LIFELife Style

കാമുകിയുടെ കൈപിടിച്ച് നടി ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട്; ദീര്‍ഘകാല സ്വവര്‍ഗപ്രണയത്തിന് ശുഭപര്യവസാനം

ട്വിലൈറ്റ് സാഗ, സ്പെന്‍സര്‍, ചാര്‍ളീസ് ഏയ്ഞ്ചല്‍സ്, പാനിക്ക് റൂം, ഇന്‍ടു ദ വൈല്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട് വിവാഹിതയായെന്ന് TMZ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങില്‍ തന്റെ പെണ്‍സുഹൃത്തായ ഡിലന്‍ മെയറിന്റെ വിരലില്‍ താരം മോതിരം അണിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.

ഏറെ നാളായി പ്രണയത്തിലായിരുന്ന ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ടിന്റെയും ഡിലന്‍ മെയറിന്റെയും ഡേറ്റിങ് ചിത്രങ്ങള്‍ പാപ്പരാസികള്‍ ആഘോഷമാക്കിയിരുന്നു. റോളിംഗ് സ്റ്റോണ്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ കുട്ടികളെ വളര്‍ത്താന്‍ താല്പര്യപ്പെടുന്നുണ്ട് എന്ന് ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട് വെളിപ്പെടുത്തിയത് മുതല്‍ ഇരുവരുടെയും വിവാഹാം ഉണ്ട ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 37 കാരിയായ ഡിലന്‍ മെയര്‍ നടിയും എഴുത്തുകാരിയുമാണ്.

Signature-ad

താരത്തിന്റെ ലോസാഞ്ചലസിലെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ നടി ആഷ്ലി ബെന്‍സണും, ബ്രെണ്ടന്‍ ഡെസിസ് എന്നിവര്‍ പങ്കുചേര്‍ന്നു. വാമ്പയറിനെ സ്‌നേഹിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ട്വിലൈറ്റ് സാഗ ചിത്രങ്ങളിലൂടെയായിരുന്നു ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട് ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ നായകന്‍ റോബര്‍ട്ട് പാറ്റിന്‍സണുമായുള്ള നടിയുടെ പ്രണയവും വേര്‍പിരിയലും ഹോളിവുഡ് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു.

പിന്നീട് താരം ഡയാന രാജകുമാരിയായി അഭിനയിച്ച സ്പെന്‍സര്‍ എന്ന ചിത്രവും നിരൂപക പ്രശംസ നേടി. അഭിനയത്തെക്കൂടാതെ ‘ഹോംമേഡ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസിലെ ഒരു എപ്പിസോഡും, ‘കം സ്വിം’ എന്ന ഹ്രസ്വ ചിത്രവും ക്രിസ്റ്റന്‍ സ്റ്റെവാര്‍ട്ട് സംവിധാനം ചെയ്തിട്ടുണ്ട്. നിലവില്‍ തന്റെ ആദ്യ മുഴുനീള ചിത്രമായ ‘ദി ക്രോണോളജി ഓഫ് വാട്ടര്‍’ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് താരം.

 

Back to top button
error: