Month: March 2025

  • Kerala

    മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണമില്ല, ഹര്‍ജികള്‍ തള്ളി ഹൈക്കോടതി

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി ഉള്‍പ്പെട്ട മാസപ്പടി ആരോപണ കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും, പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ പെറ്റീഷനുകളാണ് ജസ്റ്റിസ് കെ.ബാബു തള്ളിയത്. സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന വിഷയത്തില്‍ നല്‍കിയ പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ പെറ്റീഷന്‍. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി. സിഎംആര്‍എല്‍, കെആര്‍ഇഎംഎല്‍ എന്നിവയെ മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചു എന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലെ ആരോപണം. എന്നാല്‍ പരാതി വിജിലന്‍സ് കോടതി തള്ളി. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹര്‍ജിയിലോ നല്‍കിയ രേഖകളിലോ…

    Read More »
  • Crime

    എസ്.ഐയുടെ മൂക്കിടിച്ച് തകര്‍ത്തു, പോലീസുകാരെ കടിച്ചു; നേപ്പാള്‍ സ്വദേശികളുടെ പരാക്രമം

    എറണാകുളം: അയ്യമ്പുഴയില്‍ വാഹനപരിശോധനയ്ക്കിടെ നേപ്പാള്‍ സ്വദേശികള്‍ പോലീസിനെ മര്‍ദിച്ചു. നേപ്പാള്‍ സ്വദേശികളായ ഗീത, സുമന്‍ എന്നിവരാണ് പോലീസിനെ ആക്രമിച്ചത്. ഇവര്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും കടിക്കുകയും ചെയ്തു. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. വാഹനപരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തില്‍ വന്ന സ്ത്രീയേയും പുരുഷനേയും പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ സ്ത്രീ എസ്‌ഐയുടെ മൂക്കിനിടിക്കുകയായിരുന്നു. കയ്യാങ്കളിയായതോടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ജീപ്പില്‍ കയറ്റി. എന്നാല്‍, രണ്ടുപേരുടേയും പരാക്രമം അവിടംകൊണ്ടും തീര്‍ന്നില്ല. ഇരുവരുമായി പോലീസ് വാഹനം നീങ്ങിത്തുടങ്ങുമ്പോള്‍ ഇവര്‍ ഇതിനുള്ളിലുണ്ടായിരുന്ന മറ്റുപോലീസുകാരെ മാന്തുകയും കടിക്കുകയും ചെയ്തു. കൂടാതെ ജീപ്പിനുള്ളില്‍നിന്ന് ചാടാനും ശ്രമിച്ചു. കൂടുതല്‍ പോലീസെത്തിയശേഷം രണ്ടുപേരേയും ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Movie

    ‘എമ്പുരാൻ’ ഒറ്റ സിനിമയിൽ തന്നെ മൂന്ന് നാല് സിനിമകൾ, മോഹൻലാലിനും പൃഥ്വിരാജിനും നേരെ കടുത്ത സംഘപരിവാർ വിമർശനം

        സുനിൽ കെ ചെറിയാൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാൻ’ ഹെവി സബ്ജക്ടറ്റാണ്. രാഷ്ട്രീയത്തിനും മതത്തിനും മുകളിൽ നിൽക്കാൻ ശ്രമിക്കുന്ന കഥ. ലോകശക്തിയായ ഒരാൾ സ്വന്തം ഗ്രാമമായ നെടുമ്പള്ളിയിലെ സഹോദരി, പ്രിയദർശിനി രാംദാസിന് (മഞ്ജു വാര്യർ) തിരുത്തൽ ശക്തിയാവാനുള്ള സംരക്ഷണം കൊടുക്കുക; ഉത്തരേന്ത്യയിലെ സാമുദായിക ലഹളയിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട സയ്യദ് മസൂദിനെ (പൃഥ്വിരാജ്) ‘തീവ്രവാദി’യാകാതെ രക്ഷിക്കുക; ലോകശക്തിയായി കളിക്കുന്നതിനൊപ്പം മറ്റ് ആഫ്രിക്കൻ-ഇംഗ്ലീഷ് ശക്തികളുമായി ഏറ്റുമുട്ടി സ്വയം രക്ഷകനാവുക – അതാണ് മോഹൻലാൽ അവതരിപ്പിച്ച ഖുറേഷി എബ്രാം എന്ന സ്റ്റീഫൻ നെടുമ്പള്ളി. കൂടാതെ നെടുമ്പള്ളി ഡാം സംരക്ഷണം; രാഷ്ട്രീയ മറുകണ്ടം ചാടുന്ന ജതിൻ രാംദാസ് (ടൊവിനോ); ഉത്തരേന്ത്യൻ രാഷ്ട്രീയ ശക്തികൾക്ക് കേരളത്തിലുള്ള പ്രിയം; കേരളാ നേതാക്കളെ അന്വേഷണത്തിൽ കുടുക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ; മൂന്ന് രാഷ്ട്രീയ കക്ഷികൾക്കെതിരെ വിമർശനങ്ങൾ… അങ്ങനെ അടരുകളൊരുപാട്. ഒറ്റ സിനിമയിൽ തന്നെ മൂന്ന് നാല് സിനിമകൾ. ഇത്രയും സങ്കീർണമായ കഥ, ലളിതമാക്കാൻ മുരളി…

    Read More »
  • Kerala

    വീട്ടിൽ നിന്നും ഓഫീസിലേയ്ക്ക് പോയ യുവതിയെ കാണാതായി, പഞ്ചായത്ത് യുഡി ക്ലർക്കായ ബിസ്‌മിയുടെ സിടിവി ദൃശ്യങ്ങൾ പുറത്ത്

       കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്ക് ബിസ്‌മിയെ കാണാനില്ലെന്ന് പരാതി. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു യുവതി. വൈകിട്ട് ഭർത്താവ് പഞ്ചായത്ത് ഓഫീസിൽ എത്തി അന്വേഷിച്ചപ്പോഴാണ് ഇവർ ഓഫീസിൽ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് ബിസ്‌മി വീട്ടിൽ നിന്നിറങ്ങിയത്. വൈകിട്ട് മടങ്ങിയെത്തേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്നാണ് ഭർത്താവ് പഞ്ചായത്തോഫീസിൽ എത്തിയത്. അപ്പോഴാണ് ബിസ്‌മി അന്നേദിവസം ജോലിക്ക് എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നലെ രാവിലെ 10. 21ന് വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് ബിസ്‌‌മി ബസിൽ കയറി പോയെന്നാണ് വിവരം. ഇവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിസ്‌മിക്ക് ചില കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേക്ഷണം.

    Read More »
  • Crime

    മിണ്ടാപ്രാണിയോട് കൊടുംക്രൂരത; മണ്ണാര്‍ക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും അറുത്തുമാറ്റി, ഇറച്ചിയാക്കി കടത്തി

    പാലക്കാട്: മണ്ണാര്‍ക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത് ക്രൂരത. തെങ്കര മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ രണ്ടു വയസുള്ള പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കി കടത്തിയത്. തലയും ഉടലുമുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള അരുവിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുന്തംപോലെയുള്ള ആയുധംകൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് കണ്ടെത്തി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.

    Read More »
  • Kerala

    വീടിന് മുന്നില്‍ പോത്തിനെ കെട്ടിയതിനെ ചൊല്ലി തര്‍ക്കം; അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി

    തിരുവനന്തപുരം: വീടിന് മുന്നില്‍ പോത്തിനെ കെട്ടിയതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തല്ല്. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പുല്ലമ്പാറ പേരുമല മൂഴിയില്‍ സ്വദേശി ഷാജഹാന്‍, അയല്‍വാസി ഷാനിഫ് എന്നിവര്‍ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ഷാജഹാന്റെ വീടിന് മുന്നില്‍ ഷാനിഫ് പോത്തിനെ കെട്ടിയതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. വീടിന് മുന്നില്‍ ഷാനിഫ് പോത്തിനെ കെട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷാജഹാന്‍ പരാതി നല്‍കി. ഇത് ചോദിക്കാന്‍ ഷാനിഫ് എത്തിയതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. വിഷയത്തില്‍ ഇടപെട്ട ഷാജഹാന്റെ ഭാര്യയ്ക്ക് നേരെയും കയ്യേറ്റം നടന്നതായും ആരോപണമുണ്ട്. ആക്രമണത്തിന് പിന്നില്‍ ഷാനിഫ് ആണെന്ന് ഷാജഹാനും, ഷാജഹാന്‍ ആണ് മര്‍ദിച്ചതെന്ന് ഷാനിഫും പരാതി നല്‍കിയതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. വൈകിയാണ് പരാതി ലഭിച്ചതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.  

    Read More »
  • Kerala

    അയ്യപ്പനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; രഹ്ന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവെച്ച് പൊലീസ്

    പത്തനംതിട്ട: ‘ആക്ടിവിസ്റ്റ്’ രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവെച്ച് പത്തനംതിട്ട പൊലീസ്. ഫെയ്സ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എടുത്ത കേസിലെ തുടര്‍ നടപടിയാണ് നിര്‍ത്തിവെച്ചത്. 2018 ലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. വിവരങ്ങള്‍ കിട്ടിയാല്‍ തുടര്‍നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ബിജെപി നേതാവ് രാധാകൃഷ്ണ മേനോനാണ് പരാതിക്കാരന്‍. തുടര്‍നടപടി നിര്‍ത്തിവെക്കുന്നതായി പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2018 ലാണ് സംഭവം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനെത്തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസിലാണ് രഹ്നയുടെ പേരില്‍ കേസെടുത്തിരുന്നത്.

    Read More »
  • Movie

    50 കോടി കടന്നോ? എമ്പുരാന്റെ ആദ്യദിന കളക്ഷന്‍ എത്ര? കണക്കുകള്‍ ഇങ്ങനെ…

    ആദ്യദിന കളക്ഷനില്‍ വന്‍ നേട്ടവുമായി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. വ്യാഴാഴ്ച രാവിലെ ആറിന് റിലീസ് ചെയ്ത ചിത്രം ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടിയതായി സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. ചരിത്രം കുറിച്ചുവെന്നും അത് സാധ്യമാക്കിയ എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ കൃതജ്ഞത അറിയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്റെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, ചിത്രം രാജ്യത്തുടനീളം ആദ്യദിനം 22 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോള്‍ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയെന്നാണ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക് പറയുന്നത്. കന്നഡ, ഹിന്ദി പതിപ്പുകള്‍ യഥാക്രമം അഞ്ചുലക്ഷവും 50 ലക്ഷവും നേടിയതായും അവര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ മോഹന്‍ലാലിന്റെതന്നെ പ്രിയദര്‍ശന്‍ ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ ആണ് മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടിയ ചിത്രം. 20 കോടിയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ്…

    Read More »
  • Crime

    വേദന കൊണ്ട് പുളഞ്ഞപ്പോള്‍ ആനന്ദം കണ്ടെത്തി! നഴ്‌സിങ് കോളജിലെ റാഗിങ് അതിക്രൂരമെന്ന് കുറ്റപത്രം

    കോട്ടയം: നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ്ങ് അതിക്രൂരമെന്ന് കുറ്റപത്രം. ആതുര സേവന രംഗത്ത് മാതൃകയാകേണ്ടവരാണ് പ്രതികളായവരെന്നും അവര്‍ നടത്തിയത് കൊടിയ പീഡനമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണ സംഘം കുറ്റപത്രം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും. വേദന കൊണ്ട് വിദ്യാര്‍ഥികള്‍ പുളയുമ്പോള്‍ പ്രതികള്‍ അതില്‍ ആനന്ദം കണ്ടെത്തിയെന്നും ഇരകളായവരില്‍ നിന്ന് മദ്യപിക്കാനായി നിരന്തരം പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു എന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കോളജില്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ആന്റി റാഗിങ്ങുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കൊടിയ പീഡനമെന്നും പ്രതികള്‍ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ റാഗിങ് നടത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രതികള്‍. മുന്‍പും റാഗിങ് നടത്തിയിട്ടുണ്ടെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്‍ അടക്കം മറ്റാരും അത് അറിഞ്ഞിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും പൊലീസ് നടത്തിയിരുന്നു. ഇതും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും.  

    Read More »
  • Movie

    എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍, ലിങ്കുകള്‍ നീക്കംചെയ്ത് പൊലീസ്

    തിരുവനന്തപുരം: മോഹന്‍ലാല്‍-പ്രൃഥ്വിരാജ് ചിത്രം ‘എമ്പുരാന്റെ’ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ഏതാനും വെബ്സൈറ്റുകള്‍ പൊലീസ് ബ്ലോക്ക് ചെയ്ത്, ഈ ലിങ്കുകള്‍ നീക്കം ചെയ്തു. തമിഴ് സിനിമാ വെബ്‌സൈറ്റുകളിലൂടെയാണ് വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത്. പ്രചരിക്കുന്ന വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്തിരിക്കുന്നിടത്തു നിന്നുതന്നെ സൈബര്‍ പൊലീസ് നീക്കം ചെയ്യുന്നുണ്ട്. നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി ലഭിച്ചാല്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സൈബര്‍ എസ്.പി അങ്കിത് അശോകന്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. പ്രഖ്യാപിച്ച നാള്‍ മുതല്‍ ആരാധകരും ചലച്ചിത്രപ്രേമികളും ഇന്ത്യന്‍ സിനിമാ വ്യവസായവും വന്‍പ്രതീക്ഷയോടെയാണ് എമ്പുരാനായി കാത്തിരുന്നത്. ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്തുവന്നതോടെ പ്രതീക്ഷകള്‍ വാനോളമായി. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയമാണ് മോഹന്‍ലാലും പൃഥ്വിരാജും പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മേക്കിംഗിലും ടെക്നിക്കല്‍ ക്വാളിറ്റിയിലും മികച്ച അനുഭവമാണ് സിനിമ. കേരള രാഷ്ട്രീയത്തില്‍ നിന്ന് എമ്പുരാനിലേക്കെത്തുമ്പോള്‍ കഥയുടെ കാന്‍വാസ് ആഗോളമാകുന്നു. ലൂസിഫറില്‍ നിറുത്തിയിടത്തു നിന്നുതന്നെ എമ്പുരാന്‍ തുടങ്ങുകയാണ്…

    Read More »
Back to top button
error: