KeralaNEWS

നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയെന്ന ആരോപണം തള്ളി പോലീസ്

കോട്ടയം: നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയെന്ന ആരോപണം തള്ളി പോലീസ്. ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നിന്റെ ഫലമായാണ് കുട്ടിയുടെ ശരീരത്തില്‍ ബെന്‍സോഡയാസിപെന്‍ രൂപപ്പെട്ടതെന്നും അതല്ല കുട്ടി അബോധാവസ്ഥയിലാവാന്‍ കാരണമായതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.

കഴിഞ്ഞമാസം 17-ാം തീയ്യതിയാണ് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി അബോധാവസ്ഥിലാവുന്നത്. ആദ്യം മെഡിക്കല്‍ കോളേജിലെ ഐസിഎച്ചില്‍ കാണിച്ചു. വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ചിരുന്നു. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശരീരത്തില്‍ രാസവസ്തുവിന്റെ അംശം കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി.

Signature-ad

എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കുട്ടിയ്ക്ക് എംആര്‍ഐ സ്‌കാന്‍ നടത്തിയിരുന്നു. അതിന് മുമ്പ് സാധാരണയായി ബെന്‍സോഡയാസിപെന്‍ എന്ന മരുന്ന് നല്‍കാറുണ്ട്. ഇതാണ് ലഹരിപദാര്‍ഥമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ആരോപണമുന്നയിച്ചതെന്ന് പോലീസ് പറയുന്നു.

അതേസമയം സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ കുട്ടി അബോധാവസ്ഥയില്‍ ആയത് എങ്ങനെയാണ് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. മറ്റ് കുട്ടികളും സ്‌കൂളില്‍ വെച്ച് ചോക്ലേറ്റ് കഴിച്ചിരുന്നു. അവര്‍ക്കാര്‍ക്കും തന്നെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇതൊരു ഭക്ഷ്യവിഷബാധയാണോ എന്നത് സംബന്ധിച്ച് പോലീസിന് സംശയമുണ്ട്. എന്നാല്‍ അതില്‍ സ്ഥിരീകരണമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: