്പണവുമുണ്ട്. 19 വര്‍ഷം ഇന്ത്യന്‍ ടീമിന്റെ ചീഫ്…
Read More » -
Kerala
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ ഗര്‍ഭിണിക്ക് ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിചതായി പരാതി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നല്‍കിയത്. മൂന്നു ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടും ഡോക്ടര്‍മാര്‍ ചികിത്സക്കെത്തിയില്ലെന്നും ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ഈ മാസം 22 നാണ് ഗര്‍ഭിണിയായ റസീന നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ഡോക്ടര്‍ അറിയിച്ചത് പ്രകാരം അഡ്മിറ്റ് ആകുകയും ചെയ്തു. പിന്നീട് പരിശോധനക്കായി ഡോക്ടര്‍മാരാരും വന്നില്ലെന്നാണ് യുവതിയുടെ പരാതി. തുടര്‍ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആരും തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു. ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.
Read More » -
Kerala
വിദ്യാര്‍ത്ഥികളുടെ മെഗാ സൂംബ പരിപാടിക്ക് പിണറായിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട്, വിവാദം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാംപെയ്നിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ മെഗാ സൂംബ പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ചുവപ്പു ടീഷര്‍ട്ട് നല്‍കിയതില്‍ വിവാദം. ഇന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന മെഗാ സൂംബയെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് കുട്ടികള്‍ക്ക് നല്‍കിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയില്‍ ലഹരിക്കെതിരെ നടത്തുന്ന പരിപാടികള്‍ ചുവപ്പുവല്‍ക്കരിക്കാനും രാഷ്ട്രീയവത്കരിക്കാനുമുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു. ‘പഠനമാണ് ലഹരി – നോ ടു ഡ്രഗ്‌സ്’ എന്നെഴുതിയതിന് താഴെയാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൈമാറിയ ചുവപ്പ് ടീ ഷര്‍ട്ടിലാണ് മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. ടീഷര്‍ട്ട് ചുവപ്പു നിറമാക്കി മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്നും, ഇത്തരം നടപടികള്‍ അപലപനീയമാണെന്നും കെപിഎസ്ടിഎ സംസ്ഥാന സമിതി വ്യക്തമാക്കി.…
Read More » -
Crime
യുഎസില്‍ ഭാര്യയെയും മകനെയും വെടിവെച്ച് കൊന്ന് ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ ജീവനൊടുക്കി
വാഷിങ്ടണ്‍: ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ യുഎസില്‍ ജീവനൊടുക്കി. കര്‍ണാടക മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന എസ്. കിക്കേരി(57)യാണ് ഭാര്യ ശ്വേത പന്യ(44)ത്തെയും 14 വയസ്സുള്ള മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. വാഷിങ്ടണ്‍ ന്യൂകാസിലിലെ വസതിയില്‍ ഏപ്രില്‍ 24-നായിരുന്നു സംഭവമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട 14 വയസ്സുകാരനെ കൂടാതെ ദമ്പതിമാര്‍ക്ക് മറ്റൊരു മകന്‍കൂടിയുണ്ട്. എന്നാല്‍, സംഭവസമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഈ മകന്‍ സുരക്ഷിതനാണെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കൊലപാതകത്തിനും ആത്മഹത്യയ്ക്കും പ്രേരണയെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. കര്‍ണാടക മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന, മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ‘ഹോലോവേള്‍ഡ്’ എന്ന റോബോട്ടിക്സ് കമ്പനിയുടെ സിഇഒയായിരുന്നു. ഭാര്യ ശ്വേത ഇതേ കമ്പനിയുടെ സഹസ്ഥാപകയുമായിരുന്നു. നേരത്തേ യുഎസിലായിരുന്ന ഹര്‍ഷവര്‍ധനയും ഭാര്യയും 2017-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷമാണ് ‘ഹോലോവേള്‍ഡ്’ റോബോട്ടിക്സ് കമ്പനി സ്ഥാപിച്ചത്. എന്നാല്‍, കോവിഡ് വ്യാപനത്തിന് പിന്നാലെ 2022-ല്‍ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു.…
Read More » -
Crime
സഹപാഠിയുമായുള്ള ‘സൗഹൃദം’ എതിര്‍ത്തു, കൊല്ലാന്‍ ഗൂഢാലോചന; ഓട്ടോഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍
കണ്ണൂര്‍: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രാധാകൃഷ്ണന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടില്‍ മിനി നമ്പ്യാരെയാണ്(42) അറസ്റ്റ് ചെയ്തത്. കേസില്‍ രാധാകൃഷ്ണനെ വെടിവച്ച, ഒന്നാം പ്രതി സന്തോഷുമായി ഭര്‍ത്താവ് രാധാകൃഷ്ണനെ കൊല്ലാന്‍ മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസില്‍ മൂന്നാം പ്രതിയാണ് മിനി. ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൈതപ്രത്ത്, പണിനടക്കുന്ന വീട്ടില്‍വച്ച് മാര്‍ച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാറാണ് മിനിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. മിനിയുമായുള്ള സൗഹൃദം എതിര്‍ത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിര്‍മാണത്തിന് സന്തോഷ്…
Read More »
