Month: April 2025

  • Local

    കേരളത്തിലെ ഏക മോഹിനി ദേവീ ക്ഷേത്രമായ നിലയ്ക്കൽ പള്ളിയറക്കാവിൽ പത്താമുദയം നാളിൽ പൊങ്കാല മഹോത്സവം നടന്നു…

    നിലയ്ക്കൽ: തിരുവിതാംകുർ ദേവസ്വം ബോർഡിന്റെ നിലക്കൽ പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിൽ പത്താം ഉദയം നാളിൽ പൊങ്കാല മഹോത്സവം. സ്ത്രീകൾ അടക്കം നിരവധി പേർ പൊങ്കാലയിട്ടു. ശബരിമല ശ്രീ സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയമായുള്ള ക്ഷേത്രം കൂടിയാണ് നിലക്കൽ പള്ളിയറക്കാവ്. പൊങ്കാല, കലശം, അന്നദാനം, ഗുരുതി, ഭഗവതി സേവ എന്നിവയും ഉണ്ടായി. കേരളത്തിലെതന്നെ ഏക മോഹിനി ക്ഷേത്രമാണ് നിലക്കൽ പള്ളിയറക്കാവ് മോഹിനി ദേവി ക്ഷേത്രം. Also Read – മുകേഷടക്കം 4 എംഎല്‍എമാരും 3 ഹൈക്കോടതി ജഡ്ജിമാരും കശ്മീരില്‍ കുടുങ്ങി; തിരിച്ചെത്തിക്കാന്‍ ശ്രമം

    Read More »
  • Crime

    ഒക്ടോബര്‍ മുതല്‍ യുവതിയുടെ ശമ്പളം സുകാന്ത് തട്ടിയെടുത്തു, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം; ഐബിയില്‍ നിന്നും പിരിച്ചു വിട്ടിട്ടില്ലെന്ന് അഭിഭാഷകന്‍

    കൊച്ചി: തിരുവനന്തപുരത്ത് വനിതാ ഐബി ഓഫീസര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ പങ്ക് സംബന്ധിച്ച് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മരിച്ച 24 കാരിയായ ഐബി ഉദ്യോഗസ്ഥയുടെ മുഴുവന്‍ ശമ്പളവും സുകാന്ത് തട്ടിയെടുത്തിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. വിവാഹ വാഗ്ദാനം നല്‍കി, 2024 ഒക്ടോബര്‍ മുതല്‍ ഇയാള്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, ശമ്പളം ബാങ്കില്‍ ക്രെഡിറ്റ് ആയാല്‍ തൊട്ടു പിറ്റേന്ന് തന്നെ മുഴുവന്‍ പണവും സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. സുകാന്തും മരിച്ച ഐബി ഉദ്യോഗസ്ഥയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് സുകാന്തില്‍ നിന്നും യുവതി കടുത്ത സമ്മര്‍ദ്ദവും മാനസിക പീഡനവുമാണ് അനുഭവിച്ചിരുന്നതെന്ന്, ഐബി ഉദ്യോഗസ്ഥരുടെ സുഹൃത്തുക്കള്‍, റൂം മേറ്റ്സ് തുടങ്ങി 30 ഓളം സാക്ഷികളുടെ മൊഴികളില്‍ നിന്ന് വ്യക്തമായതായി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം…

    Read More »
  • Kerala

    മകള്‍ക്ക് നേരെ തോക്ക് ചൂണ്ടി, രാമചന്ദ്രനെ വെടിവെച്ചു; വേര്‍പാട് വിശ്വസിക്കാനാകാതെ നാട്

    കൊച്ചി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി, ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തില്‍ രാമചന്ദ്രന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് അയല്‍വാസികള്‍. കശ്മീരിലേക്ക് പോകുന്നതിന്റെ തലേദിവസവും തന്നെ കണ്ട് സംസാരിച്ചിരുന്നതായി അയല്‍വാസി ശിവശങ്കരന്‍ നായര്‍. ‘കശ്മീരിലേക്ക് പോവുകയാണെന്ന് ഞായറാഴ്ച കണ്ടപ്പോള്‍ പറഞ്ഞിരുന്നു. പക്ഷേ, ഇങ്ങനെ ആയിത്തീരുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചില്ല. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും നന്നായി പെരുമാറുകയും ചെയ്ത നല്ലൊരു സുഹൃത്തായിരുന്നു. വാര്‍ത്തയറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. ഒരു മകളും മകനുമാണ് അദ്ദേഹത്തിന്. മകള്‍ വിദേശത്ത് നിന്ന് വന്നപ്പോള്‍ യാത്രപോയതായിരുന്നു. മകന്‍ കശ്മീരിലേക്ക് പോയിട്ടുണ്ട്’ – ശിവശങ്കരന്‍ നായര്‍ പറഞ്ഞു രാമചന്ദ്രനും കുടുംബവും കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലേക്കും അവിടെ നിന്ന് കശ്മീരിലേക്കും യാത്ര പോയത്. ദുബായിയില്‍ സ്ഥിരതാമസക്കാരിയായ മകള്‍ ആരതിയും കുട്ടികളും വിഷു ആഘോഷിക്കാന്‍ ഇടപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. ഹൈദരാബാദിലെ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇവരുടെ കശ്മീര്‍ യാത്ര. ആരതിക്ക് മുന്നില്‍ വെച്ചാണ് രാമചന്ദ്രന്റെ തലയ്ക്കുനേരേ തോക്ക് ചൂണ്ടിയതും വെടിവെച്ചതും. ആരതിക്കു നേരേ തോക്കു…

    Read More »
  • Kerala

    മുകേഷടക്കം 4 എംഎല്‍എമാരും 3 ഹൈക്കോടതി ജഡ്ജിമാരും കശ്മീരില്‍ കുടുങ്ങി; തിരിച്ചെത്തിക്കാന്‍ ശ്രമം

    തിരുവനന്തപുരം: ഭീകരാക്രമണം നടന്ന ജമ്മു കശ്മീരില്‍ 258 മലയാളികള്‍ കുടുങ്ങിക്കുന്നതായി വിവരം ലഭിച്ചുവെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ അജിത് കോളശേരി. നോര്‍ക്ക ഹെല്‍പ് ഡെസ്‌കില്‍ 28 ഗ്രൂപ്പുകളിലായി 262 പേരാണ് വിവരം റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാലു പേര്‍ നാട്ടില്‍ തിരിച്ചെത്തി. ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അജിത് കോളശേരി പറഞ്ഞു. തിരൂരങ്ങാടി എംഎല്‍എ കെ.പി.എ മജീദ്, നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലന്‍, കൊല്ലം എംഎല്‍എ എം. മുകേഷ്, കല്‍പറ്റ എംഎല്‍എ ടി.സിദ്ദിഖ് എന്നിവരും 3 ഹൈക്കോടതി ജഡ്ജിമാരും കശ്മീരില്‍ കുടുങ്ങിയ മലയാളികളില്‍ ഉള്‍പ്പെടും. ജഡ്ജിമാരായ അനില്‍ കെ നരേന്ദ്രന്‍, പി.ജി അജിത് കുമാര്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരാണ് കുടുങ്ങി കിടക്കുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. കേരളത്തില്‍നിന്നുള്ളവര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക് തുടങ്ങിയത്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍),…

    Read More »
  • Kerala

    തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

    ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഒരു മാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തി ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസിയുടെ തകരാര്‍ പരിഹരിക്കല്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററികളുടെ റീപ്ലേസ്‌മെന്റ് എന്നിവ സമയബന്ധിതമായി നടക്കാത്തതോടെയാണ് ഓപ്പറേഷന്‍ തിയറ്ററിന്റെ പ്രവര്‍ത്തനം താളം തെറ്റിയത്. അറ്റകുറ്റ പണികള്‍ക്കായി 1,81,000 രൂപ പിഡബ്ല്യുഡിക്ക് കൈമാറിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ അധികൃതരുടെ ഇടപെടല്‍. ട്രയല്‍ റണ്‍ നടത്തി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കി. കെട്ടിലും മട്ടിലും കെട്ടിടങ്ങള്‍ക്ക് പുതുമ വരുത്തിയതല്ലാതെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും പേരിന് മാത്രമാണ്. പുതിയ കെട്ടിടത്തിന് എന്‍.ഒ.സിയോ കെട്ടിട നമ്പറോ ഇല്ല. പഴയ കെട്ടിടത്തിലെ ലിഫ്റ്റുകള്‍ ഇടക്കിടക്ക് പണി മുടക്കും. വാര്‍ഡിലാണ് ഒ.പിയുടെ പ്രവര്‍ത്തനം. 255 കിടക്കകള്‍ ഉണ്ടെങ്കിലും സ്റ്റാഫ് പാറ്റേണ്‍ 1971 ലെതു തന്നെ. അവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല. പ്രശ്‌നം…

    Read More »
  • India

    വിവാഹം കഴിഞ്ഞ് 6 ദിവസം, മധുവിധുയാത്ര അന്ത്യയാത്രയായി; വിനയ്ക്കരികില്‍ വിങ്ങലോടെ ഹിമാന്‍ഷി, കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥന്‍

    ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനും. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാള്‍ (26) ആണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ 16 നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്ന വിനയ്, മധുവിധു ആഘോഷിക്കാനായാണ് ഹിമാന്‍ഷിക്കൊപ്പം കശ്മീരിലെത്തിയത്. എന്നാല്‍, വിവാഹത്തിന്റെ ആറാം നാള്‍ ഹിമാന്‍ഷിയെ കാത്തിരുന്നത് തീരാവേദനയാണ്. വിവാഹിതനായി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ട ശുഭം ദ്വിവേദിക്കും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, ഭാര്യാസഹോദരി എന്നിവര്‍ക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. പഹല്‍ഗാമിലെ ഭക്ഷണശാലയ്ക്കു സമീപമായിരുന്നു ഭീകരാക്രമണം. ശുഭത്തിന്റെ തലയിലാണ് വെടിയേറ്റതെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ സൗരഭ് ദ്വിവേദി വ്യക്തമാക്കി. ശുഭത്തിനെ വെടിവച്ചിട്ടതോടെ ‘എന്നെയും കൊല്ലു’യെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോള്‍ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങള്‍ ചെയ്തതെന്ന് മോദിജിയോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി ദേശീയ മാധ്യമത്തോട് പറഞ്ഞു.…

    Read More »
  • Crime

    തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ് പ്രതി പിടിയില്‍; ഒളിച്ചിരുന്നത് മാളയിലെ കോഴിഫാമില്‍, നിര്‍ണായകമായത് ടവര്‍ ലൊക്കേഷന്‍

    കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയില്‍. തൃശ്ശൂര്‍ മാളയില്‍നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. ഇയാള്‍ മാളയില്‍ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പക്കല്‍ പത്തോളം മൊബൈല്‍ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്. കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോണ്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഓണ്‍ ആയിരുന്നു. ഇതിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരാണ് വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണില്‍ കോട്ടയം തെള്ളകത്ത് റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ…

    Read More »
  • Movie

    പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായിക… . ഇരുപത്തെട്ടാം ദിനം നൂൽകെട്ട് സിനിമാസെറ്റിൽ..!!! ബാബിഗേൾ എന്ന ചിത്രത്തിലാണ് ബേബിരുദ്ര നായിക ആകുന്നത്

    പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുക യെന്ന അപൂർവ്വ ഭാഗ്യംഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരൻ്റെ കുഞ്ഞ് – രുദ്രക്കാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത്. മാജിക്ക് ഫെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബോബി സഞ്ജയ് യുടെ തിരക്കഥയിൽ,അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബാബിഗേൾ എന്ന ചിത്രത്തിലാണ് ബേബിരുദ്ര കേന്ദ്ര കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കു വാനുള്ള സൗഭാഗ്യം ലഭിച്ചത്. നിവിൻ പോളി നായകനും ലിജോമോൾ നായികച്ച മാകുന്ന ഈ ചിത്രത്തിൽ ഒരു പിടി ശ്രദ്ധേയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബേബി ഗോൾ ആകുന്നത് രുദ്രയാണ്. തിരുവനന്തപുരത്താണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം നടന്നു വരുന്നതിനിടയിലാണ് കുഞ്ഞിൻ്റെ നൂലുകെട്ടിൻ്റെ ദിവസമെത്തുന്നത്. നമ്മുടെ നായികയുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്. കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്. എഴുതി വച്ചിരുന്ന രുദ്ര എന്ന പേര് ആദ്യം…

    Read More »
  • Breaking News

    കുട്ടിക്രിക്കറ്റിലെ തമിഴക വീര്യം; സ്ഥിരതയുടെ പര്യായം: 20 ലക്ഷത്തില്‍നിന്ന് മൂന്നുവര്‍ഷം കൊണ്ട് എട്ടരക്കോടിയുടെ താരമൂല്യം; ഒറ്റയ്ക്കു വഴിവെട്ടി വന്നവന്‍; സായ് സുദര്‍ശന്‍

    മൂന്നുവര്‍ഷം മുമ്പ് വെറും 20 ലക്ഷം രൂപയ്ക്കു ടീമിലെത്തുമ്പോള്‍ ‘ഗോഡ്ഫാദര്‍മാരായി’ ആരുമുണ്ടായിരുന്നില്ല. ഇന്ന് ഗുജറാത്ത് ടൈറ്റന്‍ എന്ന ടീമിന് ഏറ്റവുമധികം വിശ്വസിക്കാവുന്ന കളിക്കാന്‍. കോഹ്‌ളിയും ധോണിയും രോഹിത്തും സഞ്ജുവുമൊക്കെയുണ്ടായിട്ടും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ ഓറഞ്ച് ക്യാപ്പ് തലയില്‍. ക്രിക്കറ്റില്‍ ഒറ്റയ്ക്കു വഴിവെട്ടിവരുന്നന്‍. സായ് സുദര്‍ശന്‍ എന്ന 23 കാരന്‍ ഇന്ന് കുട്ടിക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനാണ്. എട്ടു മത്സരങ്ങളില്‍നിന്ന് അഞ്ച് അര്‍ധസെഞ്ചുറിയടക്കം ഐപിഎല്‍ 18-ാം സീസണ്‍ പാതി പിന്നിടുമ്പോള്‍ സായ് സുദര്‍ശനിലേക്കാണ് എല്ലാ ടീമുകളുടെയും നോട്ടം. പുറകില്‍ നിക്കോളാസ് പൂരന്‍ മുതല്‍ വിരാട് കോഹ്ലി വരെ ലോക ക്രിക്കറ്റിലെ വന്‍മരങ്ങള്‍ പലരുമുണ്ട്. സീസണില്‍ എട്ട് മത്സരങ്ങളില്‍ ആറ് ജയവുമായി പോയിന്റ് ടേബിളിന്റെ തലപ്പത്ത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ പടയോട്ടങ്ങളിലെ നെടുന്തൂണാണിപ്പോള്‍ ഈ തമിഴ്‌നാട്ടുകാരന്‍. 2022 ല്‍ വെറും 20 ലക്ഷം രൂപക്ക് ഗുജറാത്ത് തട്ടകത്തിലെത്തിച്ചതാണ് സുദര്‍ശനെ. ഇക്കുറി മെഗാ താരലേലത്തിന് മുമ്പ് ഗുജറാത്ത് നിലനിര്‍ത്തിയ അഞ്ച് താരങ്ങളില്‍ ഒരാള്‍ സുദര്‍ശനായിരുന്നു.…

    Read More »
  • Breaking News

    തൃശൂര്‍ പൂരം: ഇക്കുറി 18,000 പേര്‍ക്ക് അധികമായി വെടിക്കെട്ട് കാണാം; സ്വരാജ് റൗണ്ടില്‍ 250 മീറ്റര്‍ നീളത്തില്‍ സൗകര്യം; പ്രത്യേക ഡിസൈന്‍ തയാര്‍; ആനകളുടെ ഫിറ്റ്‌നെസ് പരിശോധന വേഗത്തിലാക്കും; പഴുതടച്ച് മുന്നൊരുക്കം

    തൃശൂര്‍: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പതിനെണ്ണായിരം പൂരപ്രേമികള്‍ക്ക് അധികമായി സ്വരാജ് റൗണ്ടില്‍ നിന്നുകൊണ്ട് തൃശൂര്‍ പൂരം വെടിക്കെട്ട് ആസ്വദിക്കാമെന്ന് മന്ത്രി കെ. രാജന്‍. പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുടെ വെടിക്കെട്ട് നടക്കുന്ന സ്ഥലവും പരിസരവും സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വരാജ് റൗണ്ടില്‍ത്തന്നെ 250 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് ഇത്തവണ പൂരപ്രേമികള്‍ക്ക് നില്‍ക്കാനുള്ള സജ്ജീകരണം ഒരുക്കുന്നത്. സാമ്പിള്‍ വെടിക്കെട്ടിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും അതിന് പുതിയൊരു ഡിസൈന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തൃശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗം ചേര്‍ന്നു. പൂരവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. എല്ലാവര്‍ഷത്തെയും പോലെ തൃശ്ശൂര്‍ പൂരം അതിഗംഭീരമായി ആഘോഷിക്കുമെന്നും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് പൂരം ആസ്വദിക്കാന്‍ അവസരം…

    Read More »
Back to top button
error: