
എറണാകുളം: പറവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ എന്നപേരില്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നഞ്ചക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് കുട്ടികള്‍ ഏറ്റുമുട്ടിയത്. സ്‌കൂള്‍ യൂണിഫോം ധരിച്ചവരേയും അല്ലാത്തവരേയും വീഡിയോയില്‍ കാണാം. ഏറ്റുമുട്ടലിനെക്കുറിച്ച് ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നാണ് പറവൂര്‍ പോലീസിന്റെ വിശദീകരണം.
സ്‌കൂള്‍ യൂണിഫോമിലുള്ള വിദ്യാര്‍ഥികളും അല്ലാത്ത വസ്ത്രം ധരിച്ചവരും പരസ്പരം ഏറ്റുമുട്ടുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അതേസമയം, സംഭവം എന്ന് നടന്നതാണെന്നത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

നേരത്തെ, പതിവായി ഇവിടെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടാറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നു. അന്നുമുതല്‍ തങ്ങള്‍ പ്രദേശം നിരീക്ഷിച്ചുവരുന്നുണ്ടെന്നും പോലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് നടന്ന സംഭവമാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.