Month: March 2025
-
Life Style
പ്രേംനസീര്‍ സുഹൃത് സമിതി ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍
പ്രേംനസീര്‍ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാരം : ജഗദീഷ് മികച്ച ചിത്രം – കിഷ്‌കിന്ധാകാണ്ഡം : മികച്ച സംവിധായകന്‍ – മുസ്തഫ മികച്ച നടന്‍- വിജയരാഘവന്‍: മികച്ച നടി – ഷംലഹംസ. സംവിധായകന്‍ തുളസിദാസ് ചെയര്‍മാനും, സംഗീതജ്ഞന്‍ ദര്‍ശന്‍രാമന്‍, മുന്‍ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക മായാശ്രീകുമാര്‍, സംവിധായകന്‍ ജോളിമസ് എന്നിവര്‍ മെമ്പര്‍മാരായിട്ടുള്ള ജൂറിയാണ് 2024ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. നടന്‍ ജഗദീഷിന് 2025 ലെ പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠപുരസ്‌ക്കാരം സമര്‍പ്പിക്കുന്നു. 10001 രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവുമാണ് ജഗദീഷിന് സമര്‍പ്പിക്കുന്നത്. മികച്ച ചിത്രം- കിഷ്‌കിന്ധാകാണ്ഡം, മികച്ച രണ്ടാമത്തെ ചിത്രം- മുറ, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം- ഉരുള്‍, മികച്ച സംവിധായകന്‍- മുസ്തഫ : ചിത്രം- മുറ, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം സംവിധായകന്‍ – മമ്മി സെഞ്ച്വറി, ചിത്രം – ഉരുള്‍,…
Read More » -
Crime
ആലുവയില്‍ പത്താംക്ലാസുകാരി എട്ടുമാസം ഗര്‍ഭിണി; ബന്ധുവായ 18കാരനെതിരെ അന്വേഷണം
എറണാകുളം: ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗര്‍ഭിണായായത്. ബന്ധുവായ 18 വയസുള്ള വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതു സംബന്ധിച്ച് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന. പരിശോധനയില്‍ പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു എന്ന് പൊലീസിന് സംശയമുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതു വരെ വീട്ടുകാരും കുട്ടി പഠിച്ച ആലുവയിലെ സ്‌കൂളും വിവരം മറച്ചുവച്ചോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ 18കാരനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതിനിടെ, കാലടി അയ്യമ്പുഴയില്‍ മയക്കുമരുന്ന് വിതരണ സംഘങ്ങളെ പിടികൂടാന്‍ രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ മദ്യലഹരിയില്‍ നേപ്പാള്‍ യുവതിയും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചു. എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ യുവതി സഞ്ച്മായ ലിംബ് (38), സുഹൃത്ത് സുമന്‍ (36) എന്നിവരെ അയ്യമ്പുഴ…
Read More » -
Kerala
കേരളയില്‍ വന്‍ വീഴ്ച; ഉത്തരക്കടലാസ് അധ്യാപകന്റെ കൈയില്‍നിന്ന് നഷ്ടപ്പെട്ടു; 71 വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതണം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായി. മൂല്യനിര്‍ണം നടത്താന്‍ ഒരു അധ്യാപകനു നല്‍കിയ ‘പ്രൊജക്ട് ഫിനാന്‍സ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടവയിലുണ്ട്. വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാര്‍ഥികള്‍ക്കു ലഭിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്. എംബിഎ വിദ്യാര്‍ഥികളുടെ അവസാന സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട കോഴ്‌സിന്റഎ ഫല പ്രഖ്യാപനം രണ്ടര വര്‍ഷമായിട്ടും നടത്തിയിരുന്നില്ല. പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സര്‍വകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രില്‍ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു ലഭിച്ചത്. മൂല്യനിര്‍ണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകന്‍ സര്‍വകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ടു ചെയ്തു. സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » -
Crime
രാത്രി പട്രോളിങ്ങിനിടെ എസ്.ഐയെ കുത്തി; കഞ്ചാവുകേസ് പ്രതിക്കായി തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: ലഹരിസംഘത്തെ പിടികൂടാനുള്ള രാത്രി പട്രോളിങ്ങിനിടെ കഞ്ചാവുകേസ് പ്രതി പൂജപ്പുര എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. എസ്ഐ സുധീഷിനാണ് വ്യാഴാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ കുത്തേറ്റത്. കഞ്ചാവ് കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് പോലീസ് സംഘത്തെ ആക്രമിച്ചശേഷം രക്ഷപ്പെട്ടത്. കത്തികൊണ്ടുള്ള കുത്ത് തടുക്കുന്നതിനിടെ പരിക്കേറ്റ എസ്ഐയുടെ കൈയ്ക്ക് ആറ് തുന്നലുകളുണ്ട്. പൂജപ്പുര കല്ലറമഠം ക്ഷേത്രത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വന്ന സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് സംഘം അവിടെയെത്തിയത്. കാപ്പ കേസിലടക്കം പ്രതിയായ ശ്രീജിത്ത് ഉണ്ണി മൂന്നുദിവസം മുന്‍പാണ് ജയില്‍മോചിതനായത്. അക്രമാസക്തനായ ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അരയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് എസ്ഐ സുധീഷിനെ ആക്രമിക്കുകയായിരുന്നു. വയറ്റില്‍ കുത്താനായിരുന്നു ശ്രമം. ഇത് തടഞ്ഞപ്പോഴാണ് കൈയ്ക്ക് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തിവീശിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. എസ്ഐ സുധീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
India
2 യുവതികളുമായി പ്രണയം; രണ്ടു പേരെയും ഒരേ ചടങ്ങില്‍ വിവാഹം ചെയ്ത് യുവാവ്
ഹൈദരാബാദ്: തെലങ്കാനയില്‍ ഒരേ ചടങ്ങില്‍ വച്ച് രണ്ടു യുവതികളെ വിവാഹം ചെയ്ത് യുവാവ്. കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ലിംഗാപുര്‍ ഗുംനൂര്‍ സ്വദേശിയായ സൂര്യദേവാണ് ഒരേസമയം ലാല്‍ ദേവി, ഝല്‍കാരി ദേവി എന്നീ യുവതികളെ വിവാഹം ചെയ്തത്. ഇരുവരുമായും താന്‍ പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് ഒറ്റ ചടങ്ങില്‍ ഇവരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും സൂര്യദേവ് പറഞ്ഞു. രണ്ടു യുവതികളുടെയും പേരുകള്‍ ഒരു ക്ഷണക്കത്തിലാണ് അച്ചടിച്ചിരുന്നത്. ആഘോഷപൂര്‍വം നടന്ന വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രണ്ടു യുവതികളും സൂര്യദേവിന്റെ കൈ പിടിച്ച് നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഗ്രാമത്തിലുള്ളവര്‍ തുടക്കത്തില്‍ വിവാഹത്തിന് എതിരായിരുന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു. അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഇന്ത്യയില്‍ ബഹുഭാര്യത്വം നിയമലംഘനമാണ്.
Read More » -
NEWS
പാലാ ബൈക്കപകടം: ലോറിയിലിടിച്ച് മരിച്ച കട്ടപ്പന മേരികുളം സ്വദേശിയായ 22കാരൻ്റെ സംസ്കാരം ഇന്ന്
നിരത്തുകളിൽ വീണ്ടും ചോരപ്പുഴ. കൗമാരം കടക്കുന്ന നിരവധി പേരാണ് പ്രതിദിനം ബൈക്കപകടങ്ങളിൽ പിടഞ്ഞു മരിക്കുന്നത്. ശരവേഗതയിൽ പായുന്ന ഇരുചക്ര വാഹനങ്ങളിൽ മരണത്തിനു കൂട്ടു പോകാൻ സഹപാഠികളോ കാമുകിയോ ഒപ്പമുണ്ടാകും. ഇന്നലെ ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മുത്തോലി ജങ്ഷനുസമീപം ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഉപ്പുതറ അയ്യപ്പന്‍കോവില്‍ പാറേപ്പള്ളി സ്വദേശി കീപ്പുറത്ത് ജിബിന്‍ ബിജു (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉപ്പുതറ പള്ളിക്കല്‍ സോന(21)യെ ഗുരുതര പരിക്കുകളോടെ പാല മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നു വന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. ജിബിന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. അച്ഛന്‍: ബിജു, അമ്മ: ബിന്‍സി. സഹോദരങ്ങള്‍ സുബിന്‍, ജിന്റാ. സംസ്‌കാരം ഇന്ന് (ശനി) 4ന് മേരികുളം സെയിന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.
Read More » -
Kerala
എറണാകുളത്ത് 26കാരി ജീവനൊടുക്കി, മരണത്തിൽ ദുത്രഹത ആരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി
എറണാകുളം ഇരുമ്പനത്ത് 26കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എം.എസ് സംഗീത (26) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തര പീഢനത്തെ തുടർന്നാണത്രേ യുവതി ആത്മഹത്യ ചെയ്തത്. ഭർത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് നിരന്തരം പണം ആവശ്യപ്പെട്ട് സംഗീതയെ മർദ്ദിച്ചിരുന്നു എന്ന് വീട്ടുകാർ ആരോപിക്കുന്നു. സംഗീത ജോലി ചെയ്യുന്ന സ്ഥലത്തെത്തി അഭിലാഷ് ബഹളമുണ്ടാക്കുമായിരുന്നു എന്നും മരിച്ചതിന്റെ തലേ ദിവസവും വീട്ടിൽ വച്ച് യുവതിയെ മർദ്ദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന 2 കുട്ടികളാണ് സംഗീതയ്ക്കും അഭിലാഷിനുമുള്ളത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഹിൽപാലസ് പൊലീസിൽ പരാതി നൽകി.
Read More » -
Crime
കുടകിൽ 4 പേരെ ക്രൂരമായി കൊലചെയ്ത മലയാളി വയനാട്ടിൽ പിടിയിൽ: ഭാര്യയെയും മകളെയും അടക്കമാണ് കുത്തിക്കൊന്നത്
കർണാടകയിലെ കുടകിൽ ഭാര്യയെയും മകളെയും ഉൾപ്പെടെ നാലു പേരെ കുത്തിക്കൊന്ന മലയാളി പിടിയിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് പൊലീസ് പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി (34), മകൾ കാവേരി (5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ (70), ഗൗരി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കൊലനടത്തിയശേഷം രക്ഷപ്പെട്ട പ്രതി വയനാട് തലപ്പുഴയിലാണ് പിടിയിലായത്. ഇയാളെ കർണാടക പൊലീസിനു കൈമാറി. കുടുംബത്തെ കാണാത്തതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ പറഞ്ഞു. 7 വർഷം മുൻപായിരുന്നു ഗിരീഷിന്റെ വിവാഹം. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും ഏതാനും ദിവസം മുമ്പാണ് ഇപ്പോഴത്തെ വീട്ടിലേക്ക് താമസം മാറിയത്. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്നാണ് സൂചന. കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നത്. ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം…
Read More » -
India
മലയാളി സൈനികനും ഭാര്യയും ജമ്മു കശ്മീരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; കാരണം അവ്യക്തം
മലപ്പുറം: ജമ്മു കശ്മീരിൽ മലയാളി സൈനികനും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപാറ പള്ളിക്കര നിധീഷ് (31), ഭാര്യ കെ. റിൻഷ (31) എന്നിവരാണ് മരിച്ചത്. 14-ന് ജമ്മുവിലെ സാംബയിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ വിഷം അകത്തുചെന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ചികിത്സയിലിരിക്കെ റിൻഷയാണ് ആദ്യം മരിച്ചത്. പിന്നാലെ നിധീഷും വിടവാങ്ങി. റിൻഷയുടെ മൃതദേഹം പെരുവള്ളൂരിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. നിധീഷിന്റെ മൃതദേഹം ഇന്ന് (ശനി) നാട്ടിലെത്തിക്കും. മദ്രാസ്-3 റെജിമെന്റിൽ നായിക് തസ്തികയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു നിധീഷ്. കേരള പൊലീസിൽ സിപിഒ തസ്തികയിൽ ട്രെയിനിയായിരുന്നു റിൻഷ. അവധിക്ക് വന്നപ്പോൾ നിധീഷിനൊപ്പം റിൻഷയും ജമ്മുവിലേക്ക് പോയതായിരുന്നു. മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമല്ല. നിധീഷിൻ്റെ ബന്ധുക്കളിൽ ചിലർ ജമ്മുവിൽ എത്തിയിട്ടുണ്ട്. സിപിഐ എം ഇരുമ്പൻകുടുക്ക് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്‌ണൻ്റെ മകനാണ് നിധിഷ്. അമ്മ: ശാന്ത. സഹോദരങ്ങൾ: സുർജിത് (മുത്തൂറ്റ് മൈക്രോ ഫിൻ, ഏരിയാ മാനേജർ), അഭിജിത് (റിലയൻസ് വെയർഹൗസ് സുപ്പർ വൈസർ). കണ്ണൂർ പിണറായിയിൽ…
Read More » -
Crime
ഭാര്യയും മകളും ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തി, കുടകിൽ മലയാളി യുവാവ് ഒളിവിൽ
കുടക് ജില്ലയിൽ ഭാര്യയും മകളും ഭാര്യാമാതാപിതാക്കളും ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് ഒളിവിൽ പോയി. പൊന്നംപേട്ട് താലൂക്കിലെ ബേഗൂർ ഗ്രാമത്തിൽ കെ. ഗിരീഷ് (35) ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. കത്തി ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു. ഗിരീഷും മാഗിയും 7 വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും കൂലിപ്പണിക്കാരാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബേഗൂരിലെ കരിയയുടെ വീട്ടിലേക്ക് ഇവർ താമസം മാറിയത്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. പ്രതിയെ കണ്ടെത്താനും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കുടക് പൊലീസ് കേരള പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്.
Read More »