Month: April 2025
-
Crime
‘സൂത്രവാക്യ’ത്തില്‍ ഷൈന്‍ നല്ല പിള്ള ആയിരുന്നുവെന്ന സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും പ്രതികരണം വെറും ‘സൂത്രം’! വിന്‍സി പറഞ്ഞത് ശരിവച്ച് നടി അപര്‍ണ്ണാ ജോണ്‍സും; താനും കൂടെ ഇരിക്കുമ്പോഴാണ് മേശപ്പുറത്തേക്ക് ‘വെള്ളപൊടി’ തുപ്പിയത്; വാ തുറന്നാനല്‍ അശ്‌ളീലമേ പറയൂ, പരസ്പരം ബന്ധമില്ലാത്ത രീതിയില്‍ സംസാരവും പെരുമാറ്റവും
കൊച്ചി: സൂത്രവാക്യം സെറ്റില്‍ ഷൈന്‍ ടോം ചാക്കോ നല്ലപിള്ളയായിരുന്നുവെന്ന അണിയറ പ്രവര്‍ത്തകരുടെ വാദം പച്ചക്കള്ളം. അവിടെ പലതും നടന്നു. എല്ലാം എല്ലാവര്‍ക്കും അറിയുകയും ചെയ്യാമായിരുന്നു. ഷൈന്‍ ടോം ചാക്കോക്കെതിരെ വിന്‍സി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപര്‍ണ്ണ ജോണ്‍സ് രംഗത്ത് വരികയാണ്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീര്‍ത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയില്‍ ഇത് വലിയ ബുദ്ധിമുട്ടായെന്നും അപര്‍ണ പ്രതികരിച്ചു. സംഭവത്തില്‍ ഷൂട്ടിനിടയില്‍ തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് മാത്രമല്ല മറ്റൊരു നടിക്കും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന വിന്‍സി വെളിപ്പെടുത്തിയിരുന്നു. ഇഥാണ് അപര്‍ണ്ണയുടെ തുറന്നു പറച്ചിലൂടെ ശരിയാണെന്ന് തെളിയുന്നത്. ഇതോടെ സൂത്രവാക്യത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവും തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും വ്യക്തമായി. വിന്‍സിയുടെ പരാതിയില്‍ നടനെ രക്ഷിക്കാനുള്ള സൂത്രവാക്യമായിരുന്നു അത്. തന്റെ പരാതിയില്‍ ഇന്റേണല്‍ കംപ്ലയ്ന്റ്സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും ഓസ്‌ട്രേലിയയില്‍ കഴിയുന്ന…
Read More » -
Breaking News
കോടീശ്വരന്‍മാര്‍ എല്ലാം നേരത്തേ അറിഞ്ഞു? ട്രംപ് നികുതി പ്രഖ്യാപിക്കും ദശലക്ഷക്കണക്കിന് ഓഹരികള്‍ വിറ്റഴിച്ച് ഫേസ്ബുക്കും ഓറക്കിളും ജെപി മോര്‍ഗനും; പിന്നാലെ 30 ശതമാനം ഇടിഞ്ഞു; വിപണി തകര്‍ന്നപ്പോള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ബ്ലൂംബെര്‍ഗ്
ന്യൂയോര്‍ക്ക്: ട്രംപിന്റെ വിവാദമായ താരിഫ് പ്രഖ്യാപനങ്ങള്‍ക്കുമുമ്പേ കോടീശ്വരമാര്‍ തങ്ങളുടെ കോടിക്കണക്കിനു ഡോളറിന്റെ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചെന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. മെറ്റ (ഫേസ്ബുക്ക്) സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ജെപി മോര്‍ഗന്‍ ചേസ് സിഇഒ ജാമി ഡൈമണ്‍, ഓറക്കിള്‍ സിഇഒ സഫ്ര കാറ്റ്‌സ് എന്നിവര്‍ ട്രംപിന്റെ നികുതി പ്രഖ്യാപനങ്ങള്‍ ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്നതിനു മുമ്പേ വിറ്റഴിച്ചെന്നാണു റിപ്പോര്‍ട്ട്. ഇതിലൂടെ ഇവര്‍ സമ്പാദിച്ചുകൂട്ടിയത് ദശലക്ഷക്കണക്കിനു ഡോളറാണ്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍തന്നെ 773 മില്യണ്‍ ഡോളറിന്റെ 1.1 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. ചാന്‍ സക്കര്‍ബര്‍ ഇനിഷ്യേറ്റീവിന്റെയും അനുബന്ധ ഫൗണ്ടേഷനുകളിലൂടെയുമാണ് അദ്ദേഹം വിറ്റഴിക്കല്‍ നടത്തിയത്. മെറ്റയുടെ ഓഹരിമൂല്യം 600 ഡോളര്‍ ആയി നില്‍ക്കുമ്പോള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു വിറ്റഴിക്കല്‍. നികുതി പ്രഖ്യാപനത്തിനുശേഷം ഓഹരിമൂല്യത്തില്‍ 32 ശതമാനം ഇടിവുണ്ടായി. ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോയുടെ സിഇഒ ആയ ജാമി ഡൈമണും സമാന രീതിയില്‍ ഓഹരികള്‍ വിറ്റഴിച്ചു. 234 ദശലക്ഷം ഡോളറിന്റെ ഓഹരികളാണു വിറ്റത്. ബ്ലൂംബെര്‍ഗിന്റ…
Read More » -
Breaking News
നീറിക്കത്തുന്ന ജാതിവെറി; തമിഴ്‌നാട്ടില്‍ ദലിത് വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചു; മറ്റൊരു ക്ഷേത്രം നിര്‍മിച്ചു പ്രാര്‍ഥിച്ചോളൂ എന്നു മേല്‍ജാതിക്കാര്‍; ദലിതര്‍ കയറിയ ക്ഷേത്രം അടച്ചുപൂട്ടണമെന്നും ആവശ്യം!
ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രത്തില്‍ ദലിത് വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് മേല്‍ജാതിക്കാര്‍. നാമക്കല്‍ ജില്ലയിലെ വീസനം ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ മഹാമാരിയമ്മന്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിനിടെ ചൊവ്വാഴ്ചയാണ് സംഭവം. തമിഴ്‌നാട് ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് (എച്ച്ആര്‍ ആന്‍ഡ് സിഇ) കീഴിലുള്ളതാണ് ക്ഷേത്രം. തിങ്കളാഴ്ച തുടങ്ങിയ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനും ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനും അനുവദിക്കണമെന്ന് ക്ഷേത്ര ഭരണസമിതിയോട് ദലിത് വിഭാഗക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന്, ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയ ദലിതരെ മേല്‍ജാതിക്കാര്‍ തടയുകയും പ്രവേശനം നിഷേധിക്കുകയുമായിരുന്നു. ഇവിടെ വരുന്നതിന് പകരം ദലിതര്‍ മറ്റൊരു ക്ഷേത്രം നിര്‍മിക്കട്ടെയെന്നാണ് മേല്‍ജാതിക്കാരുടെ വാദം. തര്‍ക്കം രൂക്ഷമായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. അക്രമം ഒഴിവാക്കാന്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ദലിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ നിരവധി മേല്‍ജാതി സ്ത്രീകള്‍ ക്ഷേത്രത്തിന് ചുറ്റും തടിച്ചുകൂടി പ്രതിഷേധിക്കാന്‍ തുടങ്ങി. ക്ഷേത്രം അടച്ചുപൂട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പൊലീസിനോട് പരിസരം വിട്ടുപോകാനും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം ക്ഷേത്രം പൊതുവായതാണെന്നും സര്‍ക്കാര്‍ നടത്തുന്ന എച്ച്ആര്‍…
Read More » -
Breaking News
ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രം; ഭീകരര്‍ ലക്ഷ്യമിട്ടത് പലവട്ടം; അന്നു തട്ടിക്കൊണ്ടുപോയ നാലുപേര്‍ എവിടെ? ഇന്നും അജ്ഞാതം; കേരളത്തില്‍ എത്തി മടങ്ങിയ നോര്‍വേക്കാരന്‍ നടനെ കൊന്നത് അതിക്രൂരമായി
ജമ്മു: പഹല്‍ഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. എക്കാലവും ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലമാണ് പഹല്‍ഗാം. ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ഇതിന് മുന്‍പും ഭീകരര്‍ പഹല്‍ഗാമിനെ ലക്ഷ്യം വച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് 6 വിദേശികളെ പഹല്‍ഗാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാല്‍ 1995 ജൂലായില്‍. കൊടും ഭീകരനായ മസൂദ് അസറിന്റെ മോചനത്തിന് വേണ്ടിയായിരുന്നു അന്ന് ഭീകര്‍ 6 പേരെ തട്ടിക്കൊണ്ടുപോയതും വില പേശിയതും. ജര്‍മ്മനി, നോര്‍വെ, യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെയാണ് 1995ല്‍ കടത്തിക്കൊണ്ടുപോയത്. ആ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അല്‍-ഫരന്‍ എന്ന സംഘടനയായിരുന്നു. ഭീകരനായ മസൂദ് അസറിനെയും, ഒപ്പമുണ്ടായിരുന്ന 20 പെരെയും പുറത്തിറക്കണമെന്ന ആവശ്യമാണ് അന്നവര്‍ ഉന്നയിച്ചത്. അന്ന് തട്ടിക്കൊണ്ടുപോയ ആറ് പേരില്‍ ഒരാളെ വളരെ ക്രൂരമായാണ് ഭീകര്‍ കൊന്നുകളഞ്ഞത്. അന്ന് കൊല്ലപ്പെട്ടത് നോര്‍വേക്കാരനായ ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോ എന്ന ഇരുപത്തേഴുകാരനായ നടനെയായിരുന്നു. കവികൂടിയായിരുന്ന അദ്ദേഹം കിട്ടിയ പ്രതലങ്ങളിലെല്ലാം കവിതകള്‍ കുറിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ മരണശേഷമാണ്…
Read More » -
Kerala
‘എമ്പുരാൻ’ തരംഗം കെട്ടടങ്ങി, ‘തുടരും’ നാളെ: മോഹൻലാൽ- ശോഭന താരജോഡിയുടെ ഈ ഫാമിലി ഡ്രാമ തരംഗമാകുമോ…?
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘തുടരും’ നാളെ തീയേറ്ററുകളിൽ എത്തും. മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതും, ‘ഓപ്പറേഷൻ ജാവ’, ‘തല്ലുമാല’ എന്നീ ഹിറ്റുകൾക്കു ശേഷം യുവ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്നു എന്നതുമെല്ലാം ഈ ചിത്രത്തിൻ്റെ പ്രധാന ആകർഷണങ്ങളാണ്. ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചപ്പോൾത്തന്നെ വൻ പ്രതികരണമാണ് ലഭിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച അഡ്വാൻസ് ബുക്കിംഗിൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽത്തന്നെ പതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി. സിനിമയുടെ ഈ തകർപ്പൻ ബുക്കിംഗ് ട്രെൻഡ് വരും മണിക്കൂറുകളിൽ റെക്കോർഡ് തലത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. സിനിമയുടെ ആദ്യ പ്രദർശനം രാവിലെ 10 മണിക്കായിരിക്കും. ‘എമ്പുരാൻ്റെ’ ഫാൻസ് ഷോ രാവിലെ 6 മണിക്ക് ആരംഭിച്ചു. പക്ഷേ ‘തുടരും’ സിനിമയ്ക്ക് ഫാൻസ് ഷോ ഇല്ല. അതിലുള്ള നിരാശ ചില ആരാധകർ പങ്കുവെക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തിലുള്ള ‘തുടരും’ ചിത്രത്തിൽ മോഹൻലാൽ…
Read More » -
Breaking News
ഭീകരാക്രമണം തകര്‍ത്തത് സഞ്ചാരികളുടെ സ്വപ്‌നങ്ങള്‍; ടൂര്‍ പാക്കേജുകള്‍ വ്യാപകമായി റദ്ദാക്കിത്തുടങ്ങി; കുള-മണാലി, നേപ്പാള്‍-ഭൂട്ടാന്‍ യാത്രകള്‍ക്കുപോലും നിയന്ത്രണം; ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം; തിരിച്ചടി കോവിഡില്‍നിന്ന് കരകയറുന്നതിനിടെ
കൊച്ചി: കോവിഡിന്റെ തിരിച്ചടിക്കുശേഷം ഉണര്‍വിലേക്കെത്തിയ വിനോദ സഞ്ചാരത്തിന് ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും പ്രതിസന്ധി. കേരളത്തില്‍നിന്ന് അവധിക്കാലത്തു വന്‍തോതില്‍ കശ്മീരിലേക്കു പ്ലാന്‍ ചെയ്തിരുന്ന ടൂര്‍ പാക്കേജുകള്‍ റദ്ദാക്കിത്തുടങ്ങി. തെരഞ്ഞെടുപ്പിനുശേഷം സമാധാനത്തിലേക്കു നീങ്ങിത്തുടങ്ങിയ കശ്മീര്‍ താഴ്‌വര കലുഷിതമാകുന്നത് കേരളത്തില്‍നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരെക്കൂടിയാണ്. വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോടുനിന്ന് ജമ്മുവിലേക്കു പോകേണ്ടിയിരുന്ന 35 പേരുടെ സംഘം യാത്ര കാന്‍സലാക്കിയതോടെ ടൂര്‍ ഓപ്പറേറ്റര്‍ക്കു നഷ്ടം 16 ലക്ഷം രൂപയെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതടക്കം ദക്ഷിണേന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരെ ആക്രമണം ബാധിച്ചിട്ടുണ്ടെന്നാണു വിവരം. അവധിക്കാലം ലക്ഷ്യമിട്ടു ജമ്മു കശ്മീരിലേക്കു മാസം അഞ്ചും ആറും യാത്രാ സംഘങ്ങളെയാണു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചിരുന്നത്. കേരളത്തിലെ ചൂടിനെത്തുടര്‍ന്നാണു കശ്മീരില്‍ സീസണ്‍ കഴിയാറായിട്ടും മലയാളികള്‍ ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിമാന യാത്രകള്‍ റദ്ദാക്കാനും പണം തിരിച്ചു നല്‍കാനും വിമാനക്കമ്പനികളും രംഗത്തുവന്നതു മാത്രമാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും യാത്രികര്‍ക്കും ആശ്വാസമാകുന്നത്. കാശ്മീര്‍ കഴിഞ്ഞാല്‍ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങള്‍ ഡല്‍ഹിയും ആഗ്രയും കുളു-മണാലിയുമാണ്.…
Read More » -
Breaking News
ഭീകരാക്രമണത്തിന് പിന്നാലെ മുന്നൊരുക്കവുമായി പാകിസ്ഥാന്‍; സൈനിക മേധാവിമാര്‍ കൂടിക്കാഴ്ച നടത്തി; ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ കമാന്‍ഡറെ ഇന്ത്യന്‍ സൈന്യം വളഞ്ഞു; ഏറ്റുമുട്ടല്‍ തുടരുന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മുന്നൊരുക്കവുമായി പാക്കിസ്ഥാന്‍. പാക്കിസ്ഥാനില്‍ സൈനിക മേധാവിമാര്‍ കൂടിക്കാഴ്ച നടത്തി. പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ വ്യോമസേന മേധാവിമാരെയാണ് കണ്ടത്. അതേസമയം ജമ്മുകശ്മീര്‍ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ‘ ദ് റസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ‘ കമാൻഡറെ സൈന്യം വളഞ്ഞു നേരത്തെ ബാരാമുള്ളയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കുല്‍ഗാമില്‍ സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പാക്ക് നടപടി. പോരാട്ടത്തിന് തയ്യാറായിരിക്കാന്‍ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കണമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. രാജ്നാഥ്സിങ്ങിന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ആക്രമണം നടത്തിയവരും ആസൂത്രകരും ശിക്ഷിക്കപ്പെടും. ഉടന്‍തന്നെ നിങ്ങള്‍ക്ക് ദൃഢമായ പ്രതികരണം കാണാന്‍ കഴിയും. മറുപടി നല്‍കുമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Read More » -
Breaking News
ഭീകരാക്രമണം: പാകിസ്താനെതിരേ കടുത്ത നടപടിക്ക് ഇന്ത്യ; നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കും; പോരാട്ടത്തിന് തയാറായിരിക്കാന്‍ സേനകള്‍ക്കു നിര്‍ദേശം; അന്തിമ തീരുമാനം ഉടന്‍
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള സൂചന. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ണായക സന്ദേശം നല്‍കിയത്. സൈനീകമായും നയതന്ത്രപരമായും എങ്ങനെ മുന്നോട്ടു പോകണമെന്നതിനെകുറിച്ചും എത്രനാള്‍ നീണ്ടുപോകും എന്നതിനെ കുറിച്ചും വ്യക്തതയില്ല. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ നടക്കുന്ന ഉന്നതതലയോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. കടുത്ത നടപടികളിലൂടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി ബന്ധം പുലര്‍ത്താന്‍ താല്‍പര്യമില്ല എന്ന സന്ദേശമാണ് ഇന്ത്യ നല്‍കാന്‍ ശ്രമിക്കുന്നത്.
Read More » -
Crime
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്‌സൈസിന്റെ നോട്ടീസ്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് എക്സൈസിന്റെ നീക്കം. തസ്ലീമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണ്. ഷൈന്‍ ടോം ചാക്കോയെയും മറ്റ് നടന്‍മാരെയും അറിയാമെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ എക്സൈസിനോട് വെളിപ്പെടുത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും തസ്ലീമ എക്സൈസിന് മൊഴി നല്‍കിയിരുന്നു. തസ്ലീമയെ അറിയാമെന്ന് ഷൈന്‍ ടോം ചാക്കോയും കൊച്ചിയില്‍ അറസ്റ്റിലായപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് എക്സൈസ് പരിശോധന നടത്തും.
Read More » -
India
പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ 4 ഭീകരരുടെ ചിത്രം പുറത്ത്, ലഷ്‌കര്‍ ബന്ധം; തിരച്ചില്‍ ശക്തമാക്കി സൈന്യം
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് ഭീകരരും ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പല്‍ഹാം ഭീകരാക്രമണത്തില്‍ ഇവര്‍ നാലുപേര്‍ക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന ഭീകരസംഘടനയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. ഇത് പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ്. അതിനിടെ, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി. ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ‘ഓപ്പറേഷന്‍ ടിക്ക’ എന്ന പേരിലാണ് ബാരാമുള്ളയില്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ നടക്കുന്നത്. മേഖലയില്‍ ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഇത് തടയുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രണ്ട്…
Read More »