Month: April 2025

  • Breaking News

    യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കിടെ റഷ്യന്‍ സൈനിക ജനറല്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; പിന്നില്‍ യുക്രൈനെന്നെ് റഷ്യ; 100 ദിവസത്തിനുളളില്‍ യുദ്ധം നിര്‍ത്തിക്കുമെന്ന ട്രംപിന്റെ ഉറപ്പുകള്‍ക്കും തിരിച്ചടിയാകും

    മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനം. മെയിന്‍ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി മേധാവിയായ ലെഫ്റ്റനന്റ് ജനറല്‍ യാരോസ്ലാവ് മോസ്‌കാലിക് ആണ് കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥനെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. സ്ഫോടനം റഷ്യ-യുഎസ് സമാധാന ചര്‍ച്ചകളില്‍ കരിനിഴല്‍ വീഴ്ത്തിയേക്കും. യുഎസ് പ്രസിഡന്റായി തിരിച്ചെത്തുന്ന ആദ്യ 100 ദിവസത്തിനുള്ളില്‍ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് സ്വയം നിശ്ചയിച്ച സമയപരിധി അടുത്തിരിക്കെയാണ് വെടിനിര്‍ത്തലിനെക്കുറിച്ചുള്ള അടിയന്തര ചര്‍ച്ചകള്‍ക്കായി വിറ്റ്കോഫ് റഷ്യന്‍ തലസ്ഥാനത്തെത്തിയത്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യയില്‍ കൊല്ലപ്പെടുന്ന പത്താമത്തെ സൈനിക ജനറലാണ് യാരോസ്ലാവ് മോസ്‌കാലിക്. യുക്രൈന്റെ വിവിധപ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ ആറുകുട്ടികളുള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചിരുന്നു. 63 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ…

    Read More »
  • Breaking News

    തൃശൂര്‍ പൂരം ഒരുക്കങ്ങളുമായി മുന്നോട്ട്; ന്യൂനതയില്ലാതെ നടത്തുമെന്ന് വനം മന്ത്രി; വെടിക്കെട്ടിനു പിന്നാലെ ആനയെഴുന്നള്ളിപ്പിലും ഉദാര സമീപനം; ബഹിഷ്‌കരണം തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പൂരപ്പന്തല്‍ കാല്‍നാട്ടലിന് മുന്‍നിരയിലില്ല; ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കുന്നു

    തൃശ്ശൂര്‍ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ പൂരം കാണുവാന്‍ ഉള്ള സ്വകര്യമൊരുക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ഭയാശങ്ക ഇല്ലാതെ പൂരം കാണുവാന്‍ സാഹചര്യമൊരുക്കേണ്ടതുണ്ട്. എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ആവശ്യമെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് ഏത് ഉത്തരവും ജില്ലാ കളക്ടറുടെ അറിവോടെയും സമ്മതത്തോടെയും വേണം പുറപ്പെടുവിക്കാനെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പൂരത്തിന്റെ സുരക്ഷ ഒരുക്കുവാന്‍ പൂരം കമ്മിറ്റിയും ആന ഉടമസ്ഥരും സഹകരിക്കണം. ദൈനദിനപ്രവര്‍ത്തനങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിരീക്ഷിക്കണം. എറണാകുളം റീജ്യണല്‍ സി.സി.എഫ് എല്ലാ ദിവസവും നടത്തിപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ്…

    Read More »
  • Breaking News

    എനിക്കു മുണ്ടുടുക്കാനും അറിയാം, മുണ്ട് കുത്തിവയ്ക്കാനും അറിയാം; വേണമെങ്കില്‍ മലയാളത്തില്‍ തെറിപറയാനും അറിയാം; വി.ഡി. സതീശന്റ പരിഹാസത്തിന് ലൂസിഫറിലെ മാസ് ഡയലോഗുമായി രാജീവ് ചന്ദ്രശേഖര്‍

    തിരുവനന്തപുരം: ‘എനിക്കു മുണ്ടുടുക്കാനും അറിയാം. വേണമെങ്കില്‍ മുണ്ട് കുത്തിവയ്ക്കാനും അറിയാം. മലയാളം സംസാരിക്കാനുമറിയാം. മലയാളത്തില്‍ തെറി പറയാനും അറിയാം’ ലൂസിഫര്‍ സിനിമയില്‍ ടൊവിനോ തോമസിന്റെ മാസ് ഡയലോഗായിരുന്നു ഇത്. ഇതേ ഡയലോഗ് കേരള രാഷ്ട്രിയത്തിലും ഉപയോഗിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖരിന് കേരള രാഷ്ട്രീയം അറിയില്ല, മലയാളം അറിയില്ല എന്ന വി.ഡി. സതീശനന്റെ ആരോപണത്തിനുള്ള മറുപടിയായിട്ടാണ് സിനിമയിലെ മാസ് അതേ പടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പകര്‍ത്തിയത്. രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍ ‘എനിക്കു കേരള രാഷ്ട്രീയം അറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. അത് നൂറുശതമാനം ശരിയാണ്. അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയം എനിക്കറിയില്ല. അത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയമാണ്. എനിക്ക് വികസന രാഷ്ട്രീയമാണ് അറിയുക. അവസരങ്ങളും തൊഴിലും നിക്ഷേപവും കൊണ്ടുവരലാണ് ഞങ്ങളുടെ ലക്ഷ്യം. എനിക്കു മലയാളം അറിയില്ലെന്നാണ് രണ്ടാമത്തെ ആരോപണം. ഞാന്‍ തൃശൂരില്‍ പഠിച്ചു വളര്‍ന്ന ആളാണ്. രാജ്യസേവനം ചെയ്ത പട്ടാളക്കാരന്‍ ചന്ദ്രശേഖറിന്റെ മകനാണ്. എനിക്കു…

    Read More »
  • Breaking News

    തൃശൂരിന്റെ തൊഴില്‍ പൂരം ഇന്ന്; പങ്കെടുക്കുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍; 151 കമ്പനികള്‍; 35,000 പേര്‍ക്കു തൊഴില്‍ സാധ്യത; വെര്‍ച്വല്‍ മേളയിലെ ഓഫര്‍ ലെറ്ററുകളും വിതരണം ചെയ്യും

    വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച (26ന്) ഗവ എഞ്ചിനീയറിങ് കോളേജ്, വിമല കോളേജ് എന്നിവിടങ്ങളിലായി നടക്കും. 25000 ത്തിലധികം പേരാണ് ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ഇതുവരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. 151 തൊഴില്‍ ദാദാക്കളില്‍ നിന്നും 577 വ്യത്യസ്ത തരം മേഖലകളിലായി 35000 തൊഴിലുകള്‍ വിജ്ഞാന തൃശ്ശൂരിലൂടെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. മേളയുടെ രജിസ്ട്രേഷന്‍ തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ ഇന്ന് രാവിലെ 8.30ന് ആരംഭിക്കും. പത്ത് എംപ്ലോയര്‍മാര്‍ പങ്കെടുക്കുന്ന വിര്‍ച്ച്വല്‍ ജോബ് ഫെയറും അപ്രന്റിസ്ഷിപ്പ് ഡ്രൈവും ഇന്‍ഫ്‌ലുവന്‍സേഴ്‌സ് മീറ്റും മെഗാ ജോര്‍ജിന്റെ ഭാഗമായി നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍…

    Read More »
  • Breaking News

    ആക്രമണത്തിനു പിന്നാലെ പാക് മന്ത്രി സഭയിലും അപസ്വരം? പതിറ്റാണ്ടുകളായി ഭീകരരെ പിന്തുണയ്‌ക്കേണ്ടി വന്നെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്; പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടി വൃത്തികെട്ട ജോലി ചെയ്തു; പ്രതികരണം ഉപപ്രധാനമന്ത്രി ഭീകരരെ സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നു വിളിച്ചതിനു പിന്നാലെ

    ഇസ്ലാമാബാദ്: അമേരിക്കയും മറ്റു പാശ്ചാത്യന്‍ രാജ്യങ്ങളുടെയും കരുക്കളായി പതിറ്റാണ്ടുകളായി പാകിസ്താനു ഭീകരവാദികളെ പിന്തുണയ്‌ക്കേണ്ടി വരുന്നെന്നു തുറന്നടിച്ചു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. യുകെ ആസ്ഥാനമായുള്ള സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാക്ക് മന്ത്രിയുടെ ഏറ്റുപറച്ചില്‍. പാക്കിസ്താന്റേത് കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡല്ലെന്നും യുഎസ്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു. ”ഏകദേശം മൂന്നു പതിറ്റാണ്ടുകളായി ഞങ്ങള്‍ യുഎസിനു വേണ്ടിയും ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയും ഈ വൃത്തികെട്ട ജോലി ചെയ്തുവരുന്നു. അതൊരു തെറ്റായിരുന്നു, അതിന് ഞങ്ങള്‍ അനുഭവിച്ചു.” ഖ്വാജ ആസിഫ് പറഞ്ഞു. ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നെന്ന പേരില്‍ പാക്കിസ്താനെ കുറ്റപ്പെടുത്തുന്നതിന് യുഎസിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ‘ഇക്കാര്യത്തില്‍ എന്ത് സംഭവിച്ചാലും പാക്കിസ്താനെ കുറ്റപ്പെടുത്തുന്നത് വന്‍ ശക്തികള്‍ക്ക് വളരെ സൗകര്യപ്രദമാണ്. എണ്‍പതുകളില്‍ സോവിയറ്റ് യൂണിയനെതിരെ ഞങ്ങള്‍ അവരുടെ പക്ഷത്തുനിന്നു യുദ്ധം ചെയ്തപ്പോള്‍, ഇന്നു തീവ്രവാദികളായി മുദ്രകുത്തപ്പെട്ടവരെല്ലാം വാഷിങ്ടനില്‍ ഒത്തുകൂടി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് മുംബൈ ഭീകരാക്രമണം. വീണ്ടും…

    Read More »
  • Breaking News

    ഐപിഎല്ലിനായി പാകിസ്താന്‍ സൂപ്പര്‍ലീഗ് വേണ്ടെന്നു വയ്ക്കും; ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നു; അടുത്ത വര്‍ഷം കളിക്കാന്‍ കഴിയുമെന്നു പ്രതീക്ഷ: വെളിപ്പെടുത്തലുമായി പേസര്‍ മുഹമ്മദ് ആമിര്‍

    ലഹോര്‍: ഇന്ത്യ-പാക് നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാനും ടൂര്‍ണമെന്റില്‍ കളിക്കാനും താല്‍പര്യമുണ്ടെന്നും ആമിര്‍ തുറന്നുപറഞ്ഞു. ഐപിഎല്ലിനായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ടെന്നു വയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നും ആമിര്‍ വ്യക്തമാക്കി. നിലവില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമിന്റെ താരമാണ് മുഹമ്മദ് ആമിര്‍. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച ആമിര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. അതിന്റെ ഭാഗമായാണ് ഐപിഎല്‍ കളിക്കാനുള്ള മോഹവും താരം തുറന്നുപറഞ്ഞത്. ”അവസരം ലഭിച്ചാല്‍ ഉറപ്പായും ഞാന്‍ ഇന്ത്യയില്‍ കളിക്കും. ഞാനത് തുറന്നുപറയുകയാണ്. അടുത്ത വര്‍ഷം എനിക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. അവസരമുണ്ടെങ്കില്‍ ഞാന്‍ കളിക്കുന്നതില്‍ എന്താണു തെറ്റ്? ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയില്ലെങ്കില്‍ മാത്രം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇറങ്ങാം.” ആമിര്‍ ഒരു പാക്കിസ്ഥാന്‍ മാധ്യമത്തോടു പ്രതികരിച്ചു. ‘അടുത്തവര്‍ഷം ഐപിഎല്ലും…

    Read More »
  • Breaking News

    നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും താത്കാലിക ആശ്വാസം; ഇരുവര്‍ക്കും കോടതി തത്കാലം നോട്ടീസ് അയയ്ക്കില്ല; കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് നിര്‍ദേശം

    ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും താല്‍ക്കാലിക ആശ്വാസം. കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉടന്‍ ഹാജരാവണ്ട. ഇരുവര്‍ക്കും നോട്ടിസ് അയക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ ഇ.ഡിക്ക് നിര്‍ദേശം നല്‍കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. 5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എ.ജെ.എല്‍) കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍, യങ് ഇന്ത്യന്‍ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം.  

    Read More »
  • Kerala

    സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; നടിയുടെ പരാതിയില്‍ ‘ആറാട്ടണ്ണന്‍’ അറസ്റ്റില്‍

    കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചലച്ചിത്ര താരം ഉഷ ഹസീനയാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. നടി ഉഷാ ഹസീനയെ കൂടാതെ ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരും സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയിരുന്നു. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ടായിരുന്നു.    

    Read More »
  • Breaking News

    വലിയ ഫെമിനിസ്റ്റായി ചമയുന്ന നടന്‍മാരെ അറിയാം; പുരോഗമന ചിന്ത പങ്കുവയ്ക്കും; സ്വകാര്യ ഇടങ്ങളില്‍ തീര്‍ത്തും സ്ത്രീ വിരുദ്ധര്‍; സിനിമാ രംഗത്തെ വേര്‍തിരിവ് അടുത്തകാലത്തൊന്നും അവസാനിക്കില്ല; തുറന്നടിച്ച് നടി മാളവിക

    കൊച്ചി: ചലച്ചിത്രമേഖലയിലെ സ്ത്രീവിരുദ്ധതതയ്‌ക്കെതിരെ തുറന്നടിച്ച് നടി മാളവിക മോഹനന്‍. വലിയ ഫെമിനിസ്റ്റുകളായി നടിക്കുന്ന ചില നടന്‍മാരെ തനിക്കറിയാമെന്നും മുഖംമൂടിയണിഞ്ഞുള്ള പ്രകടനമാണിതെന്നും മാളവിക കുറ്റപ്പെടുത്തുന്നു. ഹൗട്ടര്‍ഫ്‌ലൈക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ചലച്ചിത്ര മേഖലയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പറഞ്ഞത്. സിനിമാരംഗത്ത് ഈ വേര്‍തിരിവ് ഏതെങ്കിലും കാലത്ത് അവസാനിക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അതിസമര്‍ഥരായ ചില നടന്‍മാരെ അറിയാം. എവിടെ എന്ത് പറയണമെന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ ഫെമിനിസ്റ്റായി പരിഗണിക്കപ്പെടാന്‍ എങ്ങനെ പെരുമാറണമെന്നും അവര്‍ക്ക് നന്നായി അറിയാം. സ്ത്രീകളെ തുല്യരായി പരിഗണിക്കുന്നത് പോലെയും, പുരോഗമന ചിന്ത പങ്കുവയ്ക്കുന്നവരെ പോലെയുമെല്ലാം അവര്‍ പെരുമാറും. പക്ഷേ പൊതുജനമധ്യത്തില്‍ നിന്ന് മാറുന്നതിന് പിന്നാലെ തീര്‍ത്തും സ്ത്രീവിരുദ്ധരായി അവര്‍ പെരുമാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അത് വെറും കപടതയാണ്’- താരം കൂട്ടിച്ചേര്‍ത്തു. തങ്കലാനിലും യുധ്രയിലുമാണ് താരം ഒടുവിലായി അഭിനയിച്ചത്. സൂപ്പര്‍താരം പ്രഭാസിനൊപ്പമുള്ള തെലുങ്ക് ചി ത്രം ‘ദ് രാജാ സാബാ’ണ് പുറത്തിറങ്ങാനുള്ള ചിത്രം.നിധി അഗര്‍വാളും റിദ്ധികുമാറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് അതിഥി വേഷത്തിലെത്തിയേക്കുമെന്നും…

    Read More »
  • Breaking News

    ഡോ. കെ.എസ്. കസ്തൂരിരംഗന്‍ അന്തരിച്ചു; പശ്ചിമഘട്ട റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തിലും വിവാദ നായകന്‍; ഐഎസ്ആര്‍ഒയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ ദീര്‍ഘദര്‍ശി

    ബെംഗളൂരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ പശ്ചിമഘട്ടസംരക്ഷണ റിപ്പോര്‍ട്ടിന്റെ പുനഃപരിശോധനയ്ക്കു നിയോഗിക്കപ്പെട്ട കമ്മിഷന്റെ ചെയര്‍മാനുമായിരുന്ന ഡോ. കെ. കസ്തൂരിരംഗന്‍ (85) അന്തരിച്ചു. ഇന്നു രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒന്‍പതുവര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയില്‍നിന്നും വിരമിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷന്‍ അംഗം, ജെഎന്‍യു വൈസ് ചാന്‍സലര്‍, രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്‌കര എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു. പിന്നീട് വിദൂര സംവേദന (ഐആര്‍എസ്) ഉപഗ്രങ്ങളുടെ പ്രോജക്ട് ഡയറക്ടറായി. 1994 മാര്‍ച്ച് 31ന് ഐഎസ്ആര്‍ഒ ചെയര്‍മാനായി സ്ഥാനമേറ്റ അദ്ദേഹം, മേയില്‍ 114 കിലോ ഭാരമുളള ഐആര്‍എസ് ഉപഗ്രഹ വിക്ഷേപണത്തിനു സമര്‍ത്ഥമായ നേതൃത്വം നല്‍കി. തുടര്‍ന്ന് രാജ്യത്തും വിദേശത്തും വിജയകരമായ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയടക്കം രാജ്യാന്തര-ദേശീയതലത്തില്‍ അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കസ്തൂരിരംഗന്‍ തയാറാക്കിയ റിപ്പോര്‍ട്ട് വാര്‍ത്തകള്‍…

    Read More »
Back to top button
error: