Month: March 2025

  • Kerala

    നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയെന്ന ആരോപണം തള്ളി പോലീസ്

    കോട്ടയം: നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയെന്ന ആരോപണം തള്ളി പോലീസ്. ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നിന്റെ ഫലമായാണ് കുട്ടിയുടെ ശരീരത്തില്‍ ബെന്‍സോഡയാസിപെന്‍ രൂപപ്പെട്ടതെന്നും അതല്ല കുട്ടി അബോധാവസ്ഥയിലാവാന്‍ കാരണമായതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞമാസം 17-ാം തീയ്യതിയാണ് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി അബോധാവസ്ഥിലാവുന്നത്. ആദ്യം മെഡിക്കല്‍ കോളേജിലെ ഐസിഎച്ചില്‍ കാണിച്ചു. വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ചിരുന്നു. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശരീരത്തില്‍ രാസവസ്തുവിന്റെ അംശം കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കുട്ടിയ്ക്ക് എംആര്‍ഐ സ്‌കാന്‍ നടത്തിയിരുന്നു. അതിന് മുമ്പ് സാധാരണയായി ബെന്‍സോഡയാസിപെന്‍ എന്ന മരുന്ന് നല്‍കാറുണ്ട്. ഇതാണ് ലഹരിപദാര്‍ഥമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ആരോപണമുന്നയിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ കുട്ടി അബോധാവസ്ഥയില്‍ ആയത് എങ്ങനെയാണ് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. മറ്റ് കുട്ടികളും…

    Read More »
  • NEWS

    2 തവണ ശ്വാസതടസ്സം; മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായി

    വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധമൂലം ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ (88) ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. മാര്‍പാപ്പയ്ക്കു 2 തവണ ശ്വാസതടസ്സമുണ്ടായെന്നു വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടും മാറിയിട്ടില്ല. കൃത്രിമശ്വാസം നല്‍കുന്നുണ്ട്. മാര്‍പാപ്പ ക്ഷീണിതനാണെന്നും അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നും കര്‍ശന നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇരു ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ച് ഫെബ്രുവരി 14 മുതല്‍ റോമിലെ ജെമെല്ലി ആശുപത്രിയിലാണു മാര്‍പാപ്പ കഴിയുന്നത്.

    Read More »
  • NEWS

    4 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: ഇന്ത്യക്കാരിയുടെ  വധശിക്ഷ അബുദാബിയിൽ നടപ്പാക്കി

      അബുദാബി: 4 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ യുഎഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഷഹ്‌സാദി ഖാനെ അബുദബിയിൽ വധശിക്ഷയ്ക്ക് വിധേയമാക്കി. നീണ്ട നിയമപോരാട്ടത്തിനും ദയാഹർജികൾക്കുമൊടുവിലാണ് ഷഹ്‌സാദിയുടെ വധശിക്ഷ  നടപ്പാക്കിയത്. വിദേശകാര്യ മന്ത്രാലയം ഈ വിവരം  ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയത്തിലായ ഉസൈര്‍ വഴിയാണ് ഷഹ്സാദി അബുദബിയിലെത്തിയത്. ഷഹ്‌സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കളായ ഫൈസ്-നദിയ ദമ്പതികൾക്ക് കൈമാറി. നിയമപരമായ വിസ ലഭിച്ച ശേഷം 2021 ഡിസംബറിലാണ് യുവതി അബുദബിയില്‍ എത്തിയത്. 2022 ഓഗസ്റ്റില്‍ തൊഴിലുടമ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി, അവനെ പരിചരിക്കുന്ന ജോലിയായിരുന്നു ഷഹ്സാദിക്ക്. 2022 ഡിസംബര്‍ 7ന് കുട്ടിക്ക് പതിവ് വാക്‌സിനേഷനുകള്‍ നൽകുകയും അതേ ദിവസം വൈകുന്നേരം കുട്ടി മരിക്കുകയും ചെയ്തു. ആശുപത്രി പോസ്റ്റ്‌മോര്‍ട്ടം ശുപാര്‍ശ ചെയ്തിട്ടും, കുട്ടിയുടെ മാതാപിതാക്കള്‍ അത് നിരസിച്ചു. മാത്രമല്ല തുടര്‍ അന്വേഷണങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള സമ്മതപത്രം ഒപ്പിടുകയും ചെയ്തു. പിന്നീട്, 2023 ഫെബ്രുവരിയില്‍, യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതായി…

    Read More »
  • LIFE

    16 ഭാര്യമാര്‍ ജീവിക്കുന്നത് ഒത്തൊരുമയോടെ, 104 മക്കളുള്ള മനുഷ്യന്റെ കഥ!

    വിവാഹവും കുടുംബ ജീവിതവും നിറയെ ഉത്തരവാദിത്തം നിറഞ്ഞതാണ്. പല കാരണങ്ങള്‍ കൊണ്ടും ഇന്നത്തെ തലമുറ വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ആ അവസരത്തിലാണ് ടാന്‍സാനിയയില്‍ നിന്നുളള ഒരു മനുഷ്യന്റെ ജീവിതം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ടാന്‍സാനിയയിലെ ഒരു ചെറിയ ഗ്രാമത്തിലുളള വ്യക്തിയാണ് എംസി ഏണസ്റ്റോ മുഇനുച്ചി കപിംഗ. ഇയാളുടെ കുടുംബവിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 16 ഭാര്യമാരോടൊപ്പമാണ് കപിംഗ താമസിക്കുന്നത്. എല്ലാവരും ഒരു വീട്ടില്‍ ഒത്തൊരുമയോടെയാണ് ജീവിക്കുന്നത്. കപിംഗ ആകെ 20 തവണ വിവാഹം കഴിച്ചു. അതില്‍ നാല് ഭാര്യമാര്‍ മരിച്ചു. എല്ലാവരും ഒരു കുടുംബത്തിലെ സഹോദരിമാരെ പോലെയാണ് താമസിക്കുന്നത്. ഭാര്യമാരെ കൂടാതെ 104 മക്കളും 144 ചെറുമക്കളും കപിംഗയ്ക്ക് ഉണ്ട്. ഒരു ചെറിയ ഗ്രാമം എങ്ങനെയാണോ അതുപോലെയാണ് കപിംഗയുടെ വീടും. കുടുംബാംഗങ്ങള്‍ക്കായി ഒരുമിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. 1961ലാണ് കപിംഗയുടെ ആദ്യ വിവാഹം നടക്കുന്നത്. അതില്‍ ഒരു കുട്ടിയുണ്ട്. തുടര്‍ന്ന് പിതാവിന്റെ ആഗ്രഹപ്രകാരമാണ് കപിംഗ വീണ്ടും വിവാഹങ്ങള്‍ കഴിച്ചത്. കൂടുതല്‍ സ്ത്രീധനം കിട്ടുമെന്നും…

    Read More »
  • Crime

    അസമില്‍ കടയുടമയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചിട്ട് മുങ്ങി; കണ്ണൂരില്‍ അതിഥിതൊഴിലാളികള്‍ക്കിടയില്‍നിന്ന് പ്രതിയെ പൊക്കി

    കണ്ണൂര്‍: അസമില്‍ കടയുടമയെ വെടിവെച്ച് നാടുവിട്ട് കണ്ണൂരിലെത്തിയ അസം സ്വദേശിയെ പിടി കൂടി ചക്കരക്കല്‍ പൊലീസ്. അസമിലെ ധുബ്രി ജില്ലയിലെ മൊയ്നില്‍ ഹഖിനെയാണ് (31) ചക്കരക്കല്ല് സിഐ: എംപി ആസാദ്, എസ് ഐ: വൈശാഖ് കെ വിശ്വന്‍, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെമ്പിലോട് നിന്നും പിടികൂടിയത്. ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. അസമിലെ ഹദ്ദേമാറ വില്ലേജിലെ വ്യാപാരിയെ വെടിവച്ച ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു കണ്ണൂരിലെത്തിയതായി വിവരം ലഭിച്ച അസം പോലീസ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി ചക്കരക്കല്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു. രണ്ടു ദിവസം മുമ്പ് കണ്ണൂരില്‍ എത്തിയ പ്രതി കാഞ്ഞിരോട് കുടുക്കി മെട്ടയില്‍ താമസിക്കുന്ന അസം സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്കൊപ്പം താമസം തുടങി കുറ്റകൃത്യം മറച്ച് വച്ച് ഇവര്‍ക്കൊപ്പം ജോലി ചെയ്ത് വരിയായിരുന്നു. ചെമ്പിലോട് പഞ്ചായത്തിലെ പൂവത്തില്‍ തറയില്‍ ഒരു വീടിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു വരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇത് മനസ്സിലാക്കിയ ചക്കരക്കല്‍ പോലീസ് വീട്…

    Read More »
  • Crime

    രണ്ടാഴ്ചത്തെ മാത്രം പരിചയം, കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം ആത്മഹത്യ ചെയ്ത് യുവതി

    ആലപ്പുഴ: റെയില്‍വേ സ്റ്റേഷന് സമീപം കമിതാക്കളെ ട്രെയിനിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. അരൂക്കുറ്റി പള്ളാക്കല്‍ സലിംകുമാര്‍ (കണ്ണന്‍-38),പാണാവള്ളി കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇരുവരും ജീവനൊടുക്കിയത്. സലിംകുമാറിന്റെ ബൈക്കിലാണ് ഇരുവരും ആലപ്പുഴയിലെത്തിയത്. ഭര്‍ത്തൃമതിയും മൂന്നുകുട്ടികളുടെ മാതാവുമായ ശ്രുതി അവിവാഹിതനായ സലിംകുമാറുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രുതിയുടെ ഭര്‍തൃ സഹോദരന്റെ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്ന സലിംകുമാര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ജോലിക്ക് കയറിയത്. വര്‍ക്ക്ഷോപ്പിന് എതിര്‍വശത്താണ് ശ്രുതിയുടെ വീട്.  

    Read More »
  • Crime

    രക്ഷപ്പെടാനായി പ്രതിയെ കടിച്ചു; കോണ്‍. വനിതാ നേതാവിനെ കൊന്നത് ചാര്‍ജര്‍ കഴുത്തില്‍ മുറുക്കി

    ചണ്ഡീഗഢ്: ഹരിയാണയിലെ റോഹ്ത്തക്കില്‍ കോണ്‍ഗ്രസ് വനിതാ നേതാവിനെ സുഹൃത്തായ യുവാവ് കൊലപ്പെടുത്തിയത് മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ കഴുത്തില്‍ക്കുരുക്കിയെന്ന് പോലീസ്. സംഭവത്തില്‍ പ്രതിയായ ഝജ്ജര്‍ സ്വദേശി സച്ചിനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഹിമാനി നര്‍വാളിനെയാണ് സുഹൃത്തായ സച്ചിന്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടുദിവസം മുന്‍പാണ് ഹിമാനി നര്‍വാളിന്റെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചനിലയില്‍ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സച്ചിനെ പിടികൂടിയത്. ഝജ്ജറില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്നയാളാണ് സച്ചിനെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വിവാഹിതനാണ്. ഹിമാനി നര്‍വാളുമായി സാമൂഹികമാധ്യമത്തിലൂടെയാണ് പ്രതി പരിചയം സ്ഥാപിച്ചത്. റോഹ്ത്തക്കിലെ വിജയ് നഗറില്‍ ഹിമാനി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ ഇയാള്‍ പലതവണ സന്ദര്‍ശനം നടത്തിയിരുന്നു. ഫെബ്രുവരി 27-ാം തീയതിയും പ്രതി യുവതിയുടെ താമസസ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും വഴക്കിനിടെ പ്രതി മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ കഴുത്തില്‍ കുരുക്കി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും…

    Read More »
  • Crime

    കലിയടങ്ങാതെ കൗമാരം? നഞ്ചക്ക് അടക്കം ആയുധങ്ങളുമായി ഏറ്റുമുട്ടി വിദ്യാര്‍ഥികള്‍; ദൃശ്യങ്ങള്‍ പുറത്ത്

    എറണാകുളം: പറവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ എന്നപേരില്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നഞ്ചക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് കുട്ടികള്‍ ഏറ്റുമുട്ടിയത്. സ്‌കൂള്‍ യൂണിഫോം ധരിച്ചവരേയും അല്ലാത്തവരേയും വീഡിയോയില്‍ കാണാം. ഏറ്റുമുട്ടലിനെക്കുറിച്ച് ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നാണ് പറവൂര്‍ പോലീസിന്റെ വിശദീകരണം. സ്‌കൂള്‍ യൂണിഫോമിലുള്ള വിദ്യാര്‍ഥികളും അല്ലാത്ത വസ്ത്രം ധരിച്ചവരും പരസ്പരം ഏറ്റുമുട്ടുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അതേസമയം, സംഭവം എന്ന് നടന്നതാണെന്നത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നേരത്തെ, പതിവായി ഇവിടെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടാറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നു. അന്നുമുതല്‍ തങ്ങള്‍ പ്രദേശം നിരീക്ഷിച്ചുവരുന്നുണ്ടെന്നും പോലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് നടന്ന സംഭവമാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

    Read More »
  • Crime

    ലഹരിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോയതിന് വൈരാഗ്യം; താമരശ്ശേരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടി

    കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചമലില്‍ മയക്കുമരുന്ന് ലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചമല്‍ അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന അഭിനന്ദി (23)നാണ് തലക്ക് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരന്‍ അര്‍ജുനാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കള്‍ വൈകിട്ട് 5:30ന് ആണ് സംഭവം. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ കുരുതി തറയിലെ വാളെടുത്ത് വീട്ടിലെത്തിയാണ് അഭിനന്ദിനെ അര്‍ജുനന്‍ വെട്ടി പരുക്കേല്‍പ്പിച്ചത്. അഭിനന്ദിന്റെ തലയ്ക്കാണു വെട്ടേറ്റത്. പരിക്കേറ്റ അഭിനന്ദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ അഭിനന്ദിന്റെ തലയില്‍ ആറു തുന്നലുകളുണ്ട്. നില ഗുരുതരമല്ല. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന അര്‍ജുനനെ കഴിഞ്ഞദിവസം ലഹരിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം. ആചാരത്തിന്റെ ഭാഗമായി ശൂലവും വാളും പതിവായി ക്ഷേത്രത്തിലെ ഗുരുതിത്തറയില്‍ ഉണ്ടാവാറുണ്ട്. ഇവിടെനിന്നാണ് പ്രതി വാള്‍ എടുത്തത്.

    Read More »
  • Kerala

    ‘അവന്‍ കൊണ്ടു പോയി തിന്നട്ടെ.. നീ കരയുന്നോ..!” ഷൈനിയുടെയും മക്കളുടെയും മൃതദേഹം കൊണ്ടുപോകാന്‍ എത്തിയ നോബിക്കും കൂട്ടര്‍ക്കുമെതിരെ നാട്ടുകാരുടെ പ്രതിഷേധം

    കോട്ടയം: ഭര്‍തൃപീഡനങ്ങളെ തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഏറ്റുമാനൂരിലെ ഷൈനി കുര്യന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി ഭര്‍തൃവീട്ടിലേക്ക് കൊണ്ടുപോയി. നാടുക്കാരുടെ രോഷം അണപൊട്ടി ഒഴുകിയ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ ഷൈനിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോയത്. ഷൈനിക്കൊപ്പം മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ മൃതദേഹങ്ങളാണ് മൂന്ന് ആംബുലന്‍സികുളിലായി തൊടുപുഴയിലെ ചുങ്കം പള്ളിയിലേക്ക് കൊണ്ടുപോയത്. മൃതദേഹങ്ങള്‍ കൊണ്ടുപോകനായി ഷൈനിയുടെ ഭര്‍ത്താവ് നോബി ലൂക്കോസും മൂത്തമകനും അടക്കമുള്ളവര്‍ എത്തിയിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ രോഷം നോബിക്കെതിരെയായത്. പലരും ശാപവാക്കുകളുമായി ഇയാള്‍ക്കെതിരെ തിരിഞ്ഞു. കണ്ണീരില്‍ കുതിര്‍ന്നായിരുന്നു പലരുടെയും പ്രതികരണങ്ങള്‍. മൃതദേഹങ്ങല്‍ ആംബുലന്‍സിലേക്ക് കയറ്റാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇതോടെ പോലീസുകാരാനാണ് മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും ആംബുലന്‍സിലേക്ക് കയറ്റിയത്. ഭാര്യയും മക്കളും മരിച്ചാലെന്താ, അവര്‍ സ്വത്തും കെട്ടിപ്പിടിച്ചിരിക്കട്ടെ, അവന്‍ കൊണ്ടു പോയി തിന്നട്ടെ.. എന്നിങ്ങനെ പറഞ്ഞു രോഷത്തോടെ ആയിരുന്നു നാട്ടുകാരുടെ പ്രതികരണം. മോര്‍ച്ചറിയില്‍ നിന്നും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോള്‍ തന്ന വന്‍ ജനാവലി തടിച്ചുകൂടിയരുന്നു. എല്ലാ കണ്ണുകളിലും…

    Read More »
Back to top button
error: