Month: March 2025

  • Kerala

    കുംഭമേള മോശമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല; വിശദീകരണവുമായി സി.കെ വിനീത്

    കണ്ണൂര്‍: മഹാകുംഭമേളയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന വിവാദമാക്കിയവര്‍ക്ക് മറുപടിയുമായി ഫുട്ബാള്‍ താരം സികെ വിനീത്. സമൂഹമാധ്യമത്തിലൂടെ ചില തത്പരകക്ഷികള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും അതിന്റെ ചുവടുപിടിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ‘നിരീക്ഷകനാ’യെത്തുന്ന വ്യക്തിയും തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്താനാണ് ഫെയ്സ്ബുക്ക് ലൈവുമായി എത്തിയതെന്നും വിനീത് പറഞ്ഞു. ‘ഈ വിഷയത്തില്‍ പ്രതികരിക്കരുതെന്ന് പറഞ്ഞ പ്രിയപ്പെട്ടവരോടാണ്, എന്റെ പ്രതികരണം കൊണ്ട് ഇവരെയൊക്കെ നന്നാക്കി കളയാമെന്ന മിഥ്യാധാരണയൊന്നും എനിക്കില്ല. മറിച്ച് ഈ കളകള്‍ സമൂഹത്തില്‍ മുളച്ച് തുടങ്ങിയപ്പോള്‍ തന്നെ പറിച്ചു കളഞ്ഞിരുന്നുവെങ്കില്‍ ഇന്നിതൊരു ഇത്തിള്‍ക്കണ്ണിയായി പടരില്ലായിരുന്നു’ എന്നു പറഞ്ഞാണ് വിനീത് വീഡിയോ പങ്കുവച്ചത്. ‘സത്യത്തില്‍ ഈ നീരീക്ഷകരുടെ പ്രശ്നമെന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. കുംഭമേളയില്‍ വച്ച് ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നല്ല അടിക്കുറിപ്പോടെ എന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ്. വിശ്വാസികള്‍ കുളിക്കുന്ന ഗംഗയിലെ വെള്ളം മലിനമാണെന്ന് പറഞ്ഞതാണോ, എന്റെ രാഷ്ട്രീയ നിലപടുകളാണോ അവരുടെ പ്രശ്്നം. കുംഭമേളയിലേക്കുള്ള എന്റെ യാത്ര തന്നെ അത് അനുഭവിച്ച് അറിയാനായിരുന്നു. അതില്‍…

    Read More »
  • Crime

    വീണ്ടും ഉയിരെടുത്ത് അവിഹിതം? സംഗീതയ്ക്ക് മറ്റൊരു ബന്ധമെന്ന് ഭര്‍ത്താവിന് സംശയം; മക്കള്‍ പോയശേഷം അരുംകൊല

    പാലക്കാട്: കോയമ്പത്തൂരില്‍ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പാലക്കാട്ടെ വീട്ടിലെത്തി ഗൃഹനാഥന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച കൃഷ്ണകുമാറും സംഗീതയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന സംശയത്തിലായിരുന്നു കൊലപാതകമെന്നുമാണു സൂചന. കോയമ്പത്തൂര്‍ പട്ടണംപുതൂരില്‍ സുലൂരിനടുത്തുള്ള വീട്ടിലാണ് സംഗീതയെ ഇന്നു രാവിലെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ പുലര്‍ച്ചെ കൊലപ്പെടുത്തിയ ശേഷമാണ് പാലക്കാട്ട് മംഗലംഡാമിനു സമീപം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാര്‍ സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കിയത്. വണ്ടാഴിയിലെ വീടിനു സമീപം കാട്ടുപന്നികളുടെ ശല്യമുള്ളതിനാല്‍ കൃഷ്ണകുമാര്‍ എയര്‍ഗണ്‍ വാങ്ങി സൂക്ഷിച്ചിരുന്നു. പിതാവ് സുന്ദരത്തിന്റെ പേരിലായിരുന്നു തോക്കിന്റെ ലൈസന്‍സ്. ഈ എയര്‍ഗണ്‍ ആണ് സംഗീതയെ കൊലപ്പെടുത്താനും സ്വയം മരിക്കാനും കൃഷ്ണകുമാര്‍ ഉപയോഗിച്ചത്. സംഗീതയും കൃഷ്ണകുമാറും രണ്ടു പെണ്‍മക്കളും കോയമ്പത്തൂരിലെ സുലൂരിലാണു താമസിച്ചിരുന്നത്. പിതാവ് രോഗബാധിതനായതോടെ കൃഷ്ണകുമാര്‍ താമസം വണ്ടാഴിയിലേക്കു മാറ്റുകയായിരുന്നു. സംഗീത സുലൂരിലെ സ്വകാര്യ സ്‌കൂളില്‍ ജീവനക്കാരിയാണ്. രണ്ടു പെണ്‍മക്കളും കോയമ്പത്തൂരാണ് പഠിക്കുന്നത്. സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടെന്നു…

    Read More »
  • Crime

    പറഞ്ഞ പണി ചെയ്യാത്തതിന് പിരിച്ചുവിട്ടു; കമ്പനിക്ക് തീയിട്ട് മുന്‍ ജീവനക്കാരന്റെ പ്രതികാരം, കോടികളുടെ നാശനഷ്ടം

    തൃശൂര്‍: വേളക്കോട് എണ്ണക്കമ്പനിക്ക് തീപിടിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. തീയിട്ടത് കമ്പനി ജീവനക്കാരന്‍ തന്നെയാണെന്നാണ് കണ്ടെത്തല്‍. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് തീയിട്ടതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. പ്രതി ടിറ്റോ തോമസ് (36) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൂത്തോള്‍ സ്വദേശി സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള വേളക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഗള്‍ഫ് പെട്രോള്‍ കെമിക്കല്‍സ് എന്ന എണ്ണക്കമ്പനിയില്‍ തീപിടിത്തമുണ്ടായത്. കുന്നംകുത്തുനിന്നും തൃശൂരില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന സംഘവും ഗുരുവായൂരില്‍ നിന്ന് ഒരു യൂണിറ്റുമെത്തിയാണ് തീയണച്ചത്. തീപിടിത്തമുണ്ടായതിന് പിന്നാലെ സ്ഥാപനമുടമയ്ക്ക് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. പ്രതി തന്നെയാണ് വിവരം അറിയിച്ചത്. താന്‍ ഫാക്ടറിക്ക് തീയിട്ടുവെന്നും വേണമെങ്കില്‍ പോയി തീ അണച്ചോളൂ എന്നുമാണ് അറിയിച്ചത്. ശേഷം പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. എണ്ണക്കമ്പനിയിലെ ഡ്രൈവറായിരുന്നു ടിറ്റോ തോമസ്. ഒന്നരമാസം മുന്‍പ് കമ്പനിയില്‍വച്ച് സ്റ്റീഫന്‍ ടിറ്റോയോട് ഓയില്‍ ക്യാനുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ടിറ്റോ തന്റെ പണി…

    Read More »
  • Crime

    കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട് രക്ഷിതാക്കള്‍; സ്‌കൂളില്‍ കയറി വിദ്യാര്‍ഥികളെ തല്ലി

    കോഴിക്കോട്: ബാലുശ്ശേരി കിനാലൂര്‍ പൂവമ്പായി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥികളെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ കാംപസില്‍ കയറി മര്‍ദിച്ചതായി പരാതി.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പത്താംക്ലാസ് വിദ്യാര്‍ഥികളുമായി രക്ഷിതാക്കള്‍ വാക് തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. വിദ്യാര്‍ഥികളെ അധ്യാപകര്‍ കാംപസിലേക്ക് മാറ്റിയെങ്കിലും രക്ഷിതാക്കള്‍ പിന്നാലെയെത്തി മര്‍ദിച്ചതായാണ് പരാതി. പരിക്കേറ്റ പത്താംക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് മിഷാല്‍, ഫദല്‍, അംജത് രോഷന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മിലും ഒന്‍പതാംക്ലാസ്, പത്താംക്ലാസ് വിദ്യാര്‍ഥികള്‍ തമ്മിലും അടി നേരത്തേയുമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ഫോട്ടോയിലെ കൊടി കീറിയെന്നാരോപിച്ചാണ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥികളെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. ഇതറിഞ്ഞ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാവും ഇളയച്ഛനും നാട്ടുകാരോടൊപ്പം സ്‌കൂളിലെത്തി പത്താംക്ലാസ് വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രക്ഷിതാക്കള്‍ ഇടപെട്ട് സംഘര്‍ഷമാക്കിത്തീര്‍ക്കരുതെന്നും സ്‌കൂളില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യമാണ് രക്ഷിതാക്കളില്‍നിന്നുണ്ടാകേണ്ടതെന്നും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുരളീധരനും പി.ടി.എ. പ്രസിഡന്റ് കൃഷ്ണകുമാറും പറഞ്ഞു.

    Read More »
  • Crime

    ആലപ്പുഴയില്‍ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; മരിച്ചതില്‍ 3 കുട്ടികളുടെ അമ്മയും

    ആലപ്പുഴ: എഫ്‌സിഐ ഗോഡൗണിനു സമീപം രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പള്ളാക്കല്‍ സലിംകുമാര്‍ (കണ്ണന്‍ -38), പാണാവള്ളി പഞ്ചായത്ത് 18-ാം വാര്‍ഡ് കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണു മരിച്ചത്. രാവിലെ മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് തട്ടിയാണ് അപകടം. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ശ്രുതി വിവാഹിതയും 3 കുട്ടികളുടെ അമ്മയുമാണ്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവര്‍ അവിവാഹിതനായ സലിംകുമാറിനൊപ്പം പോയതെന്നാണു പൊലീസ് പറയുന്നത്.  

    Read More »
  • Crime

    വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധം; റിവര്‍ബാങ്ക് ഹൈസ്‌കൂളിലെ ‘ഗുരു’ വീണ്ടും അറസ്റ്റില്‍

    ലോസ് ഏഞ്ചല്‍സ്: കലിഫോര്‍ണിയയിലെ റിവര്‍ബാങ്ക് ഹൈസ്‌കൂളിലെ അധ്യാപിക ഡള്‍സ് ഫ്‌ലോറസ് (28) വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായി. 2023ല്‍ 17 വയസ്സുള്ള വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് സ്പാനിഷ് ഭാഷാ അധ്യാപികയായ ഫ്‌ലോറസിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതര്‍ക്ക് ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റിവര്‍ബാങ്ക് പൊലീസിനെ വിവരം അറിയിച്ചത്. സ്‌കൂള്‍ ഡിസ്ട്രിക്റ്റ് അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഫ്‌ലോറസിനെ അവധിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 2016 മുതല്‍ സ്‌കൂളിലെ സ്പാനിഷ് ഭാഷാ അധ്യാപികയാണ് ഫ്‌ലോറസ്. നേരത്തെ സൗന്ദര്യവര്‍ധക കമ്പനിയുടെ ബ്യൂട്ടി അഡൈ്വസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റിവര്‍ബാങ്ക് ഹൈസ്‌കൂളിലെ ജീവനക്കാരന്‍ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെട്ട് അറസ്റ്റിലാകുന്നത് ഇത് ആദ്യമായല്ല. 2023ല്‍, അന്നത്തെ 23 വയസ്സുള്ള മുന്‍ ബാസ്‌കറ്റ്‌ബോള്‍ പരിശീലകന്‍ ലോഗന്‍ നബോഴ്‌സിനെ 16 വയസ്സുള്ള വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായിരുന്നു.  

    Read More »
  • Crime

    കോയമ്പത്തൂരില്‍ ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഭര്‍ത്താവ് പാലക്കാട്ടെ വീട്ടില്‍ വെടിയുതിര്‍ത്തു മരിച്ചു

    പാലക്കാട്: ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണകുമാര്‍ (50), ഭാര്യ സംഗീത (47) എന്നിവരാണ് മരണപ്പെട്ടത്. സംഗീത കോയമ്പത്തൂരിലും കൃഷ്ണകുമാര്‍ പാലക്കാട് ജില്ലയിലെ വണ്ടാഴിയിലും വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ച് കൊന്നശേഷം വണ്ടാഴിയില്‍ വീട്ടിലെത്തി കൃഷ്ണകുമാര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എയര്‍ഗണ്ണാണ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.  

    Read More »
  • Crime

    വൈഷ്ണവിയും വിഷ്ണുവുമായി അടുപ്പം; രഹസ്യഫോണ്‍ ഭര്‍ത്താവ് പരിശോധിക്കുന്നത് കണ്ട് യുവതി ഇറങ്ങിയോടി; ആത്മസുഹൃത്തിന്റെ ചതി ബൈജുവിനെ ഇരട്ടക്കൊലയാളിയാക്കി

    പത്തനംതിട്ട: കോന്നിയില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക മൊഴി പുറത്ത്. കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28), കാമുകന്‍ വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭാര്യയ്ക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് ബൈജു പൊലീസിന് മൊഴി നല്‍കിയത്. മരപ്പണിക്കാരാണ് ബൈജുവും സുഹൃത്ത് വിഷ്ണുവും. ഇന്നലെ ജോലി കഴിഞ്ഞ് ഇരുവരും എത്തിയത് ഒരുമിച്ചായിരുന്നു. ഭാര്യയ്ക്ക് രഹസ്യഫോണ്‍ ഉണ്ടായിരുന്നത് ബൈജു ഇന്നലെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാട്സാപ്പ് ചാറ്റില്‍ വൈഷ്ണയും വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായി. ബൈജു ഫോണ്‍ പരിശോധിക്കുന്നത് കണ്ട വൈഷ്ണവി, വിഷ്ണുവിന്റെ വീട്ടിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ബൈജുവിന്റെ വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ മാറി അമ്മയ്‌ക്കൊപ്പം വാടകയ്ക്കാണ് വിഷ്ണു താമസിച്ചിരുന്നത്. വിഷ്ണുവിന്റെ വീട്ടിലെ കതകില്‍ തട്ടി വിളിക്കാന്‍ ശ്രമിച്ച വൈഷ്ണവിയെ പിന്നാലെയെത്തിയ ബൈജു കൊടുവാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പിന്നാലെ വിഷ്ണുവിനെയും വിളിച്ചിറക്കി…

    Read More »
  • Crime

    യൂത്ത് കോണ്‍. വനിതാ നേതാവിന്റെ കൊലപാതകം: ആണ്‍സുഹൃത്ത് അറസ്റ്റില്‍, പ്രതിയെ ഭീഷണിപ്പെടുത്തി ഹിമാനി ലക്ഷങ്ങള്‍ തട്ടിയതായി സൂചന

    ചണ്ഡീഗഡ്: ഹരിയാനയിലെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി. ഹരിയാന ബഹദൂര്‍ഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഹിമാനി ഇയാളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തത് കൊലയ്ക്ക് കാരണമായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഹിമാനിയെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഹിമാനിയുടെ കുടുംബം ആവശ്യപ്പെട്ടു. പ്രതിയാരാണെന്ന് അറിയുന്നത് വരെ ഹിമാനിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് ഹിമാനിയുടെ അമ്മാവന്‍ രവീന്ദര്‍ പറയുന്നത്. കഴിഞ്ഞദിവസമാണ് റോഹ്ത്തക്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഹിമാനി നര്‍വാളിന്റെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. റോഹ്ത്തക്ക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു സ്യൂട്ട്‌കേസ് ഉപേക്ഷിച്ചിരുന്നത്. കൊല്ലപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഹിമാനിയാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയില്‍ എത്തിയപ്പോള്‍ സജീവ സാനിധ്യമായിരുന്നു ഹിമാനി. റോഹ്തക് എം.പി. ദീപീന്ദര്‍ ഹൂഡയുടെ ഉള്‍പ്പെടെയുള്ള പരിപാടികളിലും ഹിമാനി സജീവമായിരുന്നു.  

    Read More »
  • Crime

    നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ആവശ്യം തള്ളി ഹൈക്കോടതി

    കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഭാര്യ മഞ്ജുഷയുടെ അപ്പീലാണു കോടതി തള്ളിയത്. പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്‌ഐടി) വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും പറഞ്ഞായിരുന്നു അപ്പീല്‍ നല്‍കിയത്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണു നിലവിലെ അന്വേഷണം നടത്തുന്നതെന്നായിരുന്നു നവീന്റെ കുടുംബത്തിന്റെ ആരോപണം. 2024 ഒക്ടോബര്‍ 15നാണു നവീന്‍ ബാബു മരിച്ചത്. നരഹത്യാ സാധ്യത മുന്‍നിര്‍ത്തി പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ട പി.പി.ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ കോടതി ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണു വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നു ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയത്.

    Read More »
Back to top button
error: