Breaking NewsCrimeIndiaLead NewsNEWS

ഭീകരാക്രമണം: പാകിസ്താനെതിരേ കടുത്ത നടപടിക്ക് ഇന്ത്യ; നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കും; പോരാട്ടത്തിന് തയാറായിരിക്കാന്‍ സേനകള്‍ക്കു നിര്‍ദേശം; അന്തിമ തീരുമാനം ഉടന്‍

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള സൂചന. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ണായക സന്ദേശം നല്‍കിയത്.

Signature-ad

സൈനീകമായും നയതന്ത്രപരമായും എങ്ങനെ മുന്നോട്ടു പോകണമെന്നതിനെകുറിച്ചും എത്രനാള്‍ നീണ്ടുപോകും എന്നതിനെ കുറിച്ചും വ്യക്തതയില്ല. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ നടക്കുന്ന ഉന്നതതലയോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. കടുത്ത നടപടികളിലൂടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി ബന്ധം പുലര്‍ത്താന്‍ താല്‍പര്യമില്ല എന്ന സന്ദേശമാണ് ഇന്ത്യ നല്‍കാന്‍ ശ്രമിക്കുന്നത്.

Back to top button
error: