16 ഭാര്യമാര്‍ ജീവിക്കുന്നത് ഒത്തൊരുമയോടെ, 104 മക്കളുള്ള മനുഷ്യന്റെ കഥ!

വിവാഹവും കുടുംബ ജീവിതവും നിറയെ ഉത്തരവാദിത്തം നിറഞ്ഞതാണ്. പല കാരണങ്ങള്‍ കൊണ്ടും ഇന്നത്തെ തലമുറ വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ആ അവസരത്തിലാണ് ടാന്‍സാനിയയില്‍ നിന്നുളള ഒരു മനുഷ്യന്റെ ജീവിതം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ടാന്‍സാനിയയിലെ ഒരു ചെറിയ ഗ്രാമത്തിലുളള വ്യക്തിയാണ് എംസി ഏണസ്റ്റോ മുഇനുച്ചി കപിംഗ. ഇയാളുടെ കുടുംബവിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
16 ഭാര്യമാരോടൊപ്പമാണ് കപിംഗ താമസിക്കുന്നത്. എല്ലാവരും ഒരു വീട്ടില്‍ ഒത്തൊരുമയോടെയാണ് ജീവിക്കുന്നത്. കപിംഗ ആകെ 20 തവണ വിവാഹം കഴിച്ചു. അതില്‍ നാല് ഭാര്യമാര്‍ മരിച്ചു. എല്ലാവരും ഒരു കുടുംബത്തിലെ സഹോദരിമാരെ പോലെയാണ് താമസിക്കുന്നത്. ഭാര്യമാരെ കൂടാതെ 104 മക്കളും 144 ചെറുമക്കളും കപിംഗയ്ക്ക് ഉണ്ട്. ഒരു ചെറിയ ഗ്രാമം എങ്ങനെയാണോ അതുപോലെയാണ് കപിംഗയുടെ വീടും.

കുടുംബാംഗങ്ങള്‍ക്കായി ഒരുമിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. 1961ലാണ് കപിംഗയുടെ ആദ്യ വിവാഹം നടക്കുന്നത്. അതില്‍ ഒരു കുട്ടിയുണ്ട്. തുടര്‍ന്ന് പിതാവിന്റെ ആഗ്രഹപ്രകാരമാണ് കപിംഗ വീണ്ടും വിവാഹങ്ങള്‍ കഴിച്ചത്. കൂടുതല്‍ സ്ത്രീധനം കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇയാളുടെ അഞ്ച് വിവാഹങ്ങളും പിതാവ് തന്നെയാണ് നടത്തിക്കൊടുത്തത്. ബാക്കിയുളളവ കപിംഗ സ്വന്തം തീരുമാനത്തിലാണ് ചെയ്തത്. 20 ഭാര്യമാരുടെ കൂട്ടത്തില്‍ ഏഴ് പേര്‍ സഹോദരിമാരാണ്. കപിംഗയുടെ പ്രശസ്തി കാരണമാണ് വിവാഹം കഴിച്ചതെന്നാണ് ഭാര്യമാര്‍ പറയുന്നത്. ഇവര്‍ ജോലി ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ഒരുമിച്ചാണ്.