KeralaNEWS

ജാതി അധിക്ഷേപ പരാതി നല്‍കി; സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരിയെ ചുമതലയില്‍നിന്ന് നീക്കി

പത്തനംതിട്ട: ജാത്യാധിക്ഷേപ പരാതിയുന്നയിച്ച ജീവനക്കാരിയെ ചുമതലകളില്‍ നിന്ന് നീക്കി സിപിഎം. തിരുവല്ല ഏരിയ കമ്മിറ്റി ജീവനക്കാരിയായ രമ്യയെയാണ് ചുമതലകളില്‍ നിന്നു നീക്കിയത്. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പദവിയാണ് രമ്യയ്ക്കുണ്ടായിരുന്നത്. ഏരിയ സെക്രട്ടറിയാണ് ഓഫീസ് ജോലിയില്‍ തുടരേണ്ട എന്ന് രമ്യയോട് പറഞ്ഞതെന്നാണ് വിവരം. ബാലസംഘം ക്യാമ്പിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് രമ്യയെ പുറത്താക്കിയത്.

മഹിളാ അസോസിയേഷന്‍ നേതാവ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് യുവതി നല്‍കിയിരുന്നത്. പരാതി പാര്‍ട്ടിയില്‍ വലിയ വിവാദമായതോടെ കഴിഞ്ഞമാസം അവസാനം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. സമവായ ശ്രമമായിരുന്നു യോഗത്തില്‍ നടന്നത്. എന്നാല്‍, യോഗശേഷം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് യുവതി നിലപാടെടുത്തതോടെ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കി. ഏരിയ കമ്മിറ്റി ഓഫീസിലെ യോഗത്തില്‍ വനിതാ നേതാവ് ജാത്യാധിക്ഷേപം നടത്തിയെന്നാണ് പരാതി.

Signature-ad

 

 

Back to top button
error: