Breaking NewsIndiaLead NewsNEWS

വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം; കേരള ബാങ്ക് എഴുതി തള്ളിയ കാര്യം ഓര്‍മിപ്പിച്ച് കോടതി; ഇടക്കാല ഉത്തരവിറക്കുമെന്നു പറഞ്ഞതോടെ നിലപാട് മയപ്പെടുത്തി കേന്ദ്രം

കൊച്ചി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം ഹൈക്കോടതിയില്‍. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചന അധികാരമെന്ന് കേന്ദ്രം വാദിച്ചു.

കേരള ബാങ്ക് മുഴുവന്‍ വായ്പയും എഴുതിത്തള്ളി എന്ന് ഹൈക്കോടതി കേന്ദ്രത്തെ ഓര്‍മിപ്പിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവിറക്കാം എന്നും കോടതി വ്യക്തമാക്കി. ഇതോടെ കോടതി നിര്‍ദേശിച്ചാല്‍ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം നിലപാട് മയപ്പെടുത്തി. കേന്ദ്ര നിലപാട് വഞ്ചനയുടെ ഭാഗമാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വായ്പ എഴുതിത്തള്ളാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.

Signature-ad

മുഖ്യമന്ത്രി പങ്കെടുത്ത എസ്എല്‍ബിസി യോഗത്തിന്റെ ശിപാര്‍ശ പ്രകാരമാണ് വായ്പഎഴുതിത്തള്ളില്ല എന്ന നിലപാടെടുത്തതെന്ന കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനം കോടതിയില്‍ മറുപടി നല്‍കി. വായ്പ എഴുതിത്തള്ളണമെന്ന് തന്നെയാണ് തീരുമാനമെടുത്തതെന്ന് യോഗത്തിന്റെ മിനുട്ട്‌സ് ഉള്‍പ്പെടെ ഹാജരാക്കി സംസ്ഥാനം കോടതിയെ അറിയിച്ചു.

 

Back to top button
error: